യോങ്കേഴ്‌സ്‌ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ്‌ കാതോലിക്കാ ബാവായുടെ സന്ദര്‍ശനം

യോങ്കേഴ്‌സ്‌: യോങ്കേഴ്സ് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ 51-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവാ ഒക്ടോബര്‍ 2 രാവിലെ 7:30ന് ഇടവകയിലേക്ക്‌ എഴുന്നെള്ളി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇടവക വികാരി വെരി. റവ. ഫാ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, അസിസ്റ്റന്റ്‌ വികാരി റവ. ഫാ. ഷോന്‍ തോമസ്‌, ഇടവക സെക്രട്ടറി, ട്രഷറര്‍, മാനേജിംഗ്‌ കമ്മിറ്റി, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്, മറ്റു ഇടവകാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന്‌ ബാവായെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. വിശുദ്ധ കുര്‍ബാനക്കുശേഷം ഏകദേശം 11 മണിയോടുകൂടി ജോസഫ്‌ കുരിയാക്കോസിന്റെ അമേരിക്കന്‍ ദേശീയ ഗാനത്തോടുകൂടി പൊതുയോഗം ആരംഭിച്ചു. മുഖ്യാതിഥിയായി യോങ്കേഴ്‌സ്‌ മേയര്‍ മൈക്ക്‌ സ്പാനോ, റവ. ഫാ. കിരിത് ആഞ്ജലോവ് (St. Michael the Arch Angel Ukranian…

സ്റ്റോര്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി

ടെക്‌സസ് : കോര്‍പസ് ക്രിസ്റ്റിയിലെ കണ്‍വീനിയന്റ് സ്റ്റോര്‍ ജീവനക്കാരനെ കവര്‍ച്ച ചെയ്യുന്നതിനിടയില്‍ 29 തവണ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി. 2004 ല്‍ സ്റ്റോറിലെ മാലിന്യങ്ങള്‍ പുറത്തു നിക്ഷേപിക്കുന്നതിനാണ് ജീവനക്കാരനായ പാബ്‌ളൊ കാസ്‌ട്രൊ (46) പുറത്തിറങ്ങിയത്. പുറത്തു കാത്തുനിന്നിരുന്ന ജോണ്‍ ഹെന്‍ട്രി (38) പബ്‌ളൊയുടെ കൈവശം ഉണ്ടായിരുന്ന 1.25 ഡോളര്‍ കരസ്ഥമാക്കിയതിനുശേഷം ക്രൂരമായി കൊല്ലുകയായിരുന്നു. കുറ്റകൃത്യത്തിനുശേഷം മെക്‌സിക്കോയിലേക്കു കടന്ന പ്രതിയെ മൂന്നര വര്‍ഷത്തിനുശേഷമാണ് അറസ്റ്റു ചെയ്തത്. വിചാരണയ്ക്കുശേഷം ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിച്ച് ഹെന്‍ട്രി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കനുകൂലമായി വിധി വന്നിരുന്നു.വധശിക്ഷ നടപ്പാക്കുന്നതിനിടെ മതപുരോഹിതന് ഹെന്‍ട്രിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനും, വിശുദ്ധ ഗ്രന്ഥം ഉച്ചത്തില്‍ വായിക്കുന്നതിനും കോടതി അനുവദിച്ചിരുന്നു. എന്നാല്‍ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി. ബുധനാഴ്ച മാരകമായ വിഷം സിരകളിലേക്ക് കടത്തിവിട്ട് ശിക്ഷ നടപ്പാക്കുകയായിരുന്നു.…

