മലയാളികള്‍ക്ക് ഇന്ത്യന്‍ റെയില്‍‌വേയുടെ ഓണ സമ്മാനം; അടുത്ത ആഴ്ച 16 കോച്ചുകളുമായി ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ദേഭാരത് എക്സ്പ്രസ് കുതിക്കും

തിരുവനന്തപുരം: യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിനായി നിലവിലുള്ള എട്ട് കോച്ച് സർവീസിന് പകരമായി ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിനായി 16 കോച്ചുകള്‍ക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകി. നവീകരിച്ച ട്രെയിൻ അടുത്ത ആഴ്ച പ്രവർത്തനം ആരംഭിക്കും. ഈ മാറ്റം സർവീസിന്റെ വഹിക്കാനുള്ള ശേഷി ഇരട്ടിയിലധികം വർദ്ധിപ്പിക്കുകയും മൊത്തം സീറ്റുകളുടെ എണ്ണം 530 ൽ നിന്ന് 1,128 ആയി ഉയർത്തുകയും ചെയ്യും. ടിക്കറ്റ് ആവശ്യകതയിൽ കുതിച്ചു ചാട്ടം കണ്ട വരാനിരിക്കുന്ന ഓണം ഉത്സവത്തിനായി യാത്ര ആസൂത്രണം ചെയ്യുന്ന യാത്രക്കാർക്ക്, പ്രത്യേകിച്ച് ഈ നീക്കം ഗണ്യമായ ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതിനാൽ ഈ റൂട്ടിൽ ബുക്കിംഗ് ക്ഷാമം രൂക്ഷമായി. ഓഗസ്റ്റ് 21, 22 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്ക്, ചെയർ കാർ ടിക്കറ്റുകൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റ് ഇതിനകം 100 കവിഞ്ഞു. കൂടാതെ, ഓഗസ്റ്റ് 29 മുതൽ…

അഞ്ചരക്കണ്ടി ബിഡിഎസ് വിദ്യാർത്ഥി നിഥിന്‍ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. റാമിനെ കര്‍ണ്ണാടകയില്‍ നിന്ന് നാടകീയമായി പിടികൂടി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർഎൽ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ ഒന്നാം പ്രതിയായ ഡോ. എംകെ റാമിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോളേജിലെ ഡെന്റൽ അനാട്ടമി വിഭാഗം മുൻ മേധാവിയാണ് ഡോ. റാം. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ ഡോ. റാമിനെ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഞായറാഴ്ച രാത്രി കണ്ണൂരിലേക്ക് കൊണ്ടുവന്നതായി ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാൽ സ്ഥിരീകരിച്ചു. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്ന അദ്ദേഹത്തെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ജൂൺ 19 ന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഡോ. റാം അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ജൂലൈ 13 ന് സുപ്രീം കോടതിയും അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തുടർന്ന്…

നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷയും 20 ലക്ഷം രൂപ പിഴയും; കേസ് അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വ്വമെന്ന് കോടതി

പാലക്കാട്: പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ ഏക പ്രതിയായ 61-കാരന്‍ ചെന്താമരയെ തിങ്കളാഴ്ച (ജൂലൈ 20, 2026) പാലക്കാട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി-IV മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചു, കേസ് “അപൂർവങ്ങളിൽ അപൂർവ” വിഭാഗത്തിൽ പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ജഡ്ജി കെന്നത്ത് ജോർജ്ജാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക് പുറമെ 20 ലക്ഷം രൂപ പിഴയടക്കാനും ഈ തുക സുധാകരൻ്റെ മക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രതി പിഴയടച്ചില്ലെങ്കിൽ 3 വർഷം അധിക തടവ് അനുഭവിക്കണം. തുക നൽകാൻ പ്രതിക്ക് കഴിഞ്ഞില്ലെങ്കിൽ സർക്കാർ സഹായം നൽകണമെന്നും കോടതി നിർദേശിച്ചു. 2025 ജനുവരി 27 ന് നെന്മാറയ്ക്കടുത്തുള്ള പോത്തുണ്ടിയിലെ ബോയാൻ കോളനിയിലെ വീട്ടിൽ വെച്ച് 50 കാരനായ സുധാകരനെയും 75 വയസ്സുള്ള അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2019ൽ ഇതേ കുടുംബത്തിലെ…

