നേന്ത്രപ്പഴം, നേന്ത്രക്കായ്, ചേന എന്നിവ ചേര്‍ത്തും അല്ലാതെയും കാളന്‍ ഉണ്ടാക്കാം. രുചികരമായ കാളന്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ആവശ്യമായ സാധനങ്ങള്‍ നെയ്യ് – 1 ടേബിള്‍ സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി – 1 ടീസ്‌പൂണ്‍ കടുക് – 1 ടീസ്‌പൂണ്‍ ഉലുവ – 1 ടീസ്‌പൂണ്‍ വറ്റല്‍ മുളക് – 2 കുരുമുളക് പൊടി – ഒന്നര ടീസ്‌പൂണ്‍ പുളിയുളള തൈര് – 1 കപ്പ് കറിവേപ്പില ഉപ്പ് നേന്ത്രക്കായയും ചേനയും – 10 കഷണം വീതം (ഇവ ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം) തേങ്ങ അരപ്പ് – 1 കപ്പ് ഉണ്ടാക്കുന്ന വിധം ഒരു പാത്രത്തില്‍ വെളളമെടുത്ത് കഷണങ്ങളാക്കിയ നേന്ത്രക്കായയും ചേനയും ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത് വെളളം വറ്റുമ്പോള്‍ അതിലേക്ക് നെയ്യും തേങ്ങ അരച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. തൈര്…
Category: ADUKKALA
പ്രിസർവേറ്റീവുകൾ ഇല്ലാതെ സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കാം
വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പാചകരീതികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വലിയ ഭക്ഷണപ്രിയയാണ് ഞാൻ. തനതായ രുചിയോടുകൂടിയ എൻ്റെ പ്രിയപ്പെട്ട ചില വിഭവങ്ങൾക്കായി പാചകക്കുറിപ്പിൻ്റെ സ്വന്തം പതിപ്പ് ഉണ്ടാക്കുന്നത് ഞാൻ ഏറെ ആസ്വദിക്കുന്നു. എനിക്ക് ബേക്കിംഗിലാണ് ഏറ്റവും കൂടുതല്‍ താല്പര്യം. കേക്കുകളും കുക്കികളും ഉണ്ടാക്കുന്നത് ഞാൻ ആസ്വദിക്കുന്നു. 10 വയസ്സ് മുതൽ ബേക്കിംഗ് ആരംഭിച്ച ഞാൻ കേക്ക് ഉണ്ടാക്കുന്നതിൽ നിരവധി പരീക്ഷണങ്ങൾ നടത്തുമായിരുന്നു. പഞ്ചസാര കുറച്ച് രുചികരമായ പാചകക്കുറിപ്പുകൾ ഞാൻ തയ്യാറാക്കിയിട്ടുണ്ട്. ഈ ചാനൽ വഴി, നിങ്ങൾ അത്തരം പേസ്ട്രികളും മറ്റ് പല പലഹാരങ്ങളും ഉണ്ടാക്കാൻ പഠിക്കും. തയ്യാറാക്കാൻ എളുപ്പമുള്ള ചില വേഗമേറിയതും ആരോഗ്യകരവുമായ പ്രഭാതഭക്ഷണ പാചകക്കുറിപ്പുകളുമാണ് ഇവിടെ പങ്കിടുന്നത്. വൈറ്റ് ഷുഗർ, ഓയിൽ, ഫുഡ് കളർ എന്നിവയൊന്നും ഉപയോഗിക്കാതെ, രുചികരവും പ്രിസർവേറ്റീവുകളില്ലാത്തതുമായ വിഭവങ്ഗ്നള്‍ ഉണ്ടാക്കുന്നതിലാണ് എൻ്റെ എല്ലാ പാചകക്കുറിപ്പുകളും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ, ചേരുവകളുടെ നല്ല…
പഞ്ചാബി ചിക്കന്‍ കറി
ചിക്കന്‍ കറികള്‍ ഇന്ന് പലവിധത്തില്‍ ഉണ്ടാക്കാം. നാടന്‍ കറികളെക്കൂടാതെ വടക്കേ ഇന്ത്യന്‍ സ്റ്റൈലിലും ചിക്കന്‍ കറികള്‍ ഉണ്ടാക്കാന്‍ ഇന്ന് വളരെ എളുപ്പമാണ്. പഞ്ചാബി ചിക്കന്‍ കറി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം…. ചേരുവകള്‍ ചിക്കന്‍ – ഒരു കിലോ സവാള – നൂറ്റി ഇരുപത്തഞ്ചു ഗ്രാം വെളുത്തുള്ളി – രണ്ട് ഡസര്‍ട്ട് സ്പൂണ്‍ മല്ലിപ്പൊടി – രണ്ട് ഡസര്‍ട്ട് സ്പൂണ്‍ പെരും ജീരകം – ഒരു ടീ സ്പൂണ്‍ ജീരകം – ഒരു ടീ സ്പൂണ്‍ മുളകുപൊടി – നാല് ടീ സ്പൂണ്‍ ഇഞ്ചി – ഒരിഞ്ചു വലുപ്പമുള്ള കഷണം മഞ്ഞള്‍ – ചെറിയ കഷണം കറുവപ്പട്ട – അഞ്ചെണ്ണം കശുവണ്ടി – ഇരുപതെണ്ണം തേങ്ങ ചുരണ്ടിയത് – അരക്കപ്പ് പുളി കുറഞ്ഞ തൈര് – കാല്‍ക്കപ്പ് തക്കാളിക്കഷണം – ഒരു കപ്പ് ഏലയ്ക്ക – അഞ്ചെണ്ണം…
