കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കാന്‍ജ്‌ ) ഓണാഘോഷം 2022 സെപ്തംബർ 17 ശനിയാഴ്ച

ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കാന്‍ജ്‌ ) ഓണം 2022 സെപ്തംബർ 17 ശനിയാഴ്ച ആഘോഷിക്കുന്നു. ഈസ്റ്റ് ബ്രോൺസ്വിക് പെർഫോമൻസ് ആർട്സ് സെന്ററിൽ ( JMPAC) വെച്ച് നടത്തപ്പെടുന്ന ഓണാഘോഷചടങ്ങുകളിൽ പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്ത് അടക്കം വിവിധ തനതു കേരള കലാരുപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയോടെ ആരംഭിക്കും , രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന വിവിധ കലാപരിപാടികളിൽ ന്യൂ ജേഴ്സിയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന മെഗാ തിരുവാതിര മറ്റു നൃത്ത നൃത്യങ്ങൾ, പ്രശസ്ത ഗായകർ ചേർന്ന് ഒരുക്കുന്ന സംഗീത സായാന്ഹ്നം കൂടാതെ കേരളത്തിലെ പ്രമുഖ സിനിമാതാരങ്ങൾ അടക്കമുള്ള അനേകം കലാകാരന്മാർ പങ്കെടുക്കുന്ന സ്റ്റേജ് ഷോ, സിത്താർ പാലസ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ…

ജോ ബൈഡന് കോവിഡ് പോസിറ്റീവിന്റെ നേരിയ ലക്ഷണങ്ങളെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡന് കോവിഡ്-19 പോസിറ്റീവിന്റെ നേരിയ ലക്ഷണങ്ങളുണ്ടെന്ന് വൈറ്റ് ഹൗസ്. വ്യാഴാഴ്ചയാണ് 79 കാരനായ ബൈഡന്‍ “നേരിയ ലക്ഷണങ്ങൾ” അനുഭവിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു. വൈറ്റ് ഹൗസിൽ തന്നെ ക്വാറന്റൈനിലായിരിക്കുമ്പോള്‍ തന്റെ മുഴുവൻ ചുമതലകളും നിർവഹിക്കുമെന്നും അദ്ദേഹത്തിന്റെ ഭരണകൂടം അറിയിച്ചു. “അദ്ദേഹം പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ട്, രണ്ടു തവണ ബൂസ്റ്റര്‍ ഡോസും എടുത്തിരുന്നു. വളരെ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു,” വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ഫൈസറിന്റെ കോവിഡ് വിരുദ്ധ ഗുളികയായ പാക്‌സ്‌ലോവിഡ് കഴിക്കാൻ തുടങ്ങി. “സി‌ഡി‌സി മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, അദ്ദേഹം വൈറ്റ് ഹൗസിൽ ഒറ്റപ്പെടുകയും ആ സമയത്ത് തന്റെ എല്ലാ ചുമതലകളും പൂർണ്ണമായും നിർവഹിക്കുന്നത് തുടരുകയും ചെയ്യും.”

മാർത്തോമ്മ മെത്രാപ്പോലീത്തായുടെ സഹോദരി അച്ചാമ്മ ജേക്കബ് അന്തരിച്ചു

ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സഹോദരിയും, കോട്ടയം അഞ്ചേരി ഇലക്കാട്ടുകടുപ്പിൽ എ.ഇ ജേക്കബിന്റെ സഹധർമ്മിണിയുമായ അച്ചാമ്മ ജേക്കബ് (77) അന്തരിച്ചു. കൊല്ലം അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമ്മ ഇടവകാംഗവും കിഴക്കേ ചക്കാലയിൽ കുടുംബാംഗവുമാണ് പരേത. മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ഭർതൃസഹോദരൻ ആണ്. മക്കൾ: പുഷ്പ – ഡോ. മിജി മാത്യു (ഒക്ലഹോമ, യൂ.എസ്.എ), പ്രിയ – ജോബി (ഇന്ത്യ) പൊതുദർശനം ജൂലൈ 22 വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ തിരുവനന്തപുരം പാറ്റൂർ സെന്റ്.തോമസ് മാർത്തോമ്മ പള്ളിയിൽ. സംസ്കാരം ജൂലൈ 23 ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് കോട്ടയം അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ. നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഭദ്രാസനത്തിനുവേണ്ടി അനുശോചനം അറിയിച്ചു.

ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം ജൂലൈ 26 നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു

ഹൂസ്റ്റണ്‍ : ജൂലൈ 26 നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം മുഖ്യ പ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ജൂലൈ 26 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ബിഷപ്പിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍…

പ്രൊഫ. ഡോ. ജോസ് ജെയിംസ് അമേരിക്കയിൽ

ന്യൂയോർക്ക് : കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാറും മുൻ കായികവകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ.ഡോ. ജോസ് ജെയിംസ്‌ അമേരിക്കയിൽ എത്തിച്ചേർന്നു. ഇൻഡ്യാനയിലെ ഇന്‍ഡ്യനാപോളിസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന 14 മത് നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക് കോൺഗ്രസ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോസ് ജെയിംസ്. യുഎസ്‌എ യിലും കാനഡയിലും താമസിക്കുന്ന 30000 – ലധികം വരുന്ന ക്നാനായക്കാരുടെ കൂട്ടായ്മയാണ് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ കൺവെൻഷൻ കോവിഡ് മൂലം കഴിഞ്ഞ വർഷം കൺവെൻഷൻ നടത്തുവാൻ കഴിഞ്ഞിരുന്നില്ല. ജൂലൈ 24 നു കൺവെൻഷൻ സമാപിക്കും. ചിക്കാഗോ, ഫ്‌ളോറിഡാ, ടൊറോന്റോ എന്നിവദങ്ങളിലെ സന്ദർശനത്തിനുശേഷം ഓഗസ്റ്റ് 29 നു കേരളത്തിലേക്കു മടങ്ങും. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ജോസ് ജെയിംസ് ഇത് അഞ്ചാം തവണയാണ് അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുന്നത്. 1998 മുതൽ 2004 വരെ എംജി യൂണിവേഴ്സിറ്റി രജിസ്ട്രാറായിരുന്ന ഇദ്ദേഹം ഇന്ത്യക്കകത്തും…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 4): ജോണ്‍ ഇളമത

അന്നൊരിക്കല്‍ ഗ്രനാസി, മൈക്കെലാഞ്ജലോയെ ഡൊമിനിക്കോ ഗിലാന്‍ഡായുടെ സ്റ്റുഡിയോയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ഫ്ളോറന്‍സിലെ പ്രസിദ്ധമായ ചിത്രരചനാ സ്‌കൂള്‍! നവോത്ഥാനത്തോടനുബന്ധിച്ച്‌ അവിടെ വിദ്യാര്‍ത്ഥികളുടെ തിരക്ക്‌. പത്തിനും പതിനെട്ടിനും മദ്ധ്യേയുള്ള ആണ്‍കുട്ടികള്‍. അവര്‍ പലതരക്കാരുണ്ട്‌. കര്‍ഷകരുടെ മക്കള്‍, വ്യവസായികളുടെ മക്കള്‍, ചുരുക്കം ചില പ്രഭുക്കളുടെ മക്കള്‍. സ്റ്റുഡിയോ നിറയെ വിദ്യാര്‍ത്ഥികള്‍ വരച്ച വര്‍ണ്ണ ചിത്രങ്ങള്‍, പ്രകൃതി, പുക്കള്‍, മൃഗങ്ങള്‍, മാലാഖമാര്‍, വിശുദ്ധര്‍, മല്ലന്മാര്‍, സുന്ദരികള്‍, കടല്‍, കപ്പലോട്ടക്കാര്‍, ആകാശം, മരുഭുമി, ദ്വീപുകള്‍ – അങ്ങനെ വിവിധതരം കാഴ്ചകള്‍. ഗ്രനാസി, മൈക്കിളിനെ ഗിലാന്‍ഡയ്ക്കു പരിചയപ്പെടുത്തി… “ഗുരോ, ഇതെന്റെ സതീര്‍ത്ഥ്യന്‍, മൈക്കിള്‍. ആന്‍ജലോ, ബുവോണാററ്റി പ്രഭു കുടുംബത്തില്‍പ്പെട്ട കുട്ടിയാണ്‌. അറിയില്ലേ ലുഡ്‌വിക്കോ ബ്രൗണറോറ്റിയെ കാപ്രസി മേയര്‍!” “തീര്‍ച്ചയായും!” “ഇവന്‍ ചിത്രരചനയില്‍ അതീവ സമര്‍ത്ഥനായിരിക്കും. നോക്കു, ഇവന്‍ വരച്ച എന്റെ കൂട്ടുകാരിയുടെ ചിത്രം” ഗ്രാനസി ചിത്രം ഗിലാന്‍ഡയെ കാണിച്ചിട്ട്…. “എന്റെ കൂട്ടുകാരിയെ ഗുരുവും കണ്ടിട്ടുണ്ടല്ലോ. നോക്ക്‌, ഇവന്‍…

