പണപ്പെരുപ്പവും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയും ഉയർത്തി ഫ്രാൻസിൽ ആരംഭിച്ച ജനകീയ പ്രതിഷേധങ്ങൾ അക്രമാസക്തമായി. തലസ്ഥാനമായ പാരീസിൽ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും കടകൾ തകർക്കുകയും പൊതുസ്വത്തുക്കൾക്ക് തീയിടുകയും ചെയ്തതോടെ നഗരം സംഘർഷഭരിതമായി. അക്രമം, തീവയ്പ്പ്, കൊള്ളയടി തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് 855 പേരെ അറസ്റ്റ് ചെയ്തതായി പാരീസ് പോലീസ് അറിയിച്ചു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധങ്ങൾ ഫ്രഞ്ച് സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഫ്രാൻസിൽ വർധിച്ചുവരുന്ന ജീവിതച്ചെലവ്, രൂക്ഷമായ പണപ്പെരുപ്പം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മോശം അവസ്ഥ, പൊതുസേവന മേഖലയിലെ അപര്യാപ്തതകൾ എന്നിവയ്ക്കെതിരെയാണ് വൻ ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറിയത്. ശനിയാഴ്ച നടന്ന പ്രതിഷേധ മാർച്ചുകളിൽ വിദ്യാർത്ഥികളും തൊഴിലാളികളും വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. എന്നാൽ സമാധാനപരമായി ആരംഭിച്ച പ്രകടനങ്ങൾ പിന്നീട് പലയിടങ്ങളിലും അക്രമാസക്തമായതോടെ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് സംഘർഷഭൂമിയായി മാറുകയായിരുന്നു. പോലീസ് പുറത്തുവിട്ട…
Category: AMERICA
ഫ്രാൻസ് മുതൽ അമേരിക്ക വരെ തെരുവുകളിൽ ജനരോഷം; എട്ട് രാജ്യങ്ങളിൽ ശക്തമായ പ്രതിഷേധം, ലോകമെമ്പാടും ഭരണകൂടങ്ങൾക്കെതിരെ പ്രതിഷേധക്കൊടുങ്കാറ്റ്
പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുറഞ്ഞ വേതനം, വിദ്യാഭ്യാസ ബജറ്റിലെ വെട്ടിക്കുറവ്, ഭവനവില വർധന എന്നിവയ്ക്കെതിരെ വിവിധ രാജ്യങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകുന്നു. യൂറോപ്പിൽ നിന്ന് അമേരിക്കൻ ഭൂഖണ്ഡത്തിലേക്കും ഇന്ത്യയിലേക്കും വ്യാപിക്കുന്ന പ്രതിഷേധങ്ങൾ ഭരണകൂടങ്ങൾക്ക് വലിയ വെല്ലുവിളിയായി മാറുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാരുകളുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ നയങ്ങൾക്കെതിരെ ജനരോഷം ശക്തമാകുന്നു. ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ, ഇറ്റലി, അൽബേനിയ, തുർക്കി, അർജന്റീന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. ഇന്ത്യയിലും തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ പ്രതിഷേധങ്ങൾ തുടരുകയാണ്. വർധിച്ചുവരുന്ന ജീവിതച്ചെലവ്, നിയന്ത്രണാതീതമായ പണപ്പെരുപ്പം, തൊഴിലില്ലായ്മ, ശമ്പള വർധനയില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക നിയന്ത്രണങ്ങൾ എന്നിവയാണ് വിവിധ രാജ്യങ്ങളിലെ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണങ്ങൾ. ചില രാജ്യങ്ങളിൽ സമരങ്ങൾ സമാധാനപരമായി തുടരുമ്പോൾ മറ്റിടങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള സംഘർഷങ്ങൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുകയാണ്. ഫ്രാൻസിലാണ് പ്രതിഷേധങ്ങൾ…
ലൂസിയാന കാട്ടുതീ അണയ്ക്കുന്നതിനിടയിൽ മരം വീണ് വനിതാ ഫയർഫൈറ്റർക്ക് ദാരുണാന്ത്യം
ലൂസിയാന:ലൂസിയാനയിലെ കിസാച്ചി നാഷണൽ ഫോറസ്റ്റിൽ പടർന്നുപിടിച്ച ‘ബ്രോക്കൺ ക്രീക്ക് ഫയർ’ എന്ന കാട്ടുതീ അണയ്ക്കുന്നതിനിടയിൽ 24 കാരിയായ വനിതാ ഫയർഫൈറ്റർ കെയ്റ്റ്ലിൻ “കെ.കെ” ഗല്ലാഗർ മരം വീണ് മരിച്ചു. യു.എസ് ഫോറസ്റ്റ് സർവീസാണ് ഈ ദുഃഖവാർത്ത പുറത്തുവിട്ടത്. ബുധനാഴ്ച ലൂസിയാനയിലെ റാപിഡസ് പാരിഷിൽ പടർന്ന 10 ഏക്കറോളം വരുന്ന കാട്ടുതീ അണയ്ക്കുന്നതിനിടയിലാണ് അപകടം. 2025-ൽ വൈൽഡ്ലാൻഡ് ഫയർഫൈറ്റർ അപ്രന്റീസായി യു.എസ് ഫോറസ്റ്റ് സർവീസിൽ ചേർന്ന കെയ്റ്റ്ലിൻ, വൈോമിങ്ങിലെ ഷോശോണി നാഷണൽ ഫോറസ്റ്റിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെയ്റ്റ്ലിന്റെ വിയോഗത്തിൽ ഫോറസ്റ്റ് സർവീസ് അധികൃതരും സഹപ്രവർത്തകരും അഗാധമായ ദുഃഖം രേഖപ്പെടുത്തി. അവരുടെ കുടുംബത്തിനും സഹപ്രവർത്തകർക്കും ഔദ്യോഗിക ബഹുമതികളോടെയുള്ള ആദരവും പിന്തുണയും അധികൃതർ പ്രഖ്യാപിച്ചു.
