മോണ്‍സണ്‍ മാവുങ്കൽ തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു

കൊച്ചി: മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് ഗൂഢാലോചന കേസിൽ ഐജി ലക്ഷ്മണനെ അറസ്റ്റു ചെയ്തു. മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. മോൺസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ ഐജി ലക്ഷ്മണാണെന്നും ഗൂഢാലോചനയിൽ ഐജിക്കും പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ കേസിലെ മറ്റൊരു പ്രതിയായ മുന്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ മാസം അറസ്റ്റു ചെയ്തിരുന്നു. കളമശ്ശേരി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായ സുരേന്ദ്രനെ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതി മോണ്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയത് അന്ന് തൃശ്ശൂരില്‍ ഡി.ഐ.ജി.യായിരുന്ന സുരേന്ദ്രന്റെ വീട്ടില്‍വെച്ചാണെന്ന് പരാതിക്കാര്‍ മൊഴി നല്‍കിയിരുന്നു. കെ. സുധാകരന്‍, ഐ.ജി ലക്ഷ്മണ്‍, എസ്. സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണു മോണ്‍സന്…

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവതി അറസ്റ്റില്‍

കോഴിക്കോട്: 60 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതിയെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. എയർ കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 1,112 ഗ്രാം സ്വർണമാണ് യുവതിയില്‍ നിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളയൂർ സ്വദേശിനി ഷംല അബ്ദുൾകരീമിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എസ്ജി 42 വിമാനത്തിലാണ് ഷംല കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. അടിവസ്ത്രത്തിലായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചു വെച്ചത്. പരിശോധനയിൽ 1,112 ഗ്രാം സ്വർണ്ണം കണ്ടെത്തി. ഇതിന് ഏകദേശം 60 ലക്ഷം രൂപ വിലവരും. സംഭവത്തിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാന്‍ കസ്റ്റംസ് അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

എക്‌സലോജിക് നികുതി അടച്ചെന്ന് രേഖയില്‍; വെറും 45 ലക്ഷം മാത്രമേ അടച്ചുള്ളൂ എന്ന് ജി എസ് ടി വകുപ്പ്

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 57 ലക്ഷം രൂപയിൽ വീണാ വിജയന്റെ എക്‌സാലോഗിക് കമ്പനി നികുതി അടച്ചത് 45 ലക്ഷം രൂപ മാത്രമെന്ന് ജിഎസ്ടി വകുപ്പ്. എന്നാൽ, ബാക്കിയുള്ള ഇടപാടുകളുടെ നികുതി രേഖകൾ സംബന്ധിച്ച് വ്യക്തതയില്ല. 2017 ഓഗസ്റ്റിനും 2018 ഒക്ടോബറിനും ഇടയിൽ 14 ഇൻവോയ്സുകളിൽ നിന്ന് 8,10,000 രൂപ ഐജിഎസ്ടി അടച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ സെർവറിലെ രേഖകൾ കാണിക്കുന്നു. ആദായ നികുതി വകുപ്പ് ആദായനികുതി തർക്ക പരിഹാര ബോർഡിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 57 ലക്ഷം രൂപ എക്‌സലോജിക്കിനും ഒരു കോടി 15 ലക്ഷം രൂപ വീണയ്ക്കും സിഎംആർഎൽ അക്കൗണ്ടിൽ നിന്ന് കൈമാറി. ഇടപാടിന്റെ ആദ്യഘട്ടത്തിൽ, കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് എക്‌സലോജിക്കിന്റെ നികുതി അടച്ച രേഖകൾ പുറത്തുവന്നത്. 45 ലക്ഷം രൂപയും…

മാസപ്പടിക്കാർ തൊഴിലാളികളെ വഞ്ചിക്കുന്നു: പി.എ. സിദ്ദീഖ് പെരുമ്പാവൂർ

മലപ്പുറം: മാസപ്പടി രാഷ്ട്രീയ പാർട്ടികളെ പിന്തുണച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത ട്രേഡ് യൂണിയനുകൾ ഈ ഓണക്കാലത്തും തൊഴിലാളികളെ വഞ്ചിച്ചുകൊണ്ടിരിക്കയാണെന്ന് ബിൽഡിംഗ് & കൺസ്ട്രക്ഷൻ ലേബേഴ്‌സ് യൂണിയൻ (എഫ്‌ഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് പിഎ സിദ്ദീഖ്. മലപ്പുറം ക്ഷേമനിധി ഓഫീസിനു മുമ്പിൽ നിർമ്മാണ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിസിഎൽയു മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിൽപുസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിഎൽയു ജില്ലാ പ്രസിഡന്റ് എൻ.കെ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം എ.പി. ഫാറൂഖ്, എഫ്‌ഐടിയു ജില്ലാ സെക്രട്ടറിമാരായ ഫസൽ തിരൂർക്കാട്, ഷൂക്കൂർ മാസ്റ്റർ, അഷ്‌റഫ് എടപ്പറ്റ (കർഷക തൊഴിലാളി യൂണിയൻ), എന്നിവർ അഭിവാദ്യം അർപ്പിച്ചു. എൻ.കെ. ഇർഫാൻ സ്വാഗതവും നാസർ താനൂർ നന്ദിയും പറഞ്ഞു.

