കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 23): ജോണ്‍ ഇളമത

പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ ശവകുടീരനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മാര്‍ബിള്‍ക്കല്ലുകളില്‍ മൂന്നു നിലയിലൂയര്‍ന്നു. ഇനി ഇസ്രായേലിന്റെ രക്ഷകനായ മോശയുടെ വലിയ പ്രതിമ കൊത്തണം. കല്ല്‌ തയ്യാറായി മൈക്കിള്‍ആന്‍ജലോയുടെ മുന്നില്‍ നിര്‍ജ്ജീവമായി കിടന്നു. പെട്ടെന്ന്‌ ശില്പിയുടെ കണ്ണുകളില്‍ ഒരു വലിയ പുകമറ ഉയര്‍ന്നു. അത്‌ സാവധാനം അപ്രത്യക്ഷമായപ്പോള്‍ ആജാനുബാഹുവായ ഒരു വൃദ്ധ ബലിഷ്ഠന്‍ ഉയര്‍ത്തെഴുന്നേറ്റു. ഇടിമുഴക്കം പോലെ ഘനഗംഭീരമായ ഒരു മുഴക്കം മൈക്കിള്‍ആന്‍ജലോ കേട്ടു! ഞാനാണ്‌ ഇസ്രായേലിന്റെ രക്ഷകന്‍ മോശ! യഹോവയെ ഞാന്‍ കണ്ടു, സീനായ്‌ മലമണ്ടയില്‍ എരിയുന്ന പച്ചിലക്കാടുകള്‍ക്കുള്ളില്‍. അഗ്നിനാളങ്ങളായി. അവന്‍ എന്നോട്‌ കല്പിച്ചു, എന്റെ ജനത്തെ, ഇസ്രയേല്‍ മക്കളെ ഫോറവോന്റെ അടിമത്വത്തില്‍നിന്ന്‌ രക്ഷിക്കുക. ഞാനോ, വിക്കനായ ഞാനോ? ആട്ടിടയനായ ഞാനോ? ഞാനാ ഫറവോന്റെ പട്ടാള മേധാവിയെ കൊന്നു, അവന്‍ എന്റെ സഹോദരിയുടെ മാനം പിച്ചിച്ചീന്താനാരംഭിച്ചപ്പോള്‍. ഫറവോന്റെ പട്ടാളക്കാര്‍ക്ക്‌ ഞാന്‍ പിടികൊടുക്കാതെ ഓടി. മരുഭൂമിയിലൂടെ, ചുട്ടുപഴുത്ത മണലാരണ്യത്തിലൂടെ, കഴുകന്മാര്‍ വട്ടമിടുന്ന…

തമിഴ്നാട്ടിൽ നിന്ന് മോഷണം പോയ ശ്രീകൃഷ്ണന്റെ പുരാതന വിഗ്രഹം അമേരിക്കയില്‍ കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ നിന്ന് 1966ൽ മോഷണം പോയ ശ്രീകൃഷ്ണ വിഗ്രഹം അമേരിക്കയിലെ ഇൻഡ്യാനപൊളിസ് മ്യൂസിയം ഓഫ് ആർട്ടിൽ കണ്ടെത്തി. നൃത്തം ചെയ്യുന്ന ശ്രീകൃഷ്ണന്റെ ഈ പുരാതന വിഗ്രഹം ചോള സാമ്രാജ്യത്തിന്റെ കാലത്തേതാണ്. തമിഴ്‌നാട് വിഗ്രഹ വകുപ്പ് സിഐഡി നടത്തിയ അന്വേഷണത്തിലാണ് രാമേശ്വരത്തെ ശ്രീ ഏകാന്ത രാമസ്വാമി ക്ഷേത്രത്തിൽ നിന്ന് 6 വിഗ്രഹങ്ങൾ മോഷണം പോയതായി കണ്ടെത്തിയത്. പ്രതിമ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 1966ൽ ക്ഷേത്രത്തിൽ നിന്ന് മൂന്നിലധികം പുരാതന വിഗ്രഹങ്ങൾ മോഷണം പോയെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ജി നാരായണി നവംബർ 23ന് നൽകിയ പരാതിയിൽ വിഗ്രഹ വകുപ്പ് സിഐഡിക്ക് ലഭിച്ച അന്വേഷണത്തിലാണ് വിജയം കണ്ടത്. മോഷണം പോയ വിഗ്രഹങ്ങളുടെ ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പുതുച്ചേരിയിലെ ഫോട്ടോ ആർക്കൈവിൽ നിന്നാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ പോലീസ് വേർതിരിച്ചെടുത്തത്.…

ഇന്ത്യൻ വംശജ സുസ്മിത ശുക്ലയെ ന്യൂയോർക്കിലെ ഫെഡറല്‍ റിസർവ് ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചു

ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ സുസ്മിത ശുക്ലയെ ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്ക് ഫസ്റ്റ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ആയി നിയമിച്ചു. ഫസ്റ്റ് വൈസ് പ്രസിഡന്റായി, 54 വയസ്സുകാരിയായ സുസ്മിത ശുക്ല സ്ഥാപനത്തിന്റെ രണ്ടാം റാങ്കിംഗ് ഓഫീസറായിരിക്കും. ശുക്ലയുടെ നിയമനത്തിന് ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണർമാരുടെ അംഗീകാരം ലഭിച്ചതായി ന്യൂയോർക്ക് ഫെഡറൽ വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. തന്റെ കരിയറിൽ പഠിച്ചതെല്ലാം – സാങ്കേതികവിദ്യ, പ്രവർത്തനങ്ങൾ, അപകടസാധ്യത-കേന്ദ്രീകൃത അനുഭവങ്ങൾ എന്നിവ ഉൾപ്പെടെ പ്രാഥമിക സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ നിർണായക സ്ഥാപനത്തിന്റെ പ്രതിബദ്ധതയുള്ള നേതൃത്വത്തെ സഹായിക്കുന്നതിന് കഴിവിന്റെ പരാമവധി ശ്രമിക്കുമെന്ന് കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു. ബാങ്കിന്റെ പ്രസിഡന്റുമായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും ചേർന്ന് ശുക്ല സംഘടനയുടെ തന്ത്രപരമായ ദിശ നിർവചിക്കുകയും ആശയവിനിമയം നടത്തുകയും നടപ്പിലാക്കുകയും ചെയ്യും. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയിൽ ഇതര…

കാര്‍ ടയര്‍ മാററുന്നതിനിടെ സെമി ട്രക്ക് ഇടിച്ചു കയറി മൂന്ന് യൂണിവേഴ്സിറ്റി ബാന്റംഗങ്ങള്‍ക്ക് ദാരുണാന്ത്യം

ലൂസിയാന: സതേണ്‍ യൂണിവേഴ്സിറ്റിയിലെ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ ് ടയര്‍ മാറുന്നതിനിടയില്‍ മറ്റൊരു സെമി ട്രക്ക് ഇടിച്ചു കയറി ദാരുണമായി കൊല്ലപ്പെട്ടു. ടൈറണ്‍ വില്യംസ് (19), ബ്രോഡ്റിക്ക് മൂര്‍ (19), റെഡലന്‍ യംഗ് (21) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ ഡിസംബര്‍ 7 ബുധനാഴ്ച സ്ഥിരീകരിച്ചു. ഡാളസില്‍ നിന്നും 250 മൈല്‍ ദൂരെയായിരുന്നു അപകടം. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ടെക്സസില്‍ നിന്നും ലൂസിയാനയിലേക്ക് കാറില്‍ പുറപ്പെട്ടവരായിരുന്നു ഇവര്‍. ലൂസിയാന 1-49 നാച്ചിറ്റോച്ചസില്‍ ച്ചെു ചൊവ്വാഴ്ചയായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിയത്. ഇന്റര്‍ സ്റ്റേറ്റ് ഷോള്‍ഡറിലേക്ക് വാഹനം നീക്കിയിട്ടതിനുശേഷം മൂന്നു പേരും ചേര്‍ന്ന് ടയര്‍ മാറ്റുന്നതിനുള്ള ശ്രമത്തിലായിരുന്നു. പെട്ടെന്നായിരുന്നു 62 കാരന്‍ ഓടിച്ചിരുന്ന സെമി ട്രാക്ക് ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു കയറിയത്. മൂന്നുപേരും സംഭവ സ്ഥലത്തു ച്ചെു തന്നെ മരിച്ചു. സെമി ട്രക്ക് ഓടിച്ചിരുന്ന 62കാരനെ പോലീസ്…

ഓര്‍മാ ഇന്റര്‍നാഷണല്‍ നാടക മത്സരം: ഫസിലിറ്റേഷന്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു

ഫിലഡല്‍ഫിയ: ഓര്‍മാ ഇന്റര്‍നാഷണല്‍ ദേശാന്തര നാടക മത്സരം നടത്തുന്നു. 2023 ഏപ്രില്‍ 15 ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി പത്തു മണി വരെ ”മിസ് കുമാരി നാടക ഗ്രാമം’ എന്നു നാമകരണം ചെയ്യുന്ന, ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് നാടകോത്സവം അരങ്ങേറുക. മികച്ച നാടകങ്ങള്‍ക്ക് ആയിരം, അഞ്ഞൂറ്, ഇരുനൂറ്റമ്പത് ഡോളര്‍വീതമുള്ള ക്യാഷ് അവാര്‍ഡുകള്‍ പുരസ്‌കാരമായി നല്‍കും. സംവിധാനം, രചന, വസ്ത്രാലങ്കാരം, രംഗസംവിധാനം, സംഗീതം, മികച്ച അഭിനേതാവ്, മികച്ച അഭിനേത്രി, ജനപ്രിയ അഭിനേതാവ്, ജനപ്രിയ അഭിനേത്രി, മികച്ച ബാല താരങ്ങള്‍ എന്നീ നിലകളിലും വിവിധ സമ്മാനങ്ങള്‍ നല്‍കും. ബിനൂ ഫിലിപ് ( 215 776 2910), അനീഷ് ജെയിംസ് (856 318 1005), റെനി ജോസഫ് ( 215 498 6090), റോഷിന്‍ പ്ലാമൂട്ടില്‍ (4844705229), റ്റിജോ പറപ്പുള്ളി (2674756606) എന്നിവരുള്‍പ്പെടുന്ന ഫസിലിറ്റേഷന്‍…

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍‌ഫിയ (MAP) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളിലൊന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ (മാപ്പ്) 2023-ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് എല്ലാ സ്ഥാനാർത്ഥികളും വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകിയത് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ സാബു സ്കറിയ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജെയിംസ് പീറ്റർ, ഷാലു പുന്നൂസ് എന്നിവരാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമത്ത് മാപ്പിന്റെ ട്രഷറർ, സെക്രട്ടറി എന്നീ നിലകളില്‍ ഇതിനു മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബെൻസൺ വർഗീസ് പണിക്കർ മാപ്പിന്റെ സജീവ പ്രവർത്തകനും ട്രഷറർ, ജോയിന്റ് സെക്രട്ടറി, മെമ്പർഷിപ്പ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ട്രഷറർ ആയി ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന കൊച്ചുമോൻ വയലത്ത് അടുത്ത വർഷവും ട്രഷറർ ആയി തുടരും. 2023 ലെ പുതിയ ഭാരവാഹികൾ: പ്രസിഡന്റ് – ശ്രീജിത്ത് കോമത്ത് വൈസ് പ്രസിഡന്റ് – ജിജു കുരുവിള ജനറൽ സെക്രട്ടറി –…

ഫിയാകോന ഡാളസില്‍ ഡിസംബര്‍ 12ന് പ്രാര്‍ത്ഥന സമ്മേളനം സംഘടിപ്പിക്കുന്നു

ഡാളസ് : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ഓര്‍ഗനൈസേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫിയാകോന) ഡിസംബര്‍ 12ന് ഡാളസിലെ ഫ്രിസ്‌ക്കൊയില്‍ പ്രത്യേക പ്രാര്‍ത്ഥന സമ്മേളനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12 തിങ്കളാഴ്ച വൈകീട്ടു 6.30 മുതല്‍ 8.30 വരെ ഫ്രിസ്‌ക്കൊ ലബനന്‍ റോഡ് ലെബനന്‍ ബാപ്റ്റ്സ്റ്റ് ചര്‍ച്ചില്‍ വെച്ചു നടക്കുന്ന സമ്മേളനത്തില്‍ ഡാളസ്സിലെ വിവിധ ക്രിസ്ത്യന്‍-സാംസ്‌ക്കാരിക സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. ഈയിടെ ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഫ്രിസ്‌ക്കോയില്‍ സംഘടിപ്പിച്ച വാര്‍ഷീക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്ക അറിയിക്കുന്നതിനും, ക്രിസ്ത്യന്‍ വ്യൂപോയിന്റില്‍ നിന്നുള്ള വിശദീകരണം നല്‍കുന്നതിനുമാണ് ഈ പ്രത്യേകം പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. യുഎസ്. ചാരിറ്റി മുഖേന ഇന്ത്യയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചു ക്രിസ്ത്യന്‍ സംഘാടനകള്‍ക്ക് അവബോധം നല്‍കുക എന്നതു കൂടിയാണ് ഈ യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്…