ഗൾഫ് സംഘർഷങ്ങളും ഇന്ധനവിലയും; നാട്ടിലെ വിലക്കയറ്റ ഭീഷണി വീണ്ടും ശക്തമാകുമോ? : വി രാജേഷ് മോഹൻ റാവു
ഗൾഫ് മേഖലയിലെ സംഘർഷങ്ങളും അന്താരാഷ്ട്ര എണ്ണവിപണിയിലെ അനിശ്ചിതത്വവും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലും സാധാരണക്കാരുടെ ജീവിതച്ചെലവിലും പുതിയ ആശങ്കകൾ ഉയർത്തുകയാണ്. ഇന്ധനവിലയിലെ വർധന പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാത്രം ഒതുങ്ങുന്നില്ല. ചരക്കുഗതാഗതം, ഉൽപ്പാദനം, കൃഷി, ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങിയ മേഖലകളെയും ഇത് ബാധിക്കാം. ഇന്ത്യയുടെ ഊർജാവശ്യങ്ങളുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെ നിറവേറ്റുന്നതിനാൽ അന്താരാഷ്ട്ര എണ്ണവിപണിയിലെ മാറ്റങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക നിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിനുള്ള സുരക്ഷാ ഭീഷണികളും എണ്ണയുടെ ലഭ്യതയെയും വിതരണച്ചെലവിനെയും ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനൊപ്പം ടാങ്കർ കപ്പലുകളുടെ ചരക്കുകൂലിയും ഇൻഷുറൻസ് ചെലവും വർധിക്കുന്നത് എണ്ണ ഇറക്കുമതിയുടെ മൊത്തം ചെലവ് കൂട്ടുന്നു. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ 2026 ഒക്ടോബറിലെ റിപ്പോർട്ടും ഇന്ധന വിതരണത്തിലെ തടസ്സങ്ങളും ഉയർന്ന കപ്പൽ ഗതാഗതച്ചെലവും വിപണിയിൽ സമ്മർദം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം…
സിബി ഡാളസിലെ മലയാളികൾക്ക് പ്രിയപ്പെട്ട MR. FIX: എബി മക്കപ്പുഴ
സകലകർമ്മകുശലൻ എന്ന് നമുക്കൊക്കെ കേട്ടറിവേ ഉള്ളൂ. എന്നാൽ ഡാളസിലെ മലയാളികൾക്കിടയിൽ അങ്ങനെയും ഉണ്ട് ഒരു ചെറുപ്പകാരൻ. വീടുകളിലെ ഏതു തരത്തിലുള്ള കേടുപാടുകളും പെട്ടെന്ന് കണ്ടുപിടിക്കുകയും അത് ഫിക്സ് ചെയ്തു കൊടുക്കാൻ ഓടിയെത്തുന്ന സിബി ഡാളസിലെ മലയാളികൾക്കു മിസ്റ്റർ. ഫിക്സിറ്റ് ആയി തിളങ്ങി നിൽക്കുന്നു. എന്റെ അറിവിലുള്ളതും അനുഭവത്തിലുമുള്ള ഒരു സംഭവം വിവരിക്കട്ടെ… 12 മാസങ്ങൾക്കു മുൻപ് എന്റെ വാടക വീട്ടിൽ ബാത്ത് റൂമിലേക്ക് ചൂട് വെള്ളം കിട്ടാതെ താമസക്കാർ എന്നെ അറിയിച്ചു. വാടകക്ക് താമസിക്കുന്നവരെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കരുത് എന്ന അഭിപ്രായക്കാനാണ് ഞാൻ. പെട്ടെന്ന് തന്നെ ഡാളസിലെ ഒരു ലീഡിംഗ് പ്ലമ്പിംഗ് കമ്പനിയെ വിളിച്ചു. അവർ വന്നു ചെക്ക് ചെയ്തു. ശരിയായ മിസ്റ്റേക്ക് കണ്ടു പിടിച്ചില്ല. പാർട്സ് ആൻഡ് ലേബർ $7000 ന്റെ ഒരു എസ്റ്റിമേറ്റ് തന്നു. എനിക്ക് ആ എസ്റ്റിമേറ്റിൽ വിശ്വാസം തോന്നിയില്ല. മറ്റൊരു പ്ലംബിംഗ്…
മുടിയിഴകൾ (ലേഖനം): ജയശങ്കര് പിള്ള
