മലപ്പുറം: ജൂൺ 19 ന് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കുന്നത് നിലമ്പൂരിന് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുമെന്ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറിയും വയനാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗവുമായ പ്രിയങ്ക ഗാന്ധി വാദ്ര നിലമ്പൂരിലെ വോട്ടർമാരോട് പറഞ്ഞു. “നിങ്ങൾക്കുവേണ്ടി ഞങ്ങൾ കാര്യങ്ങൾ ചെയ്തു തീർക്കണം. നമുക്കത് ഒരുമിച്ച് ചെയ്യാം. നമ്മുടെ എല്ലാ വിഭവങ്ങളും, ശക്തിയും ഒരുമിച്ച് ഉപയോഗപ്പെടുത്തി അത് ചെയ്യാൻ നമുക്ക് കഴിയും,” ഞായറാഴ്ച വൈകുന്നേരം മൂത്തേടത്ത് നടന്ന യു.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയെ അഭിസംബോധന ചെയ്ത് പ്രിയങ്കാ ഗാന്ധി വാദ്ര പറഞ്ഞു. എംപിയും എംഎൽഎയും തമ്മിൽ ശക്തമായ സഖ്യം ഉണ്ടാകുന്നതിന്റെ സാധ്യതകൾ അവർ എടുത്തുപറഞ്ഞു. നിലമ്പൂർ നിയമസഭാ മണ്ഡലം വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ഇടതുപക്ഷ…
Category: KERALA
സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുന്നു; എറണാകുളം ജില്ല ഉള്‍പ്പടെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ല ഉള്‍പ്പടെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, വയനാട്, തൃശൂർ, മലപ്പുറം, കണ്ണൂർ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂരിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മറ്റ് നാല് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. നാളെ (ജൂൺ 16 ന്) കാസർഗോഡ് ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമാണിത്. ഈ സാഹചര്യത്തിൽ, കാസർഗോഡ് ജില്ലയിലെ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയുൾപ്പെടെ എല്ലാ…
സി.പി.എമ്മിൻ്റെത് ധ്രുവീകരണ രാഷ്ട്രീയം: സോളിഡാരിറ്റി
മക്കരപ്പറമ്പ് : നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് മുൻനിർത്തി ജമാഅത്തെ ഇസ്ലാമിയെ പൈശാചികവത്കരിക്കുന്ന പ്രചരണങ്ങൾ നടത്തുന്ന സി.പി.എം നടത്തുന്നത് ധ്രുവീകരണ രാഷ്ട്രീയമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സി.ടി സുഹൈബ്. ‘വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക’ പ്രമേയത്തിൽ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി മക്കരപ്പറമ്പിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം വിരുദ്ധ ഹിന്ദുത്വ വംശീയത നിറഞ്ഞാടുന്ന കാലത്ത് രഷ്ട്രീയ താൽപര്യങ്ങൾക്കായി കേരളത്തെ സംഘ്പരിവാറിന് തീറെഴുതി കൊടുക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഇടത് പക്ഷം പിൻമാറമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം മുനീർ മങ്കട അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതിയംഗം എ.ടി ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ വിഭാഗം ഏരിയ വൈസ് പ്രസിഡന്റ് ഇ.സി സൗദ, എസ്.ഐ.ഒ ഏരിയ സെക്രട്ടേറിയറ്റ് അംഗം അൻസിൽ കടുങ്ങൂത്ത്, ജി.ഐ.ഒ…
കെനിയയില്‍ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു
