2024-ലെ ന്യൂയോർക്ക് കർഷകശ്രീ – പുഷ്‌പശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു; ശ്രീകുമാർ ഉണ്ണിത്താൻ കർഷകശ്രീ; ലാലി കളപ്പുരക്കൽ പുഷ്‌പശ്രീ

ന്യൂയോർക്ക്: പരിമിത കാലാവസ്ഥയിൽ പച്ചക്കറി കൃഷി ചെയ്യുവാൻ തൽപ്പരായവരെയും വീടുകളുടെ മുൻഭാഗം പൂന്തോട്ടങ്ങളാൽ മനോഹരമാക്കുവാൻ പരിശ്രമിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്ന മലയാളീ കൂട്ടായ്മയാണ് “അമേരിക്കൻ കർഷകശ്രീ ന്യൂയോർക്ക്”. ന്യൂയോർക്കിലെ ക്വീൻസ് – ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി 2009-ൽ സ്ഥാപിതമായ പ്രസ്തുത മലയാളീ കൂട്ടായ്‌മ 2024-ലെ കർഷകശ്രീ – പുഷ്‌പശ്രീ ജേതാക്കളെ പ്രഖ്യാപിച്ചു. ഫൊക്കാനാ നാഷണൽ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനാണ് ഈ വർഷത്തെ കർഷകശ്രീ അവാർഡ് ജേതാവ്. ലോങ്ങ് ഐലൻഡ് മലയാളീ സമൂഹത്തിൽ വിവിധ സംഘടനകളിലൂടെ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായ ലാലി കളപ്പുരക്കലിനാണ് പുഷ്‌പശ്രീ അവാർഡ് ലഭിച്ചത്. മുൻ സ്പോർട്സ് താരവും അത്ലറ്റിക്സിൽ ഏഷ്യൻ ഗെയിംസ് ജേതാവുമായ ബെന്നി ജോണിനാണ് കർഷകശ്രീ അവാർഡ് രണ്ടാം സ്ഥാനം ലഭിച്ചത്. ലോങ്ങ് ഐലൻഡ് ഭാഗത്തെ സ്ഥിര താമസക്കാരനും കൃഷി തല്പരനുമായ റോയി മാണി കർഷകശ്രീ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബാബിലോണിൽ താമസിക്കുന്ന കാതൊലിക്…

സ്റ്റഡി പെർമിറ്റ് മുതൽ പിആർ വരെ: ജസ്റ്റിന്‍ ട്രൂഡോയുടെ തീരുമാനങ്ങൾ ഇന്ത്യയെ പിരിമുറുക്കത്തിലാക്കി; വിദ്യാഭ്യാസത്തിൻ്റെ പാത ദുഷ്കരമായി

രാജി വെച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത്, ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും വെല്ലുവിളികൾ വർധിപ്പിക്കുന്ന നിരവധി തീരുമാനങ്ങൾ എടുത്തിരുന്നു. പഠനത്തിനും ജോലിക്കുമായി കാനഡയിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഈ നയങ്ങൾ കാരണം നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. ഇന്ത്യക്കാരുടെ പിരിമുറുക്കം വർധിപ്പിച്ച ട്രൂഡോ സർക്കാരിൻ്റെ ആ 5 തീരുമാനങ്ങള്‍ എന്തായിരുന്നു? തിങ്കളാഴ്ചയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി പ്രഖ്യാപിച്ചത്. അന്നുമുതൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ബുദ്ധിമുട്ടുകൾ വർദ്ധിപ്പിച്ച അദ്ദേഹത്തിൻ്റെ 5 തീരുമാനങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. ട്രൂഡോയുടെ ഈ തീരുമാനം മൂലം പഠനത്തിനും ജോലിക്കുമായി കാനഡയിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. വാസ്തവത്തിൽ, ട്രൂഡോ ഗവൺമെൻ്റ് അതിൻ്റെ ഭരണകാലത്ത് അത്തരം നിരവധി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഇത് ഇന്ത്യക്കാർക്ക് പിരിമുറുക്കമായി മാറി. ട്രൂഡോയുടെ ഈ തീരുമാനങ്ങൾ കാനഡയിൽ സ്ഥിരതാമസമാക്കിയ…