ലിന ഹിഡെല്‍ഗൊയും അലക്‌സ് മീലറും തമ്മിലുള്ള മത്സരം പ്രവചനാതീതം

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) : ടെക്‌സസ് സംസ്ഥാനത്തെ സുപ്രധാന കൗണ്ടിയായ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഫിഡെല്‍ഗൊയും (ഡമോക്രാറ്റ്) അലക്‌സാഡ്രിയ ഡി മോറല്‍ മീലറും തമ്മിലുള്ള മത്സരം കടുക്കുന്നു.കോവിഡ് കാലഘട്ടത്തില്‍ പല വിവാദ തീരുമാനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ലിന വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കടുത്ത മത്സരമാണ് കാഴ്ച വയ്ക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം അടുത്തു വരുംതോറും ആരു ജയിക്കുമെന്നതു പ്രവചനാതീതമായിരുന്നു. ഇരുവരും ഹിസ്പാനിക്ക് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ശക്തരാണെന്നതാണ് ഇതിനു കാരണം. ഗര്‍ഭചിദ്രവും തുടര്‍ച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുമെല്ലാം തിരഞ്ഞെടുപ്പില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. 4.5 മില്യണ്‍ ജനസംഖ്യാണ് കൗണ്ടിയിലുള്ളത്. 2018 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് 31കാരിയായ ഹിഡല്‍ഗൊ ആദ്യമായി ഹാരിസ് കൗണ്ടിയുടെ തലപ്പത്ത് എത്തിയത്. ഹാരിസ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതയാണു ലിന. കൊളംബിയായില്‍ ജനിച്ച ലിന 2013 ല്‍ കൗമാര…

അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയ സിഖ് കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ലോസ് ഏഞ്ചൽസ്: എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ ഒരു സിഖ് കുടുംബത്തിലെ നാല് അംഗങ്ങളുടെ മൃതദേഹങ്ങൾ ദിവസങ്ങള്‍ക്കു ശേഷം ബുധനാഴ്ച (പ്രാദേശിക സമയം) കാലിഫോർണിയയിലെ ഒരു തോട്ടത്തിൽ നിന്ന് കണ്ടെത്തി. ജസ്ദീപ് സിംഗ് (36), ജസ്‌ലീൻ കൗർ (27), ഇവരുടെ കുട്ടി അരൂഹി ധേരി, കുഞ്ഞിന്റെ അമ്മാവൻ അമൻദീപ് സിങ് (39) എന്നിവരെയാണ് ഇൻഡ്യാന റോഡിനും ഹച്ചിൻസൺ റോഡിനും സമീപം ഒരു കർഷക തൊഴിലാളി കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു എന്ന് മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് വെർൺ വാങ്കെ പറഞ്ഞു. കാണാതായ കുടുംബാംഗങ്ങളാണിവര്‍ എന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലുള്ള ജെസ്സി മാനുവൽ സൽഗാഡോ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ഇപ്പോൾ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ നടന്ന സംഭവത്തിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടിരുന്നു. രാവിലെ മെഴ്‌സിഡിന്റെ 800-ാം ബ്ലോക്കിൽ സൗത്ത് ഹൈവേ 59…

രാജ് പിള്ളയെ കെ എച്ച് എൻ എ പിൻതുണയ്ക്കും: ജി കെ പിള്ള

ചിക്കാഗോ: വിൽ കൗണ്ടി ട്രഷറർ സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജ് പിള്ളയുടെ വിജയത്തിനായി ചിക്കാഗോയിലെ എല്ലാ മലയാളികളും സജീവമായി പ്രവർത്തിക്കണമെന്നും നവംബർ എട്ടാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ യു എസിലെ മലയാളി സമൂഹം രാജ് പിള്ളയുടെ വിജയത്തിനായി പ്രാർത്ഥിക്കണമെന്നും കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ. പിള്ള അഭ്യർത്ഥിച്ചു. ചിക്കാഗോ നായർ അസോസിയേഷൻ ഓണാഘോഷ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു ജി.കെ പിള്ള. ഇൻഡ്യാ പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ശിവൻ മുഹമ്മ രാജ് പിള്ളയെ ഫോൺ കോളിലൂടെ പരിചയപ്പെടുത്തി. മുഖ്യധാര സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന കെ എച്ച് എൻ എ അംഗങ്ങളുടെ പിന്തുണ രാജ് പിള്ളക്ക് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയാളി സമൂഹത്തിന്റെ കൂട്ടായ പിന്തുണ ഉണ്ടാവണമെന്ന് രാജ് പിള്ളയും അഭ്യർത്ഥിച്ചു. രാജ് പിള്ളയെ കെ എച്ച് എൻ എ…

