കണ്ണൂർ: മൂന്ന് പതിറ്റാണ്ട് മുമ്പ്, അതായത് 1993 സെപ്തംബർ മാസത്തിൽ ഹിന്ദി അദ്ധ്യാപകനും ചിത്രകാരനുമായ സുരേഷ് അന്നൂരിനെ തേടി ഒരു പോസ്റ്റ്കാർഡ് വന്നു. അതില്‍ എഴുതിയിരുന്നത് ഇങ്ങനെ….”പ്രിയ സുരേഷ്, ചിത്രം നന്നായിട്ടുണ്ട്, ധാരാളം വരയ്ക്കുക, വിജയം നേരുന്നു….” ആ പ്രശസ്തമായ ഒപ്പും താഴെയുണ്ടായിരുന്നു. കഥകളുടെ സുൽത്താൻ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിന്റേതായിരുന്നു അത്…. കഥകളിലൂടെ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരന് ആദരമായി ചിത്രം വരച്ച് അയച്ചുകൊടുത്തതിന്റെ മറുപടിയായാണ് സുരേഷിനെ തേടി ആ കത്ത് എത്തിയത്. കഥകൾ വായിച്ച് കഥാകാരനെ ആഴത്തിൽ അടുത്തറിഞ്ഞപ്പോൾ ആരാധന തോന്നിയതാണ് ബഷീറിനെ ക്യാൻവാസിലേക്ക് പകര്‍ത്താന്‍ പ്രചോദനമായത്. കണ്ണൂർ കരിവെള്ളൂർ എ.വി.മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ സുരേഷ് അന്നൂർ കേരളത്തിലെ അപൂർവം ഡോട്ട് ചിത്രകാരന്മാരിൽ ഒരാളാണ്. കഴിഞ്ഞ മുപ്പത് വർഷമായി കലാരംഗത്ത് സജീവമാണ് ഈ…
Category: KERALA
സംസ്ഥാനത്ത് കനത്ത മഴ തുടരും; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (ജൂലൈ 6) മഴ മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ജൂലൈ 7) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, മറ്റെന്നാള്‍ (ജൂലൈ 8) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൺസൂൺ ന്യൂനമര്‍ദ്ദം സാധാരണ നിലയിൽനിന്ന് തെക്കോട്ട് നീങ്ങിയതായും തെക്കൻ ഗുജറാത്ത് തീരത്ത് നിന്ന് വടക്കൻ കേരള തീരത്തേക്ക് ഒരു തീരദേശ ന്യൂനമർദ്ദം രൂപപ്പെട്ടതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ പശ്ചിമ ബംഗാളിലും വടക്കൻ ഒഡീഷയിലുമാണ് ചക്രവാതച്ചുഴി. അതിനിടെ, അടുത്ത മൂന്ന്…
കേരളത്തില്‍ കനത്ത മഴ; മണിമലയാര്‍ കര കവിഞ്ഞൊഴുകുന്നു; മല്ലപ്പള്ളി ടൗണില്‍ വെള്ളം കയറി
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. രണ്ടു ദിവസമായി മണിമലയാര്‍ കരകവിഞ്ഞൊഴുകുകയാണ്. തിരുവല്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 218 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മല്ലപ്പള്ളി ടൗണില്‍ വെള്ളം കയറി കടകള്‍ക്ക് നാശം വരുത്തി. അതിനിടെ കുത്തിയൊഴുകുന്ന മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട കടത്തുവള്ളം പിടിച്ചുകെട്ടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഉള്ള വള്ളമാണ് കഴിഞ്ഞ ദിവസം കുത്തൊഴുക്കിൽ കെട്ടു പൊട്ടി ഒഴുകി പോയത്. കല്ലൂപ്പാറ കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതിനെ തുടർന്നാണ് ഇവിടെ കടത്തുവള്ളം ഏർപ്പെടുത്തിയത്. മൂന്നു കിലോമീറ്ററോളം മണിമലയാറ്റിലൂടെ ഒഴുകിപ്പോയ വള്ളമാണ് തിരികെ കരയ്ക്ക് എത്തിച്ചത്. വിവരം അറിഞ്ഞ കടത്തുകാരനും സുഹൃത്തും പുറമറ്റം ഇരുമ്പു പാലത്തിൽ എത്തി അവിടെ നിന്ന് ആറ്റിലേക്ക് ചാടിയാണ് വള്ളം പിടിച്ചെടുത്തത്. ഒരു മണിക്കൂറോളം സമയം എടുത്താണ് വള്ളം തിരികെ കരയിലെത്തിച്ചത്. സഹായത്തിന് നാട്ടുകാരും സംഭവസ്ഥലത്ത്…
