മനുഷ്യ സംസ്‌കാരത്തിന്റെ മൂർത്ത ചിത്രങ്ങൾ: കാരൂർ സോമൻ, (ചാരുംമൂടൻ)

കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും സാമൂഹ്യ-സാംസ്‌കാരിക ജീവതാരോഗ്യത്തെ തളർത്തുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കൊച്ചി നെടുമ്പാശേരിയിൽ ഒരു വാഹനം ഭീകരമായ വേഗതയിലെത്തി ഇടിച്ചു തെറിപ്പിച്ച് വിലപ്പെട്ട മൂന്ന് ജീവനുകളെടുത്തത്. ബൈബിളിൽ (സദൃ.22:6) ഒരു വാക്യമുണ്ട്. ‘ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക അവൻ വൃദ്ധനായാലും അത് മറക്കില്ല’ ഒരു തോട്ടം എങ്ങനെ കളകൊണ്ട് നിറയുന്നവോ അതുപോലെ പല കുടുംബങ്ങളിലും കളകൾ പോലെ വഷളത്വമുള്ള കുട്ടികളും വളരുന്നു. ഈ കളകൾ സമൂഹത്തിന്റെ എല്ലാം മേഖലകളിലും ഇരുൾ മൂടി കിടന്നിട്ടും ആരും ശുദ്ധി ചെയ്യാൻ മുന്നോട്ട് വരുന്നില്ല. ജനങ്ങൾ ഭയപ്പെട്ട് അസ്വസ്ഥരായി കഴിയുന്നു. നിയമപാലകർ എവിടെയാണ്? ഒരു ഭാഗത്ത് കുറ്റവാളികൾക്ക് ശിക്ഷ കൊടുക്കുന്നതിനേക്കാൾ ആ കുറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച് അവരെ നിരപരാധികാളക്കുന്ന ഭരണകൂടങ്ങൾ, മറുഭാഗത്ത് കൈക്കൂലി കൊടുത്തും രാഷ്ട്രീയ നിറം നോക്കിയും ജോലിയിൽ പ്രവേശിച്ച് ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി…

അമേരിക്കയില്‍ 540 ദിവസത്തെ ഓട്ടോമാറ്റിക് വർക്ക് പെർമിറ്റ് നീട്ടൽ അവസാനിപ്പിച്ചു; ഇന്ത്യൻ പ്രൊഫഷണലുകൾക്കും എച്ച്-1ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്കും തിരിച്ചടി

വാഷിംഗ്ടൺ: അമേരിക്കയിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആയിരക്കണക്കിന് വിദേശ പൗരന്മാർക്ക് ആശങ്കയുയർത്തി തൊഴിൽ അനുമതി രേഖകളുടെ (Employment Authorization Document – EAD) കാലാവധി സ്വയമേവ 540 ദിവസം വരെ നീട്ടി നൽകിയിരുന്ന സംവിധാനം സർക്കാർ അവസാനിപ്പിച്ചു. തൊഴിൽ അനുമതി പുതുക്കുന്നതിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസം മൂലം ജോലി നഷ്ടപ്പെടാതിരിക്കാൻ സഹായിച്ചിരുന്ന സുപ്രധാന സംരക്ഷണ സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്. പുതിയ നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളവരിൽ ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ കുടുംബങ്ങളും എച്ച്-1ബി വിസ ഉടമകളുടെ ജീവിതപങ്കാളികളും ഉൾപ്പെടുന്നു. പ്രത്യേകിച്ച് എച്ച്-4 വിസയിൽ അമേരിക്കയിൽ താമസിക്കുകയും ഇഎഡി മുഖേന ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് ഈ തീരുമാനം വലിയ വെല്ലുവിളിയാകും. നിലവിലുള്ള തൊഴിൽ അനുമതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതുക്കിയ അനുമതി ലഭിച്ചില്ലെങ്കിൽ, നിയമപരമായി അമേരിക്കയിൽ താമസിക്കുന്നവരാണെങ്കിലും താൽക്കാലികമായി ജോലി നിർത്തേണ്ട സാഹചര്യം ഉണ്ടാകാം.…