മോൺസൺ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അദ്ധ്യക്ഷൻ സുധാകരനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: സ്വയം പ്രഖ്യാപിത പുരാവസ്തു വ്യാപാരി മോൺസൺ മാവുങ്കൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അദ്ധ്യക്ഷൻ കെ സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇഡി ഓഫീസിൽ രാവിലെ 11 മുതൽ ഒമ്പത് മണിക്കൂറോളമാണ് സുധാകരനെ ചോദ്യം ചെയ്തത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാൽ തന്നെ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ ഭയമില്ലെന്നും ഇഡി ഓഫീസിലെത്തുന്നതിന് മുമ്പ് കെപിസിസി മേധാവിയും എംപിയും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ പണം സമ്പാദിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും എന്നാൽ ഒരിക്കലും ചെയ്തില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മറച്ചുവെക്കാനൊന്നുമില്ലാത്തതിനാൽ ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടിയാണ് നൽകിയതെന്ന് ചോദ്യം ചെയ്യലിന് ശേഷം സുധാകരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ‘അവർ (ഇഡി) അതിൽ തൃപ്തരായിരുന്നു,’ അദ്ദേഹം…

കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്റെ ചുമലിൽ കെട്ടിവച്ച് തികച്ചും വിചിത്രമായ പ്രസ്താവനയുമായി ഗതാഗത മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ ബൾക്ക് പർച്ചേസ് പെർമിഷനുകൾ ഒഴിവാക്കിയത് നിലവിലുള്ള പ്രതിസന്ധിക്ക് കാരണമായ ഒരു പ്രധാന ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി മാനേജ്‌മെന്റ് ഉണ്ടാക്കിയതല്ല പ്രതിസന്ധിയെന്ന് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മന്ത്രി രാജു വാദിച്ചു. കെഎസ്ആർടിസി മാനേജ്‌മെന്റ് ഒരിക്കലും നിർദ്ദേശിച്ചിട്ടില്ലാത്ത ഒരു പരിഹാരമാണ് ശമ്പളത്തിന് പകരം കൂപ്പണുകൾ നൽകണമെന്ന് ഹൈക്കോടതി മുമ്പ് നിർബന്ധമാക്കിയതെന്ന് അദ്ദേഹം പ്രത്യേകം വ്യക്തമാക്കി. സ്ഥിതിഗതികൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള നടപടി എടുത്തുകാണിച്ച മന്ത്രി, തിരുവനന്തപുരം നഗരത്തിനുള്ളിൽ സർവീസിനായി നീക്കിവച്ചിരിക്കുന്ന 113 ബസുകൾ കൂടി ഏറ്റെടുക്കാനുള്ള നടപടിയിലാണ് കെഎസ്ആർടിസിയെന്ന് മന്ത്രി പറഞ്ഞു. 104 കോടി രൂപയാണ് ഈ സംഭരണത്തിന് പ്രതീക്ഷിക്കുന്ന ചെലവ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ പരിധിയിൽ വരുന്നതാണ് ഈ സംരംഭം. വാർത്താസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ…

ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ചെറുമകൻ റോൺ മാത്യു റിനുവിന്റെ അവസരോചിതമായ പ്രവർത്തനം മുത്തശ്ശിയുടെ ജീവൻ രക്ഷിച്ചു

തലവടി: ഗവണ്മെന്റ് ന്യൂ എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി നടുവിലെമുറി ഇടയത്ര തെക്കേകുറ്റ് റോൺ മാത്യു റിനുവിന്റെ അവസരോചിതമായ പ്രവർത്തനം മുത്തശ്ശിക്ക് തുണയായി. സ്ട്രോക്ക് അപകടകരമാം വിധം ആവാതെ ആ മുത്തശ്ശിക്ക് സഹായമായത് ചെറുമകൻ റോണിന്റെ സമയോചിത പ്രവർത്തനം. പിതാവും മുത്തശ്ശിയും രണ്ട് വയസ്സുള്ള ഇളയ സഹോദരനും അടങ്ങിയ കുടുംബത്തിലാണ് റോൺ താമസിക്കുന്നത്. റോണിൻ്റെ മാതാവ് അഞ്ജു റിനു ഉത്തർപ്രദേശിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ്. തലവടി ചുണ്ടൻ നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ ഷൂട്ടിംഗ് ചാമ്പ്യനും, ആരോഗ്യ പ്രവർത്തകനുമായ റിനു കഴിഞ്ഞ ഒന്നര വർഷമായി നാട്ടിലാണ്. റിനു പതിവായി പ്രഭാത സവാരിക്കും വ്യായാമത്തിനുമായി പോകുന്ന വ്യക്തിയാണ്. കഴിഞ്ഞ ദിവസം വീട്ടിൽ ആയിരുന്ന റിനുവിന്റെ മാതാവിന് സ്ട്രോക്ക് ഉണ്ടാവുകയും സംസാരിക്കാനോ കൈ ചലിപ്പിക്കവാനോ സാധിക്കാത്ത അവസ്ഥയുമായി. കൈയ്യിൽ നിന്നും പാത്രം താഴെ വീണു ശബ്ദം കേട്ട് ഉണർന്ന…