കൊച്ചി: ഈ മാസം 9-ാം തീയതി കെനിയയിൽ വിനോദയാത്രയ്ക്കിടെ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ ദോഹയിൽ നിന്ന് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ഇന്ന് (ഞായറാഴ്ച) രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. മൂവാറ്റുപുഴ പേഴയ്ക്കപ്പിള്ളി സ്വദേശി മക്കാറിന്റെ മകൾ ജെസ്‌ന (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര), പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ സ്വദേശി പുത്തൻപുരയിൽ രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), കൊച്ചി പാലാരിവട്ടത്ത് താമസക്കാരിയുമായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്. ജെസ്‌നയുടെ ഭർത്താവ് തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫ, റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. അവരെ നെയ്‌റോബിയിലെ ആഗാ ഖാൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്ന് നാല് പേരുടെ മൃതദേഹങ്ങൾ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി, ഒരാളുടെ മൃതദേഹം…
ഇന്ന് ലോക രക്തദാന ദിനം; ഫസീല ബീഗത്തിന് ആശംസ പ്രവാഹം
ചാരുംമൂട് : ആലപ്പുഴ ജില്ലയിൽ ചാരുംമൂട് സ്വദേശിയായ ഫാത്തിമാസ് വീട്ടിൽ ഫസീല ബീഗത്തിന് രക്തദാനവും ഉദ്യാന പരിപാലനവും ജീവിതത്തിന്റെ ഭാഗമാണ്. ജനകീയ രക്‌തദാന സേനയുടെ ആലപ്പുഴ ജില്ല ചീഫ് കോർഡിനേറ്ററായ ഫസീല ബീഗത്തിന് ലോക രക്തദാന ദിനത്തിൽ ആശംസകളുടെ പ്രവാഹമാണ്. 53 വയസ്സിനുള്ളിൽ 121 തവണ രക്തം ദാനം ചെയ്ത അപൂർവ്വ ബഹുമതിയും ഈ ലോക രക്തദാന ദിനത്തിൽ ഫസീലയ്ക്ക് സ്വന്തം.119 തവണ പിന്നിട്ടപ്പോൾ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചിരുന്നു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്‌സിന്റെ റീജിയണൽ കോർഡിനേറ്ററും സെൻട്രൽ കമ്മിറ്റി അംഗവും, നാഷണൽ ചൈൽഡ് ആൻഡ് വുമൺ ഡവലപ്പ്മെന്റ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും ആയി സേവനം ചെയ്യുന്നു. 7 വർഷം മുമ്പ് വീടിനോട് ചേർന്ന് ആരംഭിച്ച ചെറിയ ഉദ്യാനം ഇപ്പോൾ ബിഗോണിയ നേഴ്സറി ആയി മാറ്റപെട്ടു. ബിസിനസിൽ നിന്നും…
പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായി ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ
എടത്വ : കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹായത്തോടെ വെള്ളപൊക്ക ദുരിത ബാധിത മേഖലകളിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. കുട്ടനാടിൻ്റെയും സമീപ പ്രദേശങ്ങളിലുമായി വിവിധ ക്ളബുകളിലൂടെ 12.6 ലക്ഷം രൂപയുടെ കിറ്റുകളാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഫൗണ്ടേഷൻ വിതരണം ചെയ്യുന്നത്.എടത്വയിലെ വിതരണോദ്ഘാടനം സോൺ ചെയർമാൻ ഇലക്ട് ജൂണി കുതിരവട്ടം നിർവഹിച്ചു.പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു.റീജിയൺ ചെയർമാൻ ഇലക്ട് സുരേഷ് ബാബു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിൽ ലോകത്തെ നടുക്കിയ വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അനുശോചന പ്രമേയം വായിച്ചു. ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം,ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം,അഡ്മിനിസ്‌ട്രേറ്റര്‍ പിസി ചാക്കോ,റീജിയൺ ചെയർമാൻ…
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ഐ എം ഡി; രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും
തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം മുതൽ കാസർകോട് വരെ റെഡ് അലേർട്ടും മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. കാലവർഷം ശക്തമായതോടെ എറണാകുളത്തിന്റെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാകുന്നു. ഞാറയ്ക്കൽ, നായരമ്പലം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. കടൽഭിത്തി തകരുന്നതും ജിയോ ബാഗുകൾ ഒലിച്ചുപോകുന്നതും ദുരിതം…
ആദിവാസികൾക്ക് അധികാരികൾ നൽകിയ വാക്ക് പാലിക്കുക: ജ്യോതിവാസ് പറവൂർ