ദ്രൗപതി മുർമു ഇന്ത്യയുടെ ആദ്യ ഗോത്ര വർഗ രാഷ്ട്രപതിയായി

ന്യൂഡൽഹി: ഏകപക്ഷീയമായ മത്സരത്തിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തി ദ്രൗപതി മുർമു (64) ഇന്ത്യൻ ചരിത്രത്തിൽ ഇടം നേടി. സ്വാതന്ത്ര്യാനന്തരം ജനിക്കുന്ന ആദ്യത്തെ രാഷ്ട്രപതിയായിരിക്കും അവർ, ഈ ഉന്നത പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും. പ്രസിഡന്റാകുന്ന രണ്ടാമത്തെ വനിത കൂടിയാണ് അവർ. ജൂലൈ 25ന് അവർ സത്യപ്രതിജ്ഞ ചെയ്യും. 10 സംസ്ഥാനങ്ങളിൽ നിന്നും യുടികളിൽ നിന്നുമുള്ള ബാലറ്റുകൾ ഇപ്പോഴും കണക്കാക്കുന്നുണ്ടെങ്കിലും, മൊത്തം സാധുതയുള്ള വോട്ടുകളുടെ 53% ത്തിലധികം മുർമു ഇതിനകം ശേഖരിച്ചുവെന്ന് റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ചപ്പോൾ, മൂന്നാം റൗണ്ടിന് ശേഷം മുർമുവിന്റെ വിജയം ഉറപ്പിച്ചു. രാം നാഥ് കോവിന്ദിന്റെ പിൻഗാമിയായി രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയാകാൻ ഇലക്ടറൽ കോളേജ് ഉൾപ്പെടുന്ന എംപിമാരുടെയും എം‌എൽ‌എമാരുടെയും ഒരു ദിവസം നീണ്ടുനിന്ന വോട്ടെണ്ണലിൽ 64% സാധുവായ വോട്ടുകൾ നേടിയ ശേഷം അവർ സിൻഹയ്‌ക്കെതിരെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 10 മണിക്കൂറിലധികം…

