കാക്കനാട് ( കൊച്ചി) : തിരുവല്ല വേങ്ങൽ ആലംതുരുത്തി വെട്ടുപറമ്പിൽ പരേതനായ വി.വി.മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (78) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ: അനിൽ മാത്യൂ (ഖത്തർ ) , അനു സണ്ണി (യുഎസ്എ). മരുമക്കൾ : മഞ്ഞാടി കിഴക്കേതിൽ ബിനു അനിൽ (കൊച്ചി), തലയോലപറമ്പ് കീഴൂര്‍ തൈപറമ്പിൽ സണ്ണി ജോസഫ്. കൊച്ചുമക്കൾ: ഷാന സണ്ണി, സോനു സണ്ണി, നയന എൽസ, നിഖിൽ അനിൽ.
Category: KERALA
വിവാഹത്തട്ടിപ്പ് നടത്തി വിലസിയിരുന്ന യുവതിയെ പോലീസ് പിടികൂടി; എത്ര വിവാഹം കഴിച്ചെന്ന് ഓര്‍മ്മയില്ല; വിവിധ സ്ഥലങ്ങളില്‍ ഇന്ന് തെളിവെടുപ്പ് നടത്തും
ആര്യനാട്: കേരളത്തിലുടനീളം വിവാഹ തട്ടിപ്പ് നടത്തി പോലീസ് പിടിയിലായ രേഷ്മ (32) എന്ന യുവതിയെ ഇന്ന് വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പു നടത്തും. പത്തോളം കേസിലെ പ്രതിയാണ് ഈ 32-കാരി. രേഷ്മയുടെ തട്ടിപ്പില്‍ ഇരകളായവരുടെ വീടുകളിലേക്കാണ് അവരെ കൊണ്ടു പോകുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ഇന്ന് (വ്യാഴം) നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയ ഉടന്‍ ആര്യനാട് പോലീസ് അവരെ കസ്റ്റഡിയിലെടുക്കും. രേഷ്മയുടെ കുട്ടിയുടെ പിതൃത്വം തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. കുട്ടി എറണാകുളത്ത് രേഷ്മയുടെ അമ്മയോടൊപ്പമാണ്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയല്ല, പ്രണയത്തിനു വേണ്ടിയാണ് താന്‍ ഇത്രയധികം വിവാഹം കഴിച്ചതെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്. ബുധനാഴ്ച നെടുമങ്ങാട് കോടതിയിൽ മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ പോലീസ് സമർപ്പിച്ചു. രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, തട്ടിപ്പിന് ഇരയായവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ജൂണ്‍ ആറാം തീയതി ആര്യനാട് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് രേഷ്മ പിടിയിലായത്. വിവാഹദിനത്തിൽ രേഷ്മയുടെ…
ശബരി റെയില്‍വേ ലൈന്‍: സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ ചെലവും വഹിച്ച് ഭൂമി ഏറ്റെടുത്തു നല്‍കണമെന്ന് റെയില്‍വേ
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടുകളായി കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ശബരിമല റെയിൽവേ ലൈനിന് ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ചെലവിൽ ഏറ്റെടുത്ത് നല്‍കണമെന്ന് റെയിൽവേ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ കേരള സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. മുൻകാലങ്ങളിൽ പദ്ധതികൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് റെയിൽവേ മുൻകൂറായി പണം നൽകിയിരുന്നു. ശബരി ലൈനിന്റെ കാര്യത്തിൽ, നിലപാട് നേരെ തിരിച്ചാണ്. പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഭൂമി ഏറ്റെടുക്കലിനായി കേരള സർക്കാർ 1140 കോടി രൂപ ചെലവഴിക്കേണ്ടിവരും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 204 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇത് മൊത്തം പദ്ധതി ചെലവിന്റെ (3800.93 കോടി) 30% ആണ്. നേരത്തെയുള്ള നിർദ്ദേശം സംസ്ഥാനം മൊത്തം പദ്ധതി ചെലവിന്റെ പകുതി (1900.47 കോടി) ഗഡുക്കളായി നൽകണമെന്നായിരുന്നു. ഭൂമി ഏറ്റെടുക്കൽ ചെലവിനെക്കുറിച്ച് പരാമർശമില്ലായിരുന്നു. മുഴുവൻ ഭൂമി ഏറ്റെടുക്കൽ ചെലവും നിർമ്മാണ ചെലവിന്റെ…
തിരുവനന്തപുരത്തെ 18 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് യുഎസ് ടി 5000 ഫലവൃക്ഷത്തൈകൾ കൈമാറി
