പാലക്കാട്: 2024 പ്രവർത്തന കാലയളവിലേക്കുള്ള എസ് .ഐ. ഒ ജില്ലാ പ്രസിഡന്റായി തബ്സീം അർഷദിനെയും സെക്രട്ടറിയായി നിഹാൽ വാഴൂരിനെയും തെരഞ്ഞെടുത്തു. പുതുപ്പള്ളിത്തെരുവ് ഹുദ മസ്ജിദിൽ നടന്ന തെരഞ്ഞെടുപ്പിന് എസ് .ഐ. ഒ സംസ്ഥാന സെക്രട്ടറി നിയാസ് വേളം നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറിമാരായി ആരിഫ് സലാഹ് (സംഘടന), ശഹ്ബാസ് സലീം (ക്യാമ്പസ്), ഷഹ്സാദ് ബിൻ ശാക്കിർ (പി.ആർ & മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു. എസ്.ഐ.ഒ മുൻ ജില്ലാ പ്രസിഡണ്ട് അനീസ് റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് മുഹിയുദ്ധീൻ സമാപനം നിർവഹിച്ചു.
Category: KERALA
വനിതാ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
കൊച്ചി: വനിതാ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് കേരള ഹൈക്കോടതി ജനുവരി 8 (തിങ്കളാഴ്ച) മുൻകൂർ ജാമ്യം അനുവദിച്ചു. 2023 ഒക്ടോബർ 27ന് കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിനിടെ സുരേഷ് ഗോപി തന്റെ ദേഹത്ത് മോശമായി സ്പർശിച്ചു എന്നാരോപിച്ച് വനിതാ മാധ്യമ പ്രവർത്തക നൽകിയ പരാതിയിലാണ് കേസെടുത്തത്. കുറ്റപത്രത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 (ഏതെങ്കിലും സ്ത്രീയെ ക്രിമിനൽ ബലപ്രയോഗം നടത്തുക, അവളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചോ അല്ലെങ്കിൽ അവളുടെ മാന്യതയെ അവൻ പ്രകോപിപ്പിക്കുമെന്ന് അറിഞ്ഞോ) ഉൾപ്പെടുത്തിയതിനെ തുടർന്നാണ് മുൻകൂർ ആവശ്യപ്പെട്ട് നടൻ കോടതിയെ സമീപിച്ചത്. . എതിർപ്പ് അവഗണിച്ച് സുരേഷ് ഗോപി തന്റെ തോളിൽ കൈ വെച്ചതായി പരാതിക്കാരി പറയുന്നു. ഇത് രാഷ്ട്രീയ പ്രേരിത കേസാണെന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെതിരെ…
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു
എടത്വ: ‘വിശപ്പ് രഹിത എടത്വ ‘ എന്ന ആദ്യപദ്ധതിയുമായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രവർത്തനം ആരംഭിച്ചു. എടത്വ കഫേ എയിറ്റ് ഹോട്ടലിൽ നടന്ന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ.കോശി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് തലവടി പ്രസിഡൻ്റ് തോമസ് തോമസ് കളങ്ങര അധ്യക്ഷത വഹിച്ചു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എം.ജെ.എഫ് വെങ്കിടാചലം സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നല്കി.ജി.ഇ.ടി കോർഡിനേറ്റർ എം.ജി വേണുഗോപാൽ, റീജിയൻ ചെയർമാൻ സാറാമ്മ ബേബൻ, സോൺ ചെയർമാൻ അഡ്വ.ഷിബു മണാല, ലയൺസ് ക്ലബ് തലവടി സെക്രട്ടറി ജയകുമാർ, ട്രഷറാർ സന്തോഷ് കുമാർ, പാസ്റ്റ് പ്രസിഡൻ്റ് സജുകുമാർ, ലയൺസ് ക്ലബ് ഓഫ് എടത്വ എലൈറ്റ് പ്രസിഡൻ്റ് തോമസ് ജോർജ്ജ് , സെക്രട്ടറി ഫിലിപ്പ് ജോർജ്ജ് ലയൺസ് ക്ലബ് ഓഫ് കടപ്ര പ്രസിഡൻ്റ് ഷിജാഹുദീൻ, നിരണം രാജൻ…
മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു
കാരന്തൂർ: അടുത്തമാസം മൂന്നിന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന ആത്മീയ സംഗമ വേദിയിൽ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു. ജാമിഅ മർകസിൽ നിന്നും കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 38-ാമത് ബാച്ചിലെ 479 സഖാഫി പണ്ഡിതരാണ് ഫെബ്രുവരി മൂന്നിലെ സനദ്ദാന സമ്മേളനത്തിൽ ബിരുദം സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരുടെ പ്രശസ്തമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനം-ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളുമാണ് സമ്മേളനത്തിലെ മുഖ്യാതിഥികൾ. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. പോസ്റ്റർ പ്രകാശന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ്…
ഐ പി എം സന്ദർശിച്ച് മർകസ് റൈഹാൻ വാലി വിദ്യാർത്ഥികൾ
കാരന്തൂർ: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ സന്ദർശിച്ച് മർകസ് റൈഹാൻ വാലി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ. വരുന്ന 12, 13, 14 തിയ്യതികളിലായി നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവൽ ‘യൂഫോറിയ’യുടെ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഐ പി എം സന്ദർശിച്ചത്. പാലിയേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ അന്വേഷിച്ച വിദ്യാർത്ഥികൾ അന്തേവാസികൾക്ക് മധുരം നൽകുകയും പദ്ധതികൾക്ക് പിന്തുണ നൽകുകയും ചെയ്തു. സന്ദർശനത്തിന് അധ്യാപകരായ മുഹമ്മദ് അഹ്സനി, സലാഹുദ്ദീൻ സഖാഫി, ഫാളിൽ നൂറാനി, ഷാജഹാൻ ഇംദാദി നേതൃത്വം നൽകി. രിഹ്ല-യാത്ര എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവലിൽ 150 ഇനങ്ങളിലായി 250 വിദ്യാർത്ഥികൾ മാറ്റുരക്കും.
