ചിങ്ങം: ഇന്ന് നിങ്ങള്‍ക്കൊരു ഭാഗ്യ ദിവസമായിരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു കാര്യം നിങ്ങളെ ഇന്ന് പ്രകോപിച്ചേക്കാം. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും ഗുണകരമാകും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയും. അതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. നേരിടേണ്ടി വരുന്ന ചില അനുഭവങ്ങള്‍ ഇന്ന് നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക നിങ്ങളെ തളര്‍ത്തും. തുലാം: മാനസിക സമാധാനത്തിന് ഇന്ന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും നിങ്ങള്‍ക്ക് ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകരമാകും. വൃശ്ചികം: ഇന്ന് മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റം വളരെ…
Author: .
എ.ഐ.സി.സി സമ്മേളനം സബർമതി നദീതീരത്ത് നടക്കും; രാഹുൽ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാർഗെ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 9 ന് അഹമ്മദാബാദിലെ സബർമതി നദീതീരത്ത് കോൺഗ്രസിന്റെ ദേശീയ സമ്മേളനം നടക്കും. 64 വർഷങ്ങൾക്ക് ശേഷം ഗുജറാത്ത് മണ്ണിൽ നടക്കുന്ന ഈ കൺവെൻഷനിൽ രാജ്യത്തുടനീളമുള്ള 3000-ത്തിലധികം പാർട്ടി നേതാക്കൾ പങ്കെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനുമുമ്പ് ഏപ്രിൽ 8 ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗം ചേരും. ഷാഹിബാഗിലുള്ള സർദാർ പട്ടേൽ ദേശീയ സ്മാരക കെട്ടിടത്തിലാണ് ഈ യോഗം നടക്കുക. ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് ശക്തിസിംഗ് ഗോഹിൽ വെള്ളിയാഴ്ചയാണ് ഈ വിവരം അറിയിച്ചത്. പാർട്ടിയുടെ സിഡബ്ല്യുസി (കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി) യോഗം ഏപ്രിൽ 8 ന് ഷാഹിബാഗിലെ സർദാർ വല്ലഭായ് പട്ടേൽ ദേശീയ സ്മാരകത്തിൽ നടക്കുമെന്നും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) സമ്മേളനം ഏപ്രിൽ 9 ന് സബർമതി നദീതീരത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 8…
തടവുകാരെ കൈമാറുന്നതിനുള്ള ചർച്ചകൾ നിർത്തി വച്ചിട്ടില്ലെന്ന് ഹമാസ്
ദോഹ: ഇസ്രായേലുമായുള്ള തടവുകാരുടെ കൈമാറ്റ കരാറിനെക്കുറിച്ചുള്ള ആശയവിനിമയമോ ചർച്ചകളോ നിർത്തിവച്ചതായുള്ള മാധ്യമ റിപ്പോർട്ട് ഹമാസ് നിഷേധിച്ചു. “ഇസ്രയേലുമായുള്ള തടവുകാരുടെ കൈമാറ്റ കരാറുമായി ബന്ധപ്പെട്ട ആശയവിനിമയം വിച്ഛേദിക്കുകയോ ചർച്ചകൾ നിർത്തലാക്കുകയോ ചെയ്തതായി ഇസ്രായേലി പത്രമായ യെദിയോത്ത് അഹ്‌റോനോത്ത് റിപ്പോർട്ട് ചെയ്തത് ഞങ്ങൾ നിഷേധിക്കുന്നു,” ഹമാസ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. “ചർച്ചകളുടെ കാതലായ ഭാഗം ഇപ്പോഴും കരാറിലാണെന്നും മധ്യസ്ഥരുമായി എല്ലാ ഉത്തരവാദിത്തത്തോടും ഗൗരവത്തോടും കൂടി കാര്യങ്ങൾ നടത്തുന്നുണ്ടെന്നും” ഹമാസ് ഊന്നിപ്പറഞ്ഞു. തടവുകാരുടെ മോചനം ഉറപ്പാക്കുന്നതിനും, യുദ്ധം അവസാനിപ്പിക്കുന്നതിനും, ഇസ്രായേലി