വാഷിംഗ്ടണ്‍: അയൽവാസിയായ അസർബൈജാനുമായുള്ള ഏറ്റവും പുതിയ അതിർത്തി സംഘർഷങ്ങൾക്കിടയിൽ രാജ്യത്തിന് പിന്തുണ നൽകുന്നതിനായി യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി ശനിയാഴ്ച ഒരു കോൺഗ്രസ് പ്രതിനിധി സംഘത്തെ നയിച്ച് അർമേനിയയിലേക്ക് പുറപ്പെട്ടു. 200-ലധികം ആളുകളുടെ മരണത്തിന് കാരണമായ ഏറ്റവും പുതിയ അതിർത്തി സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് മധ്യസ്ഥത വഹിക്കുമെന്ന പ്രതീക്ഷയിൽ ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെള്ളിയാഴ്ച അസെറി പ്രസിഡന്റ് ഇൽഹാം അലിയേവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പെലോസിയുടെ സന്ദർശനം. “ഇന്ന്, അർമേനിയയിലെയും കോക്കസസ് മേഖലയിലെയും സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി, ജനാധിപത്യ ഭരണം എന്നിവയിൽ അമേരിക്കയുടെ ശക്തമായ പ്രതിബദ്ധത ഉയർത്തിക്കാട്ടാൻ ഞാൻ അർമേനിയയിലേക്ക് ഒരു കോൺഗ്രസ് പ്രതിനിധി സംഘത്തെ നയിക്കുന്നു,” പെലോസി ട്വിറ്ററിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. അടുത്തിടെ തായ്‌വാനിലേക്ക് ഒരു പ്രതിനിധി സംഘത്തെ നയിച്ചതാണ് ചൈനയും…
Category: AMERICA
നാശം നാവ് നീട്ടുന്നു! (കവിത): ജയൻ വർഗീസ്
ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്തിരിക്കുന്നു! നാഗരികതയുടെ വിഷപ്പുറ്റുകളിൽ നാശം നാവ് നീട്ടുന്നു! ജീവിതം ആഘോഷിക്കുന്നവർ ജീർണ്ണത നക്കുന്നു! അടിച്ചു പൊളിക്കുന്നവർ അഴുക്കു ചാലിൽ ഇഴയുന്നു! നാക്കു കൊണ്ടും, തോക്കു കൊണ്ടും നാഗരികത ജയിക്കുന്നു! ബൗദ്ധിക അധിനിവേശം ചിന്തയുടെ വരിയുടക്കുന്നു! ജന്തുവാക്കി ഇര പിടിപ്പിക്കുന്നു, ചന്തയാക്കി ഇണ ചേർപ്പിക്കുന്നു! ആഗോളവൽക്കരണത്തിന്റെ അന്തിച്ചന്തയിൽ അറുപത്തി ഒൻപതിന് ബഹുമാന്യത? യദുകുല വായാടിത്തം ഇരുമ്പുലക്ക പ്രസവിപ്പിക്കുന്നു! രാഗിത്തീർക്കുന്ന അഹങ്കാരം കോരപ്പുല്ലുകളിൽ ചോര കിനിയിക്കുന്നു! അഥീനിയൻ ഡെമോക്രസി വിഷക്കോപ്പകൾ നിറക്കുന്നു! കുറ്റമില്ലാത്ത രക്തങ്ങൾ കുരിശുകളിൽ ഒഴുകുന്നു! പരസ്യ വായാടികൾ കൊടും വിഷം തീറ്റിക്കുന്നു കലയും സംസ്കാരവും ചാപിള്ളകളെ പ്രസവിക്കുന്നു! നന്മയുടെ നറും തൂണുകളിന്മേൽ പ്രപഞ്ചം നില നിൽക്കുന്നു! അധർമ്മം പെരുകുമ്പോൾ അടിത്തറ ഇളകുന്നു! കടൽത്തിരകൾ കരയിലേക്ക് വരുന്നു, കാറ്റുകളുടെ ചിറകിൽ മരണം പറക്കുന്നു. ശാസ്ത്ര സംരക്ഷണം കാറ്റിൽപ്പറത്തി സൂക്ഷ്മ വൈറസുകൾ ലോകം കീഴടക്കുന്നു. സോഫോക്ളീസിൻ…
മലേഷ്യൻ മലയാളി പുരസ്‌കാരം അബ്ദുൾ പുന്നയൂർക്കുളത്തിന്
പുന്നയൂർകുളം : പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ (PMA) ഏർപ്പെടുത്തിയ പുരസ്ക്കാരം അമേരിക്കൻ പ്രവാസി എഴുത്തുകാരനായ അബ്ദുൾ പുന്നയൂർകുളത്തിന് സമ്മാനിച്ചു. പുന്നയൂർക്കുളം ഡ്രീം പാലസിൽ നടന്ന ചടങ്ങിൽ പിഎംഎ പുരസ്കാരം മുൻ പ്രസിഡന്റ് അഷ്‌റഫ് മുണ്ടതിക്കോടും മുൻ ജോയിന്റ് സെക്രട്ടറി ഷക്കീര്‍ വാക്കത്തിയും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന് സമ്മാനിച്ചു. നൗഫൽ മലാക്ക, നസീർ മുണ്ടത്തിക്കോട്, അഷ്‌റഫ് മുണ്ടത്തിക്കോട്, നസീർ വടുതല, ഫജാസ് കേച്ചേരി, വൈസ് പ്രസിഡന്റ് മൊയ്‌നു വെട്ടീപ്പുഴ എന്നിവർ സംസാരിച്ചു.
ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ സെപ്റ്റംബര്‍ 23, 24, 25 തീയതികളിൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് സഭയുടെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 23, 24, 25 തീയതികളിൽ (വെള്ളി, ശനി, ഞായർ ) നടത്തും. പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റർ സാം തോമസ് ( ഡാളസ്) എന്നിവർ തിരുവചന പ്രഘോഷണം നടത്തും. ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ വച്ചാണ് (7705 South Loop E.Fwy, Housotn, TX 77012) കൺവെൻഷൻ യോഗങ്ങൾ നടക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 നും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മണിക്കുമാണ് യോഗങ്ങൾ നടക്കുന്നത്. എല്ലാ യോഗങ്ങളിലും പാസ്റ്റർ റെജി ശാസ്താംകോട്ട മലയാളത്തിൽ പ്രസംഗിക്കും . ശനിയാഴ്ച വൈകിട്ടും, ഞായറാഴ്ച രാവിലെയും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ സാം തോമസ് ഇംഗ്ലീഷിലും പ്രസംഗിക്കുന്നതാണ്. ബ്രദർ സാംസൺ ചെങ്ങന്നൂരും ഹൂസ്റ്റൺ ചർച്ച് ഓഫ്…
കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ ഓണാഘോഷം സെപ്റ്റംബര്‍ 18ന്
ഫ്ലോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 18ന് ഓണാഘോഷം സംഘടിപ്പിക്കും. സൗത്ത് ഫ്‌ളോറിഡയിലെ മാര്‍തോമ്മാ ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ റവ. ഫാ. അബി അബ്രഹാം ഓണസന്ദേശം നല്‍കും. കൈരളി ആർട്സ് ക്ലബ് പ്രസിഡണ്ട് വർഗീസ് ജേക്കബിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കലാ ഷാഹി പരിപാടിയില്‍ സ്വീകരണം നല്‍കും. ഫൊക്കാന പ്രസിഡണ്ട് ആയിരുന്ന സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് ജോർജി വർഗീസിനെയും മുൻ ട്രഷറർ സണ്ണി മറ്റമനയെയും ആദരിക്കും. കഴിഞ്ഞ ഫൊക്കാന കൺവെൻഷനിൽ ഏറ്റവും സജീവമായ പങ്കാളിത്തമുണ്ടായ സംഘടനകളിലൊന്നായ കൈരളി ആർട്സ് ക്ലബ്ബ് ആണ് ജോർജി വർഗീസിന്റെ മാതൃസംഘടന. മാവേലി നാട് എന്ന പേരിൽ അവിനാഷ് ഫിലിപ്പ് സംവിധാനം ചെയ്ത ലഘു നാടകവും പരിപാടിയിൽ മുഖ്യ ആകർഷകമായിരിക്കും. കൂടാതെ കൈരളി ആർട്സ്…
ഡോ. ശ്യാമള നായർ അന്തരിച്ചു
ടെംപിൾ ടെക്സാസ്: അമേരിക്കൻ മലയാളികളിൽ മുതിർന്ന തലമുറയിലെ അംഗമായ ഡോ. ശ്യാമള നായർ നിര്യാതയായി. കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷമായി ടെംപിൾ ടെക്സസിലെ ഇന്ത്യൻ സമൂഹത്തിലെ നിറസാന്നിധ്യമാണ് സെപ്റ്റംബർ 13ന് പടിയിറങ്ങിയത്. കേരളത്തിൽ തിരുവനന്തപുരത്തു ജനിച്ച് 1970 ൽ ഭർത്താവ് ഡോ. പി കെ നായർക്കൊപ്പം അമേരിക്കയിലെത്തിയ ശ്യാമളനായർ അറിയപ്പെടുന്ന പീഡിയട്രീഷ്യൻ ആയിരുന്നു. 