തിരുവനന്തപുരം: ദേശിയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശിയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം (കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം) കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളെയും ഏകീകൃത മുന്നറിയിപ്പ് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. 126 സൈറണ്‍-സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 VPN ബന്ധിത എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍, അവയുടെ ഡിസിഷന്‍ സപ്പോര്‍ട്ട് സോഫ്റ്റ് വെയര്‍, ബൃഹത്തായ ഡാറ്റാ സെന്റ്റര്‍ എന്നിവ അടങ്ങുന്ന വലിയ സന്നാഹമാണ് കവചം സംവിധാനത്തിനുള്ളത്. ഇത്തരത്തിലൊരു മുന്നറിയിപ്പ് സംവിധാനം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് പൊതു സമൂഹത്തില്‍ ഇവ…
Category: KERALA
വേദിയിൽ കരഞ്ഞ ടീച്ചറിനെ വിദ്യാർത്ഥികൾ ‘ചിരിപ്പിച്ചു’; ഒടുവിൽ വിട വാങ്ങൽ ഗാനത്തിലൂടെ ടീച്ചർ എല്ലാവരുടേയും കാഴ്ച മറച്ചു
തലവടി: വേദിയിൽ കരഞ്ഞ ടീച്ചറിനെ വിദ്യാർത്ഥികൾ ‘ചിരിപ്പിച്ചു’.തലവടി സി.എം.എസ് ഹൈസ്കൂളിന്റെ 184-ാം മത് വാർഷികാത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് മറുപടി പ്രസംഗത്തിനിടെയാണ് വികാര നിർഭരമായ സംഭവത്തിന് വേദിയായത്. സ്ക്കൂളിൽ കഴിഞ്ഞ 25 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ആനി കുര്യന് പ്രഥമ അധ്യാപകന് റെജിൽ സാം മാത്യൂവിന്റെ നേതൃത്വത്തിൽ അദ്യാപകരും റവ. പ്രമോദ് ജെ ജോൺ , ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ,വിശിഷ്ട വ്യക്തികളും ചേർന്ന് സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു.അതിന് ശേഷം നടന്ന മറുപടി പ്രസംഗത്തിനിടെ വിദ്യാർത്ഥികളുടെ സ്നേഹത്തെ കുറിച്ച് പറയുന്നതിനിടെയാണ് അധ്യാപികയായ ആനി കുര്യന്റെ വാക്കുകൾ മുറിഞ്ഞ് വിതുമ്പിയത്. കവിൾത്തടത്തിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തൂവാല കൊണ്ട് ഒപ്പിയെടുക്കുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപെട്ടതിനാൽ ടീച്ചറെ കരയരുത് എന്ന് സദസിൽ ഇരുന്ന് വിളിച്ച് പറഞ്ഞതോടെ വികാരസമിശ്രമായ നിമിഷങ്ങൾക്ക് വേദിയായി. ഒടുവിൽ കുടുബാാഗങ്ങളുമായി ചേർന്ന്…
വിദ്യാഭ്യാസ സാമൂഹിക രംഗത്ത് മിഷണറിമാർ നല്കിയ സംഭവനകൾ മഹത്തരം: റവ. സുമോദ് സി. ചെറിയാൻ
തലവടി: വിദ്യാഭ്യാസ സാമൂഹിക രംഗത്ത് മിഷണറിമാർ നല്കിയ സംഭവനകൾ മഹത്തരമെന്ന് റവ.സുമോദ് സി.ചെറിയാൻ പ്രസ്താവിച്ചു.തലവടി സിഎംഎസ് ഹൈസ്ക്കൂൾ സംഘടിപ്പിച്ച 184-ാം വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനത്തിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സി.എസ്.ഐ സ്കൂൾസ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി. ചെറിയാൻ. വഴി സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ മിഷണറിമാര്‍ ലാഭേച്ഛ കൂടാതെ ഗ്രാമങ്ങളില്‍ ആരംഭിച്ച പള്ളികൂടങ്ങൾ നാടിന് പ്രകാശം പരത്തി നിലനില്ക്കുന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും പൂർവ്വ വിദ്യാർത്ഥികൾ മാതൃവിദ്യാലയത്തിന് നല്കുന്ന പിന്തുണ മാതൃകപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളഞ്ഞവട്ടം സിഎസ്ഐ ചർച്ച് വികാരി റവ. പ്രമോദ് ജെ ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സാനി എം.ചാക്കോ വാർഷിക, റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഥമ അദ്ധ്യാപകൻ റെജിൽ സാം മാത്യൂ, ബ്ളോക്ക് പഞ്ചായത്ത്…
