കാമുകനെ വിവാഹം കഴിക്കാൻ വീട്ടിൽ നിന്ന് ഒളിച്ചോടിയ യുവതിയെ കൃഷി സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ലുധിയാന (പഞ്ചാബ്): കാമുകനെ വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങിയ യുവതിയെ 12 ദിവസത്തിന് ശേഷം ലുധിയാനയിലെ ജാഗ്രോണിൽ ബുധനാഴ്ച പൊലീസ് ഫാമിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അറസ്റ്റിലായ നാല് പേരെ ചോദ്യം ചെയ്തപ്പോള്‍ മൃതദേഹം എവിടെയാണെന്ന് അവര്‍ വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. യുവതിയുടെ കാമുകൻ പരംപ്രീത് സിംഗ്, സഹോദരൻ ഭാവ്പ്രീത് സിംഗ്, സുഹൃത്ത് ഏകംജോത്, മറ്റൊരു കൂട്ടാളി ഹർപ്രീത് എന്നിവരാണ് അറസ്റ്റിലായത്. നവംബർ 24 നാണ് പണവും സ്വർണ്ണാഭരണങ്ങളുമായി യുവതി വീട്ടിൽ നിന്ന് ഒളിച്ചോടിയത്. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ സുധാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ലുധിയാന റേഞ്ച് ഐ.ജി ഡോ. കൗസ്തുഭ് ശർമയുടെ അഭിപ്രായത്തിൽ, “മരിച്ച ജസ്പീന്ദർ എന്ന യുവതിക്ക് പരംപ്രീതുമായി ബന്ധമുണ്ടായിരുന്നുവെന്നും, കുടുംബാംഗങ്ങൾ അവരുടെ പരാതിയിൽ സൂചിപ്പിച്ചതുപോലെ പണവും ആഭരണങ്ങളുമായി അയാളെ വിവാഹം കഴിക്കാനാണ് വീട്ടിൽ നിന്നിറങ്ങിയത്.…

ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് മയക്കികിടത്തി വൃദ്ധയുടെ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റു ചെയ്തു

തൃശൂര്‍: ജ്യൂസില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി മയക്കി കിടത്തി വൃദ്ധയുടെ മാല കവര്‍ന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ തളിക്കുളം സ്വദേശി ലജിതയെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ രണ്ടിനായിരുന്നു സംഭവം. തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തു നിന്നിരുന്ന അറുപതുകാരിയെ സമീപിച്ച ലജിത മറ്റൊരു ഡോക്ടറെ കാണാന്‍ വന്നതാണെന്ന് വ്യാജേന വൃദ്ധയുടെ അടുത്തു വന്നിരുന്ന് ഉറക്ക ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കുകയായിരുന്നു. ജ്യൂസ് കുടിച്ച സ്‌ത്രീ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ മടിയിൽ തലവച്ച് ഉറങ്ങാൻ പറഞ്ഞു ലജിത, ബോധരഹിതയായപ്പോൾ ഇവർ ധരിച്ചിരുന്ന മാല മോഷ്‌ടിക്കുകയായിരുന്നു. ഈ മാല പിന്നീട് ഇവർ നഗരത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച് പണം വാങ്ങുകയും ചെയ്‌തു. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ ഈ മാല സ്വർണാഭരണമല്ലെന്ന് തെളിഞ്ഞതോടെ വ്യാജസ്വർണം പണയം വച്ചതിനും ലജിതക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.…

അഗ്നി-V മിസൈൽ പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ ചാരക്കപ്പൽ നിരീക്ഷണത്തിൽ

ഒഡീഷ: അഗ്നി-V ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ഇന്ത്യ പൂർത്തിയാക്കി. ഡിസംബർ 16ന് ഒഡീഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ പരീക്ഷണം. ബംഗാൾ ഉൾക്കടലിനെ വിമാനം പറക്കൽ നിരോധിത മേഖലയായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര റീജിയണിൽ (ഐഒആർ) ചൈനീസ് ഗവേഷണ കപ്പലിന്റെ സാന്നിധ്യത്തെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ചൈനയുടെ യുവാൻ വാങ് 5 ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വീണ്ടും പ്രവേശിച്ചതായി റിപ്പോർട്ടുകളുണ്ട്. നോർവീജിയൻ കമ്പനിയായ മാരിടൈം ഒപ്റ്റിമയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. യുവാൻ വാങ് 5 നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്തോനേഷ്യൻ ദ്വീപായ ജാവയുടെ തീരത്തേക്ക് നീങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ആൻഡമാൻ നിക്കോബാർ മേഖലയിൽ മിസൈൽ പരീക്ഷണത്തെക്കുറിച്ച് എയർലൈനുകൾക്കും മറ്റ് വ്യോമയാന മേഖലകൾക്കും ഇന്ത്യ നോട്ടീസ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് കപ്പലിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്. അഗ്നി-വി മിസൈൽ 5,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെ…