ടെസ്‌ലയുടെ പറക്കുന്ന റോഡ്‌സ്റ്റർ കാർ പുറത്തിറക്കി ഇലോൺ മസ്‌ക്

ടെക്സസ് :ടെസ്‌ലയുടെ പറക്കുന്ന റോഡ്‌സ്റ്റർ കാർ പുറത്തിറക്കി ഇലോൺ മസ്‌ക് .ടെക്‌സസിലെ സ്‌പേസ് എക്‌സ് കേന്ദ്രത്തിൽ നടന്ന ചടങ്ങിലാണ് ഇലോൺ മസ്‌ക് പുതിയ ടെസ്‌ല റോഡ്‌സ്റ്റർ അവതരിപ്പിച്ചത്. സ്‌പേസ് എക്‌സിന്റെ കോൾഡ് ഗ്യാസ് ട്രസ്റ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ കാറിന് പറക്കാനും, തിരിയാനും, തലകീഴായി ഓടാനും സാധിക്കും. സുരക്ഷ മുൻനിർത്തി ഡ്രൈവർ ഇല്ലാതെ റിമോട്ട് വഴിയാണ് ഇത് നിയന്ത്രിച്ചത്. മണിക്കൂറിൽ 230 മൈൽ വരെ വേഗതയും കുറഞ്ഞത് 300 മൈൽ റേഞ്ചും ഈ വാഹനത്തിനുണ്ട്. 2028-ൽ കാറിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ‘ത്രസ്റ്റ്’ പതിപ്പിന് 2,50,000 ഡോളറാണ് ഡെപ്പോസിറ്റ്.

ജർമനിയിൽ മലയാളി വിദ്യാർത്ഥികൾ മരിച്ച തീപ്പിടിത്തം; ഫ്‌ളാറ്റിന്റെ ഉടമ ഇന്ത്യൻ വ്യവസായി; മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും

ബെർലിൻ: ജർമനിയിൽ താമസിച്ചിരുന്ന ഫ്‌ളാറ്റിന് തീപിടിച്ച് മൂന്ന് മലയാളി വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്റെ ഉടമ ഉത്തരേന്ത്യക്കാരനായ വ്യവസായിയാണെന്നാണ് ജർമൻ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഉടമയും അവിടെ വർഷങ്ങളായി ഇന്ത്യൻ ഷോപ്പ് നടത്തിവരുന്ന റുമേനിയൻ പൗരനും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്. അതേസമയം, അപകടത്തിൽ മരിച്ച മൂന്ന് മലയാളി വിദ്യാർഥികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ചയോടെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി ശിവൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് തീപ്പിടിത്തത്തിൽ മരിച്ചത്. ഉന്നതപഠനത്തിനായി ജർമനിയിലെത്തിയ മലയാളി വിദ്യാർഥികളുടെ അപ്രതീക്ഷിത മരണം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് നോർക്ക അധികൃതർ അറിയിച്ചു.…

അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഡാളസ് പൊലീസ് ഉദ്യോഗസ്ഥ ജയിൽ മോചിതയായി

ഡാളസ് :ടെക്സസ്സിൽ  മാത്രമല്ല രാജ്യത്താകമാനം മനുഷ്യാവകാശ സംഘടനകളുടെയും പ്രത്യകിച്ചു കറുത്ത വർഗക്കാരുടെയും  വൻ  പ്രതിഷേധങ്ങൾക്കു ഇടയാക്കിയ  ഡാലസിലെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി ബോഥം ജീൻ എന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പത്തുവർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡള്ളാസ് പൊലീസ് ഉദ്യോഗസ്ഥ ആംബർ ഗൈഗർ ജയിൽ മോചിതയായി. ഏഴുവർഷത്തെ തടവിന് ശേഷമാണ് വെള്ളിയാഴ്ച രാവിലെ അവർ മോചിതയായത്. 2018 സെപ്റ്റംബറിലാണ് ഡ്യൂട്ടിയിലല്ലാതിരുന്ന ഗൈഗർ, തന്റെ അപ്പാർട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ച് ബോഥം ജീന്റെ അപ്പാർട്ട്മെന്റിൽ പ്രവേശിച്ച് അദ്ദേഹത്തെ വെടിവെച്ചു കൊന്നത്. തടവുപുള്ളികളുടെ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചതിനെയും നല്ല നടപ്പ് വിലയിരുത്തിയതിനെയും തുടർന്നാണ് പരോൾ ബോർഡ് ഗൈഗർക്ക് പരോൾ അനുവദിച്ചത്.

“തമ്പിയുടെ ഹൃദയം” കാലത്തെ അതിജീവിച്ച സ്നേഹ വെളിച്ചം; ഓർമ്മകളിൽ നിന്ന് പുതുതലമുറയിലേക്ക്: പി പി ചെറിയാൻ