സന്ധ്യാ നാമജപം കഴിഞ്ഞു കുടുംബസമേതം ഒരു മേശയ്ക്കു ചുറ്റും ഇരുന്നു അത്താഴം കഴിക്കുന്ന പതിവ് കാരണവന്മാരുടെ കാലം മുതൽ ആ തറവാട്ടിലെ ശീലങ്ങളിലൊന്നാണ്. തലമുറകൾ മാറി കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും പല നാടുകളിൽ കുടിയേറി എങ്കിലും തറവാട്ടിൽ ഇന്നും ശീലങ്ങൾക്കു ഒരു മാറ്റവും വന്നിട്ടില്ല. അമ്മയുടെ മരണശേഷം മരുമകൾ ശാലിനി വീട്ടു ചുമതലകൾ ഏറ്റെടുത്തു ആ തറവാടിനെ പഴയപടി ആക്കുന്നതിനുള്ള തത്രപ്പാടിലാണ്. അമ്മയുടെ വേർപാട് ആ കുടുംബത്തെ അത്രമാത്രം ദുഖത്തിലേയ്ക്കും, ഏകാന്തതയിലേയ്ക്കും തള്ളിവിട്ടിരുന്നു. എല്ലാവരും ഭാഗം പിരിഞ്ഞപ്പോൾ ഇളയമകൻ രാമകൃഷ്ണൻ തറവാട് വീടിന്റെ അവകാശിയായി. രാമകൃഷ്ണന്റെ ഭാര്യ ശാലിനിയ്ക്കണെങ്കിൽ പിടിപ്പതു ജോലിയുണ്ട്, പാടത്തും, പറമ്പിലുമൊക്കെ ജോലിയ്ക്കു ആളുകളുണ്ടെങ്കിൽ പിന്നെ പറയാനും ഇല്ല, തിരക്കോടു തിരക്ക്. അന്നും പതിവുപോലെ എല്ലാവരും നാമജപം കഴിഞ്ഞു അത്താഴത്തിനായി തീന്മേശയ്ക്കു ചുറ്റും ഇരുന്നു. വീട്ടിലെ കാരണവരായ അച്ഛൻ, അമ്മയുടെ മരണത്തിന്റെ ദുഃഖത്തിൽ നിന്നും പൂർണ്ണ…
ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് (IMC 2026) സിൻസിനാറ്റിയിൽ ഉജ്ജ്വല തുടക്കം: രാജു തരകൻ
സിൻസിനാറ്റി, ഒഹായോ: ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) പതിനൊന്നാമത് വാർഷിക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് (IMC 2026) ഒഹായോയിലെ സിൻസിനാറ്റിയിൽ പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബർ 16 മുതൽ 18 വരെ ഷാരോൺവില്ലിലെ ഡെൽറ്റ ഹോട്ടൽസ് ബൈ മാരിയറ്റിൽ വെച്ച് നടക്കുന്ന സമ്മേളനം, ആഗോള മാധ്യമപ്രവർത്തനം, നയതന്ത്രം, പ്രവാസി നേതൃത്വം എന്നിവയുടെ സംഗമവേദിയായി മാറി. ഒഹായോ മുൻ അസംബ്ലിമാൻ നീരജ് അന്താനി, ഐ.എ.പി.സി (IAPC) ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. സതീഷ് കതുല, സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയ, സ്ഥാപക പ്രസിഡന്റ് അജയ് ഘോഷ്, ബോർഡ് അംഗങ്ങളായ ഡോ. ബാബു സ്റ്റീഫൻ, പർവീൺ ചോപ്ര, സി.ജി. ഡാനിയൽ, ഷാൻ ജസ്റ്റസ്, മീര ശങ്കർ, സാജൻ വർഗീസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, നയതന്ത്രജ്ഞർ, എഴുത്തുകാർ, സാമൂഹിക…
ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കുമായി കുടുംബ സെമിനാർ നവംബർ 14-ന്
ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. 2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ റിച്ചാർഡ്സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ വെച്ചാണ് സെമിനാർ നടക്കുന്നത്. “നേതൃത്വത്തെ ശക്തീകരിക്കുക” (Strengthening the Leadership) എന്നതാണ് സെമിനാറിന്റെ മുഖ്യവിഷയം. ആത്മീയ അഭിഷേകമുള്ള പ്രഭാഷകരും അനുഭവസമ്പന്നരായ പാനലിസ്റ്റുകളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഡോ ലെസ്ലി വർഗ്ഗീസ്, പാസ്റ്റർ സതീഷ് കുമാർ എന്നിവർ മുഖ്യ സന്ദേശം നൽകുന്നതാണ്. പ്രാദേശിക സഭകളിൽ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. നേതൃത്വപരമായ കഴിവുകൾ വളർത്തുന്നതിനും ആത്മീയ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കുന്നതിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംഗമം സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. സെമിനാറിലേക്കുള്ള പ്രവേശനം…
