ചാരുംമൂട് : ആലപ്പുഴ ജില്ലയിൽ ചാരുംമൂട് സ്വദേശിയായ ഫാത്തിമാസ് വീട്ടിൽ ഫസീല ബീഗത്തിന് രക്തദാനവും ഉദ്യാന പരിപാലനവും ജീവിതത്തിന്റെ ഭാഗമാണ്.
ജനകീയ രക്‌തദാന സേനയുടെ ആലപ്പുഴ ജില്ല ചീഫ് കോർഡിനേറ്ററായ ഫസീല ബീഗത്തിന് ലോക രക്തദാന ദിനത്തിൽ ആശംസകളുടെ പ്രവാഹമാണ്. 53 വയസ്സിനുള്ളിൽ 121 തവണ രക്തം ദാനം ചെയ്ത അപൂർവ്വ ബഹുമതിയും ഈ ലോക രക്തദാന ദിനത്തിൽ ഫസീലയ്ക്ക് സ്വന്തം.119 തവണ പിന്നിട്ടപ്പോൾ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചിരുന്നു.
നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്‌സിന്റെ റീജിയണൽ കോർഡിനേറ്ററും സെൻട്രൽ കമ്മിറ്റി അംഗവും, നാഷണൽ ചൈൽഡ് ആൻഡ് വുമൺ ഡവലപ്പ്മെന്റ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും ആയി സേവനം ചെയ്യുന്നു.
7 വർഷം മുമ്പ് വീടിനോട് ചേർന്ന് ആരംഭിച്ച ചെറിയ ഉദ്യാനം ഇപ്പോൾ ബിഗോണിയ നേഴ്സറി ആയി മാറ്റപെട്ടു.
ബിസിനസിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഈ വനിത സംരംഭകയെ തേടി നിരവധി അംഗീകാരങ്ങൾ തേടിയെത്തി.
ഇപ്പോൾ 600 ൽ പരം ബിഗോണിയ ചെടികളുടെ ഇനങ്ങൾ ഉണ്ട്. കേരളത്തിലും അയൽ സംസ്ഥാനളിലുമായി നിരവധി പേർ നേരിട്ടും ഓൺലൈനും ആയി ചെടികൾ വാങ്ങാറുണ്ട്.
ഓരോ രക്തദാനത്തിലൂടെയും പലരുടെയും ജീവൻ രക്ഷിക്കുകയും പ്രതീക്ഷ നല്കുകയും ചെയ്യുന്ന ഫസീല
മറ്റുള്ളവർക്ക് രണ്ടാമതൊരു അവസരം നൽകുന്ന,സ്വമേധയാ സേവനമനുഷ്ഠിക്കുന്ന,പ്രതിഫലം വാങ്ങാത്ത രക്തദാതാക്കളിൽ ഒരാളാണ്.