വളാഞ്ചേരി റോഡിന്റെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചു എന്ന സിപിഎം പ്രസ്താവന പച്ചക്കള്ളം: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം : തകർന്നു കിടക്കുന്ന വളാഞ്ചേരി റോഡിന്റെ പുനർനിർമാണത്തിന് ഫണ്ട്‌ അനുവദിച്ചു എന്ന് പറഞ്ഞു പത്രവാർത്ത നൽകി ജനങ്ങളെ പറ്റിക്കാനാണ് സി. പി എം ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ എക്സിക്യൂട്ടീവ് കമ്മിറ്റി. വളാഞ്ചേരി റോഡ് ഇന്നും ഇന്നലെയും തകർന്നതല്ല. വർഷങ്ങളായി വളാഞ്ചേരി റോഡ് പുനർനിർമ്മാണം നടത്താൻ തയ്യാറാകാത്ത പൊതുമരാമത്ത്‌ വകുപ്പിന് എതിരെ ഉയർന്നുവരുന്ന ജനകീയ പ്രക്ഷോഭം ഇല്ലാതാക്കാൻ വേണ്ടിയാണ് അനുവദിക്കാത്ത ഫണ്ട്‌ അനുവദിച്ചു എന്ന് പറഞ്ഞുകൊണ്ട് സി.പിഎം ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. വളാഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതുവരെ വെൽഫയർ പാർട്ടി പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് സൈദാലി വലമ്പൂർ, സെക്രട്ടറി ഷിഹാബ് തിരൂർക്കാട്,ട്രഷറർ സക്കീർ അരിപ്ര, ജോയിന്റ് സെക്രട്ടറി ആഷിക് തുടങ്ങിയവർ വാർത്താക്കുറുപ്പിൽ അറിയിച്ചു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കരുത്; അഴിമതിക്കാരെ ശിക്ഷിക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദേശീയ സ്‌കോളര്‍ഷിപ്പുകളില്‍ അഴിമതിയുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടികളെടുക്കുന്നതിനുപകരം അര്‍ഹതപ്പെട്ടവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്നതില്‍ നീതീകരണമില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലില്ലാത്ത സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരില്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലത് ഭരണസംവിധാനങ്ങളുടെ വീഴ്ചയും നടത്തിപ്പിലെ കെടുകാര്യസ്ഥതയുമാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന ഈ ഉദ്യോഗസ്ഥവീഴ്ചയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ ബലിയാടാക്കുന്നത് ശരിയല്ല. സ്‌കൂള്‍ വിദ്യാഭ്യാസം രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമാണെന്ന വാദമുന്നയിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ 1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ 2022 ജൂലൈ മുതല്‍ നിര്‍ത്തലാക്കിയത്. കേരളത്തിലെ മലപ്പുറത്ത് ഒരു ബാങ്കിലൂടെ മാത്രം 66,000 സ്‌കോളര്‍ഷിപ്പുകളും ജമ്മു കാശ്മീരില്‍ 5000 കുട്ടികള്‍ പഠിക്കുന്നിടത്ത് 7000 സ്‌കോളര്‍ഷിപ്പുകളും വിതരണം നടത്തിയിരിക്കുമ്പോള്‍ ഈ പണം എവിടെപ്പോയെന്നും ഇതിന്റെ പിന്നിലാരെന്നും അന്വേഷണം വേണം. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച 6 ന്യൂനപക്ഷ…

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പൊലീസ് അകമ്പടിയോടെ ട്രെയിനിൽ വിനോദയാത്ര; വീഡിയോ വൈറല്‍

തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.ഐ.എം ഗുണ്ടയ്ക്ക് പോലീസ് അകമ്പടിയോടെ രാജകീയ വിനോദയാത്ര. സി.പി.ഐ.എമ്മിലെ കരാർ കൊലയാളി കൊടി സുനിയും ടി.പി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി അനൂപും തൃശൂരിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയില്‍ ആഡംബര സൗകര്യങ്ങൾ ആസ്വദിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ടി പി ചന്ദ്രശേഖരൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) (സിപിഐ(എം)) വേർപിരിഞ്ഞ ഗ്രൂപ്പായ റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ (ആർഎംപി) സ്ഥാപകനാണ്. സിപി‌ഐ‌എമ്മിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ അവസരവാദത്തില്‍ മനം മടുത്താണ് പാര്‍ട്ടി വിട്ട് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിച്ചത്. എന്നാല്‍, 2012 മെയ് നാലിന് സി.പി.ഐ.എമ്മിന്റെ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചന്ദ്രശേഖരൻ ധീരനായ കമ്മ്യൂണിസ്റ്റായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കൊലപാതകത്തിന് ശേഷം മുതിർന്ന സിപിഐ എം നേതാവ് വിഎസ് അച്യുതാനന്ദൻ…