ന്യൂജേഴ്സിയിൽ ഒമ്പത് വയസ്സുള്ള മകളെ അമ്മയും രണ്ടാനച്ഛനും ചേർന്ന് അടിച്ചു കൊന്നു; വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ വ്യാജ പരാതി
ന്യൂജേഴ്സി: യുഎസിലെ ന്യൂജേഴ്സിയിൽ ഒമ്പത് വയസ്സുകാരിയായ മായ തോമസിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. പോൾസ്ബറോ സ്വദേശികളായ ഇന്ത്യ മില്ലർ (27), സീൻ സ്കോട്ട് (45)( India Miller, 27, and Sean Scott,45)എന്നിവരാണ് പിടിയിലായത്. ഒക്ടോബർ 13-ന് പുലർച്ചെയാണ് സംഭവം. കുട്ടി വാഹനാപകടത്തിൽ പെട്ടെന്നായിരുന്നു ഇവർ പോലീസിൽ വിളിച്ചറിയിച്ചത്. എന്നാൽ കുട്ടിയുടെ മരണശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലും വൈദ്യപരിശോധനയിലും വാഹനാപകടമല്ലെന്നും മർദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്നും വ്യക്തമായി. കുട്ടിയുടെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. കൂടാതെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനുള്ളിൽ നിന്നും രക്തക്കറകൾ കണ്ടെത്തുകയും, അപകടം നടന്നുവെന്ന് പറയുന്ന സമയത്ത് ആ പ്രദേശത്ത് വാഹനങ്ങളൊന്നും സഞ്ചരിച്ചിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുകയും ചെയ്തു. കുട്ടിയുടെ നാല് വയസ്സുള്ള സഹോദരൻ നൽകിയ മൊഴിയും പ്രതികൾക്ക് കുരുക്കായി. കൊലപാതകം, കുട്ടികൾക്കെതിരായ അതിക്രമം,…
ഇന്ത്യൻ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപണിയിൽ അംബാനി–മസ്ക് പോര് മുറുകുന്നു; റിലയൻസിന് മറുപടിയുമായി സ്റ്റാർലിങ്ക്
ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവന വിപണിയിൽ ആധിപത്യം ഉറപ്പിക്കാനുള്ള മത്സരത്തിനിടെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും എലോൺ മസ്കിന്റെ സ്റ്റാർലിങ്കും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുന്നു. രാജ്യത്തെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങളുടെ ഭാവി, വിപണിയിലെ മത്സരം, സർക്കാർ നിയന്ത്രണങ്ങൾ എന്നിവയെച്ചൊല്ലിയാണ് ഇരുകമ്പനികളും പരസ്യമായി നിലപാടുകൾ വ്യക്തമാക്കുന്നത്. റിലയൻസിന്റെ സമീപകാല പ്രസ്താവനയ്ക്ക് മറുപടിയുമായി സ്റ്റാർലിങ്ക് രംഗത്തെത്തിയതോടെ ഇന്ത്യയിലെ ടെലികോം മേഖലയിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനായി അഞ്ച് വർഷത്തിലേറെയായി വിപുലമായ തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്നാണ് സ്റ്റാർലിങ്കിന്റെ അവകാശവാദം. അതേസമയം, ആരോഗ്യകരമായ മത്സരത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ആഭ്യന്തര, വിദേശ കമ്പനികൾക്ക് ഒരേ നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമായിരിക്കണമെന്നും റിലയൻസ് വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇന്ത്യയിലെ പ്രവർത്തനസജ്ജത സംബന്ധിച്ച വിശദീകരണവുമായി സ്റ്റാർലിങ്ക് രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഇന്ത്യൻ നിയന്ത്രണ ഏജൻസികൾ, ടെലികോം വ്യവസായ മേഖലയിലെ സ്ഥാപനങ്ങൾ, മറ്റ്…