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം ഉടൻ; ആകാംക്ഷയോടെ വോട്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളും

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം ഉടൻ പുറത്തുവരും. തിരഞ്ഞെടുപ്പ് ഫലത്തിനായി രാഷ്ട്രീയ പാർട്ടികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണലിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. തലസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുന്ന ഇടങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇരുപത് കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെയും ഡൽഹി പോലീസിന്റെ പതിനായിരത്തിലധികം ഉദ്യോഗസ്ഥരെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മാത്രമല്ല രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് പുറത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിക്കും . എംസിഡിയുടെ 250 വാർഡുകളിലായി 1,349 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം ഈ തിരഞ്ഞെടുപ്പിൽ 50.48 ശതമാനം വോട്ടുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ, ഇത് മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവാണ്. ശാസ്ത്രി പാർക്ക്, യമുന വിഹാർ, ദ്വാരക, ഓഖ്‌ല, മംഗോൾപുരി, പിതാംപുര, അലിപൂർ, മയൂർ വിഹാർ, നന്ദ് നഗ്രി, മോഡൽ ടൗൺ എന്നിവിടങ്ങളിൽ വോട്ടെണ്ണലിനായി…

ഈജിപ്തിൽ നിന്നുള്ള തൊഴിലാളികൾക്ക് വിസ നൽകുന്നത് കുവൈത്ത് സസ്പെന്‍ഡ് ചെയ്തു

കുവൈറ്റ് സിറ്റി:  ഈജിപ്ഷ്യൻ തൊഴിലാളികൾക്കുള്ള തൊഴിൽ വിസ സസ്‌പെൻഡ് ചെയ്തതിനെതിരെ പുതിയ തീരുമാനമൊന്നും പുറപ്പെടുവിച്ചിട്ടില്ല. രാജ്യത്തേക്ക് വരുന്ന ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് ഇബി 5 വിസ (തൊഴില്‍ വിസ) നൽകുന്നത് കുവൈറ്റ് താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ഈജിപ്തിൽ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ മിനിമം ശമ്പളവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ എംബസി നിശ്ചയിച്ച വ്യവസ്ഥകളോടുള്ള പ്രതികരണമായാണ് ഇത്, അൽ റായ് റിപ്പോർട്ട് ചെയ്യുന്നു. ഈജിപ്ഷ്യൻ എംബസി ഏർപ്പെടുത്തിയ നിബന്ധനകൾ കാരണം കഴിഞ്ഞ സെപ്തംബർ മുതൽ ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്താൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ഉത്തരവിട്ടിരുന്നു. ഇന്ത്യക്കാർ കഴിഞ്ഞാൽ കുവൈറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമാണ് ഈജിപ്തുകാർ. കുടുംബ വിസയിൽ ഈജിപ്തിൽ നിന്നും കുവൈത്തിലേക്ക് എത്തുന്നവർക്ക് കഴിഞ്ഞ ദിവസം കുവൈത്ത് എംബസി വിസാ സ്റ്റാമ്പിംഗ് ഫീസ് ഒറ്റയടിക്ക് മൂന്നിരട്ടിയായി കൂട്ടിയിരുന്നു.…