കവിതാ സമാഹാരം പ്രകാശനം ചെയ്തു
തിരുവനന്തപുരം: കവിതകളെഴുതുന്നവനല്ല, നമ്മളിൽ ഉറങ്ങിക്കിടക്കുന്ന കവികളോട് സംസാരിക്കുന്നവനാണ് കവിയെന്ന് എഴുത്തുകാരനും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ റവറന്റ്റ് വല്സന് തമ്പു. രവികുമാര്‍ പിള്ള എഴുതിയ ‘സ്പാര്‍ക്ക്സ് ബിനീത്ത് ദ ആഷസ്’ എന്ന കവിതാ സമാഹാരം മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബിന് നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലിക വിഷയങ്ങളാണ് രവികുമാറിന്റെ കവിതകളില്‍ നിറഞ്ഞ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവസ്ഥയുടെ വിഹല്വതകള്‍ക്കൊപ്പം നല്ലൊരു വായനാനുഭവവും കവിതാ സമാഹാരം നല്‍കുന്നെന്ന് ലിസി ജേക്കബ് പറഞ്ഞു. വിഷയം കൊണ്ട് മാത്രമല്ല വാക്കുകളിലും പ്രയോഗങ്ങളിലും ഏറെ വ്യത്യസ്തമാണ് രവികുമാർ പിള്ളയുടെ കവിതകളെന്നും അവര്‍ ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡി. മായ പുസ്തകാവതരണം നടത്തി. ഡിജിറ്റല്‍ കാലത്ത് എഴുത്തിലുണ്ടായ മാറ്റം, ജന്‍ഡര്‍ സെന്‍സിറ്റിവിറ്റി, വാര്‍ദ്ധക്യത്തിന്റെ വേദന തുടങ്ങിയ സമകാലിക പ്രശ്നങ്ങളും മറ്റും കവിതകളില്‍ നിറഞ്ഞു നില്ക്കുന്നു. പൊതുമേഖലയിലും…
ജാമിഅ മര്‍കസ്: കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇസ്ലാമിക് തിയോളജി, ഇസ്ലാമിക ശരീഅഃ, ഇസ്ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അന്താരാഷ്ട്ര സ്വഭാവത്തോടെ ക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മര്‍കസ് പ്രദാനം ചെയ്യുന്നത്. പ്രസ്തുത വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ലോകപ്രശസ്ത യൂണിവേഴ്സിറ്റികളായ ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്സിറ്റി സയന്‍സ് ഇസ്ലാം മലേഷ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്താന്‍ അവസരം ഉണ്ടായിരിക്കും. കൂടാതെ പിഎസ്സി, യുജിസി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും മാധ്യമപ്രവര്‍ത്തനം, വിവര്‍ത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്സുകളോടൊപ്പം നല്‍കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ http://jamia.markaz.in എന്ന വെബ്സൈറ്റ് വഴി ജനുവരി 31ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്.…
ലയൺസ് ക്ലബ് ഇൻ്റർനാഷണൽ എടത്വ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്
എടത്വ: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ എടത്വ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് വൈകിട്ട് 7ന് എടത്വ കഫേഎയിറ്റ് ഹോട്ടലിൽ നടക്കും. തലവടി ലയൺസ് ക്ലബ് പ്രസിഡൻ്റ് തോമസ് തോമസ് കളങ്ങര അധ്യക്ഷത വഹിക്കും.ഡിസ്ടിക്ട് ഗവർണർ ഡോ.