വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് സര്‍ക്കാരിന്റെ തുറന്ന സമീപനമുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് ആസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനയും പങ്കാളിത്തവും ഏറെ നിര്‍ണ്ണായകമാണെന്നിരിക്കെ രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കായി സര്‍ക്കാരിന്റെ തുറന്ന സമീപനമുണ്ടാകണമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉന്നതവിജയശതമാനവുമുണ്ട്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളും രാജാന്തര യൂണിവേഴ്‌സിറ്റികളുമായും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ എഞ്ചിനീയറിംഗ് കോളജുകളില്‍ പഠിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുമ്പോള്‍ അതിനുള്ള സാഹചര്യമൊരുക്കുവാന്‍ എഐസിറ്റിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളിലും നയങ്ങളിലും ചില അടിയന്തര മാറ്റമുണ്ടാകണം. അഡ്മിഷന്‍ ക്രമീകരണത്തിനായി പതിറ്റാണ്ടുമുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കിയ 50:50 ശതമാനം ഇന്ന് അപ്രസക്തമായിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പദ്ധതികള്‍ പ്രതീക്ഷയേറുന്നതും കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ സജീവ പങ്കാളികളാകുന്നതുമാണ്. വിദ്യാഭ്യാസ…

കള്ളക്കേസില്‍ കുടുക്കി ഫാ. സ്റ്റാന്‍ സ്വാമിയോട് കാണിച്ചത് അതിക്രൂരത: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: കള്ളക്കേസില്‍ കുടുക്കി ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് മരണത്തിലേയ്ക്ക് തള്ളിവിട്ട മാപ്പര്‍ഹിക്കാത്ത അതിക്രൂരത ജനാധിപത്യ രാജ്യത്തിന് അപമാനകരമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യര്‍ക്കുവേണ്ടി ജീവിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ജയിലിലടച്ചത്. ഇതിനുണ്ടാക്കിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നുള്ള അമേരിക്കന്‍ സ്ഥാപനമായ ആഴ്‌സണലിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതും അന്വേഷണ വിധേയമാക്കേണ്ടതുമാണ്. ആദിവാസികളുടെ ക്ഷേമത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി നിരന്തരം പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയെ 2018 ല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന്റെ ആസൂത്രകനെന്ന് മുദ്രകുത്തി ജയിലിലടയ്ക്കുക, ജയില്‍വാസക്കാലത്ത് മനുഷ്യാവകാശലംഘനത്തിന് ഇരയാക്കുക, പാര്‍ക്കിന്‍സണ്‍സ് രോഗിയായ അദ്ദേഹത്തെ ചികിത്സാനിഷേധത്തിലൂടെ 2021 ജൂലൈ 5ന് മരണത്തിലേയ്ക്ക് തള്ളിവിടുക, ആവസാനമിപ്പോള്‍ അറസ്റ്റിനു പിന്നിലെ വന്‍ ആസൂത്രിത…

‘യോഗി’യുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ചത് ‘ബുൾഡോസർ’

ഹമീർപൂർ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിന്നുള്ള ഒരു യുവാവിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഡിസംബര്‍ 15-ന് വിവാഹിതനായ ഈ യുവാവിന്റെ പേരാണ് ‘യോഗി’, മുഴുവന്‍ പേര് യോഗി സാഹു. യുപി മുഖ്യമന്ത്രിയുടെ പേരും യോഗി എന്നായത് യാദൃഛികം. അക്കാരണം കൊണ്ടാണ് ഈ വിവാഹം ചർച്ചാവിഷയമായത്. യോഗി എന്ന വരന് വധുവിന്റെ കുടുംബം സമ്മാനമായി നല്‍കിയതാകട്ടേ ഒരു ബുള്‍ഡോസറും! ബുൾഡോസർ വിവാഹ ചടങ്ങിലേക്ക് കൊണ്ടുവരികയും ചെയ്തു. വിവാഹത്തിന് സോഷ്യൽ മീഡിയയില്‍ വൻ പ്രതികരണമാണ് ആളുകൾ നൽകുന്നത്. യോഗി സാഹു ഇന്ത്യൻ നാവികസേനയിൽ ഉദ്യോഗസ്ഥനാണ്. കാർ സമ്മാനമായി നൽകിയാൽ ഉപയോഗിക്കില്ലായിരുന്നുവെന്നും അതിനാലാണ് ബുൾഡോസർ സമ്മാനിച്ചതെന്നും വധുവിന്റെ അച്ഛൻ പറഞ്ഞു. സുമർപൂർ പട്ടണത്തിലെ ശിവ് മാര്യേജ് ലോണിൽ വച്ചാണ് യോഗി വിവാഹിതനായത്. യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിന് ശേഷം സംസ്ഥാനത്ത് പലതവണ അനധികൃത കൈയ്യേറ്റങ്ങള്‍ക്ക് എതിരെ ബുൾഡോസർ…

