8 പുതിയ ഐഐടി ഡയറക്ടർമാരുടെ നിയമനത്തിന് പ്രസിഡന്റ് ദ്രൗപതി മുർമു അംഗീകാരം നൽകി

ന്യൂഡൽഹി: എട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)കളിലേക്ക് ഡയറക്ടർമാരെ നിയമിക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പാലക്കാട്, തിരുപ്പതി, ധാർവാഡ്, ഭിലായ്, ഗാന്ധിനഗർ, ഭുവനേശ്വർ, ഗോവ, ജമ്മു എന്നിവയുൾപ്പെടെ 8 ഐഐടികളിലേക്കുള്ള ഡയറക്ടർമാരുടെ നിയമനത്തിനാണ് പ്രസിഡന്റ് മുർമു തിങ്കളാഴ്ച അംഗീകാരം നൽകിയത്. നിലവിൽ ഐഐടി മദ്രാസിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന പ്രൊഫസർ എ ശേഷാദ്രി ശേഖറിനെ പാലക്കാട് ഐഐടി ഡയറക്ടറായും, ഐഐടി മദ്രാസിലെ പ്രൊഫസർ കെ എൻ സത്യനാരായണയെ ഐഐടി തിരുപ്പതിയിലും നിയമിച്ചു. ഐഐടി (ബിഎച്ച്‌യു) പ്രൊഫസർ രാജീവ് പ്രകാശിനെ ഐഐടി ഭില്ലായിയിലെ ഡയറക്ടറായും, പ്രൊഫസർ രജത് മൂന ഐഐടി ഗാന്ധിനഗറിലും നിയമിതനായി. പ്രൊഫസർ പശുമർത്തി ശേഷു (ഐഐടി ഗോവ), പ്രൊഫസർ വെങ്കപ്പയ്യ ആർ ദേശായി (ഐഐടി ധാർവാഡ്), പ്രൊഫസർ ശ്രീപദ് കർമാൽക്കർ (ഐഐടി ഭുവനേശ്വർ), പ്രൊഫസർ…

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ; പാസ്റ്റർ വിൽസൻ വർക്കിയും പാസ്റ്റർ ജേക്കബ് മാത്യൂവും മുഖ്യ പ്രാസംഗികർ

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 7 വെള്ളി, 8 ശനി, 9 ഞായർ ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ (IPC Atlanta Christian Church, 845 Hi Hope Road , Lawrenceville,Ga 30043 ) വെച്ച് നടത്തപ്പെടും. പാസ്റ്റർ വിൽസൻ വർക്കിയും പാസ്റ്റർ ജേക്കബ് മാത്യൂവും വിവിധ ദിവസനങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തും. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. ലീഡർഷിപ്പ് സെമിനാർ, സിമ്പോസിയം, പ്രെയ്സ് ആന്റ് വർഷിപ്പ്, യുവജന സമ്മേളനം, മിഷൻ ബോർഡ് സമ്മേളനം തുടങ്ങിയവ യോഗത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി എബ്രാഹം ഉത്ഘാടനം നിർവ്വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ ബെൻ ജോൺസ് അധ്യക്ഷത വഹിക്കും. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ…

പി.ടി ചാക്കോ (മലേഷ്യ) യുടെ നവതി ജന്മദിനം ആഘോഷിച്ചു

ന്യൂജെഴ്സി: വര്‍ത്തമാനങ്ങളില്‍ പി.ടി ചാക്കോച്ചായന്‍ തന്റെ എഴുത്തിന്റെയും വായനയുടെയും ആദ്യ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി എയര്‍ഫോഴ്‌സ്ന്റെയും, മലേഷ്യയുടെയും അമേരിക്കയുടെയും കഥ കേള്‍പ്പിക്കാന്‍ ‘അമ്മ’യുടെ പ്രിയ സംഘാടകന്‍ എന്ന നിലയില്‍ വളര്‍ത്തിയെടുത്ത സുവര്‍ണകാലം. അച്ചന്‍‌കോവിലാറ്റിലെ മഴയുടെ തണുപ്പും തുടിപ്പും അനുഭവിച്ചു പുസ്തകത്താളുകളില്‍ ഓര്‍മ്മകളില്‍ ഒളിപ്പിച്ച കാലം. ഒരു ഗൃഹാതുരതയുമായി ഓര്‍മ്മകള്‍ ചാക്കോച്ചായന്‍ പങ്കുവെക്കുകയാണ്. ഒരു സമൂഹത്തിന്റെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ടായിരുന്ന 2 മാസക്കാലം ഇക്കഴിഞ്ഞയിടെ ആശുപത്രിയില്‍ ആയിരുന്നു. മോളിയെ വിവാഹം ചെയ്തിട്ട് 63 വര്‍ഷങ്ങളായി. അന്നും, ഇന്നും, എപ്പോഴും തുണയായി കൂടെ. ആദ്യം പെണ്ണു കാണാന്‍ അന്നത്തെ ആലോചന പെണ്ണ് വേണ്ട, ഊണു വേണം. മോളിയെ കണ്ടപ്പോള്‍ പെണ്ണു വേണം ഊണ് വേണ്ട എന്നായി. പിറന്ന നാടിനോടുള്ള സ്‌നേഹം ഇപ്പോഴും മനസ്സിലുണ്ട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ആണ് ഇഷ്ടം 42 വര്‍ഷം മലേഷ്യയില്‍ ആരുടേയും മുമ്പില്‍ ആളായിട്ടില്ല. ഇനി ആളാവുകയും…