“കാനഡയെ ഞാനിങ്ങെടുത്തു”: കാനഡയെ അമേരിക്കയോട് ചേര്‍ത്ത് പുതിയ ഭൂപടം സൃഷ്ടിച്ച് ട്രം‌പ്

നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കാനഡയെക്കുറിച്ചുള്ള വിവാദ പ്രസ്താവനകൾ ശക്തമാക്കി, രാജ്യത്തെ അമേരിക്കയുടെ ഭാഗമായി തെറ്റായി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളും പോസ്റ്റുകളും കനേഡിയൻ ഉദ്യോഗസ്ഥരിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇത് യുഎസ്-കാനഡ ബന്ധത്തിൽ ദൂരവ്യാപകമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അടുത്തിടെ, കാനഡ, ഗ്രീൻലാൻഡ്, പനാമ കനാൽ എന്നിവയുൾപ്പെടെയുള്ള വിദേശ പ്രദേശങ്ങൾ ഏറ്റെടുക്കുന്നതിനോ കൂട്ടിച്ചേർക്കുന്നതിനോ ഉള്ള അഭിലാഷങ്ങൾ ട്രംപ് നിർദ്ദേശിച്ചിരുന്നു. ചൊവ്വാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ, ഗ്രീൻലാൻഡും പനാമ കനാലും കൂട്ടിച്ചേർക്കാൻ സൈനിക ശക്തി ഉപയോഗിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. കാനഡയെക്കുറിച്ച് അദ്ദേഹം സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെങ്കിലും, രാജ്യം ഇതിനകം തന്നെ, അല്ലെങ്കിൽ ഉടൻ തന്നെ മാറുമെന്നും, തൻ്റെ ഭരണത്തിൻ കീഴിലുള്ള “51-ാമത്തെ സംസ്ഥാനം” എന്ന് കാനഡയെ അദ്ദേഹം വിശേഷിപ്പിച്ചു. തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ, കാനഡയെ അമേരിക്കയുടെ ഭാഗമായി…

ജോഷ്വവാ ദീർഘദർശിയുടെ ജീവിത മാതൃക അനുകരണീയം: ഡോ. വിനോ ജോൺ ഡാനിയേൽ

ഫിലാഡൽഫിയ: പടുകൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുകയും, കര കവിഞ്ഞൊഴുകുകയും ചെയ്യുന്ന ജോർദാൻ നദിയുടെ മുപിൽ പതറാതെ പിടിച്ചുനിൽക്കുന്നതിനും ആ പ്രതിസന്ധിയെ വിജയകരമായി തരണം ചെയ്തു ഇസ്രായേൽ ജനത്തെ മുന്നോട്ടു നയിക്കുന്നതിനും ജോഷുവാക്ക് ദൈവീക കൃപ അനവരതം ലഭിച്ചുവെങ്കിൽ ആ ദൈവം നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ അഭിമുഘീകരിക്കേണ്ടിവരുമ്പോൾ താങ്ങായി തണലായി നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നു സുവിശേഷ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. വിനോ ജോൺ ഡാനിയേൽ ഉധബോധിപ്പിച്ചു . 2025 വർഷത്തെ പ്രഥമ രാജ്യാന്തര പ്രെയര്‍ലൈന്‍( 556-ാംമത്) ജനുവരി 7 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ജോഷ്വവാ അധ്യായം 3ന്റെ :1മുതൽ 11 വാഖ്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. വിനോ ജോൺ .മുൻപ് നടന്നു വന്ന വഴിയിൽ ശക്തി പകർന്ന,ഇപ്പോഴത്തെ അവസ്ഥയിൽ എന്തുചെയ്യണമെന്ന തിരിച്ചറിവ് നൽകിയ ,മുന്നിലുള്ള വഴികാട്ടിയായി പരിശുദ്ധാത്മാവിനെ സ്വീകരിച്ച ജോഷ്വവ ജീവിതത്തിൽ അനുഗ്രഹിക്കപെട്ടതു ജീവിത മാതൃകയായി നാം…

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ് പ്രഖ്യാപിച്ചു. ജോയിച്ചൻ പുതുകുളം, ജോസ് കണിയാലി,ഐ.വർഗീസ്,ഏലിയാമ്മ ഇടിക്കുള എന്നിവർ ജേതാക്കൾ