മഹേശ്വരാസ്ത്രം: ഇന്ത്യ നിർമ്മിക്കുന്ന ശിവന്റെ ആയുധം നിമിഷങ്ങൾക്കുള്ളിൽ ശത്രുക്കളെ നശിപ്പിക്കും

ന്യൂഡൽഹി: ദേവാധിദേവ് പരമശിവന്റെ ആയുധത്തിന്റെ പേരിൽ ഇന്ത്യയിൽ റോക്കറ്റ് സംവിധാനം ഒരുങ്ങുന്നു. ‘മഹേശ്വരാസ്ത്രം’ എന്നു പേരിട്ടിരിക്കുന്ന ഈ റോക്കറ്റിന് ദീര്‍ഘദൂര ഗൈഡഡ് സം‌വിധാനമുണ്ട്. മഹാദേവനും സമാനമായ ആയുധം ഉണ്ടായിരുന്നതായി പുരാണങ്ങളിൽ പരാമർശമുണ്ട്. പരമശിവന്റെ ‘മൂന്നാം കണ്ണ്’ എന്നു പറയപ്പെടുന്ന ആ കണ്ണിന് ആരെയും ദഹിപ്പിച്ച് ഭസ്മമാക്കാനുള്ള ശക്തിയുണ്ടായിരുന്നു. ഇന്ത്യ ഇപ്പോൾ തയ്യാറാക്കുന്ന റോക്കറ്റിനെ ‘ദേശി ഹിമർസ്’ എന്നും വിളിക്കാം. സോളാർ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് മഹേശ്വരാസ്ത്രം വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ശിവന്റെ ആയുധത്തിൽ നിന്നാണ് ഞങ്ങൾ ഈ ആയുധത്തിന് പേരിട്ടതെന്നത് സത്യമാണെന്ന് കമ്പനിയുടെ പ്രസിഡന്റ് സത്യനാരായണ നുവൽ മാധ്യമങ്ങളോട് പറഞ്ഞു. അതിന്റെ ശക്തിയും അങ്ങനെ തന്നെയായിരിക്കും. ഗൈഡഡ് റോക്കറ്റ് സംവിധാനമാണിത്. ഇതിന്റെ രണ്ട് പതിപ്പുകൾ ഞങ്ങൾ വികസിപ്പിക്കുകയാണ്. മഹേശ്വരസ്‌ത്ര-1, മഹേശ്വരസ്‌ത്ര-2. ആദ്യ പതിപ്പിന്റെ റേഞ്ച് 150 കിലോമീറ്ററും രണ്ടാമത്തേതിന് 290 കിലോമീറ്ററുമാണ്. ഒന്നര വർഷത്തിനുള്ളിൽ ഈ ആയുധം സജ്ജമാകുമെന്ന്…