വ്യാഴാഴ്ച ഒരു ഡെന്റിസ്റ്റ് ക്ലിനിക്കിലെ കാത്തിരിപ്പു മുറിയിലിരിക്കുമ്പോൾ വെറുതെ അവിടെയുള്ള ടേബിളിൽ കിടന്നിരുന്ന പുസ്തകങ്ങൾ മറിച്ചുനോക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് വർഷങ്ങളായി മനസ്സിൽ തങ്ങിനിന്നിരുന്ന ആ മലയാളം പുസ്തകം എന്റെ കണ്ണിൽപെട്ടത്: “തമ്പിയുടെ ഹൃദയം”. ആ നിമിഷം എന്റെ മനസ്സ് പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ചു. നാലോ അഞ്ചോ വയസ്സുള്ളപ്പോൾ സൺഡേ സ്കൂളിൽ പഠിച്ച ആ പഴയ നാളുകൾ തിരികെയെത്തി. വിശ്വാസജീവിതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകിയ അക്കാലത്ത് ഞങ്ങളെ ഏറെ സ്വാധീനിച്ച ഒന്നായിരുന്നു ഈ കൃതി. ഇതിനിടയിൽ നേഴ്സ് വന്നു അകത്തേക്ക് കയറി വരാൻ ആവശ്യപ്പെട്ടു. ഫ്രണ്ട് ഡെസ്കിലെ സെക്രട്ടറിയുടെ അനുമതിയോടെ ഞാൻ ആ പുസ്തകം വാങ്ങി കയ്യിൽ സൂക്ഷിച്ചു. അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ പന്ത്രണ്ടു മണിക്കൂർ ജോലിക്കെത്തിയപ്പോൾ ലഭിച്ച വിശ്രമ സമയത്തു മനസ്സിരുത്തി ആ പുസ്തകം പൂർണ്ണമായി വായിച്ചുതീർത്തു. അമ്പതോ അറുപതോ വർഷങ്ങൾക്കുമുമ്പ് കണ്ട അതേ രൂപത്തിലും വലിപ്പത്തിലും…

ഇന്ന് ഡിജിറ്റൽ സൊസൈറ്റി ദിനം; കത്തുകൾക്കായി കാത്തിരുന്ന ആ നല്ല കാലം: വി രാജേഷ് മോഹൻ റാവു

ഇന്ന് ഡിജിറ്റൽ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. മൊബൈൽ ഫോണും ഇന്റർനെറ്റും ഇ-മെയിലും സമൂഹമാധ്യമങ്ങളും വഴി ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരെയും നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടാം. വിവരങ്ങൾ കൈമാറാനും പഠിക്കാനും ജോലി ചെയ്യാനും വ്യാപാരം നടത്താനും ഡിജിറ്റൽ സംവിധാനങ്ങൾ വലിയ സൗകര്യങ്ങൾ നൽകുന്നു. ഒരിക്കൽ ദിവസങ്ങളോളം കാത്തിരുന്ന വാർത്തകൾ ഇന്ന് നിമിഷങ്ങൾക്കുള്ളിൽ അറിയാൻ കഴിയുന്നു. മൊബൈൽ ഡാറ്റ ഉപയോഗ രംഗത്ത് രാജ്യമെന്ന് ലോകത്ത് തന്നെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഇത് ഇരട്ടിയോളം ആകും. 2031ആകുമ്പോഴേക്കും രാജ്യത്തുള്ള ഫൈവ് ജി ഉപഭോക്താക്കളുടെ എണ്ണം 110 കോടി കവിയുമെന്നാണ് കണക്ക്. ഇന്ന് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പക്ഷേ ബന്ധങ്ങൾ കുറയുന്നതാണ് കണ്ടുവരുന്നത്. എന്നാൽ ഈ വേഗത്തിനിടയിൽ കത്തുകൾക്കായി കാത്തിരുന്ന അനുഭവവും കൈപ്പടയിലെഴുതിയ വാക്കുകളിലൂടെ ലഭിച്ചിരുന്ന വ്യക്തിപരമായ അടുപ്പവും കുറഞ്ഞുവരുന്നു. കത്തുകളിലൂടെ ലഭിച്ചിരുന്ന ആനന്ദവും സന്തോഷവും ഇന്ന് കിട്ടുന്നില്ല. സാങ്കേതികവിദ്യ ആശയവിനിമയം…

എസ്‌ഐആർ നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്താനുള്ള നടപടിയോ അതോ ബിജെപിയുടെ രാഷ്ട്രീയ തന്ത്രമോ? (ലേഖനം) മൊയ്തീന്‍ പുത്തന്‍‌ചിറ

ഇന്ത്യയില്‍ വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ (Special Intensive Revision – SIR) നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നടപടിയായി ചിത്രീകരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ നിലപാട് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ എസ്‌ഐആറിനെ ദേശീയ സുരക്ഷയുമായും അനധികൃത കുടിയേറ്റവുമായും ബന്ധിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്. എസ്‌ഐആറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും നടത്തുന്ന പ്രതിഷേധങ്ങൾ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണെന്ന ആരോപണവും ബിജെപി ഉയർത്തുന്നുണ്ട്. എന്നാൽ, വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ നിയമപരമായ ലക്ഷ്യവും അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് നാടുകടത്താനുള്ള അധികാരവും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്ന വസ്തുതയാണ് ഈ രാഷ്ട്രീയവാദങ്ങൾക്കിടയിൽ പ്രസക്തമാകുന്നത്. അനധികൃത കുടിയേറ്റം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ദീർഘകാലമായി പ്രധാന…

