നിലമ്പൂരില്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് സൂര്യാഘാതമേറ്റു

മലപ്പുറം: നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് സൂര്യാഘാതമേറ്റു. എല്‍ഡിഎഫ് കൗണ്‍സിലര്‍ പി. ഗോപാലകൃഷ്ണനാണ് പൊള്ളലേറ്റത്. ചൂട് കനത്തതിനാല്‍ ഉച്ച സമയങ്ങളില്‍ പുറത്ത് ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ബാലചന്ദ്രകുമാറിനെ കണ്ടകാര്യം പോലീസിനോട് പറയരുത്- ദിലീപിന്റെ അഭിഭാഷകന്‍ വിലക്കിയെന്ന് ജോലിക്കാരന്റെ മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നടന്‍ ദിലീപിനെതിരെ വീട്ടുജോലിക്കാരന്റെ മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ച് വീട്ടുജോലിക്കാരന്‍ ദാസനാണ് ദിലീപിനെ വെട്ടിലാക്കുന്ന മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിനെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒരു കാര്യവും പോലീസിനോടു പറയരുതെന്നു ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ദാസന്റെ വെളിപ്പെടുത്തിയിട്ടുള്ളത്. ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമുളള വെളിപ്പെടുത്തല്‍ നടത്തിയത് സംവിധായകന്‍ ബാലചന്ദ്രകുമാറായിരുന്നു. പള്‍സര്‍ സുനിയെ കണ്ട കാര്യം ബാലചന്ദ്രകുമാര്‍ ദാസനോടു പറഞ്ഞിരുന്നത്രേ. ഇക്കാര്യത്തെക്കുറിച്ചു പോലീസ് ചോദിച്ചാല്‍ തനിക്ക് ഒന്നും ഓര്‍മയില്ലെന്നു പറയണമെന്ന് അഭിഭാഷകരും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ആവശ്യപ്പെട്ടതായാണ് ദാസന്റെ മൊഴി. പള്‍സര്‍ സുനിയെ ജയിലില്‍നിന്ന് ഇറങ്ങുമ്പോള്‍ കൊലപ്പെടുത്തണമെന്ന് സുരാജ് പറയുന്നത് കേട്ടിരുന്നതായി ചോദ്യംചെയ്യലില്‍ ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ കൃത്രിമം കാട്ടി തെളിവ്…

കാവ്യാ മാധവന്റെ ‘ലക്ഷ്യ’ ബോട്ടിക്കില്‍ തീപിടിത്തം; തയ്യല്‍ മെഷീനും തുണികളും കത്തിനശിച്ചു

കൊച്ചി: നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളി ലക്ഷ്യ ബൊട്ടിക്ക് ലക്ഷ്യയില്‍ തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. അഞ്ചരയോടെ തീയണച്ചതായി അഗ്‌നിശമനസേന അറിയിച്ചു. തുണികളും തയ്യല്‍ മെഷീനുകളും കത്തിനശിച്ചു. തേപ്പ്‌പെട്ടിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.

പെട്രോളടിക്കാന്‍ പണമില്ല; ചെലവ് കുറയ്ക്കണം, കടം വാങ്ങി പെട്രോളടിക്കാന്‍ പോലീസിനോടു ഡിജിപി

