കൊല്ലം: പത്തനാപുരം ംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍. കൊല്ലം തലവൂര്‍ ഗവണ്‍മെന്റ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസറെ എം.എല്‍.എ പരസ്യമായി ശാസിച്ചതാണ് പ്രതിഷേധത്തിന് കാരണം. ആശുപത്രി വൃത്തിഹീനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍മാര്‍ക്ക് നേരെ എം.എല്‍.എയുടെ ശകാരം. ഇതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറഷനും രംഗത്തെത്തി. 40 കിടക്കകളുള്ള ആശുപത്രിയില്‍ ഒരു സ്വീപ്പര്‍ തസ്തിക മാത്രമാണുള്ളത്. എഴുപത് വയസുള്ളയാള്‍ ജോലിയില്‍ നിന്നും വിരമിച്ചു. എന്നാല്‍ ഈ ഒഴിവ് നികത്തിയിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു. ജീവനക്കാരില്ലാതെ ഫിസിയോ തെറാപ്പി ഉപകരണം പ്രവര്‍ത്തിക്കാനാകില്ലെന്നും ശുചിമുറിയിലെ ടൈല്‍ ഇളകിയതിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളി കുമാരിയാണോ കുറ്റക്കാരിയെന്നും ഇവര്‍ ചോദിക്കുന്നു. കെട്ടിടം നിര്‍മിച്ച് സാധനങ്ങള്‍ വാങ്ങിയിട്ടാല്‍ മാത്രം പോര. അവ പരിപാലിക്കാന്‍ ജീവനക്കാരില്ലെന്ന യാഥാര്‍ഥ്യം…
Category: KERALA
രാമനെ ട്രോളുന്നവർ സ്വന്തം ദൈവത്തെ ട്രോളുന്നതുപോലെയാണെന്ന് പ്രമോദ് രാമന്‍
മീഡിയ വൺ എഡിറ്റർ പ്രമോദ് രാമനെ ട്രോളന്മാര്‍ പിന്തുടരുന്നു. ട്വിറ്ററിലൂടെയാണ് പ്രമോദിന് ട്രോളുന്നത്. ഏഷ്യാനെറ്റിലും ഇന്ത്യാവിഷനിലും ജോലി ചെയ്യുമ്പോൾ പ്രമോദ് എന്നറിയപ്പെട്ടിരുന്ന പ്രമോദ്, മനോരമ ന്യൂസിൽ വന്നപ്പോൾ തന്റെ പേരിനൊപ്പം ‘രാമന്‍’ എന്നു ചേര്‍ത്തതാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. ഇതിന് പിന്നിലെ രാഷ്ട്രീയം ട്രോളന്മാർ ഏറ്റെടുത്തതോടെ പ്രതികരണവുമായി പ്രമോദ് രാമൻ രംഗത്തെത്തി. ഇതിന് ടിജി മോഹൻദാസിന്റെ മറുപടിയാണ് ഇപ്പോൾ പുതിയ ട്രോള്‍. മലയാളത്തിൽ വളരെ എളുപ്പം ട്രോളാൻ സാധിക്കുന്ന ഒന്നാണ് എന്റെ ഇരട്ടപ്പേര് ‘രാമൻ‘. എന്നാൽ ഇതിനെ ട്രോളുന്നവർ സ്വന്തം ദൈവത്തെയാണ് ട്രോളുന്നതെന്ന് മറക്കരുത് എന്നായിരുന്നു പ്രമോദ് രാമന്റെ ട്വീറ്റ്. എന്നാൽ, ഇന്ത്യാവിഷനിൽ ജോലി ചെയ്തിരുന്നപ്പോൾ പേരിനൊപ്പം ഇല്ലാതിരുന്ന രാമൻ മനോരമയിൽ എത്തിയപ്പോൾ എങ്ങനെ വന്നുവെന്നായിരുന്നു ടി ജി മോഹൻദാസിന്റെ മറുചോദ്യം. പ്രമോദ് രാമന്റെ ട്വീറ്റിന് കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയാണ് ടി ജി മോഹൻദാസിന്റെ മറുപടി ലഭിച്ചു കൊണ്ടിരിക്കുന്നത്.…
വാക്‌സിനേഷന്‍ യജ്ഞം; കേരളത്തില്‍ രണ്ട് പേര്‍ക്ക് മികച്ച വാക്‌സിനേറ്റര്‍മാരുടെ ദേശീയ പുരസ്‌കാരം
തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ, കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എന്‍ ഗ്രേഡ് വണ്‍ ടി. ഭവാനി എന്നിവരാണ് ദേശീയ തലത്തിലെ പുരസ്‌കാരത്തിന് അര്‍ഹരായത്. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കും. മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്ത പ്രിയയേയും ഭവാനിയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ഉക്രെയ്ൻ രക്ഷാ ദൗത്യത്തില്‍ സജീവ ഇടപെടല്‍ നടത്തിയത് കേരളം: വിദേശകാര്യ വകുപ്പ്
ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യത്തില്‍ ഏറ്റവും കാര്യക്ഷമതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത സംസ്ഥാനം കേരളമാണെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ. ഉക്രൈനിൽ കുടുങ്ങിയവരിൽ വലിയൊരു വിഭാഗം മലയാളികളാണെന്നതാണ് കേരള സർക്കാരിന്റെയും നോർക്കയുടെയും ഉത്തരവാദിത്തം വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക വെസ് ചെയർമാൻ പി.എസ്. ശ്രീരാമകൃഷ്ണൻ എന്നിവര്‍ നടത്തിയ ഇടപെടലുകളാണ് ഏറെ ശ്രദ്ധേയമായത്. കേരള സർക്കാരിന്റെ നിർദേശപ്രകാരം ഡൽഹിയിലെ കേരള പ്രതിനിധിയും മുന്‍ ഐഎഫ്‌എസ് ഉദ്യോഗസ്ഥനുമായ വേണു രാജാമണി തന്റെ നയതന്ത്രബന്ധം ഉപയോഗിച്ചത് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാന്‍ സഹായകമായി. ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച ആദ്യ സംസ്ഥാനമാണ് കേരളം. തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി. മലയാളികളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും യഥാസമയം കൈമാറിയതും തിരിച്ചു എത്തിക്കുന്ന ദൗത്യത്തിന് ഏറെ സഹായകരമായി. യുദ്ധഭൂമിയില്‍ കുടുങ്ങിയ…
ആശങ്കകള്‍ക്ക് വിരാമമിട്ട് ആര്യയും സേറയും ഒടുവില്‍ നാട്ടിലെത്തി
ന്യൂഡല്‍ഹി: ഉക്രെയ്നില്‍ നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ആര്യ ആല്‍ഡ്രിന്‍ വളര്‍ത്തുനായ സേറയ്‌ക്കൊപ്പം നാട്ടിലെത്തി. എയര്‍ഇന്ത്യയുടെ വിമാനത്തിലാണ് ആഇരുവരുമെത്തിയത്. സൈബീരിയന്‍ നായ ആണ് സേറ. ഉ്രെകയ്‌നില്‍ ആര്യ ഓമനിച്ചുവളര്‍ത്തിയിരുന്ന സേറയെ യുദ്ധഭൂമിയില്‍ നിന്നുള്ള പാലയനത്തിനിടെ അതിര്‍ത്തി രാജ്യത്ത് എത്തിക്കുകയും അവിടെ നിന്ന് വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തുകയുമായിരുന്നു. എന്നാല്‍ നായയെ കയറ്റാന്‍ പറ്റില്ല എന്ന കേരള സര്‍ക്കാര്‍ നിയോഗിച്ച ചാര്‍ട്ടേഡ് വിമാന കമ്പനി എയര്‍ ഏഷ്യ വ്യക്തമാക്കിയതോടെയാണ് ഇരുവരും ഡല്‍ഹിയില്‍ കുടുങ്ങിയത്. പ്രശ്‌നം അറിഞ്ഞ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലാണ് ആര്യയ്ക്കും സേറയ്ക്കും കേരളത്തിലേക്കുള്ള യാത്ര സാധ്യമായത്. ഇവര്‍ക്കുള്ള യാത്രാസൗകര്യമൊരുക്കാന്‍ മന്ത്രി റെസിഡന്റ് കമ്മീഷണറെയും നോര്‍ക്ക സിഇഒയെയും ചുമതലപ്പെടുത്തി. നേരത്തെ, സേറയെ വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് എയര്‍ഏഷ്യ കമ്പനി നിലപാട് സ്വീകരിച്ചിരുന്നു. ഉക്രെയ്നില്‍ നിന്നും ഡല്‍ഹിയിലെത്തിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തത് എയര്‍ഏഷ്യ വിമാനമായിരുന്നു.
കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കം: സുധാകരനും സതീശനുമിടയില്‍ മഞ്ഞുരുകുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമിടയിലെ തര്‍ക്കം തീരുന്നു. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പുനഃസംഘടന സംബന്ധിച്ച് തിങ്കളാഴ്ച ഇരുനേതാക്കളും വീണ്ടും ചര്‍ച്ച നടത്തും. അന്തിമ പ്രഖ്യാപനം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസമായി ഉരുണ്ടുകൂടിയ പ്രശ്‌നങ്ങളാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. പട്ടികയില്‍ ചില പേരുകള്‍കൂടി ഉള്‍പ്പെടുത്തണമെന്ന നിലപാടാണ് സതീശന്‍ സ്വീകരിച്ചതെന്നാണു സൂചന. ഇക്കാര്യം നേരിട്ടുള്ള ചര്‍ച്ചയിലൂടെ പരിഗണിക്കാമെന്നാണു സുധാകരനും അഭിപ്രായപ്പെട്ടത്. കെ.സി. വേണുഗോപാലിന്റെ പട്ടികയാണ് സതീശന്‍ വഴി കെപിസിസി പ്രസിഡന്റിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍ ആരോപിക്കുന്നത്. തനിക്കു ഗ്രൂപ്പില്ലെന്നും ഗ്രൂപ്പിന്റെ പേരില്‍ തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുള്ള പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു പുനഃസംഘടനാ നടപടികള്‍ തടഞ്ഞ…
ഉക്രെയ്‌നില്‍നിന്നും എത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട; ഇന്ന് കേരളത്തിലെത്തിയത് 238 പേര്‍
ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ വിദ്യാര്‍ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വിദ്യാര്‍ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലേക്കുള്ള വിദ്യാര്‍ഥിയുടെ യാത്രയും തടഞ്ഞിരിക്കുകയാണ്. കേരള ഹൗസിനെ ഇക്കാര്യം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ 180 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച കേരളത്തില്‍ എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം 890 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു. ഉക്രെയ്‌നില്‍നിന്നു കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഹരിദാസന്‍ വധം: പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാള്‍ ഒരാള്‍ കൊടകര കുഴല്‍പ്പണ കേസിലും പ്രതി
തലശേരി: ന്യൂമാഹി പുന്നോല്‍ താഴെവയലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ താഴെകുനിയില്‍ ഹരിദാസ(54) നെ വെട്ടികൊലപ്പെടുത്തിയ സംഘത്തില്‍ കൊടകര കുഴല്‍പ്പണ കേസിലെ പ്രതിയും ഉള്ളതായി റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന നേതൃത്വത്തെത്തന്നെ മുള്‍മുനയിലാക്കിയ കൊടകര കേസിലെ പ്രതിയും ഹരിദാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ടതോടെ പോലീസ് കേസന്വേഷണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചു. കുടകിലെ ഒന്നരക്കോടിയുടെ കുഴല്‍പ്പണ തട്ടിപ്പ് കേസിലും ഉള്‍പ്പെട്ട ചിലരും ഹരിദാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ നിഖില്‍, ദീപു എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇരുവരും ചെന്നൈയിലുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരള പോലീസ് ചെന്നയില്‍ ക്യാമ്പ് ചെയ്ത തിരച്ചില്‍ നടത്തി വരികയാണ്. കേസില്‍ ആത്മജന്‍ എന്ന ഒരാളെകൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഗൂഢാലോചന കേസില്‍ പ്രതികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ബിജെപി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉള്‍പ്പെടെ നാലു…
കമന്റടിച്ചത് ചോദ്യം ചെയ്തു; പാലായില്‍ ഗര്‍ഭിണിയെ ചവിട്ടിവീഴ്ത്തി, ഭര്‍ത്താവിനെ മര്‍ദ്ദിച്ചു; നാലംഗ സംഘം അറസ്റ്റില്‍
പാലാ: ഗര്‍ഭിണിയായ ആശുപത്രി ജീവനക്കാരിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഭവം വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ.എസ് (30), അമ്പാറനിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍ (38), വര്‍ക്ക്ഷോപ്പിലെ ജീവനക്കാരായ നരിയങ്ങാനം ചെമ്പന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ് (55) എന്നിവരാണ് അറസ്റ്റിലായത്. ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഘം വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. യുവതിയും ഭര്‍ത്താവും നടന്നു പോകുന്‌പോള്‍ വര്‍ക്ക്‌ഷോപ്പില്‍നിന്ന് കമന്റടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. ഭര്‍ത്താവിനെ നാലംഗ സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. തടസം പിടിക്കാന്‍ ചെന്ന യുവതിയെ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. പോലീസിനെ വിളിക്കാന്‍ തുടങ്ങിയ ദമ്പതികളെ വാഹനമിടിപ്പിക്കാനും സംഘം ശ്രമിച്ചു. ചവിട്ടേറ്റതിനെ തുടര്‍ന്ന് 22 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ബ്ലീഡിംഗ് ഉണ്ടായി. തുടര്‍ന്ന് ഇവരെ…
കോവിഡ് – 19: സംസ്ഥാനത്ത് ഇന്ന് 2190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ജില്ലകള്‍: എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസര്‍ഗോഡ് 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കൂടാതെ, മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 72 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 179 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,012 ആയി. ഇന്ന് രോഗം…