കുവൈറ്റില്‍ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു

കുവൈറ്റ് സിറ്റി: ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്‌റൈന്റെ ആഹ്ലാദത്തിൽ കുവൈത്തും പങ്കുചേരുന്നു. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ 23-ാം സ്ഥാനാരോഹണ വാർഷികവും രാജ്യത്തിന്റെ 51-ാമത് ദേശീയ ദിനവും ആഘോഷിക്കാൻ നിരവധി ബഹ്‌റൈനികൾ കുവൈറ്റിൽ ഒത്തുകൂടി. പരമ്പരാഗത ബഹ്‌റൈൻ നൃത്തത്തിൽ ഐക്യപ്പെട്ട ബഹ്‌റൈനികൾക്കൊപ്പം കുവൈറ്റ് പൗരന്മാരും അണിനിരന്നു. അവന്യൂസ് മാളിൽ നടന്ന ആഘോഷം ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യത്തെയും ബന്ധത്തെയും പ്രതിഫലിപ്പിച്ചു. ബഹ്‌റൈൻ, കുവൈത്ത് രാജ്യങ്ങളുടെ ദേശീയ പതാകകളും വേദിയിൽ ഉയർത്തി. ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്‌റൈനെ ആശംസകൾ അറിയിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് സന്ദേശമയച്ചു. ബഹ്റൈൻ രാജ്യത്തിനും പുരോഗതിയും വികസനവും ആശംസിച്ച അമീർ രാജാവിനും ജനങ്ങൾക്കും കൂടുതൽ ക്ഷേമം കൈവരട്ടെ എന്നും ആശംസിച്ചു. കുവൈത്തും ബഹ്‌റൈനും…

കോഴിക്കോട് നഗരത്തെ വിറപ്പിച്ച ഇരട്ടക്കൊലപാതകം നടത്തിയത് 19-കാരനായ തമിഴ്നാട് സ്വദേശി

കോഴിക്കോട്: നഗരമധ്യത്തിൽ നടന്ന ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്നു സംശയിക്കുന്ന 19-കാരനെ പോലീസ് പിടികൂടിയത് നാല് ദിവസത്തെ തിരച്ചിലിനു ശേഷം. സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ പോലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആയങ്കുറിഞ്ചിപ്പടി, കടലൂർപെട്ടൈ തെരുവിൽ താമസിക്കുന്ന അർജുൻ (19) പിടിയിലായത്. എട്ട് മാസത്തിനിടെ കോഴിക്കോട്ട് അര്‍ജുന്‍ നടത്തിയ രണ്ടാമത്തെ കൊലപാതകമാണിത്. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ പോലീസ് ഇൻസ്‌പെക്ടർ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് തമിഴ്‌നാട്ടിൽ നടത്തിയ സാഹസിക ശ്രമത്തിലാണ് ഇയാളെ പിടികൂടിയത്. ഡിസംബർ 11 രാത്രിയാണ് ബംഗാൾ സ്വദേശി സാദിഖ് ഷെയ്ഖിനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിന്റെ വശത്ത് അടുക്കിവെച്ച ചെങ്കല്ലുകള്‍ക്കരികെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞ് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം…

മൂന്നര മാസത്തോളം അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ മലയാളിയെ കേരളത്തിലെത്തിച്ചു

അബഹ: സൗദി അറേബ്യയിലെ നജ്‌റാനിലെ ആശുപത്രിയിൽ മൂന്നര മാസമായി അബോധാവസ്ഥയിൽ കിടന്ന മലയാളിയെ വീട്ടിലെത്തിച്ചു. നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സ്വദേശി സാബു സുദേവനെ (42) യാണ് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ വീട്ടിലെത്തിച്ചത്. നജ്‌റാനിലെ നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെയാണ് സാബുവിന് ബോധം നഷ്ടപ്പെട്ടത്. സുഹൃത്തുക്കൾ ഉടൻ തന്നെ കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചു. മൂന്നര മാസത്തോളം അവിടെ കിടന്നെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. ഇതോടെ നാട്ടിലുള്ള ബന്ധുക്കളുടെ അഭ്യർഥനയെ തുടർന്ന് നജിറാനിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൊളണ്ടിയറും, നജ്റാൻ പ്രതിഭ കലാ സാംസ്കാരിക വേദി സേവന വിഭാഗം കൺവീനറുമായ അനിൽ രാമചന്ദ്രൻ മുന്നിട്ടിറങ്ങി സാബുവിനെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അബോധാവസ്ഥയിലായ രോഗിയെ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ വരുന്ന ഭീമമായ ചെലവും ആശുപത്രിയിൽ നൽകാനുള്ള മൂന്നര ലക്ഷം റിയാലും പ്രതിസന്ധിയിലായി. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റിന്റെയും പ്രവാസി…