തിരുവനന്തപുരം: ഇന്ധനമടിക്കാന്‍ പണമില്ലാതെ കേരള പോലീസ്. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനെത്തുടര്‍ന്ന് പേരൂര്‍ക്കട എസ്എപി ക്യാന്പിലുള്ള പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധന വിതരണം നിര്‍ത്തി. രണ്ടര കോടിയോളം രൂപയാണ് ഇന്ധന കമ്പനിക്കു പോലീസ് നല്‍കാനുള്ളത്. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക വിനിയോഗിച്ചു കഴിഞ്ഞതായും കൂടുതല്‍ പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും ഡിജിപി അനില്‍ കാന്ത് പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ നിന്നോ സ്വകാര്യ പമ്പുകളില്‍നിന്നോ കടമായി ഇന്ധനം വാങ്ങാനാണ് ഡിജിപിയുടെ നിര്‍ദേശം. ചെലവുകുറയ്ക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു. ഇന്നു മുതലാണ് എസ്എപി ക്യാന്പില്‍നിന്നു പോലീസിനുള്ള ഇന്ധന വിതരണം നിര്‍ത്തിയത്. കട ബാധ്യത ഉള്ളതിനാല്‍ വിതരണം തുടരാനാവില്ലെന്നാണ് എണ്ണ കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, പൊതുജനങ്ങളുടെ വാഹനത്തിലേക്ക് ഇന്ധനം ഇവിടെനിന്നു നിറയ്ക്കാന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ധനം വാങ്ങാനായി കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ കടം വാങ്ങാന്‍ ശ്രമിക്കാറുണ്ടെങ്കിലും സംസ്ഥാനത്തെ സുരക്ഷാ സേനയായ പോലീസ്…

‘സി.പി.എം ഭിക്ഷ നല്‍കിയ ജീവന്‍’: കെ.സുധാകരനെതിരെ ഭീഷണിയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി

 ഇടുക്കി: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരേ കൊലവിളി പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലെന്നുമാണ് വര്‍ഗീസിന്റെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു സി.വി. വര്‍ഗീസിന്റെ വിവാദ പരാമര്‍ശം. സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഎം നേതാവ് ഓര്‍മിപ്പിച്ചു. ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയെ കെ. സുധാകരന്‍ നിരവധി തവണ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സി.വി. വര്‍ഗീസിന്റെ പരാമര്‍ശം. സുധാകരനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തില്‍ കെ.പി.സി.സി മൈനോരിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. എന്നാല്‍ പരാമര്‍ശം പ്രകോപനമല്ലെന്നും സുധാകരനുള്ള മറുപടി മത്രമാണെന്നുമാണ് സി വി വര്‍ഗീസിന്റെ വിശദീകരണം. ”ധീരജ് കേസിലെ…

എ.കെ. ആന്റണി സജീവ രാഷ്ട്രീയം വിടുന്നു; ഡൽഹിയില്‍ താമസിക്കില്ല; സോണിയാ ഗാന്ധിക്ക് കത്ത്

ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പാർട്ടിയോട് വിടപറയാനൊരുങ്ങുന്നു. താൻ ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്നും, ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും കേന്ദ്ര മന്ത്രിയായിരുന്ന എ കെ ആന്റണി സോണിയാ ഗാന്ധിക്ക് കത്തെഴുതി. തന്റെ രാജ്യസഭാ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുകയാണെന്നും അതിന് ശേഷം വീണ്ടും ജനവിധി തേടാൻ ആഗ്രഹിക്കുന്നില്ലെന്നും 81 കാരനായ ആന്റണി സോണിയാ ഗാന്ധിയോട് പറഞ്ഞു. നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിയാണ്. ഇനി ഡൽഹിയിൽ താമസിക്കില്ല ഇനി ഡൽഹിയിൽ താമസിക്കില്ലെന്ന് എ.കെ.ആന്റണി പറഞ്ഞു. വൈകാതെ തിരുവനന്തപുരത്തേക്ക് മാറും. 52 വർഷമായി രാഷ്ട്രീയത്തിലുണ്ട്. 1970ൽ ആദ്യമായി കേരളത്തിൽ എംഎൽഎയായി. കോൺഗ്രസ് യുവജന-വിദ്യാർത്ഥി വിഭാഗത്തിന്റെ നേതാവായിരുന്നു. ആന്റണി മൂന്ന് തവണ കേരള മുഖ്യമന്ത്രിയായിട്ടുണ്ട്. 37-ാം വയസ്സിൽ അദ്ദേഹം കേരള മുഖ്യമന്ത്രിയായി. 2004 ൽ മുഖ്യമന്ത്രി ആയിരിക്കെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയാണ്…

UST Partners with o9 Solutions to Provide Effective Supply Chain Management for the Enterprise Clients

