ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ മാതാവ് നിര്യാതയായി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന മര്‍ഹൂം നെടിയനാട് സി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരുടെ ഭാര്യയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മർകസ് ഡയറക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസിയുടെ മാതാവുമായ പന്നൂര്‍ ചാലില്‍ നഫീസ ഹജ്ജുമ (97) മരണപ്പെട്ടു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 8: 15 നായിരുന്നു അന്ത്യം. വിഖ്യാത പണ്ഡിതനും സൂഫി വര്യനുമായിരുന്ന വാവൂർ മലയിൽ ബീരാൻ കുട്ടി മുസ്‌ലിയാരുടെ ഏക മകളാണ് നഫീസ ഹജ്ജുമ്മ. മക്കള്‍: സി മുഹമ്മദ് ഫൈസി, അബ്ദു റസാഖ്, അബ്ദുല്‍ ലത്തീഫ് ഫൈസി, ആയിശ കുട്ടി, റുഖിയ. മരുമക്കള്‍: മൊയ്തീന്‍ കുട്ടി കത്തറമ്മല്‍, ആലി മുസ്‌ലിയാര്‍ വട്ടോളി, മൈമൂന, റുഖിയ, റംലത്ത്. ജനാസ നിസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട് കൊടുവള്ളിക്കടുത്ത പന്നൂർ…

തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം തോട്ടുകടവിൽ ജോയമ്മ ജോർജ് അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച

തലവടി: കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ റിട്ട. പ്രധാന അദ്ധ്യാപിക തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം തോട്ടുകടവിൽ ജോയമ്മ ജോർജ് (93) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 10.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം തലവടി സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ. പരേത ചേന്നങ്കരി ചെമ്പിക്കളം പടിഞ്ഞാറേക്കളത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: ജോർജ് ടി. ഏബ്രഹാം. (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക് ). മക്കൾ: ഐവി, റൂബി, റോയി ജോർജ്ജ്‌ എബ്രഹാം (സഹായ മെഡിക്കൽ സ്റ്റോർ, ചെങ്ങന്നൂർ ). മരുമക്കൾ: ജോൺസൺ പൗവ്വത്തിലാത്ത് (തിരുവല്ല), ജോളി അമ്പാട്ട് (പുന്നവേലി ), ആനി ഏബ്രഹാം ( അദ്ധ്യാപിക, കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ). നിര്യാണത്തിൽ തോമസ് കെ. തോമസ് എം.എൽ.എ, കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ, വർക്കിംഗ് പ്രസിഡന്റ് ടി.ഇ ചെറിയാൻ, സെക്രട്ടറി…

ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയുടെ മാതൃസഹോദരീ പുത്രൻ ജോൺ ഏബ്രഹാം അന്തരിച്ചു

മല്ലപ്പള്ളി: നെല്ലിമൂട്ടിൽ പുലിപ്ര കിഴക്കേതിൽ പരേതനായ ഏബ്രഹാം വർഗ്ഗീസിന്റെ മകൻ ജോൺ ഏബ്രഹാം (മോനിച്ചൻ – 64) ഹൃദയസ്തംഭനം മൂലം അന്തരിച്ചു. സംസ്ക്കാരം  തിങ്കളാഴ്ച   രാവിലെ 11.30 ന് ചെങ്ങരൂർ  സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. കോട്ടയം വാഴൂർ ഇടക്കുളഞ്ഞിയിൽ കുടുംബാംഗം ഗ്രേസിയാണ് ഭാര്യ. അശ്വതി ( സൗദി അറേബ്യ), ജ്യോതി എന്നിവരാണ് മക്കൾ. മുണ്ട്യയപള്ളി പാറയിൽ കുടുംബാംഗം പരേതയായ അന്നമ്മ ഏബ്രഹാം ആണ് മാതാവ്. രാജു, ലീലാമ്മ, ഓമന, സണ്ണി, ഷാജി, പരേതനായ തമ്പി എന്നിവരാണ് സഹോദരങ്ങൾ.ഐക്യ രാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിസർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയുടെ മാതൃസഹോദരിയുടെ പുത്രനാണ് പരേതൻ.