കേരളത്തില്‍ നിന്ന് ഉത്തരേന്ത്യന്‍ തീര്‍ത്ഥാടന ട്രെയിന്‍ സര്‍വ്വീസ് ജൂലൈ 20 മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലെ ഉജ്ജയിന്‍, ഹരിദ്വാര്‍, ജഷികേശ്, കാശി, അയോധ്യ, അലഹബാദ് എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടന ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് ഐആര്‍സിടിസി റീജിയണല്‍ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 20 ന് കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ജൂലൈ 31 ന് മടങ്ങും. മധ്യപ്രദേശിലെ മഹാകാലേശ്വര ക്ഷേത്രം, ഓംകാരേശ്വർ ക്ഷേത്രം, ഹരിദ്വാറിലെ ക്ഷേത്രങ്ങള്‍, ജഷികേശ്, രാംജൂല, ഉത്തര്‍പ്രദേശ് കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, കാലഭൈരവ ക്ഷേത്രം, സാരാനാഥ്, അയോധ്യയിലെ രാമക്ഷേത്രം, പ്രയാഗ്രാജ ത്രിവേണി സംഗമം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക സ്ഥലങ്ങളും യാത്രയില്‍ ഉള്‍പ്പെടുന്നു. എസി 3 ടയറിലും സ്ലീപ്പര്‍ ക്ലാസിലുമായി 754 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട ജംക്ഷന്, പോടന്നൂര്‍ ജംക്ഷ, ഈറോഡ് ജംക്ഷന്, സേലം എന്നിവിടങ്ങളില്‍ നിന്നു ട്രെയിനുകള്‍ കയറാം. എസി/നോണ്‍…
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 12 ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് കനത്ത മഴയുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുള്ളത് വടക്കൻ ജില്ലകളിലാണ്. വയനാട്, മലപ്പുറം, തിരുവനന്തപുരം ഒഴികെയുളള പതിനൊന്ന് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നാളെയോടെ മഴയുടെ തീവ്രത കുറയാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കുതിരാൻ ദേശീയപാതയുടെ വിണ്ടുകീറിയ ഭാഗം വീണ്ടും തകർന്നു; മഴ തുടർന്നാൽ വൻ അപകടമുണ്ടാകും
തൃശൂർ: കുതിരാൻ ദേശീയപാതയുടെ വിള്ളൽ വീണ ഭാഗം വീണ്ടും തകർന്നു. മണ്ണുത്തി-വടക്കുഞ്ചേരി ഹൈവേയിൽ വഴുക്കുംപാറയിൽ നേരത്തെ വിള്ളലുണ്ടായ ഭാഗത്താണ് വീണ്ടും വിള്ളൽ രൂപപ്പെട്ട് ഇടിഞ്ഞത്. ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റർ നീളത്തിലുമാണ് ഇടിഞ്ഞു താഴ്ന്നത്. മഴ തുടർന്നാൽ ഏതുനിമിഷവും റോഡ് 30 അടിയോളം താഴ്ചയിലേക്ക് താഴ്ന്നുപോകാൻ സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടപ്പോൾ കരാർ കമ്പനി ജീവനക്കാരുടെ നേതൃത്വത്തിൽ സിമന്റ് റഫ് ഉപയോഗിച്ച് വിള്ളൽ അടച്ച് റോഡ് തകരാതിരിക്കാൻ മുകളില്‍ പോളിത്തീൻ ഷീറ്റ് വിരിച്ചു. എന്നാല്‍, രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശം കൂടുതല്‍ അപകടാവസ്ഥയിലായത്. സംഭവമറിഞ്ഞയുടൻ പീച്ചി പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ബിബിന്‍ ബി നായര്‍ സ്ഥലത്തെത്തി കരാര്‍ കമ്പനി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുരങ്കപ്പാതയില്‍ നിന്നും സര്‍വീസ് റോഡിലേക്ക് പോകുന്ന പ്രദേശം കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വച്ച് അടപ്പിച്ചിരിക്കുകയാണ്. അതേസമയം, ദേശീയപാതയില്‍ റോഡ് ഇടിഞ്ഞ്…
അവരൊക്കെ സ്കൂളിൽ പോയപ്പോ ഞാനിവിടെ തെരുവിൽ നിൽക്കല്ലേ: ഫാത്തിമ ശസ
മലപ്പുറം: “കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് ഫുൾ എ പ്ലസ് വാങ്ങിയത്, എന്നിട്ടും ഇന്ന് പ്ലസ് വൺ ക്ലാസ്സ് തുടങ്ങിയപ്പോ കുറേ കുട്ടികൾ സ്കൂളിൽ പോകുന്നത് കണ്ട് ഞാനിവിടെ തെരുവിൽ നിൽക്കല്ലേ”. വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് ഫുൾ എ പ്ലസോട് കൂടി എസ്.എസ്.എൽ.സി പാസ്സായ ഫാത്തിമ ശസ എന്ന വിദ്യാർത്ഥിനിയുടെ വാക്കുകളാണ് ഇവ. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച ഇന്നലെ മലപ്പുറം ജില്ലയിൽ ഇതുവരെ മൂന്നു ആലോട്ട്മെന്റുകൾ കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതെ പുറത്തായ വിദ്യാർത്ഥികളും രക്ഷിതാക്കളും മലപ്പുറം കളക്ടറേറ്റ് പഠിക്കലിൽ സംഘടിപ്പിച്ച ഉപവാസ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഇഷ്ടപ്പെട്ട സ്കൂളിലൊന്നും കിട്ടിയില്ലെങ്കിലും എവിടെയെങ്കിലുമൊന്ന് പ്ലസ് വണ്ണിന് സീറ്റ് വാങ്ങി തരണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് കേണപേക്ഷിക്കുകയാണ് ഞങ്ങൾ എന്നും ശസ കൂട്ടിച്ചേർത്തു. ഞങ്ങളെ മക്കൾ നന്നായി പഠിച്ചു മാർക്ക് വാങ്ങിയിട്ടും സീറ്റ് കിട്ടാതെ പുറത്ത് നിൽക്കേണ്ടിവരുന്നത് വലിയ…
അമ്പലപ്പുഴ – തിരുവല്ലാ സംസ്ഥാന പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകണം: എടത്വ വികസന സമിതി
എടത്വ: അമ്പലപ്പുഴ – തിരുവല്ലാ സംസ്ഥാന പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് എടത്വ വികസന സമിതി ആവശ്യപെട്ടു. പൊതു ഗതാഗതമടക്കം വാഹന ഗതാഗതം മൊത്തത്തിൽ നിലയ്ക്കുന്ന സ്ഥിതിയാണ്. ഇതു പരിഹരിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും റോഡ് നിർമ്മാണ കരാറുകാരായ ഊരാലുങ്കൽ സൊസൈറ്റിക്കും നിയമപരമായ ഉത്തരവാദിത്വവും ബാദ്ധ്യതയും ഉണ്ടെന്ന് എടത്വ വികസന സമിതി ചർച്ച ചെയ്തു. പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി കുഞ്ഞുമോൻ പട്ടത്താനം,വൈസ് പ്രസിഡൻറ്മാരായ പി.ഡി.രമേശ് കുമാർ,അഡ്വ.ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, ട്രഷറാർ ഗോപൻ തട്ടയ്ക്കാട്, ജോൺസൺ എം.പോൾ, അജി കോശി, വിജയകുമാർ തായംകരി ,ഷാജി മാധവൻ, ടോമിച്ചൻ കളങ്ങര എന്നിവർ പ്രതിഷേധിച്ചു.