കാനഡയിലെ ആദ്യ സൗത്ത് ഏഷ്യന്‍ മന്ത്രി രചന സിംഗ് സത്യപ്രതിജ്ഞ ചെയ്തു

ടൊറോന്റോ (കാനഡ): കാനഡയിലെ ആദ്യ സൗത്ത് ഏഷ്യന്‍ മന്ത്രിയായി രചന സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ രചന സിംഗ്. ബ്രിട്ടീഷ് കൊളംബിയ എഡുക്കേഷന്‍ ആന്റ് ചൈല്‍ഡ് കെയര്‍ മന്ത്രിയാണ് അധികാരമേറ്റത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ് തന്റെ ലക്ഷ്യമെന്ന് അധികാരമേറ്റെടുത്തശേഷം ഡിസംബര്‍ എട്ടിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മന്ത്രിസഭയുടെ ഭാഗമായി തീര്‍ന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നതായും ഇവര്‍ പറഞ്ഞു. പഞ്ചാബില്‍ നിന്നുള്ള രഘ്ബിര്‍ സിംഗ്, സുലേഖ എന്നിവരുടെ മകളാണ് രചന. മാതാപിതാക്കളും, ഏക സഹോദരി സിര്‍ജാനയും അധ്യാപകരാണെന്നും ഇവര്‍ കൂട്ടിചേര്‍ത്തു. 2001 ല്‍ ഭര്‍ത്താവിനേയും, രണ്ടരവയസുള്ള മകനോടൊപ്പമാണ് രചന കാനഡയിലേക്ക് കുടിയേറിയത് വാന്‍കൂവര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. 2017ലാണ് ഇവര്‍ ആദ്യമായി മത്സരിച്ചത് 2020ല്‍ സറെ ട്രീന്‍ ടെംമ്പേഴ്സില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡ്രഗ് ആന്റ്…

മന്ത്ര കലാ സന്ധ്യയും ട്രൈസ്റ്റേറ്റ് കിക്ക്‌ ഓഫും ഡിസംബർ 10നു ന്യൂയോർക്കിൽ

അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും , കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതി വേഗം ജനപ്രിയ മായി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ കൺവെൻഷൻ കിക്ക്‌ ഓഫ് ഡിസംബർ 10 നു ന്യൂയോർക്കിൽ നടക്കും . മന്ത്രയുടെ പ്രസിഡന്റും സെക്രെട്ടറിയും ട്രസ്റ്റീ ബോർഡ് ചെയറും ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി ഒരു മിനി കൺവെൻഷൻ ആയി മാറും എന്ന് റീജിയണൽ വൈസ് പ്രസിഡന്റ്മാരായ ഉണ്ണി തൊയക്കാട്ട്(കണക്ടിക്കട് ) ,ദീപ്തി നായർ (ന്യൂ ജേഴ്സി ),ക്രിസ് തോപ്പിൽ (ന്യൂ യോർക്ക് ) എന്നിവർ അറിയിച്ചു .വരും മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കിക്ക്‌ ഓഫ് ഉൾപ്പടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ മന്ത്ര ലക്ഷ്യമിടുന്നു .2023 ജൂലൈ 1 മുതൽ 4 വരെ…

വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കാ റീജിയൻ യൂണിഫൈഡിന് ഐക്യദാർഢ്യം പിച്ചുകൊണ്ട് ഒക്കലഹോമ പ്രോവിൻസ്!

ന്യൂജഴ്‌സി: അമേരിക്കാ റീജിയൻ യൂണിഫൈഡിൻ്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി അണിഞ്ഞിരിക്കുന്നു. വേൾഡ് മലയാളി കൗണ്‍സിൽ ഒക്കലഹോമ പ്രോവിൻസിൻ്റെ ഭാരവാഹികൾ കഴിഞ്ഞദിവസം കൂടിയ എക്സിക്യൂട്ടീവ് കൗണ്‍സിൽ യോഗത്തിൽ വച്ച് ഡബ്ല്യൂ. എം. സി അമേരിക്കാ റീജിയൻ യൂണിഫൈഡിന് പരിപൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുര്യൻ സഖറിയ (ചെയർമാൻ), പുന്നൂസ് തോമസ് (പ്രസിഡന്റ്), സിഞ്ചു തോമസ് (ജനറല്‍ സെക്രട്ടറി), ടോബിൻ തോമസ് (ട്രഷറര്‍), സിനി സക്കറിയ (വൈസ് ചെയർമാൻ), ജെറി ജോർജ് (വൈസ് പ്രസിഡന്റ്), എബ്രഹാം ജോൺ (അഡ്‌വൈസറി ബോർഡ് ചെയർമാൻ), എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു. ചെയർമാൻ കുര്യൻ സക്കറിയയുടെ മികവാർന്ന പ്രവർത്തനത്തെ എല്ലാവരും പ്രശംസിച്ചു. 2014-ൽ ഒക്കലഹോമയിൽ ആരംഭിച്ച ഈ പ്രോവിൻസ് നല്ലവരായ ചെറുപ്പക്കാരുടെ പ്രവർത്തനമികവുകൾകൊണ്ട് ഇപ്പോഴും മുൻപന്തിയിൽ നിൽക്കുന്നു. ചെയർമാൻ കുര്യൻ സഖറിയയുടെ സ്വാഗത പ്രസംഗത്തിൽ കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിൽ മിഡ്‌വേ സിറ്റിയിൽ, കോവിടു…