ക്രിസ്ത്യൻ മ്യൂസിക്കൽ ഈവൻ്റ് ഒക്ടോബർ ഒന്ന് ശനിയാഴ്ച ടൈസൺ സെന്ററില്‍

ന്യൂയോർക്ക്: സഹ്യദയ ക്രിസ്ത്യൻ ആർട്‌സ് ഒരുക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് “നിത്യ സ്നേഹം 2022” ഒക്ടോബർ ഒന്നിന് ശനിയാഴ്ച വൈകിട്ട് 5.30 ന് ടൈസൺ സെൻറ്ററിൽ (26 N Tyson Ave, Floral Park, NY) വച്ചു നടത്തപ്പെടുന്നു. അമേരിക്കയിൽ അറിയപ്പെടുന്ന ഗായകർ അണിനിരക്കുന്ന ഈ ആത്മീക സംഗീത കൂട്ടായ്മയിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടു കൂടെയാണ് നടത്തപ്പെടുന്നത്. ഈ പ്രോഗ്രാമിലെ മുഖ്യ അതിഥിയായി ഫാദർ ജോണി ചെങ്ങളം പങ്കടുക്കുന്നു. അമേരിക്ക, യുണൈറ്റഡ് കിങ്ഡം, കാനഡ, ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ക്രിസ്ത്യൻ മ്യൂസിക് ഗ്രൂപ്പുകൾ, ക്രിസ്ത്യൻ ഓൺലൈൻ മീഡിയകൾ, ക്രിസ്ത്യൻ ചാരിറ്റി സംഘടനകൾ ഇതെല്ലാം ചേർന്ന കൂട്ടായ്മയാണ് സഹ്യദയ ക്രിസ്ത്യൻ ആർട്‌സ്. ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ, മ്യൂസിക് പ്രോഗ്രാമുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ വച്ച് സഹ്യദയ നടത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾ മ്യൂസിക്…

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം നവംബർ 5 ശനിയാഴ്ച

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥരുടേയും, സർവീസിൽ വിരമിച്ചവരുടെയും കുടുംബ സംഗമം 2022 നവംബർ 5 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പോർട്ട്‌ചെസ്റ്ററിലെ നൈറ്റ്സ് ഓഫ് കൊളംബസ്സിൽ (327 വെസ്റ്റ്‌ചെസ്റ്റർ അവന്യു) വെച്ച് നടക്കുന്നതാണ്. കോവിഡ് മഹാമാരി മൂലം ഏതാനും വർഷങ്ങളായി ഈ സംഗമം മുടങ്ങിയിരുന്നു. കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ സംഗമത്തിൽ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അനിൽ ചെറിയാൻ അഭ്യർത്ഥിക്കുന്നു. ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് അംഗങ്ങളുടെ ചുമതലയാണ്. അടുത്ത വർഷത്തേക്കുള്ള ഭരണസമിതിയെയും ഈ കുടുംബ സംഗമത്തിൽ തെരഞ്ഞെടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയർ കാണുക.