സ്ത്രീനീതിയുടെ സന്ദേശവുമായി വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ഏഴാം സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ഏഴാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലാ പ്രസിഡന്റ് ബുഷ്‌റ ടീച്ചറുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി മധുര വിതരണം ചെയ്തു. സ്ഥാപക ദിനത്തിന്റെ ഭാഗമായി വിമൻ പ്രൊട്ടക്ഷൻ ഓഫീസ്, വനിതാ-ശിശുക്ഷേമ വകുപ്പ് സൂപ്രണ്ട്, ജില്ലാ കുടുംബ കോടതിയിലെ ജില്ലാ സൂപ്രണ്ട്, അസിസ്റ്റന്റ് കൗൺസിലർ എന്നിവരെ സന്ദർശിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ അറിയിച്ചു.

വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പ്: തലവടി സിഎംഎസ് ഹൈസ്കൂളിലെ ഭാഗ്യശാലി ആര്?

എടത്വ: വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും ഭാഗ്യശാലിയെ ജൂലൈ 21 നടക്കുന്ന സ്കൂള്‍ അസംബ്ളിയിൽ വെച്ച് തെരഞ്ഞെടുക്കും. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിലാണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചത്. ലോക കപ്പ് കിരീടം സ്പെയിന്‍ നേടുമെന്ന് പ്രവചനം നടത്തിയ വിദ്യാർത്ഥികളിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ നറുക്കെടുപ്പ് നടത്തുന്നത്. പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിക്കും. രക്ഷകത്താക്കളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തില്‍ ഭാഗ്യശാലിക്ക് ആകർഷകമായ സമ്മാനം പിന്നീട് നല്‍കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ…

സംസ്ഥാന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ 389 തസ്തികകളോടെ പുനര്‍‌വിന്യസിച്ച് ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കൂടുതൽ ഫലപ്രദമായി തടയുന്നതിനും അന്വേഷിക്കുന്നതിനുമായി എക്‌സൈസ് വകുപ്പിന് കീഴിൽ രൂപീകരിച്ച കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രവർത്തനത്തിനായി എക്‌സൈസ് വകുപ്പിലെ നിലവിലുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചും അധിക ചുമതല നൽകിയും സർക്കാർ ഉത്തരവിറക്കി. പുതിയ തസ്തികകൾ സൃഷ്ടിക്കാതെയാണ് 367 തസ്തികകൾ പുനർവിന്യസിക്കുകയും 22 തസ്തികകൾക്ക് അധിക ചുമതല നൽകുകയും ചെയ്ത് ആകെ 389 തസ്തികകളോടെ ബ്യൂറോയുടെ പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ബ്യൂറോയുടെ ആസ്ഥാനം തിരുവനന്തപുരം എക്‌സൈസ് കമ്മിഷണറേറ്റിലായിരിക്കും. എക്‌സൈസ് കമ്മിഷണർ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തലവനായി പ്രവർത്തിക്കും. അഡീഷണൽ എക്‌സൈസ് കമ്മിഷണർ (അഡ്മിനിസ്‌ട്രേഷൻ), അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ എന്നിവർക്ക് ബ്യൂറോയിലും സമാന അധിക ചുമതലകൾ നൽകും. ഓപ്പറേഷൻസ്, ഇന്റലിജൻസ്, റിസർച്ച് ആൻഡ് അനാലിസിസ്, സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് എന്നീ നാല് പ്രധാന വിംഗുകളും ഓരോ…