ഡാളസ് :അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകർ , മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, ആതുര സേവന പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനു ലഭിച്ച നാമനിർദേശങ്ങളിൽ നിന്നും അർഹരെന്നു കണ്ടെത്തിയ ജോയിച്ചൻ പുതുകുളം, ജോസ് കണിയാലി(മികച്ച മധ്യമ പ്രവർത്തകർ) , ഐ വര്ഗീസ്(മികച്ച മലയാളി സംഘടനാ പ്രവർത്തകൻ) ഏലിയാമ്മ ഇടിക്കുള (മികച്ച ആതുര ശുശ്രുഷ സേവക ) എന്നിവരെ തിരഞ്ഞെടുത്തു. ഡോ ഹരി നമ്പൂതിരി, ഡോ.സ്റ്റീവൻ പോട്ടൂർ, എബ്രഹാം മാത്യൂസ് (കൊച്ചുമോൻ ), ലാലി ജോസഫ്:എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ജനുവരി 6 നു ചേർന്ന ഐ പി സി എൻ റ്റി കമ്മിറ്റി അവാർഡ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചു .അമേരിക്കൻ മാധ്യമ പ്രവർത്തർക്കർക് ക്യാഷ് അവാർഡ് പ്രഖ്യാപിക്കുന്ന ആദ്യമാധ്യമ സംഘടനയാണ്…

ജനകീയ സമിതിയുടെ 30-ാം വാർഷിക സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് രാഷ്ട്ര സേവാ പുരസ്കാരം സമ്മാനിച്ചു

കോട്ടയം: സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ സ്ഥാപകൻ കെ.ഇ. മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭാപരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് നൽകി. ജനകീയ സമിതി മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണനും, പ്രവാസി പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. ഉമ്മൻ പി. ഏബ്രഹാമിനും നൽകി. ജനകീയ സമിതിയുടെ മുപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം ഡി സി ബുക്സ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡുകൾ ഗോവ ഗവർണർ ഡോ. പി. എസ്. ശ്രീധരൻ പിള്ള സമ്മാനിച്ചു. ജനകീയ സമിതി സംസ്ഥാന ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സമിതി ഡയറക്ടര്‍ ഡോ അശോക് അലക്സ് ദർശന രേഖാ സമർപ്പണവും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി…

നക്ഷത്ര ഫലം (08-01-2025 ബുധന്‍)

ചിങ്ങം: അഹന്ത കാരണം യഥാർത്ഥമായ മനോവികാരം പുറത്തുകാണിക്കാതിരിക്കരുത്‌. ഈ നല്ല ദിവസം പ്രേമപൂർവ്വം കാര്യങ്ങളിൽ മുഴുകണം. പക്ഷേ അഹന്ത മാറ്റിയിട്ടുവേണമെന്ന് മാത്രം. കന്നി: പലകാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. എങ്കിലും അതിനോടനുബന്ധിച്ച ഏല്ലാ ചുമതലകളും പൂർണ്ണമായി വഹിക്കാൻ സാധിക്കുന്നില്ല. എപ്പോഴും ശാന്തത നിലനിര്‍ത്താന്‍ ശ്രമിക്കണം. തുലാം: യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യും.പ്രധാനമായും അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. സ്വപ്‌നലോകത്ത്‌ ചെലവഴിക്കും. വൃശ്ചികം: എല്ലാ സാദ്ധ്യതകളിലും മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ മനസ്സിനെ താത്കാലികമായി മാറ്റുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. വൈകുന്നേരം വിശ്രമിക്കും. ധനു: പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. ക്ഷോഭം നിയന്ത്രിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്ര ഒഴിവാക്കുക. മകരം: മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷമാകും. ഊർജ്ജവും ജീവിതാസക്തിയും…