മിഷൻ “സമഗ്ര” അഭിവന്ദ്യ ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു
കൊല്ലം: പെരിങ്ങാലം ധ്യാന തീരത്തെ ദ്വീപ് നിവാസികളുടെ വികസനം ലക്ഷ്യമാക്കി ‘സമഗ്ര’ എന്ന പേരിലുള്ള മിഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപനായിരുന്ന, ഇപ്പോൾ തിരുവനന്തപുരം-കൊല്ലം ഭദ്രാസന ബിഷപ്പും ആയ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. റോഡ് മാർഗ്ഗം ബന്ധമില്ലാത്ത ഈ പ്രദേശത്ത് വികസന കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ദ്വീപിന് മിഷൻ സമഗ്ര പുത്തൻ ഉണർവേകും. നന്മ നിറഞ്ഞ സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയും,സഹകരണവും, പ്രാർത്ഥനയുമാണ് പദ്ധതിക്ക് സഹായകമാകുന്നത്.കാലാവസ്ഥാ വ്യതിയാനവും, വേലിയേറ്റ പ്രയാസങ്ങളും മൂലം ജീവിതമാർഗം വഴിമുട്ടി നിൽക്കുന്ന തുരുത്തിലെ നിവാസികൾക്ക് മിഷൻ സമഗ്ര ഒരു കൈത്താങ്ങായിരിക്കും. ധ്യാനതീരത്തിന്റെ പുതിയ മാസ്റ്റർ പ്ലാൻ പ്രകാരം നിലവിലെ കെട്ടിടം ഉൾപ്പെടെ 15 ഓളം മുറികൾ കായൽ തീരത്തായി ഒരുങ്ങുകയാണ്. കായൽ ഭംഗി ആസ്വദിച്ച് താമസിക്കുവാൻ കഴിയുന്ന കോട്ടേജുകൾ, ഫ്ലോട്ടിംഗ് കോട്ടേജുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ആധുനിക…
ഫലസ്തീൻ വിജയാഹ്ലാദ റാലി നടത്തി
മക്കരപ്പറമ്പ : ‘പ്രതിരോധത്തിന്റെ വിജയം, അതിജീവനത്തിന്റെ ആഘോഷം’ തലക്കെട്ടിൽ സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയകമ്മിറ്റികൾ സംയുക്തമായി മക്കരപ്പറമ്പിൽ ഫലസ്തീൻ വിജയാഹ്ലാദ റാലി നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് എൻ.കെ ഫഹദ് വടക്കാങ്ങര, അഷ്റഫ് സി.എച്ച്, ജാബിർ പടിഞ്ഞാറ്റുമുറി, സി.എച്ച് യഹ് യ, മുഹമ്മദ് ജദീർ, സമീദ് കടുങ്ങൂത്ത് എന്നിവർ നേതൃത്വം നൽകി. മക്കരപ്പറമ്പ് ടൗണിൽ പ്രവർത്തകർ വത്തക്ക വിതരണവും നടത്തി.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി തൗഫീഖ് മമ്പാടിനെ തെരഞ്ഞെടുത്തു. ടി. ഇസ്മാഈലാണ് ജനറൽ സെക്രട്ടറി. ഷബീര്‍ കൊടുവള്ളി, റഷാദ് വി.പി, ബിനാസ് ടി.എ, സജീദ് പി.എം, ഡോ. സഫീര്‍ എ.കെ എന്നിവര്‍ സെക്രട്ടറിമാരാണ്. സി.ടി സുഹൈബ്, ഷാഹിന്‍ സി.എസ്, അന്‍വര്‍ സലാഹുദ്ദീന്, ഷെഫ്റിന്‍ കെ.എം, മുഹമ്മദ് സഈദ് ടി.കെ, അംജദ് അലി ഇ.എം, അസ്ലം അലി എസ്, മുജീബുറഹ്മാന്‍ എസ്, തന്‍സീര്‍ ലത്തീഫ്, അബ്ദുല്‍ ബാസിത്ത് ഉമര്‍, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോൾ , ആദില്‍ അബ്ദുറഹീം, സാബിക്ക് വെട്ടം, അഫീഫ് ഹമീദ്, അജ്മല്‍ കെ.പി, അനീഷ് മുല്ലശ്ശേരി എന്നിവർ സംസ്ഥാന സമിതി അംഗങ്ങളുമാണ്. ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ്യയിൽനിന്ന് പഠനം പൂർത്തിയാക്കിയ തൗഫീഖ് മമ്പാട് അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിലവില്‍ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. കോഴിക്കോട്…
‘പാസ് വേർഡ്’ കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു
കുന്ദമംഗലം: കേരള സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ‘പാസ് വേർഡ്’ സംഘടിപ്പിച്ചു. പത്താംതരം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശമീം കെ കെ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മൈനോരിറ്റി കോച്ചിംഗ് സെൻ്റർ പ്രിൻസിപ്പൽ ഡോ. പി പി അബ്ദുൾ റസാഖ് വിഷയാവതരണം നടത്തി. ശക്കീർ ചോല, അശ്റഫ് കാരന്തൂർ, ശ്രീജ, നസീറ, ശുറൈഫ് സംബന്ധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ സ്വാഗതവും സി.പി ഫസൽ അമീൻ നന്ദിയും പറഞ്ഞു.