മെക്‌സിക്കോയില്‍ സിറ്റി മേയർ ഉൾപ്പെടെ 18 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: തെക്കുപടിഞ്ഞാറൻ മെക്‌സിക്കോയിലുണ്ടായ മാരകമായ വെടിവെയ്പ്പിൽ 18 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഗുറേറോ സംസ്ഥാനത്തെ സിറ്റി ഹാളിൽ തോക്കുധാരികൾ നടത്തിയ വെടിവെയ്പ്പിൽ സിറ്റി മേയർ ഉൾപ്പെടെ ഒരു ഡസനിലധികം പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിഎൻഒ ന്യൂസ് റിപ്പോർട്ട് ചെയ്തു. സാൻ മിഗുവൽ ടോട്ടോലപാൻ നഗരത്തിലാണ് വെടിവയ്പ്പ് നടന്നത്. കൊല്ലപ്പെട്ടവരില്‍ 12 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയും ഉണ്ടെന്ന് പോലീസ് പറഞ്ഞു. ടൗൺ ഹാളിന് മുന്നിൽ, മേളയ്‌ക്കായി റൈഡുകൾ സജ്ജീകരിക്കുകയായിരുന്നതിനിടയിലാണ് വെടിവെയ്പ് നടന്നതെന്ന് ഒരു പ്രാദേശിക മെക്‌സിക്കൻ പത്രപ്രവർത്തകൻ ജേക്കബ് മൊറേൽസ് ട്വീറ്റ് ചെയ്തു. സാൻ മിഗുവൽ ടോട്ടോലപാൻ മേയർ കോൺറാഡോ മെൻഡോസ അൽമെഡയുടെ മരണത്തിൽ ഗുറേറോ സ്റ്റേറ്റ് ഗവർണർ എവ്‌ലിൻ സൽഗാഡോ പിനെഡ ഖേദം പ്രകടിപ്പിച്ചു. സിറ്റി മേയറുടെ മരണം…

യുഎസിൽ ഇന്ത്യൻ-അമേരിക്കൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥി കൊല്ലപ്പെട്ടു; റൂം മേറ്റ് അറസ്റ്റിൽ

ഇന്‍ഡ്യാനയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥി വരുൺ മനീഷ് ഛേദ എന്ന 20കാരനെ ഡോം റൂമില്‍ വെച്ച് റൂം മേറ്റ് കൊലപ്പെടുത്തി. ദക്ഷിണ കൊറിയയിലെ സിയോളിൽ നിന്നുള്ള ജൂനിയർ സൈബർ സെക്യൂരിറ്റി മേജറായ 22 കാരനായ ജി മിൻ ഷായെ കസ്റ്റഡിയിലെടുത്തതായി പർഡ്യൂ പോലീസ് മേധാവി ലെസ്‌ലി വൈറ്റ് പറഞ്ഞു. “പ്രകോപനരഹിതവും വിവേകശൂന്യവുമായാണ്” കുറ്റകൃത്യത്തെ വൈറ്റ് വിശേഷിപ്പിച്ചത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം ഫലങ്ങൾ അനുസരിച്ച്, മൂർച്ചയുള്ള ആയുധം കൊണ്ടുള്ള ട്രോമാറ്റിക് പരിക്കുകൾ” ഒരു കൊലപാതകത്തിന്റെ രീതിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 12:44 ന് കാമ്പസിന്റെ പടിഞ്ഞാറേ അറ്റത്തുള്ള മക്കുച്ചിയോൺ ഹാളിൽ നിന്ന് 911 കോൾ പർഡ്യൂ യൂണിവേഴ്‌സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലേക്ക് വന്നതായി ഒരു യൂണിവേഴ്‌സിറ്റി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഷാ തന്നെയാണ് വിളിച്ചത്. സംഭവത്തെക്കുറിച്ച് പർഡ്യൂ യൂണിവേഴ്സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് പർഡ്യൂ…