കേരളത്തില്‍ മഴ ശക്തി പ്രാപിക്കുന്നു; കോട്ടയത്ത് നിരവധി വീടുകള്‍ വെള്ളത്തിലായി; തിരുവല്ലയില്‍ 138 വര്‍ഷം പഴക്കമുള്ള സി എസ് ഐ പള്ളി തകര്‍ന്നു
കോട്ടയം: കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിക്കുന്നു. നിരവധി വീടുകള്‍ മഴവെള്ളം കയറി നാശങ്ങള് സൃഷ്ടിക്കുന്നുണ്ട്. തിരുവാർപ്പ് കാരാപ്പുഴ ഇല്ലിക്കൽ അയ്മനം ഭാഗങ്ങളിലുള്ള വീടുകളിലാണ് വെള്ളം കയറിയത്. കനത്ത മഴയെ തുടർന്ന് ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 159 പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത് .മണിപ്പുഴ ബൈപാസിലും വെള്ളം കയറിയിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയിൽ മരം വീണ് കഴിഞ്ഞ ദിവസം കൊടുങ്ങൂർ സ്വദേശിയുടെ വീട് തകർന്നിരുന്നു. അയ്മനം കുഴിത്താർ ഭാഗത്ത് റോഡ് ഉയർത്തിയതിനാൽ വെള്ളക്കെട്ട് രൂക്ഷമാകുകയും ഇല്ലിക്കൽ കവലയിലെ കടകളിൽ വെളളം കയറുകും ചെയ്തിട്ടുണ്ട്. കിഴക്കൻ വെള്ളം കൂടുതലായി എത്തിയാൽ പടിഞ്ഞാറൻ മേഖല പൂർണ്ണമായും വെള്ളത്തിലാകും. കനത്ത മഴയിൽ പള്ളി തകർന്ന് വീണു. തിരുവല്ല നിരണം വടക്കുംഭാഗം എസ് മുക്കിന് സമീപം 138 വർഷം പഴക്കമുള്ള…
വിദ്യാഭ്യാസവും പരിശീലനവും വഴി ഭിന്നശേഷിക്കാര്‍ സമൂഹത്തിനു മുതല്‍ കൂട്ടാക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ഭിന്നശേഷി പരിചരണത്തില്‍ കേരളം മുന്നില്‍: മന്ത്രി ആര് ബിന്ദു ഭിന്നശേഷിക്കാരുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ തുടക്കമായി തിരുവനന്തപുരം: സ്വയം പര്യാപ്തരാകാനും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും ഭിന്നശേഷിക്കാര്‍ക്ക് കഴിയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഡിഫറന്റ് ആര്‍ട്ട് സെന്ററും ന്യൂയോര്‍ക്കിലെ അഡല്‍ഫി സര്‍വകലാശാലയും ചേർന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെയും കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന, ഭിന്നശേഷിക്കാരുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും വിദ്യാഭ്യാസവും നല്‍കണം. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സമൂഹം ചെയ്തു കൊടുക്കണം. അങ്ങനെ അന്തസ്സോടെ ജീവിക്കാന്‍ പ്രാപ്തരാക്കണം. മനുഷ്യന് ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും ദൈവാംശമുണ്ട്. അതുപോലെ പലതരത്തിലുമുള്ള കഴിവുകളും. ഭിന്നശേഷിക്കാരുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് അവരെ അത്തരത്തില്‍ കര്‍മനിരതരാക്കണം. അംഗവൈകല്യം എന്ന വാക്ക് തന്നെ തെറ്റാണ്, അതുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി ഈ സമൂഹത്തെ ദിവ്യംഗ…