മല്ലിക സാരാഭായിയെ കേരള കലാമണ്ഡലം ചാൻസലറായി നിയമിച്ചു

തിരുവനന്തപുരം: കലാ സാംസ്കാരിക സർവ്വകലാശാലയായി കണക്കാക്കുന്ന കേരള കലാമണ്ഡലത്തിന്റെ ചാൻസലറായി പ്രശസ്ത ശാസ്ത്രീയ നർത്തകിയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായിയെ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച നിയമിച്ചു. കലാ-സാംസ്കാരിക രംഗത്തെ പ്രഗത്ഭനായ വ്യക്തിയെ ചാൻസലർ സ്ഥാനത്തേക്ക് നിയമിക്കുന്നതിനായി സർക്കാർ അടുത്തിടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ ഓഫ് കലാമണ്ഡലത്തിൽ ഭേദഗതി വരുത്തിയിരുന്നു. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ വരുന്ന സ്ഥാപനത്തിന്റെ ചാൻസലറായിരുന്നു നേരത്തെ ഗവർണർ. ഓരോ സംസ്ഥാന സർവകലാശാലയിലും പ്രത്യേകം ചാൻസലർമാരെ നിയമിക്കാനുള്ള എൽഡിഎഫ് സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കം ചെയ്തത്. ഭരതനാട്യം, കുച്ചിപ്പുടിയുടെ പ്രമുഖ വക്താവ് പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയുടെയും നർത്തകി-കൊറിയോഗ്രാഫർ മൃണാളിനി സാരാഭായിയുടെയും മകളാണ് മല്ലിക. ഭരതനാട്യം, കുച്ചിപ്പുടി നൃത്തരൂപങ്ങളുടെ മുൻനിരയിലുള്ള മല്ലിക, ചലച്ചിത്ര നടിയെന്ന നിലയിലും പ്രശസ്തി നേടിയിട്ടുണ്ട്. സിനിമ, സ്റ്റേജ്, ടെലിവിഷൻ പ്രൊഡക്ഷനുകൾക്കായി നിരവധി തിരക്കഥകളും…

രാജ്യത്തെ ആദ്യത്തെ അക്ഷര മ്യൂസിയത്തിന് കോട്ടയത്ത് സമാരംഭം; കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കോട്ടയം: അക്ഷര നഗരിയിൽ അക്ഷര മ്യൂസിയത്തിന് നിലമൊരുക്കൽ തുടങ്ങി. നാട്ടകത്ത് ഇന്ത്യാ പ്രസിന്റെ സ്ഥലത്ത് 25,000 ചതുരശ്ര അടി കെട്ടിടമാണ് മ്യൂസിയത്തിനായി ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് കെട്ടിട നിർമാണ കരാർ നൽകിയത്. വിവിധ തട്ടുകളായുള്ള സ്ഥലം ജെസിബി ഉപയോഗിച്ച് നിരപ്പാക്കുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മണ്ണ് നീക്കുന്നതിനൊപ്പം ഫൗണ്ടേഷൻ പൈലിംഗ് ജോലികളും ആരംഭിച്ചിട്ടുണ്ട്. സഹകരണ മന്ത്രി വി.എൻ. വാസവൻ മ്യൂസിയത്തിന് ഫെബ്രുവരിയില്‍ തറക്കല്ലിട്ടെങ്കിലും മ്യൂസിയം നിർമാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. അതാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഇതിനിടെ പദ്ധതിയിലെ കാലതാമസം ഒഴിവാക്കാനും സാങ്കേതിക പരിശോധന ഉറപ്പാക്കാനും സഹകരണ രജിസ്ട്രാറുടെ നിർദേശപ്രകാരം സാങ്കേതിക സമിതി ടീമിനെ നിയോഗിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. ഇനിയൊരു ആശയക്കുഴപ്പത്തിന് ഇടവരുത്താതെയാണ് വീണ്ടും നിർമ്മാണജോലികൾ നടക്കുന്നത്. കഴിഞ്ഞ സർക്കാരിൻറെ കാലത്താണ് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ…

ബദറുദ്ദീൻ അജ്മലുമായി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് രഹസ്യ ബന്ധമുണ്ട്: കോണ്‍ഗ്രസ്

ഗുവാഹത്തി: ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവൻ ബദറുദ്ദീൻ അജ്മലിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപെൻ ബോറ. ഹിന്ദു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയ പ്രകോപനപരമായ പ്രസ്താവനയ്ക്ക് ശേഷം അജ്മലിനെതിരെ പോലീസ് നടപടിയെടുക്കാത്തതിന് കാരണമതാണെന്ന് ബോറ പറഞ്ഞു. എഐയുഡിഎഫ് മേധാവിയുടെ പ്രസ്താവന സംസ്ഥാനത്ത് സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുമെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു. എന്നിട്ടും ബിജെപി സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നില്ല. “ശർമ്മയുടെ കീഴിലുള്ള അസം പോലീസ് വളരെ ചെറിയ വിഷയത്തിൽ ജിഗ്നേഷ് മേവാനിക്കെതിരെ നടപടിയെടുക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ എല്ലാവരും ഗുജറാത്തിലേക്ക് പോകുകയും ചെയ്തതായി ഞങ്ങൾ കണ്ടു. ഗുവാഹത്തിയിലെ വിക്ടർ ദാസ് എന്ന അദ്ധ്യാപകൻ പോലും സംസ്ഥാന സർക്കാരിന്റെ റിക്രൂട്ട്‌മെന്റ് ഡ്രൈവിനെതിരെ പ്രതികൂലമായ പോസ്റ്റു ചെയ്‌തതിന് അറസ്റ്റിലായി. അസമിലെ ബി.ജെ.പി ഭരണത്തിൽ നിയമം എല്ലാവർക്കും ഒരുപോലെയാണോ ?’;…