ഫാ. റാഫേൽ അമ്പാടന്റെ ജന്മദിനം റോക്ക് ലാൻഡ് ഹോളി ഫാമിലി ചർച്ച് അംഗങ്ങൾ ആഘോഷിച്ചു

ന്യുയോർക്ക്: ആത്മീയതയിലും നന്മയിലും ഇടവക ജനത്തെ വഴികാട്ടുന്ന ഫാ. റാഫേൽ അമ്പാടന്റെ ജന്മദിനം റോക്ക് ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ ഇടവകാംഗങ്ങൾ ആഘോഷിച്ചു. മോശയെപ്പോലെ നല്ല ഇടയനായി, എല്ലാവരേയും വലിപ്പച്ചെറുപ്പമില്ലാതെ സമഭാവനയോടെ കാണുകയും ആവശ്യ സമയങ്ങളിൽ സഹായിയായി എത്തുകയും വിവാദങ്ങളില്ലാതെ ഇടവകയെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന അച്ഛന്റെ പ്രവർത്തനങ്ങളും സേവന സന്നദ്ധതയും ആശംസ നേർന്നവർ ചൂണ്ടിക്കാട്ടി. അച്ഛന്റെ നേതൃത്വത്തിൽ ഇടവക കൈവരിച്ച നേട്ടങ്ങളും ആത്‌മീയ വളർച്ചയും അവർ അനുസ്മരിച്ചു ജൂലൈ 17-നു വി. കുർബാനക്ക് ശേഷം നടത്തിയ ആഘോഷം സംഘടിപ്പിച്ചത് ട്രസ്റ്റിമാരും പാരിഷ് കൗൺസിൽ അംഗങ്ങളും ചേർന്നാണ്. ട്രസ്റ്റി ജിബിൻ സി. മാത്യു ആമുഖ പ്രസംഗം നടത്തി. സി.സി.ഡി വിദ്യാർത്ഥികൾക്കു വേണ്ടി പോൾ മുരിക്കൻ ആശംസകൾ നേർന്നു. നന്ദി പറഞ്ഞ അച്ഛൻ, വിക്കനായിരുന്ന മോശയിലൂടെ ദൈവത്തിന്റെ സ്വരമാണ് ജനം ശ്രവിച്ചതെന്ന് ചൂണ്ടിക്കാട്ടി. യൂത്ത് പ്രോഗ്രാമുകൾക്കും മറ്റും…

നീറ്റ് വിവാദം: വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിക്കാൻ നിർബന്ധിച്ച സംഭവത്തിൽ ഇതുവരെ ഏഴ് പേർ അറസ്റ്റിൽ

ജൂലൈ 17 ന് കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന നീറ്റ് പരീക്ഷയ്ക്കിടെ, പരീക്ഷ എഴുതാൻ അനുവദിക്കുന്നതിന് സ്ത്രീകളോടും പെൺകുട്ടികളോടും അടിവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടതായി ആരോപണം. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. കൊല്ലം: കേരളത്തിൽ നടന്ന ദേശീയ യോഗ്യതാ-പ്രവേശന പരീക്ഷ (നീറ്റ്) യ്ക്കിടെ വിദ്യാർത്ഥിനികളെ നിർബന്ധിച്ച്‌ അടിവസ്ത്രം അഴിപ്പിച്ചതിന് രണ്ട് പേരെ കൂടി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന നീറ്റ് പരീക്ഷയുടെ സൂപ്പർവൈസറെയും പരീക്ഷാ കോഓർഡിനേറ്ററെയും ചോദ്യം ചെയ്തതിന് ശേഷമാണ് വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ ജൂലൈ 19ന് നീറ്റ് പരീക്ഷയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മൂന്ന് പേർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) സേവനമനുഷ്ഠിക്കുന്ന ഒരു…

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു: ഷാഫി പറമ്പില്‍

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബിജെപിയും തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും, അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടിവരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സോണിയാ ഗാന്ധിക്കെതിരായ ഇ.ഡി.യുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ട്രെയിൻ തടഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. രാജ്യത്തെ എല്ലാ കേന്ദ്ര ഏജൻസികളെയും, പ്രത്യേകിച്ച് ഇഡിയെയും കേന്ദ്ര സർക്കാർ ആർഎസ്എസിന്റെ കളിപ്പാട്ടങ്ങളാക്കി മാറ്റി. ഒരു രൂപയുടെ സാമ്പത്തിക ഇടപാട് പോലും നടക്കാത്ത കേസാണിതെന്ന് ഷാഫി പറഞ്ഞു. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടി പ്രതിപക്ഷത്തോടുള്ള പകയല്ലാതെ മറ്റൊന്നുമല്ല. ബിജെപിയുടെ പോഷക സംഘടനയാണ് ഇ ഡി. ഇതിന്റെ മുന്നിലൊന്നും രാജ്യത്തെ പ്രതിപക്ഷവും ജനാധിപത്യ ശക്തികളും മുട്ടുമടക്കില്ലെന്നും സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ട്രെയിൻ തടഞ്ഞത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഡല്‍ഹി ശിവാജി ബ്രിജ് സ്റ്റേഷനില്‍ മൂന്ന്…