ആർ.ടി ഓഫീസുകൾക്ക് സ്വന്തമായി ടെസ്റ്റ്‌ ഗ്രൗണ്ടുകൾ ലഭ്യമാക്കണം: കെ.ആനന്ദകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ റീജ്യണൽ ട്രാൻസ്‌പോർട് ഓഫീസുകൾക്ക്, ഡ്രൈവിംഗ് സ്കൂളുകളെ ആശ്രയിക്കാതെ ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്താനുള്ള സ്ഥലസൗകര്യം ഒരുക്കിക്കൊടുക്കാൻ സർക്കാർ തയാറാകണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിലവിലുള്ള എൺപത്തിആറോളം ആർ.ടി ഓഫീസുകളിൽ നടന്നുവരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾക്ക്, സ്വന്തം പണം ഉപയോഗിച്ച് സ്ഥിരമായി സ്ഥലസൗകര്യം ഒരുക്കിക്കൊടുക്കുന്നത് വിവിധ ഡ്രൈവിംഗ് സ്കൂളുകൾ ആണ്. സംസ്ഥാനത്ത് എട്ട് സ്ഥലങ്ങളിൽ മാത്രമാണ് ആർ.ടി ഓഫീസുകൾക്ക് സ്വന്തമായി ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്താനുള്ള സ്ഥലസൗകര്യം ഉള്ളത്. ബാക്കി എഴുപത്തി എട്ട് ആർ.ടി ഓഫീസുകളും ഡ്രൈവിംഗ് സ്കൂളുകളുടെ ഔദാര്യത്തിലാണ് ടെസ്റ്റ്‌ ഗ്രൗണ്ട് ഒരുക്കുന്നത്. സർക്കാരിനെ സംബന്ധിച്ച് അപമാനകരമായ അവസ്ഥയാണിത്. ഡ്രൈവിംഗ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകൾക്ക് മുഖ്യ കാരണവും, ഡ്രൈവിംഗ് സ്കൂളുകളുടെ അപ്രമാദിത്വത്തിന് പ്രധാന കാരണവും ഇത്‌ തന്നെയാണ്. ഡ്രൈവിംഗ് സ്കൂളുകളെ ആശ്രയിക്കാതെ, സംസ്ഥാനത്തെ ആർ.ടി ഓഫീസുകൾക്ക്…

മദ്റസ സാഹിത്യ സമാജം ഉദ്ഘാടനം

വടക്കാങ്ങര: എച്ച്.എം.എസ് മദ്റസയുടെ 2026–27 അധ്യയന വർഷത്തെ സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനം ഗായികയും മാപ്പിളപ്പാട്ട് സ്കൂൾ കലോത്സവം സംസ്ഥാന വിജയിയുമായ ഡോ. ഹന്നാ യാസിർ നിർവഹിച്ചു. എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മദ്റസ പ്രിൻസിപ്പാൾ ടി ശഹീർ അധ്യക്ഷത വഹിച്ചു. കെ നിസാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ സാഹിത്യ സമാജം കൺവീനർ റഷീദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സനിയ നന്ദിയും പറഞ്ഞു.

മന്ത്രി വി ഇ അബ്ദുൽ ഗഫൂർ കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു

കോഴിക്കോട്: സംസ്ഥാന സാമൂഹിക നീതി, ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. രാവിലെ 10 ന് കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറിലധികം നീണ്ടു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട, അവശതയനുഭവിക്കുന്ന മനുഷ്യർക്കായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ആവശ്യകതയും അതിലൂടെയുണ്ടാവുന്ന മാറ്റവും ഉണർവും സംസാരവിഷയമായി. അനാഥാലയങ്ങൾ, ഭിന്നശേഷി ഉന്നമന കേന്ദ്രം ഉൾപ്പെടെ മർകസിന്റെ വിവിധ ക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കാന്തപുരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടിക്കാഴ്ചയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്നിഹിതനായിരുന്നു.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം രാഷ്ട്ര നിർമാണത്തിന്റെ അടിത്തറ -സി മുഹമ്മദ്‌ ഫൈസി

കുന്ദമംഗലം: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം രാഷ്ട്ര നിർമാണത്തിന്റെ അടിത്തറയാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂല്യ ബോധം നൽകുന്നതിൽ പരിഗണ നൽകണമെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ 2026-27 അധ്യയന വർഷത്തെ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ‘ഇൻസെപ്‌ഷൻ’ ഓറിയൻ്റേഷൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യ ബോധമുള്ള സമൂഹത്തിനാണ് നല്ലൊരു രാജ്യത്തെ കെട്ടിപ്പടുക്കാനാവുക. സമൂഹത്തിൽ വലിയവരെ ബഹുമാനിക്കാനും അധ്യാപകരെ പരിഗണിക്കാനും കഴിയുന്ന വിദ്യാർഥികൾ കോളേജിൽ വളർന്നു വരേണ്ടതുണ്ട്. അത്തരത്തിലുള്ള വിദ്യാഭ്യാസം നൽകുന്ന രീതിയാണ് മർകസ് കോളേജ് മുന്നോട്ട് വെക്കുന്നതെന്നും, രക്ഷിതാക്കളും വിദ്യാർഥികളും ആ ലക്ഷ്യത്തിനായി ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ്‌ സാലിഹ് ഒ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. സയ്യിദ് അബ്ദു സബൂർ ബാഹസൻ…