ഇന്നത്തെ രാശിഫലം (ഡിസംബര്‍ 7, ബുധന്‍)

ചിങ്ങം: ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾ വളരെ ഊർജസ്വലതയോടെയായിരിക്കും പ്രവർത്തിക്കുക. നിങ്ങളിലുള്ള ആത്മവിശ്വാസവും ആവേശവും ജോലിയിലും ചിന്തകളിലും പ്രകടമാകും. നിങ്ങളുടെ കഴിവിനെയും ആസൂത്രണമികവിനേയും മേലുദ്യോഗസ്ഥർ പ്രശംസിക്കും. സാമൂഹിക അംഗീകാരങ്ങൾ ഇന്ന് നിങ്ങളെ തേടി എത്തും. ഭൂമി ഇടപാടുകൾ നടത്തുന്നത് ഇന്ന് മികച്ച ദിവസമാണ്. കന്നി: ഇന്ന് നിങ്ങൾക്ക് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരും. അലസതയും ഉത്സാഹക്കുറവും നിങ്ങളെ പിന്നോട്ട് നയിക്കും. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ മാനസികമായി ഏറെ അലട്ടും. ഇന്ന് മേലുദ്യോഗസ്ഥരുമായി കലഹിക്കാനിടവരും. ആത്മധൈര്യത്തോടെ മുന്നോട്ട് പോയാൽ മാത്രമേ വിജയം കൈവരിക്കാൻ സാധിക്കൂ. തുലാം: നിങ്ങൾ ഇന്ന് മുൻകോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും ദേഷ്യപ്പെടുന്നതും ഇന്നത്തെ ദിവസം നശിപ്പിക്കും. വാക്കുകൾ ശ്രദ്ധയോടെയും സൂക്ഷ്‌മതയോടെയും ഉപയോഗിക്കുക. അപ്രതീക്ഷിതമായി ഇന്ന് സാമ്പത്തികനേട്ടം ലഭിക്കാനുള്ള സാഹചര്യമുണ്ടാകും. ആത്മീയകാര്യങ്ങളിൽ സമയം ചെലവഴിക്കുന്നത് മനസിന് സമാധാനവും സന്തോഷവും നൽകും. വൃശ്ചികം: ഇന്ന്…

ബീഹാറിലെ സമസ്തിപൂരിൽ ഒരു കോടി രൂപയുടെ ആഭരണങ്ങൾ അക്രമികൾ കൊള്ളയടിച്ചു

പട്‌ന: ബീഹാറിലെ സമസ്തിപൂരിലെ പ്രമുഖ ജ്വല്ലറി കൊള്ളയടിച്ച പത്തോളം വരുന്ന കവർച്ചക്കാർ ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി രക്ഷപ്പെട്ടു. സമസ്തിപൂരിലെ മോഹൻപൂർ നാക്കു ചൗക്കിൽ സ്ഥിതി ചെയ്യുന്ന ‘ഹീര ജ്വല്ലേഴ്‌സി’ൽ എത്തിയ ഒരു സ്ത്രീ ഉൾപ്പെടെയുള്ള കവർച്ചക്കാർ എല്ലാ ജീവനക്കാരെയും ഉപഭോക്താക്കളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൊള്ളയടിച്ചത്. ഉപഭോക്താവായി ഒരു സ്ത്രീ കടയിൽ വന്നിരുന്നതായി കടയിലെ ജീവനക്കാർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. അവര്‍ സിഗ്നല്‍ നല്‍കിയപ്പോഴാണ് ഒരു ഡസനോളം വരുന്ന കൊള്ളക്കാർ കടയിൽ അതിക്രമിച്ച് കയറി എല്ലാവരെയും തോക്ക് ചൂണ്ടി അകത്തേക്ക് കൊണ്ടുപോയതെന്ന് പറയുന്നു. കവർച്ചക്കാർ ചില ജീവനക്കാരെ മർദ്ദിക്കുകയും സിസിടിവി ക്യാമറകൾ തകർക്കുകയും ചെയ്തു. സിസിടിവിയുടെ ഡിജിറ്റൽ വീഡിയോ റെക്കോഡറും അക്രമികള്‍ എടുത്തുകൊണ്ടുപോയി. “ഞങ്ങൾ മുഫാസിൽ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കവർച്ചക്കാരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്,” സമസ്തിപൂർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.…