ഇന്ത്യയില്‍ എച്ച്എംപിവിയുടെ വ്യാപനം: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇന്ത്യയില്‍ എച്ച്എംപിവി പടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ആദ്യമായാണ് രോഗം റിപ്പോർട്ട് ചെയ്യുന്നതെന്ന റിപ്പോർട്ടുകളിൽ അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. 2001 മുതൽ ഇന്ത്യയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. വൈറസിന് വേരിയൻ്റ് ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എച്ച്എംപിവിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മിക്ക വാർത്തകളും തെറ്റാണെന്ന് മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച എല്ലാ മുന്‍ കേസുകളും ആഭ്യന്തര പരിശോധനയിലാണ് കണ്ടെത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സഹായകമായ ചികിത്സയാണ് ഈ രോഗത്തിനും ഉള്ളതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല ദ്രുതകർമസേന യോഗം ചേർന്ന് വിലയിരുത്തി വരികയാണെന്ന് മന്ത്രി അറിയിച്ചു. മാസ്ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആവശ്യം. ഇന്ത്യയിൽ എച്ച്എംപിവി ജനിതക മാറ്റം റിപ്പോർട്ട് ചെയ്തിട്ടില്ല. സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളില്ല.…

ഹണി റോസിനെതിരെ അശ്ലീല പരാമർശം: ബോചെക്കെതിരെ കേസ്

കൊച്ചി: നടി ഹണി റോസിനെതിരെ അശ്ലീല പരാമര്‍ശം നടത്തി എന്ന പരാതിയിൽ ബോചെ (ബോബി ചെമ്മണ്ണൂര്‍) ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 75-ാം വകുപ്പ് പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് ഹണി റോസിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഒരാൾ തന്നെ നിരന്തരം ദ്വയാർത്ഥ വാക്കുകൾ ഉപയോഗിച്ച് വിമർശിക്കുന്നു എന്ന് സൂചിപ്പിച്ചിരുന്നു. ആരാണ് ആ വ്യക്തിയെന്ന ചോദ്യത്തിന് വ്യവസായി ബോബി ചെമ്മണ്ണൂർ എന്നായിരുന്നു നടി തന്നെ ഇന്ന് മറുപടി നൽകിയത്. നിരന്തരം അസഭ്യം പറഞ്ഞു പീഡിപ്പിക്കുന്നുവെന്നാണ് ഹണി റോസിൻ്റെ പരാതി. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് പരാതി നൽകിയതെന്ന് നടി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ തനിക്ക് ബുദ്ധിമുട്ട് നേരിട്ടെന്നും, ബോചെക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഹണി റോസ് പറഞ്ഞു. നടിക്കെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് സൂചന നൽകി. ഹണി റോസ് എറണാകുളം…

കലൂര്‍ സ്റ്റേഡിയത്തില്‍ ഗാലറിയില്‍ നിന്ന് ഉമാ തോമസ് എം എല്‍ എ വീണ സംഭവം: ഓസ്‌കർ ഇവൻ്റ്‌സ് ഉടമ പിഎസ് ജനീഷ് അറസ്റ്റിൽ

കൊച്ചി: കലൂര്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടി ദിവ്യാ ഉണ്ണിയുടെ നൃത്തപരിപാടിക്കിടെ ഗാലറിയില്‍ നിന്ന് വീണ് എംഎൽഎ ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ ഓസ്കർ ഇവൻ്റ്സ് ഉടമ പി.എസ്. ജനീഷിനെ അറസ്റ്റു ചെയ്തു, തൃശ്ശൂരിൽ നിന്നാണ് പാലാരിവട്ടം പോലീസ് ജനീഷിനെ അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു. പോലിസിന് കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കീഴടങ്ങാൻ ജനീഷ് തയ്യാറായില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലെന്നാണ് വിശദീകരണം നല്‍കിയത്. ഉമാ തോമസിന് പരിക്കേറ്റതിനെ തുടർന്ന് സംഭവത്തിൻ്റെ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് സംഘാടകരായ മൃദംഗ വിഷൻ എംഡി നിഗോഷും ഓസ്കാർ ഇവൻ്റ്സ് ഉടമ ജനീഷും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഇവരോട് കീഴടങ്ങാൻ കോടതി ഉത്തരവിട്ടു. നിഗോഷ് കീഴടങ്ങിയെങ്കിലും ജനീഷ് കീഴടങ്ങാതെ ആശുപത്രിയിൽ പ്രവേശിച്ചു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാനൊരുങ്ങുമ്പോഴാണ് ജനീഷിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. ഉമാ തോമസിന് പരിക്കേൽക്കാനിടയായ കൊച്ചിയിലെ…