സാറാമ്മ എബ്രഹാം (93) ഡാളസിൽ അന്തരിച്ചു

ഡാളസ് : ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ് സാറാമ്മ എബ്രഹാം (93) ഡാളസിൽ അന്തരിച്ചു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. മക്കൾ : തോമസ് എബ്രഹാം – ലിസി തോമസ് (അറ്റ്‌ലാന്റ), അമ്മിണി ഐസക്ക്‌ – ഐസക് പാപ്പി (മിയാമി), ആലീസ് ജോർജ് – ജോർജ്ജ് തോമസ് (റോച്ചസ്റ്റർ), ഗ്രേസ് ജേക്കബ് – ജേക്കബ് ജോൺ (ഡാളസ്), ബാബു എബ്രഹാം – ഷിബി എബ്രഹാം (ഡാളസ്), ജെയ്‌സൺ എബ്രഹാം – സോണി എബ്രഹാം (ഡാളസ്). മെമ്മോറിയൽ സർവീസ് : ഡിസംബർ 8,വെള്ളിയാഴ്ച, 6:00 PM – 8:00 PM കാൽവരി പെന്തക്കോസ്ത് ചർച്ച് (725 W Arapaho Rd Richardson, TX 75080). ഫ്യൂണറൽ സർവീസ് : ഡിസംബർ 9 ശനിയാഴ്ച, 10:00 AM – 11:30 AM കാൽവരി…

സൂസൻ കുരുവിള (85) അന്തരിച്ചു

എഡ്മണ്ടന്‍: വളഞ്ഞവട്ടം മണത്ര പരേതനായ എം.പി. കുരുവിളയുടെ ഭാര്യ സൂസൻ കുരുവിള (85) അന്തരിച്ചു. പരേത വളഞ്ഞവട്ടം മാലിയിൽ കുടുംബാംഗമാണ്. മൃതദേഹം ശനിയാഴ് രാവിലെ 8:00 മണിക്ക് ആലംതുരുത്തിയിലുള്ള മകൻ ബാബു കുരുവിളയുടെ വസതിയിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 2:00 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിച്ച് 3:00 മണിക്ക് വളഞ്ഞവട്ടം ഈസ്റ്റ് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്. മക്കൾ: റവ. ഫാ. ബിന്നി കുരുവിള ( വികാരി, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, എഡ്മണ്ടന്‍, കാനഡ), ബാബു കുരുവിള (ദുബായ്), ബീന (Ex.SIS ഷാർജ) , ബിജി (ബഹറൈന്‍). മരുമക്കൾ: ലതാ ബിന്നി – കാരുചിറ തെക്കേതിൽ, വാകത്താനം, സുജാ ബാബു – നീലംകേരിൽ, വള്ളംകുളം, റ്റി.ജെ. ജോൺസൺ – തേനോലിൽ, പെരുമ്പെട്ടി, തോമസ്…

സൂസമ്മ അലക്‌സാണ്ടർ (81) റോക്ക്‌ലാൻഡിൽ അന്തരിച്ചു

ന്യുയോർക്ക്: പരേതനായ പി തോമസ് അലക്‌സാണ്ടറിന്റെ ഭാര്യയും ഹരിപ്പാട് ഗവ. ബോയ്‌സ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസുമായ സൂസമ്മ അലക്‌സാണ്ടർ, 81, റോക്ക് ലാൻഡിൽ അന്തരിച്ചു. മക്കൾ: മനോജ് പി അലക്‌സ്, തനൂജ് പി അലക്‌സ് മരുമക്കൾ: റീന അലക്‌സ്, റീബ അലക്‌സ് കൊച്ചുമക്കൾ: ടോം, മറീന, ക്രിസ്, ജെഫിൻ, ജെയ്ക്ക് പൊതുദര്‍ശനം: ഡിസംബര്‍ 8, വൈകിട്ട് 4 മുതൽ 8 വരെ മൈക്കല്‍ ജെ. ഹിഗിന്‍സ് ഫ്യുണറല്‍ സര്‍വീസ്, 321 സൗത്ത് മെയിന്‍ സ്ട്രീറ്റ്, ന്യൂസിറ്റി, ന്യൂയോര്‍ക്ക് -10956. സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 9, രാവിലെ 9 മണി തുടര്‍ന്ന് സംസ്‌ക്കാരം ജെര്‍മണ്ട്‌സ് പ്രെസ്ബിറ്റീരിയന്‍ സെമിത്തെരി, 39 ജെര്‍മണ്ട്‌സ് റോഡ്, ന്യൂ സിറ്റി