പിന്‍മാറ്റം കൈവരിക്കുന്നതിനും സഹായിക്കുന്ന തടവുകാരെയും ബന്ദികളെയുമെല്ലാം കൈമാറുന്നതിനുള്ള കരാറിലെത്തുന്നതിനായി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നിർദ്ദേശവും നിർദ്ദേശിച്ച വിവിധ ആശയങ്ങളും പുനഃപരിശോധിക്കുകയാണെന്ന് ഹമാസ് പറഞ്ഞു. ഗാസയിലെ ഇസ്രായേൽ സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രാഥമിക വെടിനിർത്തലും തടവുകാരെ കൈമാറുന്ന കരാറും നടപ്പാക്കുന്നത് പുനരാരംഭിക്കുന്നതിനുമുള്ള മധ്യസ്ഥർ സമർപ്പിച്ച നിർദ്ദേശം ഹമാസ് പരിഗണിക്കുന്നുണ്ടെന്ന് ഹമാസ്…
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് തീ അണയ്ക്കുന്നതിനിടെ പണമൊന്നും കണ്ടെടുത്തില്ലെന്ന് ഡല്‍ഹി ഫയർഫോഴ്‌സ്
ന്യൂഡല്‍ഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായ സമയത്ത് ജഡ്ജി ജഡ്ജി വീട്ടിൽ ഉണ്ടായിരുന്നില്ല. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ പോയപ്പോൾ കോടിക്കണക്കിന് രൂപയുടെ പണം കണ്ടെത്തിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഈ കാര്യത്തിൽ നടപടി വേണമെന്ന ആവശ്യം ഉയർന്നതോടെ വിഷയം സുപ്രീം കോടതിയിൽ എത്തി. വെള്ളിയാഴ്ച രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികൾ ഈ വിഷയം ഉന്നയിച്ച് ബഹളമുണ്ടാക്കുകയുംക്‍ ഹെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ഈ സംഭവത്തിൽ പുതിയൊരു ട്വിസ്റ്റ് വന്നിരിക്കുന്നു. ഡൽഹി അഗ്നിശമന വകുപ്പ് ഒരു കുറിപ്പ് പുറത്തിറക്കി എല്ലാവരെയും അത്ഭുതപ്പെടുത്തി. ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയെന്ന അവകാശവാദം അഗ്നിശമന വകുപ്പ് തള്ളി. സംഭവസ്ഥലത്ത് നിന്ന് പണമൊന്നും കണ്ടെത്തിയില്ലെന്ന് ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) മേധാവി അതുൽ ഗാർഗ് പറഞ്ഞു. മാർച്ച് 14 ന് രാത്രി 11.35 ന് ജസ്റ്റിസ് വർമ്മയുടെ…
ടെസ്‌ലയെ ആക്രമിക്കുന്നവരെ ‘എൽ സാൽവഡോർ’ ജയിലിലേക്ക് അയക്കും: ട്രംപിന്റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം
വാഷിംഗ്ടണ്‍: ടെസ്‌ല വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കുന്ന വ്യക്തികളെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. “ഇലോണ് ഭ്രാന്താകുന്നതിന് മുമ്പ് ഞാൻ ഇത് വാങ്ങി” എന്നെഴുതിയ സ്റ്റിക്കറുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രംപ് എപ്പോഴും മസ്‌കിന്റെയും ടെസ്‌ലയുടെയും ശക്തമായ പിന്തുണക്കാരനായിരുന്നു. ടെസ്‌ല കമ്പനിയെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം നിരന്തരം ശ്രമിക്കുന്നുണ്ട്. കൂടാതെ, കമ്പനിയുടെ ഓഹരികളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ടെസ്‌ല വാഹനങ്ങളെയും സൗകര്യങ്ങളെയും ആക്രമിക്കുന്നവർക്ക് 20 വർഷം വരെ തടവ് ലഭിക്കുമെന്ന് അദ്ദേഹം അടുത്തിടെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. അവരെ എൽ സാൽവഡോറിലെ കുപ്രസിദ്ധമായ ജയിലിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊളോടോവ് കോക്ടെയിലുകൾ ഉപയോഗിച്ച് ടെസ്‌ല പ്രോപ്പർട്ടികൾ ആക്രമിച്ച മൂന്ന് വ്യക്തികൾക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഈ പരാമർശങ്ങൾ വന്നത്. #TeslaTakedown പ്രസ്ഥാനവുമായി ബന്ധപ്പെട്ടതായിരുന്നു ആക്രമണം. കഴിഞ്ഞ വർഷം മുതൽ ടെസ്‌ലയുടെ ഓഹരികൾ 50 ശതമാനം ഇടിഞ്ഞു.…
ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരമായ പദവി ട്രംപ് റദ്ദാക്കി; 5 ലക്ഷത്തിലധികം ആളുകൾ നാടുകടത്തൽ ഭീഷണിയിൽ
വാഷിംഗ്ടണ്‍: നാല് രാജ്യങ്ങളിലെ പൗരന്മാരുടെ നിയമപരമായ പദവി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിച്ചു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്നു. വാസ്തവത്തിൽ, അധികാരത്തിൽ വന്നാലുടൻ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു. 2022-ൽ മുൻ പ്രസിഡന്റ് ജോ ബൈഡൻ ‘മാനുഷിക പരോളിന്റെ’ അടിസ്ഥാനത്തിൽ നാല് രാജ്യങ്ങളിലെ പൗരന്മാർക്ക് നിയമപരമായ പദവി നൽകിയിരുന്നു. 2025 ജനുവരി 20 ന് രണ്ടാമതും അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം, ഡൊണാൾഡ് ട്രംപ് ഒന്നിനുപുറകെ ഒന്നായി കടുത്ത തീരുമാനങ്ങൾ എടുക്കുകയാണ്. നാല് രാജ്യങ്ങളിലെ പൗരന്മാരുടെ നിയമപരമായ പദവിയാണ് അദ്ദേഹം റദ്ദാക്കിയത്. അതോടെ ഏകദേശം 5,32,000 ആളുകൾ അപകടത്തിലാണ്. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഒരു മാസത്തിനുള്ളിൽ നാടുകടത്തുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.…
മാർത്തോമ്മാ ഫാമിലി കോൺഫറന്‍സ്: രജിസ്ട്രേഷൻ ന്യൂജേഴ്‌സിയിൽ പുരോഗമിക്കുന്നു
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ ഫെബ്രുവരി 16, 23 മാർച്ച് 2 എന്നീ തീയതികളിൽ ന്യൂ ജേർസിയിലുള്ള സെൻറ്. സ്റ്റീഫൻസ്, റെഡീമർ, സെന്റ്. പീറ്റേഴ്‌സ്, സീയോൺ മുതലായ ഇടവകകൾ സന്ദർശിച്ചു. ഇടവക വികാരിമാരായ റവ. അരുൺ എസ്സ്. വർഗീസ്, റവ. ജെസ്സ് എം. ജോർജ്, റവ. ടി.എസ്സ്. ജോൺ, എന്നിവർ സന്ദർശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്‌തു. കോൺഫ്രൻസിൻറെ സ്ഥലം, തീയതി, പ്രസംഗകർ, കോൺഫ്രൻസ് തീം, സുവനീറിൻ്റെ വിശദാംശങ്ങൾ, ആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള സ്പോൺസർഷിപ്പ് പാക്കേജ് അതിലെ ആകർഷണീയമായ അവസരങ്ങൾ, ഫാമിലി കോൺഫ്രൻസിൽ ഇദംപ്രഥമമായി ക്രമീകരിക്കുന്ന ഇംഗ്ലീഷ് ട്രാക്, ഭിന്നശേഷിയുള്ളവർക്കുള്ള ട്രാക് എന്നിവയെപ്പറ്റി വിവിധ കൺവീനർമാർ പ്രസ്‌താവന നടത്തി. ജൂലൈ മാസം 3 മുതൽ 6 വരെ ലോങ്ങ് ഐലൻഡ് മെൽവിൽ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിലേക്കു…
തലവടി സിഎംഎസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രഥമ പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാന് യാത്രയയപ്പ് മാര്‍ച്ച് 25ന്