തിരുവനന്തപുരം, ജൂൺ 11, 2025: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി 2025 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ 18 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് 5000 ഫലവൃക്ഷത്തൈകൾ സംഭാവന ചെയ്തു. ചെറുപ്പം മുതലേ വീട്ടിൽ ഒരു മരം പരിപാലിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരിൽ പരിസ്ഥിതി അവബോധവും ഉത്തരവാദിത്തവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ടി യുടെ ഗാർഡിയൻസ് ഓഫ് ദി എർത്ത് സിഎസ്ആർ സംരംഭത്തിന് കീഴിലാണ് ഫലവൃക്ഷത്തൈകൾ സ്കൂളുകൾക്ക് സംഭാവന ചെയ്തത്. ഗവൺമെന്റ് ജിഎച്ച്എസ്എസ് ആറ്റിങ്ങൽ; ശ്രീ സരസ്വതി വിദ്യാനികേതൻ, പെരുങ്ങുഴി; ജിയുപിഎസ് കണിയാപുരം; ജിയുപിഎസ് കാര്യവട്ടം; ഗവ. എച്ച്എസ്എസ് കുളത്തൂർ; ഗവ. യുപിഎസ് ചെറുവയ്ക്കൽ; ശ്രീകാര്യം മിഡിൽ സ്കൂൾ; കരിക്കകം ജിയുപിഎസ്; ഗവ. യുപി സ്കൂൾ, ഈഞ്ചക്കൽ; ജിഎച്ച്എസ് ചാലായി; കാർത്തിക തിരുനാൾ ഗവ. വൊക്കേഷണൽ എച്ച്എസ്എസ് മണക്കാട്; എസ്എംവി…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പ്രചരണ രംഗം കൊഴുപ്പിക്കുവാൻ ഐഒസി യു കെ; യു ഡി എഫിന് പ്രവാസികളുടെ കൈത്താങ്ങ്
ലണ്ടൻ: യു കെ യിലെ പ്രവാസികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ സംഘടനയായ ഐഒസി (യു കെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നിലമ്പൂർ നിയോജക മണ്ഡല ഉപതെരഞ്ഞെടുപ്പിൽ നേരിട്ടുള്ള സജീവ പ്രവർത്തനം ആരംഭിക്കുന്നതിനായി ഷൈനു ക്ലെയർ മാത്യൂസും, റോമി കുര്യാക്കോസും പുറപ്പെട്ടു. യു ഡി എഫ് അനുകൂല പ്രവാസികളുടെ വോട്ടുകൾ ഏകോപിപ്പിക്കൽ, സോഷ്യൽ മീഡിയ പ്രചരണം, ഗൃഹ സന്ദർശനം, വാഹന പ്രചരണം, കുടുംബ കൂട്ടായ്മകൾ , പോസ്റ്റർ പ്രചാരണം എന്നിങ്ങനെ വിപുലമായ പ്രചരണ പരിപാടികളാണ് പ്രവാസി കോൺഗ്രസ് പ്രസ്ഥാനം ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളി പ്രവാസി കോൺഗ്രസ് പ്രസ്ഥാനമായ ഒഐസിസി -ഐഒസി (കേരള ചാപ്റ്റർ) എന്നീ സംഘടനകളുടെ ലയനത്തിന് ശേഷം ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിത്രോട, പ്രസിഡണ്ട് പദവിയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുക. ഐഒസി യുടെ നേതാവ്…
ഫ്രറ്റേണിറ്റി മൂവ്മെന്റ് അവകാശ പ്രക്ഷോഭ യാത്രക്ക് തുടക്കം കുറിച്ചു
പാലക്കാട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധി, അധിക സ്ഥിരം ബാച്ചുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അവകാശ പ്രക്ഷോഭ യാത്ര ഇന്നലെ പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ രാവിലെ 8:30 യോടെ ആരംഭിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സാബിർ അഹ്സൻ ഉദ്ഘാടനം നിർവഹിച്ചു. മലബാർ മേഖലയിലെ ജില്ലകളോട് നിരന്തരമായി സർക്കാറുകൾ തുടരുന്ന വിദ്യാഭ്യാസ അവകാശനിഷേധങ്ങൾക്കെതിരെയും, ജില്ലയിൽ നിലനിൽക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ,പ്രൊഫ: വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഉടനെ നടപ്പിലാക്കണമെന്നുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചത്. പ്രക്ഷോഭയാത്രയുടെ ഭാഗമായി, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ ആസ്പദമാക്കി വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു. പാലക്കാട്, കൊടുവായൂർ, ആലത്തൂർ, വടക്കഞ്ചേരി, ഒറ്റപ്പാലം, പത്തിരിപ്പാല എന്നിവിടങ്ങളിലൂടെ കടന്നുപോയിട്ടുള്ള ‘അവകാശ പ്രക്ഷോഭ യാത്ര’ ഇന്ന് തൃത്താല, പട്ടാമ്പി, വല്ലപ്പുഴ,…
വൈഎംസിഎ കേരള റീജിയണൽ സെക്രട്ടറിയായി ഡോ. റെജി വർഗ്ഗീസിനെ നിയമിച്ചു
ആലുവ: വൈ.എം.സി എ കേരളയുടെ സംസ്ഥാന സെക്രട്ടറിയായി ഡോ.റെജി വർഗീസിനെ നിയമിച്ചു.181 വർഷമായി 135 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വൈഎംസിഎ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ദേശീയ കൗൺസിലിന്റെ കീഴിലുള്ള വൈഎംസിഎ കേരള റീജിയൻ 1954 ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. വൈഎംസിഎ ക്യാമ്പ് സെന്റർ, ആലുവ, തൊട്ടുമുഖം ഹെഡ്ക്വാർട്ടർ ആയി കേരളത്തിലെ 400 ലധികം വൈഎംസിഎകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വൈഎംസിഎ കേരള റീജിയന്റെ 22-ാം മത് റീജിയണൽ സെക്രട്ടറിയായി റെജി വർഗീസ് ചുമതലയേറ്റു. വൈഎംസിഎ ചെങ്ങന്നൂർ, ഗുജറാത്ത് ഗാന്ധി ധാം, കോട്ടയം, കൊല്ലം, കോഴഞ്ചേരി എന്നീ യൂണിറ്റ് വൈഎംസിഎ ymca കളിൽ ജനറൽ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശ്,മഹാരാഷ്ട്ര,ചത്തിസ് ഗഡ് അടങ്ങുന്ന സെൻട്രൽ ഇന്ത്യ ymca റീജിയണൽ സെക്രട്ടറി ആയിരുന്നു. 5 ലധികം പുസ്തകങ്ങളുടെ രചയിതാവും സാമൂഹ്യ പ്രവത്തകനുമാണ്.