ഓപ്പൺഎഐയുടെ കോൺഫറൻസ് മുറിയിൽ 13 ഡോളറിന്റെ സംശയാസ്പദ ഉപകരണം; ചാരവൃത്തി ആശങ്കയിൽ സുരക്ഷാ സംവിധാനങ്ങൾ ചർച്ചയാകുന്നു

സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ പ്രമുഖ കമ്പനിയായ ഓപ്പൺഎഐയുടെ കോൺഫറൻസ് മുറിയിൽ സംശയാസ്പദമായ ഒരു ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ സാങ്കേതിക ലോകത്ത് സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. വെറും 13 ഡോളർ (ഏകദേശം 1,200 രൂപ) വിലമതിക്കുന്നതായി പറയപ്പെടുന്ന ചെറിയ ഉപകരണമാണ് ചാരവൃത്തിക്കായി ഉപയോഗിച്ചിരിക്കാമെന്ന സംശയത്തിന് കാരണമായത്. എന്നാൽ ഉപകരണം യഥാർത്ഥത്തിൽ വിവരങ്ങൾ ചോർത്തിയെന്നോ രഹസ്യ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തെന്നോ സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, കോൺഫറൻസ് മുറിയിലെ ടെലിവിഷന്റെ യുഎസ്ബി പോർട്ടുമായി ബന്ധിപ്പിച്ച നിലയിലാണ് സംശയാസ്പദമായ ഉപകരണം കണ്ടെത്തിയത്. വലുപ്പത്തിൽ വളരെ ചെറുതായതിനാൽ സാധാരണ പരിശോധനകളിൽ ശ്രദ്ധയിൽപ്പെടാൻ സാധ്യത കുറവുള്ള ഉപകരണമാണിതെന്നാണ് വിവരണം. മൈക്രോ ക്യാമറയോടോ മറ്റ് നിരീക്ഷണ ഉപകരണങ്ങളോടോ സാമ്യമുള്ളതാണെന്ന സൂചനകളുണ്ടെങ്കിലും അതിന്റെ കൃത്യമായ സാങ്കേതിക സ്വഭാവത്തെക്കുറിച്ച് വ്യക്തതയില്ല. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള എഐ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഓപ്പൺഎഐയിൽ…

മിടായികുന്നിലെ തണൽമരങ്ങൾ (ഭാഗം -8): ജയശങ്കര്‍ പിള്ള

സമയം നാലുമണിയോടക്കുന്നു. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞതേയില്ല. ഒരു നല്ല അവധിദിനം ആഘോഷിച്ച സന്തോഷത്തിലാണ് വക്കച്ചൻ. ആൺമക്കൾ ഇല്ലാത്ത അമ്മയുടെ സ്നേഹവും, പരിചരണവുമാണ് അവനു കൂടുതൽ ഇഷ്ടമായത് എന്ന് തോന്നി. തൊടിയിൽ പണിക്കാരെ നിറുത്തിയിട്ടാണ് ദേവൻ പോന്നത്. അവിടെ എന്തായിക്കാണും എന്ന് ഒരു എത്തും പിടിയുമില്ല. അരയങ്കാവ് ബാങ്ക് കവലയ്ക്കു മുൻപുള്ള ചെറിയ കയറ്റത്തു നല്ലൊരു കള്ളുഷാപ്പുണ്ട്, അവിടെ എത്തിയപ്പോൾ ദേവൻ പതിയെ സൈക്കിൾ നിറുത്തി. “രണ്ടെണ്ണം അടിച്ചാലോ, വീടുവരെ ചവിട്ടി പോകേണ്ടതല്ലേ, നിനക്കിവിടെ നിന്ന് തലപ്പാറയ്ക്കു ബസ്സും കിട്ടും…” “അതുവേണോ ദേവാ, ഇന്ന് രാവിലെ തുടങ്ങിയതല്ലേ” വക്കച്ചന് ഒരു മടി പോലെ “എന്തായാലും നീ വാ.. നീ കഴിയ്‌ക്കേണ്ട നിനക്ക് വേണ്ടെങ്കിൽ വേണ്ട.. ” ദേവനിതു എന്ത് പറ്റി. ഇടയ്ക്കൊക്കെ കഴിയ്ക്കാറുണ്ടെങ്കിലും ഇത് പിടിവിട്ടതുപോലെയാണല്ലോ? വക്കച്ചന് അവനോടു ചോദിയ്ക്കണമെന്നുണ്ട്. പക്ഷെ അവനത് ഇഷ്ടപ്പെടണമെന്നില്ല. ചോദിച്ചാൽ പറയും അവധിയല്ലേ,…