ന്യൂഡൽഹി: തിരുവിതാംകൂർ രാജകുടുംബം ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലുള്ള ബംഗ്ലാവും 8.19 ഏക്കർ സ്ഥലവും വസ്തുവകകളും വിൽക്കാൻ നീക്കം. ഏകദേശം 250 കോടിക്ക് വിൽക്കാനാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയുമായാണ് ധാരണയിലെത്തിയത്. രാജകുടുംബാംഗമായ വേണുഗോപാൽ വർമയാണ് കരാറിൽ ഒപ്പുവെച്ചത്. സഹാന റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്സ് ആണ് വിൽപന നടത്തുക. അതേസമയം, തിരുവിതാംകൂര്‍ രാജകുടുംബത്തിന് ട്രാവന്‍കൂര്‍ ഹൗസില്‍ ഉടമസ്ഥാവകാശമില്ല. സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലാണ് ഈ കൊട്ടാരം. മാത്രമല്ല, പൈതൃക കെട്ടിടമായതിനാല്‍ ഇടപാടിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി വേണം. അനുമതി ലഭിച്ചാല്‍ ഇടപാട് എന്നാണ് കരാറിലുള്ളത്. സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവിന് ഡല്‍ഹിയില്‍ താമസിക്കാന്‍ 1930ല്‍ നിര്‍മിച്ചതാണ് കൊട്ടാരം. 2019ല്‍ കൊട്ടാരത്തിന് രാജകുടുംബം അവകാശവാദം ഉന്നയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതൊരു സാംസ്കാരിക കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു.
Category: KERALA
കുഞ്ഞിന് പാലൂട്ടാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടര്‍ അപകടത്തില്‍ അദ്ധ്യാപിക മരിച്ചു
മുരിങ്ങോടി (കണ്ണൂർ): കുഞ്ഞിന് പാലൂട്ടാന്‍ സ്കൂട്ടറിൽ വീട്ടിലേക്കു പോയ അദ്ധ്യാപിക അപകടത്തിൽ മരിച്ചു. മനോജ് റോഡിലെ കരിപ്പക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ റഷീദയുടെ സ്കൂട്ടറിന് പിന്നിൽ മിനിലോറി ഇടിച്ചായിരുന്നു അപകടം. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിൽ അദ്ധ്യാപികയാണ് റഷീദ. ഉച്ചഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയ കുട്ടിക്ക് പാലൂട്ടുന്നതിനുമായാണു റഷീദ സ്കൂട്ടറിൽ വീട്ടിലേക്കു പോയത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിനു പിന്നിൽ മിനി ലോറി ഇടിക്കുകയായിരുന്നു. റഷീദയുടെ ഭർത്താവ് സാജിർ തൊണ്ടിയിൽ അനാദി കച്ചവടം നടത്തുകയാണ്. മക്കൾ: ഷഹദ ഫാത്തിമ, ഹിദ്വ ഫാത്തിമ.
എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കിടയിൽ ഗവേഷണവും സംരംഭകത്വവും വികസിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും: മന്ത്രി
തിരുവനന്തപുരം: എൻജിനീയറിംഗ് വിദ്യാർഥികൾക്കിടയിൽ ഗവേഷണവും സംരംഭകത്വവും വികസിപ്പിക്കുന്നതിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സമൂഹത്തിന്റെ പുരോഗതിക്കും സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ഇത്തരം വിദ്യാർത്ഥികളുടെ പങ്ക് വളരെ പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം സിഇടിയിൽ നടന്ന എക്സലൻസ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ ആശയങ്ങളും കണ്ടെത്തലുകളും യാഥാർത്ഥ്യമാക്കി ഉദ്യോഗാർത്ഥികൾ എന്നതിലുപരി തൊഴിൽ ദാതാക്കളാകാൻ വിദ്യാർത്ഥികൾക്ക് കഴിയണം. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജ് വലിയ മുന്നേറ്റം നടത്തിയതായി മന്ത്രി പറഞ്ഞു. ഗവേഷണാനന്തര പേറ്റന്റ് നേടിയ വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും, ഉന്നത റാങ്ക് നേടിയ വിദ്യാർഥികൾക്കുമുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. ഇന്ത്യൻ നേവിയുടെ വിദേശ വിന്യാസം 2022-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഉജ്ജ്വല്‍ പ്രകാശ്, ഇന്ത്യയിലെ എൻ.സി.സി കേഡറ്റുകളിൽ നിന്ന് കേരളത്തിലെ മികച്ച എൻജിനീയറിംഗ്…
പമ്പ, സന്നിധാനം, പന്തളം എന്നിവിടങ്ങളില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ താത്കാലിക ഡിസ്പെൻസറികൾ സജ്ജമായി
പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന താൽക്കാലിക ഡിസ്പെൻസറികൾ പ്രവർത്തനമാരംഭിച്ചു. കൂടാതെ, തീർഥാടകർ കൂടുതലായി എത്തുന്ന പന്തളം വലിയകോയിക്കൽ ക്ഷേത്രത്തോട് ചേർന്ന് തീർഥാടന കാലത്ത് താൽക്കാലിക ഡിസ്പെൻസറിയും പ്രവർത്തിക്കും. മെഡിക്കൽ ഓഫീസറുടെ സേവനവും മരുന്നുവിതരണവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും വിവിധ ഘട്ടങ്ങളിലായി 40 ലക്ഷം രൂപയുടെ മരുന്നുകൾ വിതരണം ചെയ്യാൻ സജ്ജമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആയുര്‍വ്വേദം) ഡോ. പി.എസ്. ശ്രീകുമാര്‍ പറഞ്ഞു. ഒന്‍പതു ഘട്ടങ്ങളായി സന്നിധാനത്ത് അഞ്ച് മെഡിക്കല്‍ ഓഫീസര്‍മാരും പമ്പയില്‍ മൂന്നു മെഡിക്കല്‍ ഓഫീസര്‍മാരും വീതം 22 ജീവനക്കാരെയാണ് സേവനത്തിനായി വിന്യസിച്ചിട്ടുള്ളത്. സന്നിധാനത്ത് മണ്ഡലകാലത്ത് ഉടനീളം വിവിധ രോഗ ചികിത്സയ്ക്കായി രണ്ട് തെറാപ്പിസ്റ്റുമാരുടെ സേവനം ലഭ്യമാണ്.
ഒരു വയസ്സുള്ള കുഞ്ഞിന്റെ മാല മോഷ്ടിച്ച അമ്മയേയും മകനേയും അറസ്റ്റു ചെയ്തു
കട്ടപ്പന: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസ്സുള്ള കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ അമ്മയും മകനും അറസ്റ്റിൽ. ചീന്തലാർ ഒന്നാം ഡിവിഷൻ ലയത്തിൽ ശശിയുടെ ഭാര്യ സ്റ്റെല്ല (40), മകൻ പ്രകാശ് (20) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. ചീന്തലാർ സ്വദേശികളായ പ്രിന്‍സ്-അനീഷ ദമ്പതികളുടെ മകന് ധരിച്ചിരുന്ന 13 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് ഒക്ടോബര്‍ 23ന് കാണാതായത്. വീടിനകത്തും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. തുടര്‍ന്ന് ഈ മാസം നാലിന് ഉപ്പുതറ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചയുടൻ അയൽവാസികളായ സ്റ്റെല്ലയും പ്രകാശും മുങ്ങി. കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് മുണ്ടക്കയത്ത് സ്വർണം വിറ്റതായി മറ്റൊരു ഓട്ടോ ഡ്രൈവറോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും മകനും ബസിൽ കട്ടപ്പനയിലേക്ക് പോകുന്നതായി ഉപ്പുതറ സർക്കിൾ ഇൻസ്പെക്ടർക്ക് വിവരം…
പത്രസമ്മേളനത്തിൽ നിന്ന് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ട ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധം: എംവി ഗോവിന്ദൻ
തൃശൂർ: വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ചില മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ ഏതറ്റം വരെയും പോകുമെന്ന നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കഴിഞ്ഞ ദിവസം കൈരളിയിലെയും മീഡിയ വണ്ണിലെയും മാധ്യമപ്രവർത്തകരെ എറണാകുളത്ത് വിളിച്ചുവരുത്തി വാർത്താസമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ട ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടിക്കെതിരെ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന ഗവര്‍ണ്ണറുടെ നിലപാട് അനുവദിച്ചുകൊടുക്കാനാകില്ല. ഫാസിസത്തിലേക്കുള്ള യാത്രയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വേച്ഛാധിപത്യപരമായ ഗവര്‍ണറുടെ നടപടി കേരളത്തെ അപമാനിക്കാനുളള ശ്രമമാണ്, ജനങ്ങളെ അപമാനിക്കാനുള്ള ഈ ശ്രമത്തെ വച്ചുപൊറുപ്പിക്കില്ല. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാന്‍ ഏതറ്റവും വരെ പോകാന്‍ ഇടതുമുന്നണിക്ക് തടസ്സമില്ല. ഗവര്‍ണര്‍ സമനില തെറ്റിയ പോലെ പെരുമാറുന്നു.ജനങ്ങള്‍ക്ക് ഇടയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിനു ആണ്…
വിവാദമായ മേയറുടെ കത്ത്: മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കരാർ ജോലിക്ക് പ്രാഥമിക പട്ടിക ആവശ്യപ്പെട്ട് മേയര്‍ അയച്ചു എന്ന പേരില്‍ പുറത്തു വന്ന വിവാദമായ കത്തിനെ സംബന്ധിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ഡി.ആർ. അനിൽ, സി.പി.എം ജില്ലാ സെക്രട്ടറി അന്നാവൂർ നാഗപ്പൻ, മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. അതേ സമയം ക്രൈംബ്രാഞ്ച് ഉടൻ കേസ് എടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന. കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ നടത്തുന്നത്. കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കത്തിന്റെ ഉറവിടം അന്വേഷിക്കണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ക്രൈംബ്രാഞ്ചിന് സമര്‍പ്പിക്കാനാണ് സാധ്യത.
കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ ഇലക്ഷൻ: ഫ്രറ്റേണിറ്റിക്ക് മുന്നേറ്റം
പാലക്കാട്: കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ ഇലക്ഷനിൽ ജില്ലയിൽ ഫ്രറ്റേണിറ്റിക്ക് മുന്നേറ്റം. ഒറ്റപ്പാലം എൻ.എസ്.എസ് ട്രൈനിങ് കോളേജ്, അകലൂർ മൗണ്ട്സീന ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞീരപ്പുഴ ദേവമാത കോളേജ് എന്നിവിടങ്ങളിൽ ഫ്രറ്റേണിറ്റി യു.യു.സി സ്ഥാനാർത്ഥികൾ വിജയിച്ചു. അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിൽ എസ്.എഫ്.ഐയുടെ ഫുൾ പാനൽ വിജയത്തിന് തടയിട്ട് ഏക പ്രതിപക്ഷാംഗമായി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ആഷിഖ്, പി.ജി റെപ്രസന്റേറ്റീവായി വിജയിച്ചു. മൗണ്ട്സീന കോളേജിൽ വൈസ് ചെയർപേഴ്സൻ, തേർഡ് ഇയർ റെപ്, 4 ക്ലാസ് റെപ്രസന്റേറ്റീവ് പോസ്റ്റുകൾ തുടങ്ങിയവയിലും ഫ്രറ്റേണിറ്റി വിജയിച്ചു. വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ.കോളേജ് എന്നിവിടങ്ങളിലടക്കം ജില്ലയിലെ കാമ്പസുകളിൽ ഏകാധിപത്യ പ്രവണതകൾക്കെതിരെ ശക്തമായ പോരാട്ടവും പ്രചരണവും ഫ്രറ്റേണിറ്റിക്ക് നടത്താൻ സാധിച്ചുവെന്ന് ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ പറഞ്ഞു. നെന്മാറ നേതാജി കോളേജിൽ എസ്.എഫ്.ഐ ഏകാധിപത്യത്തിന് വെല്ലുവിളിയുയർത്തി ഏക എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച് ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി സുമയ്യ മികച്ച…
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേഷ്ടാവും സ്റ്റാൻഡിംഗ് കോണ്‍സലും രാജിവച്ചു
കൊച്ചി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേഷ്ടാവും ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു. അഡ്വ കെ ജെയ്ജു ബാബു, അഡ്വ എം യു വിജയലക്ഷ്മി എന്നിവരാണ് രാജി സമർപ്പിച്ചത്. ഇരുവരും രാജിക്കത്ത് ഗവർണർക്ക് അയച്ചതായാണ് റിപ്പോർട്ട്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. 2009 മുതൽ ഗവർണർക്കും ചാൻസലർക്കും വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നുണ്ട്. എന്നാൽ, രാജിയിലേക്ക് നയിച്ച കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. രാജിയുടെ കാരണം നിങ്ങൾക്ക് വ്യക്തമാണെന്നും ജെയ്ജു ബാബു ഗവർണർക്ക് നൽകിയ രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമ്പത് സര്‍വകലാശാല വി.സിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസ് ചോദ്യംചെയ്ത് വിസിമാര്‍ നല്കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനുപിന്നാലെയാണ് ലീഗല്‍ അഡ്വൈസറുടെയും സ്റ്റാന്‍ഡിങ് കോണ്‍സലിന്റെയും രാജി.
കേരള സാങ്കേതിക സർവകലാശാല വി സി നിയമനത്തിൽ സ്റ്റേ നല്‍കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനം സ്റ്റേ ചെയ്യണമെന്ന സർക്കാർ ഇടക്കാല ഹർജി ഹൈക്കോടതി തള്ളി. നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ചാൻസലർ ഉൾപ്പെടെ എതിർകക്ഷികള്‍ക്കെല്ലാം നോട്ടീസ് അയക്കാൻ നിർദേശിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും. വിസിയുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനു നൽകിയ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സർക്കാർ ഇടക്കാല ആവശ്യമായി ഉന്നയിച്ചത്. കെടിയു വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിന്റെ ഹർജി. വിഷയവുമയി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. വിസിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.