1975 ലാണ് ടെംപിളിലേക്കു താമസത്തിനായി എത്തിയത്. അന്നുമുതൽ ടെംപിൾ ഇന്ത്യൻ സമൂഹത്തിനു താങ്ങും തണലുമായി പ്രവർത്തിച്ചു. ടെംപിളിലെ ഹിന്ദു ക്ഷേത്ര നിർമ്മാണത്തിലും നടത്തിപ്പിലും മുൻകൈഎടുത്തതും ഡോ. ശ്യാമള നായർ ആയിരുന്നു. ടെംപിളിലെ ഡാർണെൽ ആർമി ഹോസ്പിറ്റൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. സെൻട്രൽ ടെക്സസിലെ ഹിന്ദു സമൂഹത്തിൽ ആത്മീയ പ്രഭാഷണങ്ങൾ നടത്തുകയും കുട്ടികളെയും മുതിർന്നവരെയും ആത്മീയ ധാരയിലേക്കടുപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ശ്യാമള നായരുടെ നിര്യാണം അമേരിക്കയിലെ ഹിന്ദു സമൂഹത്തിനു തീരാനഷ്ടമാണെന്നു കെ എച് എൻ…
ഗ്ലോബൽ ഇന്ത്യൻ കൗണ്‍സിലിന്റെ പ്രഥമ ഓണാഘോഷം സെപ്റ്റംബര്‍ 12 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തി
ന്യൂയോർക്ക്: ജിഐസി ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഇലക്‌ട് ഡോ. അനിലും ഗ്ലോബൽ ബിസിനസ് സെന്റർ ഫോർ എക്സലൻസ് ബോർഡ് മെമ്പർ എലിസബത്ത് പൗലോസും ഓണാഘോഷം അവരുടെ ബ്രൂക്ക്‌വിൽ ഗാർഡനിൽ വിപുലമായ ഒരുക്കങ്ങളോടെ നടത്തി. ഡോ. പൗലോസ്, സുധീർ നമ്പ്യാർ, താര ഷാജൻ, ടോം ജോർജ്ജ് കോലത്ത്, ശോശാമ്മ ആൻഡ്രൂസ്, ഉഷാ ജോർജ്ജ്, മിസ്റ്റർ ജോർജ്, തുടങ്ങി ഏല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്തു. ഗ്ലോബൽ വിമൻസ് എംപവര്‍മെന്റ് ചെയർപേഴ്സൺ ശ്രീമതി ശോശാമ്മ ആൻഡ്രൂസ്, ഗ്ലോബൽ സീനിയർ കെയർ ചെയർ ഉഷാ ജോർജ്ജ്, നീന നമ്പ്യാർ, ക്രിസ്റ്റൽ ഷാജൻ എന്നിവർ പൂക്കളം തൽക്ഷണം നിർമ്മിച്ചത് ആകർഷകമായി. ഇത് ഓണത്തിന്റെ മൂഡിന് ശരിക്കും തിരികൊളുത്തി. ഏവർക്കും ഓണാശംസകൾ നേർന്ന ഗ്ലോബൽ ട്രഷറർ താരാ ഷാജൻ, സമീപ ഭാവിയിൽ ജിഐസി ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുമെന്ന് പറഞ്ഞു. പുതുതായി…
2014-ൽ 43 വിദ്യാർത്ഥികളുടെ തിരോധാനം; മുന്‍ സൈനിക ജനറലിനെ മെക്സിക്കോ പോലീസ് അറസ്റ്റ് ചെയ്തു
2014ൽ തെക്കൻ മെക്‌സിക്കോയിൽ 43 വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ മെക്‌സിക്കോയിലെ ഒരു റിട്ടയേർഡ് ജനറലിനെയും മറ്റ് മൂന്ന് സൈനിക ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 2014-ൽ അയോത്സിനാപ ടീച്ചർ ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ തെക്കുപടിഞ്ഞാറൻ നഗരമായ ഇഗ്വാലയിലെ ആർമി ബേസിന്റെ മുൻ കമാൻഡർ ഉൾപ്പെടെ നാല് സൈനിക ഉദ്യോഗസ്ഥർക്ക് സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി മെക്സിക്കോയുടെ സുരക്ഷാ ഡെപ്യൂട്ടി മന്ത്രി റിക്കാർഡോ മെജിയ പറഞ്ഞു. മെക്സിക്കൻ ആർമിയിലെ അംഗങ്ങൾക്കെതിരെ നാല് അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014 സെപ്റ്റംബറിൽ ഇഗ്വാലയിൽ സംഭവങ്ങൾ നടന്നപ്പോൾ 27-ാം സൈനിക ബറ്റാലിയനിലെ കമാൻഡർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. മൊത്തത്തിൽ ഈ കേസിൽ 20 സൈനികർ, 44 പോലീസ് ഉദ്യോഗസ്ഥർ, 14 കാർട്ടൽ അംഗങ്ങൾ എന്നിവരുൾപ്പെടെ…