മലപ്പറം: നിലമ്പൂർ ഐടിഡിപി ഓഫീസിനു മുമ്പിൽ 314 ദിവസത്തെ നിരന്തര സമരങ്ങളിലൂടെ സർക്കാർ നൽകിയ വാക്ക് പാലിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യാതിവാസ് പറവൂർ ആവശ്യപ്പെട്ടു. വാക്ക് പാലിക്കാത്തതിന്റെ പേരിൽ ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ട്രേറ്റിനു മുമ്പിൽ നടന്നുവരുന്ന രണ്ടാംഘട്ട സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സഫീർഷ കെവി അധ്യക്ഷത വഹിച്ചു. ഭൂസമരസമിതി സംസ്ഥാന കോഡിനേറ്റർ ഷാജഹാൻ, ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ഗ്രോ വാസു, സുഭദ്ര വണ്ടൂർ, നൗഷാദ് ചുള്ളിയൻ, ഷാക്കിർ മോങ്ങം, സാനു ചെട്ടിപ്പടി, മജീദ് ചാലിയാർ, റീനാ സാനു തുടങ്ങിയർ സംസാരിച്ചു. ഫോട്ടോ: ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ട്രേറ്റിനു മുമ്പിൽ നടന്നുവരുന്ന രണ്ടാംഘട്ട ആദിവാസി ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യാതിവാസ് പറവൂർ…
വിമാന ദുരന്തം-ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: അഹമ്മദാബാദ് വിമാന ദുരന്തം ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വളരെ വലുതും അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഒന്നാകെ അതീവ ദുഃഖത്തോടെ പങ്കുചേരുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റ സഹോദരങ്ങളുടെ സുഖപ്രാപ്തിക്കുവേണ്ടിയും വിശ്വാസിസമൂഹമൊന്നാകെ പ്രാര്‍ത്ഥിക്കുന്നു. എല്ലാംമറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഭരണസംവിധാനങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തന ഊര്‍ജ്ജവും പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തുമുണ്ടാകട്ടെ. പഹല്‍ഗാം ഭീകരാക്രമണം മുതല്‍ രാജ്യം അഭിമുഖീകരിക്കുന്ന അനിഷ്ഠസംഭവങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു. രണ്ടു കപ്പലുകളുടെ തകര്‍ച്ചയും അഹമ്മദാബാദ് വിമാനാപകടവും ഭാരതസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന സംശയങ്ങളും ആശങ്കകളും കൂടുതല്‍ അന്വേഷണങ്ങള്‍ക്കു വിധേയമാക്കണമെന്നും ജനങ്ങളുടെ ജീവസംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉറച്ചനിലപാടുകള്‍ക്കും എല്ലാവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
മൈക്കൽ ജാക്സനെ എന്തുകൊണ്ട് അനുരാജ് എതിർക്കുന്നില്ല?: സതീഷ് കളത്തിൽ
കാലിക്കറ്റ് സർവകലാശാല റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതു പിൻവലിക്കാൻ പരാതി നല്കിയ സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. കെ. അനുരാജ് എന്തുകൊണ്ടാണ് മൈക്കൽ ജാക്സന്റെ പാട്ട് ഉൾപ്പെടുത്തിയതിനെ എതിർക്കാതിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന്, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആവശ്യപ്പെട്ടു. മൈക്കൽ ജാക്സൻ നേരിട്ട അതേ ആരോപണങ്ങളാണ് ഇന്നു വേടനും നേരിടുന്നത്. ലോകത്തൊരിടത്തും അക്കാരണങ്ങൾകൊണ്ട് മൈക്കൽ ജാക്സനെയോ അദ്ദേഹത്തിന്റെ കലയെയോ ആരും തീണ്ടാപ്പാടകലെ നിർത്തിയിട്ടില്ല. ‘കല വേറെ, കലാകാരൻ വേറെ’ എന്ന ഒരു സാമാന്യ ബോധംപോലും ഇല്ലാതെ, ഗവേഷണം ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലകൾ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ സിൻഡിക്കേറ്റിൽ ഒരാൾ ഇരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ചുരുങ്ങിയപക്ഷം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ കേവലം കലാ- സാംസ്കാരിക സ്ഥാപനങ്ങളൊ രാഷ്ട്രീയ- മത പ്രസ്ഥാനങ്ങളുടെ ഭാഗമായി വർത്തിക്കുന്നവയൊ അല്ലെന്ന/ ആകരുതെന്ന ബോദ്ധ്യമെങ്കിലും ഉണ്ടാകണം. സമൂഹത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ഏത് ആശയത്തെ…