മാരാമൺ മാവേലി ചിന്നമ്മ ചാണ്ടി അന്തരിച്ചു

ഡാളസ് / കോട്ടയം: നെത്തല്ലൂർ കറുകച്ചാൽ കോട്ടയം പരേതനായ പി ഡി ചാണ്ടിയുടെ ഭാര്യ വരിക്കമാക്കൽ വീട് ചിന്നമ്മ ചാണ്ടി (99 വയസ്സ്) ഡിസംബർ 3-ന് രാത്രി 9 മണിക്ക് അന്തരിച്ചു. മാരാമൺ മാവേലി കുടുംബാംഗമാണ്. ആനിക്കാട് ബ്രദറൻ അസംബ്ലി അംഗമാണ്. മക്കൾ: ലൈസാമ്മ & പരേതനായ ഇ.എസ്. ചെറിയാൻ, പുന്നവേലി ജോൺസൺ ഡാനിയേൽ & പരേതയായ ഏലമ്മ ജോൺസൺ, ഡാലസ് രാജമ്മ & ജോസഫ് തോമസ് ഇടശ്ശേരിമല, ഡാളസ്, പ്രസാദ് ഡാനിയേൽ & ലാലിക്കുട്ടി പ്രസാദ്, ദുബായ് ആലീസ് & കെ.കെ കുരുവിള അരീപ്പറമ്പ്, ഫിലാഡൽഫിയ, സൂസൻ & സുനിൽ ഫിലിപ്പ് പുത്തൻകാവ്, ദുബായ് സംസ്കാര വിവരങ്ങൾ പിന്നീട് കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ ഡാനിയേൽ (ഡാളസ്) 267 254 4773

മറിയാമ്മ ജേക്കബ് (81) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: പത്തനാപുരം തെക്കേടത്തു കുടുംബത്തിൽ പരേതനായ ജേക്കബ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജേക്കബ് (81) ഞായറാഴ്ച ന്യൂയോർക്കിൽ നിര്യാതയായി. കഴിഞ്ഞ 26 വർഷങ്ങളായി മക്കളോടൊപ്പം ന്യൂയോർക്കിലായിരുന്നു താമസം. മക്കൾ: ജോസ് തെക്കേടം, ബിജു ജേക്കബ്, വിൻസി ബിജു, ടെൻസി ഡേവിഡ്, സിബു ജേക്കബ് മരുമക്കൾ: ഡോ. റെനി ജേക്കബ്, ജോളി ബിജു, ബിജു മാത്യു, ചാർളി ഡേവിഡ്, ജെസ്സി ജേക്കബ്. പൊതു ദർശനം ഡിസംബർ 5 ന് 5.00 PM – 8.30 PM ന്യൂ ഹൈഡ് പാർക്കിൽ ഉള്ള പാർക്ക് ഫ്യൂണറൽ ഹോമിലും സംസ്‍കാരം കേരളത്തിൽ പത്തനാപുരത്തും പിന്നീട് നടത്തുന്നതാണ്. Park Funeral Home 2175 Jericho Tpke, New Hyde Park, NY കൂടുതൽ വിവരങ്ങൾക്ക് : 516 710 9402

സാറാമ്മ സ്‌ക്കറിയാ (മോളി – 79) നിര്യാതയായി

ഡാളസ്: കുറ്റിയിൽ മാത്യു സ്കറിയായുടെ ഭാര്യ ശോശാമ്മ സ്കറിയാ (മോളി -79) ഡാളസ്സിൽ നിര്യാതയായി. തിരുവല്ല വള്ളംകുളം സ്വദേശിയായ പരേത ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവാംഗമാണ്. മക്കൾ: ജോ സ്കറിയാ & ജോയന്നാ സ്കറിയാ മരുമകൾ: ബ്രാൻഡൈ സ്കറിയാ കൊച്ചു മക്കൾ: മാഡിസൺ & മാത്യു സ്കറിയാ മെമ്മോറിയൽ സർവീസ് ആൻഡ് വിസിറ്റേഷൻ ഡിസംബർ 8 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 വരെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വെച്ച്: (1002 BARNES BRIDGE ROAD, MESQUITE TX.75150) ശവ സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച 9 മണി മുതൽ 11:30 വരെ സെന്റ്പോൾസ് മാർത്തോമാ ചർച്ചിൽ വെച്ചും, ശവസംസ്‌കാരം 1 മണിക്ക് കൊപ്പൽ റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്ററിൽ ( 400 SOUTH FREEPORT PARKWAY, COPPELL, TX 75019) വെച്ചും…

കല്ലിങ്ങല്‍ സിദ്ധീഖ് (46) നിര്യാതനായി

തിരൂര്‍: മുത്തൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കല്ലിങ്ങല്‍ സിദ്ധീഖ് (46) നിര്യാതനായി. ഭാര്യ: ഹാജറ. മക്കള്‍: റാഷിദ, റാഫിദ, റാഷിഖാ. മരുമക്കള്‍: ജലീല്‍ താനാളൂര്‍, ശിഹാബ് തിരുന്നാവായ. സഹോദരന്‍മാര്‍: കല്ലിങ്ങല്‍ മുഹമ്മദ് അലി, സുബൈര്‍. കബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോരങ്ങത്ത് മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.