Thiruvananthapuram March 9, 2021 – UST, a leading digital transformation solutions company, announced a strategic partnership with o9 Solutions, to provide effective supply chain management and propel the digital transformation for the enterprise clients. o9 Solutions, a leading enterprise AI software platform provider for transforming planning and decision-making, enables organizations to accelerate the digital transformation of their supply chain functions. The partnership will help retail, consumer packaged goods (CPG), manufacturing, technology, and telecom enterprises unlock significant value in end-to-end planning and execution processes for their supply chain networks. The partnership…

തകർന്ന കുടിവെള്ള പൈപ്പ് ലൈൻ പുനസ്ഥാപിക്കുക: വെൽഫെയർ പാർട്ടി

ചേരിയം: ചേരിയം പ്രദേശത്ത് മൂർക്കനാട് കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയ സാഹചര്യത്തിൽ പൊട്ടിപ്പോയ പൈപ്പ് ലൈൻ ഉടൻ പുനസ്ഥാപിക്കണമെന്ന് ചേരിയം വെൽഫയർ പാർട്ടി യൂണിറ്റ് ആവശ്യപ്പെട്ടു. കടുത്ത ചൂടിലും ദിവസങ്ങളായി കുടിവെള്ളം മുടങ്ങിക്കിടക്കുന്നതിൽ പ്രവർത്തകർ പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മുഹമ്മദ് ശരീഫ്, ദാനിഷ് , മമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.

വനിതാ ദിനത്തിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ച് വിമൻസ് ജസ്റ്റിസ് മൂവ്‌മെന്റ്

പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് വിമൻസ് ജസ്റ്റിസ് മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്റ്റേഡിയം സ്റ്റാന്റ് ഗ്രൗണ്ടിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പരിപാടി വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം ഇ.സി.ആയിശ ഉൽഘാടനം ചെയ്തു. വനിതാ ദിനത്തിൽ മാത്രം സ്ത്രീകളുടെ അവകാശത്തെയും അഭിമാനത്തെയും സംബന്ധിച്ച് വാചാലരാകുന്നതിന് അപ്പുറം സമൂഹം നിത്യേനയുള്ള ജീവിത സാഹചര്യത്തിൽ സ്ത്രീകൾക്ക് മാനവികമായ വലിയ പരിഗണന നൽകണമെന്നും രാഷ്ട്രീയ, മത,സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ, തൊഴിൽ തുടങ്ങി എല്ലാ മേഖലകളിലും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ഇ.സി.ആയിശ ഓർമ്മിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആസിയ റസാഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ വനിതാ കമ്മീഷൻ അംഗം തുളസി ടീച്ചർ, പാലക്കാട് നഗരസഭ മുൻ കൗണ്‍സിലർ ചെമ്പകം, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഹിബ തൃത്താല,…

വര്‍ക്കലയിലെ തീപിടിത്തം: അഞ്ചംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയത് വിഷപ്പുക

  തിരുവനന്തപുരം: വര്‍ക്കലയില്‍ പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേരുടെ ദാരുണ മരണത്തിനിടയാക്കിയത് വിഷപ്പുക. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. പ്രാഥമിക റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ പോലീസിന് കൈമാറി. ശരീരത്തില്‍ പൊള്ളലേറ്റെങ്കിലും മരണകാരണമല്ല. ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം ദളവാപുരത്ത് പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ വീടായ രാഹുല്‍ നിവാസിലാണ് തീ പിടിത്തം ഉണ്ടായത്. അപകടത്തില്‍ വീട്ടുടമസ്ഥനായ പ്രതാപന്‍ (ബേബി -62), ര്യ ഷെര്‍ളി (53), മകന്‍ അഖില്‍ (25), മറ്റൊരു മകനായ നിഹുലിന്റെ ഭാര്യ അഭിരാമി (24) , നിഹുലിന്റെയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഹുലിനെ (29) നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തമെന്ന് പോലീസ് പറഞ്ഞു. അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലീസും ഫയര്‍ ഫോഴ്‌സും വീടിന്‍ന്റെഗേറ്റും അടുക്കള വാതിലും തകര്‍ത്ത് അകത്തു കട…