ദുരിതാശ്വാസ പ്രവർത്തനം; ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ രൂപരേഖ തയാറാക്കി
എടത്വ :കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർ ക്ക് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ രൂപരേഖ തയാറാക്കി.ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ കുട്ടനാടിൻ്റെയും സമീപ പ്രദേശങ്ങളിലുമായി വിവിധ ക്ളബുകളിലൂടെ 12.6 ലക്ഷം രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് നടന്ന ആലോചന യോഗത്തിൽ പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു . ഓവർസീസ് കോർഡിനേറ്റർ ഡിജോ ജോസഫ് പഴയമഠം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോഡി കന്നേൽ, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, അഡ്മിനിസ്ട്രേറ്റര്‍ ബിനോയി ജോസഫ്, സർവീസ് കൺവീനർ വിൽസൺ ജോസഫ് കടുമത്തിൽ, വുമൺസ് ഫോറം കൺവീനർ ഷേർലി അനിൽ, കെ ജയചന്ദ്രന് എന്നിവർ പ്രസംഗിച്ചു. ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ബി ഗവർണർ ആർ വെങ്കിടാചലം നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലയൺസ്…
ഡോറാ മോൾ ഇനി ഇമ്പങ്ങളുടെ പറുദീസയിൽ; തലവടി ഗ്രാമം യാത്രമൊഴി നല്കി
തലവടി :ആനപ്രമ്പാല്‍ വടക്ക് കൊമ്പിത്ര ലേക്ക് വ്യൂ ലിജു കെ.ഫിലിപ്പിന്റെയും ജെൻസി ലിജുവിന്റെയും മകൾ ഡാഫിനി ലിജു ഫിലിപ്പിന് (ഡോറ മോൾ -11)തലവടി ഗ്രാമം വിടചൊല്ലി. ചികിത്സയിലിരിക്കെ ജൂൺ 4ന് ദുബായില്‍ വെച്ച് മരണപ്പെട്ട ഡോറയുടെ മൃതദേഹം ജൂൺ 7ന് കൊച്ചി വിമാന താവളത്തിൽ നിന്നും എടത്വയിൽ എത്തിച്ചു. ഞായറാഴ്ച രാവിലെ 9 മുതല്‍ പൊതുദർശനത്തിന് വച്ചപ്പോൾ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഡോറാമോളെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും ആയിരക്കണക്കിന് ജനങ്ങൾ എത്തി.വള്ളംകളിയോട് ഏറെ ആവേശം കാണിച്ച ഡോറാ മോൾക്ക് ബാഷ്പാഞ്ജലി അർപ്പിക്കുവാൻ വിവിധ ജലോത്സവ സമിതി ഭാരവാഹികളും എത്തിയിരുന്നു. 1.30ന് ആരംഭിച്ച ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക വികാരി റവ ജോസഫ് കെ.ജോർജ് നേതൃത്വം നല്കി. വിവിധ സഭകളിലെ വൈദീകരും ക്രൈസ്തവ സംഘടന ഭാരവാഹികളും പങ്കെടുത്തു.വിലാപ യാത്രയായി ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ മൃതദേഹം…
സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍: വ്യാഴാഴ്ച: കണ്ണൂർ, കാസർഗോഡ് ജില്ലകൾ. വെള്ളിയാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ശനിയാഴ്ച: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ അടുത്ത ഏഴ് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയുണ്ടാകും. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വളരെ ശക്തമായ മഴ ലഭിക്കും. ജൂൺ 14 മുതൽ 16 വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശും.