ബിനോ ഐ. കോശി ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈസ് ഡിസ്ടിക് ട് ഗവർണർ ആർ വെങ്കിടാജലം സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കും. ഡിസ്ട്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ് , ഗ്ലോബൽ എക്സ്റ്റൻഷൻ ടീം കോർഡിനേറ്റർ ജി.വേണുഗോപാൽ ,ജി.എൽ.ടി കോർഡിനേറ്റർ സജി ഏബ്രഹാം സാമുവൽ സോൺ ചെയർമാൻ അഡ്വ.ഷിബു മനല, റിജിയൻ ചെയർമാൻ സാറാമ്മ ബേബൻ, തലവടി ലയൺസ് ക്ലബ് സെക്രട്ടറി ജി. ജയകുമാർ, ട്രഷറർ സന്തോഷ് കുമാർ ,സുനിൽ സാഗർ എന്നിവർ പങ്കെടുക്കും.ഇവരെ കൂടാതെ വിവിധ ക്ലബിൽ നിന്നും ഭാരവാഹികൾ പങ്കെടുക്കും. മുട്ടാർ സെൻ്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്കൂളിലെ…
കരാട്ടെ പരിശീലനം ലഭിച്ച വിദ്യാർത്ഥികൾക്ക് ബെൽറ്റ് വിതരണം ചെയ്തു
എടത്വ: തലവടി എ ഡി യുപി സ്കൂളിൽ ആരംഭിച്ച കരാട്ടെ ആദ്യ ബാച്ചിന്റെ ബെൽറ്റ് വിതരണവും അനുമോദന യോഗവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ സ്കൂൾ മാനേജർ ജി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എടത്വാ എസ് ഐ എം എൽ മഹേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വിജയലേഖ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത്കുമാർ പിഷാരത്ത്, വാർഡ് മെമ്പർ ബിനു സുരേഷ് എടത്വാ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ഇൻസ്ട്രക്ടർമാരായ പി എസ് സിന്ധു, കെസി ജോളി, പിറ്റി എ പ്രസിഡന്റ് പി പ്രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അദ്ധ്യാപകരായ എസ് ഗീതാകുമാരി, എസ് രേഖ, കൃഷ്ണകുമാർ കെ, ശരൺ എസ്, ഗീതു ലക്ഷ്മി, സൗമ്യ കെ, രശ്മി പി നായർ, മഞ്ചു എം, അഖിൽ…
കൊച്ചി വാട്ടർ മെട്രോ 30 ഫെറികളുടെ രണ്ടാമത്തെ ലോട്ടിനുള്ള ടെണ്ടർ ഉടൻ തുറക്കും
കൊച്ചി: മെയിൻ ലാൻഡ് മുതൽ കായൽ ദ്വീപുകളിലേക്കുള്ള പ്രവർത്തനം വേഗത്തിലാക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) 30 ഇലക്ട്രിക്-ഹൈബ്രിഡ് വാട്ടർ മെട്രോ ഫെറികളുടെ രണ്ടാമത്തെ ലോട്ടിനായി ഉടൻ ടെൻഡർ തുറക്കാൻ ഒരുങ്ങുന്നു. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന് (സിഎസ്എൽ) കരാർ നൽകിയിരുന്നതില്‍ ഇതുവരെ മൊത്തം 12 കടത്തുവള്ളങ്ങൾ എത്തിച്ചിട്ടുണ്ട്, അവ ഹൈക്കോടതി-വൈപ്പീൻ, വൈറ്റില-കാക്കനാട് റൂട്ടുകളിൽ KWML വിന്യസിച്ചിട്ടുണ്ട്, ബാക്കിയുള്ളവ വരും മാസങ്ങളിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 100 പേർക്ക് യാത്ര ചെയ്യാവുന്ന ഓരോ ബോട്ടിനും ഏകദേശം 7.36 കോടി രൂപയാണ് ചെലവ്. 50 പേർക്ക് യാത്ര ചെയ്യാവുന്ന ഫെറികളിൽ ആദ്യ ലോട്ടിന് സമാനമായ പ്രത്യേകതകൾ ഉണ്ടായിരിക്കും. 2022-ൽ, മെട്രോ ഏജൻസി ഗ്രേറ്റർ കൊച്ചി ഏരിയയിൽ ഫെറികൾക്കായി ടെണ്ടറുകൾ ക്ഷണിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നു. സാധ്യമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, 2023-ൽ KWML അത്തരം 30 ഫെറികള്‍ക്കായി ഓർഡർ നൽകുമെന്ന് തീരുമാനിച്ചു,…