തൊഴിലിടങ്ങളിലെ വിവേചനങ്ങൾ അവസാനിപ്പിക്കണം: ഹംസ എളനാട്
മലപ്പുറം: സമൂഹ്യ വൈവിധ്യങ്ങളെ ഉൾകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങളെ നേടിയെടുക്കുന്നതിനും, തൊഴിലിടങ്ങളിലെ വിവേചനങ്ങൾക്കെതിരെയും, എല്ലാ തൊഴിലാളികൾക്കും അവരുടെ അവകാശങ്ങള്‍ കിട്ടി എന്ന് ഉറപ്പു വരുന്നത് വരെയും യൂണിയൻ പ്രവർത്തകർ മുന്നിലുണ്ടാകണം. തൊഴിലവകാശം ഉറപ്പ് വരുത്തി സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും ക്ഷേമം ഉറപ്പ് വരുത്താൻ ഭരണകൂടം മുന്നോട്ട് വരണമെന്നും ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട്. ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃ സംഗമം മലപ്പുറം എ ഫാറൂഖ് മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഈ എച്ച് ഹനീഫ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, എഫ്ഐടിയു ജില്ലാ പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, ജില്ലാ സെക്രട്ടറി സക്കീന…
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: എസ്ഐടിക്ക് മുമ്പാകെ മൊഴി രേഖപ്പെടുത്താൻ ധൈര്യം കാണിച്ച സ്ത്രീകള്‍ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: മലയാള ചലച്ചിത്ര മേഖലയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാൻ ധൈര്യം കാണിച്ച വനിതകള്‍ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം. അതോടൊപ്പം എന്നാൽ നിശബ്ദത പാലിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെയും അന്വേഷണ ഏജൻസികൾ ബഹുമാനിക്കണമെന്ന് കോടതി പറഞ്ഞു. ഇന്ന് (ജനുവരി 21 ചൊവ്വ) ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച്, ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ തുറന്നുപറയുകയും പിന്നീട് സംസ്ഥാനം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ മൊഴി നൽകുകയും ചെയ്ത ഇരകളെയും സാക്ഷികളെയും അഭിനന്ദിച്ചു. “എല്ലാ പ്രതിബന്ധങ്ങളെയും അഭിമുഖീകരിച്ചാണ് ഈ സ്ത്രീകൾ മുന്നോട്ട് വന്നത്,” ജസ്റ്റിസ് മേത്ത വാമൊഴിയായി നിരീക്ഷിച്ചു. എന്നാല്‍, ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ ശേഷം, കേസ് തുടരാനോ കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാനോ ആഗ്രഹിക്കാത്ത സ്ത്രീകളുടെ കേസുകളിൽ എസ്ഐടിക്ക് ഏകപക്ഷീയമായി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം…
ഭക്തര്‍ക്ക് ശബരിമല മണ്ഡല-മകരവിളക്ക് ദര്‍ശനം സുഗമമാക്കിയ ഉദ്യോഗസ്ഥര്‍ക്ക് അനുമോദനം
തിരുവനന്തപുരം: മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ കഴിഞ്ഞ ശബരിമല തീർത്ഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിന് റവന്യൂ ദേവസ്വം വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ നിതാന്ത ശ്രദ്ധയും ജാഗ്രതയും സുഖകരമായ ദർശനം ഭക്തർക്കൊരുക്കാൻ സഹായിച്ചു. വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം ഇതിന് സഹായകമായി. ജൂൺ മാസത്തിൽ തന്നെ അവലോകന യോഗങ്ങൾ ആരംഭിക്കുകയും പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോവുകയും ചെയ്തു. വിദഗ്ധരായ ഉദ്യോഗസ്ഥരെയും അനുഭവ സമ്പത്തുള്ള വ്യക്തികളെയും ഉൾപ്പെടുത്തിയാണ് യോഗങ്ങൾ കൂടിയത്. എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും സമർപ്പണ മനോഭാവത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോയതിന്റെ ഫലമാണ് ഈ…