വർണപ്പകിട്ടാർന്ന പരിപാടികളോടെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: ഫ്രണ്ട് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്നതും ശ്രദ്ധേയവുമായ പരിപാടികളോടെ കേരളത്തിന്റെ ആഘോഷങ്ങളുടെ ആഘോഷമായ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഒക്ടോബർ 2 ഞായറാഴ്ച മിസ്സോറി സിറ്റിയിലുള്ള അപ്ന ബസാർ ഹാളിൽ തയ്യാറാക്കപ്പെട്ട വേദിയിൽ ജനമനസ്സുകളിൽ ആഹ്‌ളാദം നിറച്ചു കൊണ്ട് പ്രവേശനം ചെയ്ത മഹാബലിയും തിരുവല്ലയുടെ തരുണീമണികൾ അവതരിപ്പിച്ച തിരുവാതിരയും തിരുവല്ലയുടെ പുത്രൻ ഷിനു ജോസെഫിന്റെ ശ്രുതിമധുരമായ ഗാനങ്ങളും ഓണപ്പാട്ടുകളും ഒരു ഉത്സവ പ്രതീതി ഉളവാക്കി. കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച കലാപരിപാടികൾ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു., മഹാബലിയും വിശിഷ്ടാതിഥികളും സദസ്സിലേക്കാനയിക്കപ്പെട്ടത്തോടെ പരിപാടികൾക്ക് തുടക്കമായി. മുഖ്യാതിഥി മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിനും ഹൂസ്റ്റണിലെ ആസ്ഥാന മാവേലിയായി അറിയപ്പെടുന്ന റെനി കവലയിലിനും വന്നുകൂടിയവർക്കും സെക്രട്ടറി സുജ കോശി സ്വാഗതമാശംസിച്ചു. പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ട് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ തിരുവല്ലക്കാരുടെ ഒത്തുചേരലിന്റെ ആവശ്യവും കൂടിച്ചേരലിന്റെ പ്രത്യേകതയും ഊന്നിപ്പറഞ്ഞു. തിരുവല്ലക്കാർ…

വർണാഞ്ജലി നാട്യാലയുടെ നടന സംഗമം 2022 ഒക്ടോബർ 22 ന്

ടൊറൊന്റോ : ഇരുപത്തിയഞ്ചു കൊല്ലം നൃത്തത്തെ ചേർത്ത് പിടിച്ച നർത്തകി, ഇതിൽ പരം സന്തോഷിക്കാൻ മറ്റൊന്നും ഇല്ല. ഇനിയും മുന്നോട്ടു തന്നെ എന്ന ഉറച്ച വിശ്വാസത്തോടെ വർണാഞ്ജലി നാട്യാലയുടെ മുഖ്യാധ്യാപികയായ വർണ പണിയത് എല്ലാ കലാസ്നേഹികളെയും കാനഡയിൽ അവരുടെ പത്തു കൊല്ലം തികയുന്ന നൃത്ത ആഘോഷത്തിന് വരവേൽക്കുകയാണ്. നടന സംഗമം 2022 എന്ന നൃത്തോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ നൃത്തം, ബോളിവുഡ് നൃത്തം എല്ലാ൦ കൂടി ചേരുന്ന ഒരു മഹാ ഉത്സവം ആയിരിക്കും. ഒക്ടോ 22 ന് സെന്റണിയൽ ബിൽഡിംഗ് തീയറ്റർ വൈറ്റബിയിൽ വെച്ചാണ് പരിപാടി. വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ പല വിധത്തിൽ ഉള്ള നൃത്താവതാരങ്ങൾ ഉൾപ്പെടുന്ന പരിപാടി ആയിരിക്കും. പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചർ ഉം പ്രശസ്ത നൃത്ത ഗവേഷക Dr. നീന പ്രസാദിന്റെയും ശിഷ്യ ആയ…

നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ (എന്‍.എ.ജി.സി) യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഡെസ്പ്ലെയിന്‍സിലുള്ള പ്രയിരി ലേയ്ക്ക് കമ്മ്യൂണിറ്റി സെന്‍ററില്‍ വെച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രേയ മഹേഷ് ഈശ്വര പ്രാര്‍ത്ഥനയും, സെക്രട്ടറി മഹേഷ് കൃഷ്ണന്‍ ഏവരേയും സ്വാഗതവും ചെയ്തു. പ്രസിഡന്റ് തന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍, ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ഓണാഘോഷ പരിപാടി വിജയപ്പിക്കാന്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. ഓണാഘോഷ പരിപാടികള്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ജി.കെ. പിള്ള ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ കെ.എച്ച്.എന്‍.എയുടെ വിവിധ കര്‍മ പരിപാടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കൂടാതെ, വിശിഷ്ടാതിഥികളായി വേള്‍ഡ് ഹിന്ദു പാര്‍ലമെന്‍റ് ചെയര്‍മാന്‍ മാധവന്‍ നായര്‍, കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ ചെയര്‍മാര്‍ രഞ്ജിത് പിള്ള എന്നിവരും സന്നിഹിതരായിരുന്നു. ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹത്തെ ഏകീകരിക്കുവാനും അവര്‍ക്ക് ഒരു പുതിയ ദിശാബോധം…