സമകാലീന രാഷ്ട്രീയ പീഡനങ്ങൾ (നർമ്മ കഥ): ജയൻ വർഗീസ്

കാട്ടിലെ രാജാവായ സിംഹം ഉച്ചയൂണും കഴിഞ്ഞു വിശ്രമിക്കുന്ന നേരം. സമീപത്ത് വിലാസവതിയായ മിസ്സിസ് സിംഹവുമുണ്ട്. സിംഹി ചുരുട്ടിക്കൊടുത്ത കസ്തൂരി നൂറ് പുരട്ടിയ തളിർ വെറ്റില ചവച്ചുകൊണ്ട് സിംഹം ഒന്ന്നീട്ടിത്തുപ്പി. അപ്പോളാണ്, റോയൽ ഫാമിലിയെ തേടി കുറെ ചീത്തവിളി ചീറിയെത്തുന്നത്. ” നീ ഏതു കോപ്പിലെ രാശാവാണെടാ?ഫ! പട്ടി! അവനൊരു രാശാവായിട്ടു കൊറേ വെലസുന്നുണ്ട്. എനിക്ക് നീ പുല്ലാണേടാ…വെറും പുല്ല്” സിംഹവും ഭാര്യയും ഞെട്ടിത്തിരിഞ്ഞു നോക്കി. ഒരു പന്ന കുറുക്കനാണ്. പൂരെ വെള്ളത്തിലാണ് കക്ഷി. കാൽ നിലത്തുറയ്‌ക്കുന്നില്ല. ഒരു കൈയിൽ നമ്മുടെ ബീവറേജ് കോർപ്പറേഷന്റെ അമൃത പാനീയക്കുപ്പി. ഇടയ്ക്കിടെഅതിൽ നിന്ന് അൽപ്പാൽപ്പം അകത്താക്കുന്നുമുണ്ട്. “നീ വല്യ രാജാവാണേൽ നിനക്ക് കൊള്ളാം. കേട്ടോ? ദേ, ഈ എനിക്ക് നീയൊരു പ്രശ്നമല്ലടാ പട്ടീ” കുറുക്കൻ പിന്നെയും പുലമ്പുകയാണ്. ഇതെല്ലാം കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ സിംഹം തല തിരിച്ചു കളഞ്ഞു. പക്ഷെ, സിംഹിക്കു…

ചിക്കാഗോ സിറോ മലബാർ രൂപത മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ന്യൂജേഴ്‌സി സോമർസെറ്റ് ഫൊറോനാ ദൈവാലയം ആതിഥേയത്വം വഹിക്കുന്നു

ന്യൂജേഴ്‌സി: അമേരിക്കയിലെ ചിക്കാഗോ സിറോ മലബാർ രൂപതയുടെ ചെറുപുഷ്പം മിഷൻ ലീഗിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ന്യൂജേഴ്‌സി സോമർസെറ്റ് സെൻറ് തോമസ് സിറോ മലബാർ കാത്തോലിക് ഫൊറോനാ ദൈവാലയം ആതിഥേയത്വം വഹിക്കുന്നതായി ചെറുപുഷ്പം മിഷൻ ലീഗിന്‍റെ ഡയറക്ടർ റവ.ഡോ. ജോർജ് ദാനവേലിൽ അറിയിച്ചു. ബിഷപ്പ് മാർ. ജേക്കബ് അങ്ങാടിയത്ത്, രൂപതയിൽ പുതിയതായി സ്ഥാനാരോഹണം ചെയ്യപ്പെടുന്ന ബിഷപ്പ് മാർ.ജോയ് ആലപ്പാട്ട്‌ എന്നിവരുടെ സാന്നിധ്യം ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആല്മീയ ഉണർവേകും. വിവിധ ഇടവകകളിൽ നിന്നുമുള്ള വൈദീകർ, സിസ്റ്റേഴ്‌സ്‌ എന്നിവരും സന്നിഹീതരായിരിക്കും.ഒക്ടോബർ 22-ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പതാക ഉയർത്തി കൊണ്ട് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ സഭാ പിതാക്കന്മാർ പങ്കെടുക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന വർണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത…

ബ്രോങ്ക്സ് സെന്റ്‌ മേരീസ്‌ ദേവാലയ സുവർണ ജൂബിലി ആഘോഷങ്ങൾ 24, 25 തീയതികളിൽ: പരി. ബാവാ പങ്കെടുക്കും

ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യ ദേവാലയങ്ങളിലൊന്നായ ബ്രോങ്ക്സ് സെന്റ്‌ മേരീസ്‌(360 BEDFORD PARK BLVD, BRONX, NY 10458 ) സുവർണ ജൂബിലി നിറവിൽ (1972-2022). സെപ്റ്റംബർ 24നും (ശനിയാഴ്ച) 25നുമായി (ഞായറാഴ്ച്ച) നടക്കുന്ന ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരെയും ഇടവക വികാരി റവ . ഡോ. വര്‍ഗീസ്‌ എം ഡാനിയൽ സ്വാഗതം ചെയ്തു . വിദേശ മണ്ണില്‍ മലങ്കരസഭാ പൈതൃകവും അന്തസത്തയും കൈവിടാതെ സഭയുടെ നിരവധി പ്രസ്ഥാനങ്ങള്‍ക്കും ആതുര പ്രവര്‍ത്തനങ്ങള്‍ക്കും കൈതാങ്ങാകുവാൻ അമ്പതാണ്ടിനുള്ളിൽ ഈ ഇടവകയ്‌ക്ക്‌ സാധിച്ചു. ആദ്ധ്യാത്മിക ചൈതന്യമുള്ള ഒരു യുവതലമുറ ഈ ഇടവകയിലൂടെ രൂപപ്പെട്ട് കഴിഞ്ഞു . അഭിവന്ദ്യ ദിമിത്രിയോസ്‌ തിരുമേനി, ഫാ. നൈനാന്‍ റ്റി. ഈശോ, ഫാ. പോള്‍ ചെറിയാന്‍ എന്നിവര്‍ ഈ ഇടവകയിലൂടെ വളര്‍ന്ന്‌ വന്നവരാണ്‌. ദീര്‍ഘകാലം ഇടവകയെ നയിച്ച ഫാ. എ.കെ. ചെറിയാന്‍, നിലവിലെ വികാരി റവ . ഡോ.…