ഷാർജയിലെ വാഹന രജിസ്ട്രേഷന്‍ ഇനി ഇ-സിഗ്നേച്ചർ വഴി

ഷാർജ: വാഹന രജിസ്ട്രേഷനുള്ള ഇ-സിഗ്നേച്ചർ സേവനം ഷാർജയിൽ ആരംഭിച്ചു. വാഹന ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഷാർജ പോലീസിന്റെ കീഴിലുള്ള വാഹന രജിസ്ട്രേഷൻ വകുപ്പിന്റെ ഭാഗമാണിത്. എല്ലാ അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളും ഗുണനിലവാരം, കാര്യക്ഷമത, സുതാര്യത എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വാഹന ഉടമകൾക്ക് ഇലക്ട്രോണിക് സൈൻ ചെയ്യാനുള്ള സംവിധാനം ഈ സേവനത്തിലുണ്ടെന്ന് ഷാർജ പോലീസ് വെഹിക്കിൾ രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവി ലെഫ്റ്റനന്റ് കേണൽ അബ്ദുൾ റഹ്മാൻ ഖാതർ പറഞ്ഞു. എങ്ങനെ രജിസ്റ്റർ ചെയ്യാം? ആദ്യം, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. തുടർന്ന് ട്രാഫിക് സേവനങ്ങൾ തിരഞ്ഞെടുത്ത് കരാർ ഒപ്പിടുക. തുടർന്ന് ഡിജിറ്റൽ ഐഡന്റിറ്റി സജീവമാക്കി സേവനങ്ങൾ നേടുക. വാഹന ഉടമാവകാശം, കയറ്റുമതി, രജിസ്ട്രേഷൻ, കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ സേവന കേന്ദ്രം സന്ദർശിക്കാതെ…

യുഎഇ വിസിറ്റിംഗ് വിസ: രാജ്യത്തിനകത്ത് വിസ പുതുക്കാനുള്ള ഓപ്ഷന്‍ അവസാനിപ്പിച്ചു; ഒമാനിലേക്കുള്ള ബസ് സര്‍‌വീസ് ആവശ്യത്തില്‍ വന്‍ വര്‍ധനവ്

അബുദാബി: യുഎഇ സന്ദർശന വിസ നീട്ടുന്നതുമായി ബന്ധപ്പെട്ട പുതുക്കിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഒമാനിലേക്കുള്ള ബസ് ബുക്കിംഗിന്റെ ആവശ്യം വർധിച്ചതായി ട്രാവൽ ഏജന്റുമാർ പറയുന്നു. മിക്ക സന്ദർശകരും അവരുടെ വിസിറ്റ് വിസ പുതുക്കാൻ രാജ്യം വിടണം, ഒമാനിലേക്കുള്ള ബസ് യാത്രയാണ് ഇപ്പോൾ ഏറ്റവും താങ്ങാനാവുന്നതും എളുപ്പവും. ഓരോ ബസിനും 35-40 സീറ്റ് ശേഷിയുണ്ട്. മസ്‌കറ്റിലേക്കുള്ള ടിക്കറ്റിന് 100 ദിർഹം ആണ്. ഒമാനിലേക്ക് ദിവസവും നിരവധി ബസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എല്ലാ ബസുകളും പൂർണ്ണ കപ്പാസിറ്റിയിലാണ് ഓടുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. യു എ ഇ വിസയുള്ളവർക്ക് രാജ്യത്തിനകത്ത് വിസ നീട്ടാനുള്ള ഓപ്ഷൻ അവസാനിപ്പിച്ച് പുതിയ നിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

മുംബൈ ഘാട്കോപ്പറിൽ തീപിടിത്തം: ഒരാൾ മരിച്ചു, 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിലെ ഭക്ഷണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മിക്കവരെയും വിട്ടയക്കുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെ പരേഖ് ഹോസ്പിറ്റലിലാണ് തീപിടുത്തമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറഞ്ഞെങ്കിലും, അത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ആശുപത്രിയോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് മുംബൈ അഗ്നിശമന സേന സ്ഥിരീകരിച്ചു. വിശ്വാസ് ബിൽഡിംഗിലെ ജൂനോസ് പിസ ഹോട്ടലിലെ ഇലക്ട്രിക് മീറ്റർ മുറിയിലാണ് തീപിടിത്തമുണ്ടായത്. എട്ട് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഖുർഷി ദെദിയ (46) എന്ന വ്യക്തിയാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.