ഉക്രെയിന് 600 മില്യൺ ഡോളറിന്റെ ആയുധ പാക്കേജ് യു എസ് പ്രഖ്യാപിച്ചു; കീവിനുള്ള പിന്തുണ യൂറോപ്യൻ യൂണിയൻ വീണ്ടും സ്ഥിരീകരിച്ചു
വാഷിംഗ്ടണ്‍: കീവിനു നല്‍കുന്ന സൈനിക പിന്തുണ മുൻ സോവിയറ്റ് റിപ്പബ്ലിക്കിൽ യുദ്ധത്തിന്റെ തീജ്വാലകൾക്ക് ആക്കം കൂട്ടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ബൈഡൻ ഭരണകൂടം ഉക്രെയ്നിനായി 600 മില്യൺ ഡോളറിന്റെ പുതിയ ആയുധ പാക്കേജിന് അംഗീകാരം നൽകി. വ്യാഴാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് അയച്ച വൈറ്റ് ഹൗസ് മെമ്മോ അനുസരിച്ച്, പാക്കേജിൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റംസ് (ഹിമാർസ്), നൈറ്റ് വിഷൻ ഗോഗിൾസ്, ക്ലേമോർ മൈനുകൾ, മൈൻ ക്ലിയറിംഗ് ഉപകരണങ്ങൾ, 105 എംഎം പീരങ്കി റൗണ്ടുകൾ, 155 എംഎം പ്രിസിഷൻ ഗൈഡഡ് ആർട്ടിലറി റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു. യുഎസ് സ്റ്റോക്കുകളിൽ നിന്ന് അധിക ആയുധങ്ങൾ കൈമാറ്റം ചെയ്യുന്നതിന് അംഗീകാരം നൽകാൻ പ്രസിഡന്റിനെ അനുവദിക്കുന്ന തന്റെ പ്രസിഡൻഷ്യൽ ഡ്രോഡൗൺ അതോറിറ്റി ഉപയോഗിച്ചാണ് ബൈഡൻ പാക്കേജിന് അംഗീകാരം നൽകിയതെന്ന് മെമ്മോയില്‍ പറയുന്നു. യുക്രെയ്‌നിന് നൽകുന്ന സൈനിക സഹായം “യുദ്ധഭൂമിയിൽ ഏറ്റവും മികച്ച…
സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവക: സംഗീത സംവിധായകന്‍ ഇഗ്‌നേഷ്യസിനോടൊപ്പം ഒരു സായാഹ്നം
വിര്‍ജീനിയ: പ്രശസ്ത സംഗീത സംവിധായകന്‍ ഇഗ്‌നേഷ്യസ് (ബേര്‍ണി- ഇഗ്‌നേഷ്യസ്) നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവകാംഗങ്ങളുമായി തന്റെ മൂന്നു പതിറ്റാണ്ട് നീണ്ട ലംഗീതലോകത്തെ അനുഭവങ്ങള്‍ പങ്കിട്ടു. 2022 ഓഗസ്റ്റ് 27-ന് പാരീഷ് ഹാളില്‍ വച്ചു നടന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ അമ്പതോളം പാരീഷ് അംഗങ്ങള്‍ പങ്കുചേര്‍ന്നു. 1992-ല്‍ കാഴ്ചയ്ക്കപ്പുറം എന്ന ചിത്രത്തിലൂടെ സംഗിത സംവിധായകനായി അരങ്ങേറ്റം കുറിച്ച ബേര്‍ണി – ഇഗ്‌നേഷ്യസ് 1994-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തരായത്. 1994 മുതല്‍ 2019 വരെ ചലച്ചിത്ര രംഗത്ത് തിളങ്ങിനിന്ന ബേര്‍ണി – ഇഗ്‌നേഷ്യസ് ദ്വയം എഴുപതോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ആയിരത്തോളം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും ഇവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. തികച്ചും അനൗപചാരികമായി സംഘടിപ്പിച്ച പരിപാടിക്ക് ട്രസ്റ്റി ഷാജു ജോസഫ്, സജിത് തോപ്പില്‍, ക്വയര്‍ കോര്‍ഡിനേറ്റര്‍ അലക്‌സ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.…