ഹ്യുമാനിറ്റേറിയൻ സർവീസ് അവാർഡ് സൂസന്‍ തോമസിന്

“അമേരിക്കൻ സ്റ്റാർസ്” എന്ന പേരിൽ 1891 മുതൽ അമേരിക്കയിലുടനീളം സൂപ്പർ മാർക്കറ്റ് ചെയിൻ നടത്തുന്ന അക്മി മാർക്കറ്റ്, ഫിലാഡൽഫിയ ബ്രാഞ്ചിലെ മാനേജ്മെൻറ് സ്റ്റാഫ് ആയ സൂസൻ തോമസിന് (ബീന), “ഹ്യൂമാനിറ്റിറിയൻ സർവീസ്” അവാർഡ് നല്‍കി ആദരിച്ചു. കഴിഞ്ഞ 28 വർഷമായി സൂസൻ ഈ സ്ഥാപനത്തിൽ മാനേജരായി സേവനമനുഷ്ഠിക്കുകയണ്. തന്റെ സ്ഥാപനത്തില്‍ സ്ഥിരമായി വരുന്ന ഉപഭോക്താവ് നാൻസി ഓസ്ട്രോഫ് എന്ന സീനിയർ സിറ്റിസൺ ഒരു കാറപകടത്തിൽ പെടുകയും പിന്നീട് അതുമായി ബന്ധപ്പെട്ട് അവരുടെ എല്ലാ കാര്യങ്ങളിലും സഹായിയായി നിലകൊള്ളുകയും ചെയ്ത സൂസൻ തോമസിനെ, അവരുടെ സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് നാൻസി തന്നെ സൂപ്പർ മാർക്കറ്റ് സി.ഇ.ഒയോട് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. അപ്രകാരമാണ് സി.ഇ.ഒ നേരിട്ട് സൂസൻ തോമസിനെ കണ്ട് അവാർഡ് നല്‍കിയത്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം ഈ വാർത്ത പ്രക്ഷേപണം ചെയ്തിരുന്നു. അമേരിക്കൻ മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തം കൂടിയായിരുന്നു അത്.…

അഫ്ഗാനിസ്ഥാനിലെ സഹായത്തിന് പകരമായി ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനും യുഎസ് സൈനിക വിമാനങ്ങൾ കൈമാറും

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തിനെതിരെ പോരാടുന്നതിനുള്ള സഹായത്തിന് പകരമായി ഉസ്ബെക്കിസ്ഥാനിലേക്കും താജിക്കിസ്ഥാനിലേക്കും 50 സൈനിക വിമാനങ്ങൾ കൈമാറാനുള്ള സാധ്യത അമേരിക്ക പരിഗണിക്കുന്നതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാൻ എയർഫോഴ്സ് പൈലറ്റുമാർ ഉസ്ബെക്കിസ്ഥാനിലേക്കും താജിക്കിസ്ഥാനിലേക്കും രാജ്യം വിട്ടതിന് യുഎസ് സംഭാവന ചെയ്ത വിമാനങ്ങളും കരാറിൽ ഉൾപ്പെടുന്നു. താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ ഗവൺമെന്റുകളുമായുള്ള “ആഴത്തിലുള്ള സുരക്ഷാ ബന്ധത്തിനായി” അതിർത്തി സുരക്ഷയ്ക്കും ഭീകരതയ്‌ക്കെതിരെയും വിമാനങ്ങള്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥാനഭ്രഷ്ടരാക്കപ്പെട്ട അഫ്ഗാൻ സർക്കാരിന് അമേരിക്ക വിവിധതരം ലഘു ആക്രമണ വിമാനങ്ങളും ഹെലികോപ്റ്ററുകളും നൽകിയിരുന്നു. താലിബാൻ ഈ വിമാനങ്ങളുടെ ഉടമസ്ഥാവകാശം അവകാശപ്പെടുകയും അവ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിനിടെയാണ് പുതിയ നീക്കം. യുഎസിന്റെ ഉടമസ്ഥതയിലുള്ള വിമാനം അഫ്ഗാൻ ഭാഗത്തേക്ക് തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉസ്ബെക്കിസ്ഥാനിലെ ഉദ്യോഗസ്ഥർ ഓഗസ്റ്റിൽ പറഞ്ഞിരുന്നു. 2021 ഓഗസ്റ്റിൽ, താലിബാൻ അഫ്ഗാനിസ്ഥാന്റെ…