തലവടി: പിതാവ് ഇടവക വികാരിയായി ശുശ്രൂഷ ചെയ്ത അതേ ഇടവകയിൽ വൈദീകൻ, സ്കൂൾ ലോക്കൽ മാനേജർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എന്നീ നിലകളിലെ ശുശ്രൂഷയ്ക്ക് ശേഷം സ്ഥലം മാറി പോകുന്ന കുന്തിരിക്കൽ സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ.മാത്യൂ ജിലോ നൈനാന് മാത്രം അവകാശപ്പെടാന്‍ ഉള്ളതാണ് ഈ അപൂർവ പ്രത്യേകത. തലവടി സിഎംഎസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് മാർച്ച് 25 ചൊവ്വാഴ്ച വൈകിട്ട് 4.30ന് നല്‍കും. 1839ൽ സ്ഥാപിതമായ തലവടി കുന്തിരിക്കല്‍ സെന്റ് തോമസ് സിഎസ്‌ഐ ഇടവകയിൽ 1974,1993 വർഷങ്ങളിൽ രണ്ട് വർഷം വീതം റവ മാത്യൂ ജിലോ നൈനാന്റെ പിതാവ് റവ. നൈനാൻ മാത്യൂ വൈദീകനായി സേവനം അനുഷ്ഠിച്ചിരുന്നു. ദൈവാലയത്തിനോട് ചേർന്ന് 1841ൽ സ്ഥാപിതമായ സിഎംഎസ് സ്കൂളിലാണ് 1974ൽ റവ. മാത്യൂ ജിലോ നൈനാൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.…
കഞ്ചാവ് കച്ചവടത്തെച്ചൊല്ലിയുള്ള തർക്കം; യുവാവിനെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു
തൃശൂർ: പെരുമ്പിലാവിൽ യുവാവിനെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു. കൂത്തൻ എന്നറിയപ്പെടുന്ന അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി കേസുകളിൽ പ്രതിയാണ്. മരത്തംകോടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ കടവല്ലൂർ സ്വദേശിയാണ്. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയ്, ബാദുഷ എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഭാര്യയുമായി ലിഷോയിയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. രാത്രി 8:30 ഓടെ പെരുമ്പിലാവിൽ, നാലുസെന്റ് കോളനിയിലാണ് സംഭവം. ഭർത്താവ് ആക്രമിക്കപ്പെടുന്നത് കണ്ട അക്ഷയുടെ ഭാര്യ അടുത്ത വീട്ടിലേക്ക് ഓടി. കൊല്ലപ്പെട്ട അക്ഷയ്, ലിഷോയ്, ബാദുഷ എന്നിവർ സുഹൃത്തുക്കളും മയക്കുമരുന്ന് വിൽപ്പനക്കാരുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം രക്ഷപെട്ട ലിഷോയ്‌ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാൾ ഗുരുവായൂർ സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ്.…
സോളിഡാരിറ്റി കൊച്ചി സിറ്റി യൂത്ത് ഇഫ്താർ സംഘടിപ്പിച്ചു
എറണാകുളം: സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഗ്രാൻഡ് സ്ക്വയറിൽ യൂത്ത് ഇഫ്താർ സംഘടിപ്പിച്ചു. ഇസ്ലാം വിരുദ്ധ പൊതുബോധം നിലനിൽക്കെ കാഴ്ചക്കാരായി നിൽക്കാതെ മുസ്ലിം സമൂഹത്തെ മുന്നിൽ നിന്ന് നയിക്കുന്ന സർഗാത്മക യൗവനമായി മാറാനും ഇസ്ലാമോഫോബിയ കാലത്തും ഇസ്ലാമിക പ്രതിനിധാനമായി ജീവിക്കാനും കഴിയണമെന്ന് പറഞ്ഞ് ഇഫ്താർ സന്ദേശം നൽകികൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം ജമാൽ പാനായിക്കുളം സംസാരിച്ചു. സിറ്റിയിലെ യുവാക്കളായ ബിസിനസുകാരേയും പ്രൊഷനുകളേയും ഒരുമിച്ച് കൂട്ടി നടത്തിയ ഇഫ്താറിൽ വംശീയതയും ലഹരിയും പിടി മുറുക്കിയ ലോകത്ത് യുവജന സംഘടനകൾ ദൗത്യമറിഞ്ഞ് സജീവമാകണമെന്ന് പങ്കു വെച്ച് അതിഥികൾ സംസാരിച്ചു. സോളിഡാരിറ്റി സിറ്റി പ്രസിഡൻ്റ് ഷറഫുദീൻ നദ്‌വിയുടെ സമാപനത്തോടെ മീറ്റ് അവസാനിച്ചു.