രുചികരമായ മസാല ഓംലെറ്റ് ഉണ്ടാക്കാം
ആവശ്യമുള്ള ചേരുവകള്‍: • മുട്ട – 4 • സവാള – 2 • പച്ചമുളക് – 3 • മുളകുപൊടി – 1 ടീസ്പൂൺ • ഗരം മസാല – 1/2 ടീസ്പൂൺ • ജീരകം – 2 ടീസ്പൂൺ • ഉപ്പ് – ആവശ്യത്തിന് • തക്കാളി – 2 • മല്ലിയില – 2 ടേബിൾസ്പൂൺ • എണ്ണ – 4 ടേബിൾ സ്പൂൺ തയ്യാറാക്കുന്ന വിധം: – മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചു ഒഴിച്ച ശേഷം ഉപ്പ്, മുളക് പൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി അടിച്ചു വയ്ക്കുക. – ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില ഇവ ചെറുതായി അരിഞ്ഞു വയ്ക്കുക. – 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ജീരകം, ഉള്ളി, പച്ചമുളക്, തക്കാളി, മല്ലിയില ഇവ വഴറ്റുക.…
നാടന്‍ മീന്‍ കറി
ആവശ്യമുള്ള ചേരുവകള്‍ മീൻ കഷണങ്ങളാക്കിയത് – 8 തേങ്ങാപ്പീര – 2 ടേബിൾസ്പൂൺ പച്ചമുളക് – 3 എണ്ണം മല്ലിപൊടി – 1 ടീസ്പൂൺ ജീരക പൊടി – 1 ടീസ്പൂൺ മുളകു പൊടി – 1/2 ടീസ്പൂൺ കുരുമുളകു പൊടി – 1/2 ടീസ്പൂൺ വെളുത്തുള്ളി – 6 അല്ലി കടുക് – 1 ടീസ്പൂൺ ഉലുവ – 1/2 ടീസ്പൂൺ കറിവേപ്പില – 1 തണ്ട് തക്കാളി – 1 വലിയ ഉള്ളി (സവാള) – 1 പുളി – ഒരു നാരങ്ങാ വലുപ്പത്തിൽ എണ്ണ – 50 മില്ലി തയ്യാറാക്കുന്ന വിധം • മീൻ വൃത്തിയാക്കി മാറ്റി വയ്ക്കുക. • ഉള്ളി, പച്ചമുളക് എന്നിവ അരിഞ്ഞു വയ്ക്കുക. • തക്കാളി നാലു കഷ്ണമായി മുറിക്കുക. • വെളുത്തുള്ളി തൊലി കളഞ്ഞു വയ്ക്കുക. •…
രുചികരമായ ചിക്കന്‍ റോസ്റ്റ് തയ്യാറാക്കാം
ആവശ്യമുള്ള ചേരുവകള്‍ • ചിക്കന്‍ – 500 ഗ്രാം • സവാള – അഞ്ച് എണ്ണം • പച്ചമുളക് – നാല് എണ്ണം • ഇഞ്ചി – സാമാന്യം വലിയ കഷ്ണം • വെളുത്തുള്ളി – ഒന്നര ടീസ്പൂണ്‍ • തക്കാളി – ഒന്നു വലുത് • ചെറുനാരങ്ങാനീര് – ഒരു ടീസ്പൂണ്‍ • കറിവേപ്പില – രണ്ട് തണ്ട് • കറുവപ്പട്ട– ഒരു കഷണം • ഗ്രാംപൂ – മൂന്ന് എണ്ണം • പെരുംജീരകം– രണ്ട് നുള്ള് • കുരുമുളക് – അര ടീസ്പൂണ്‍ • ഏലക്ക – മൂന്ന് എണ്ണം • മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍ • മുളകുപൊടി – ഒന്നര ടീസ്പൂണ്‍ • കുരുമുളകുപൊടി – അര ടീസ്പൂണ്‍ • മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍ • ചിക്കന്‍ മസാല –…
ഓണം സ്പെഷ്യല്‍: ഓലന്‍
ഓണ സദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓലന്‍. ഓലന്‍ ഇല്ലെങ്കില്‍ ഓണം പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്. ഉണ്ടാക്കാന്‍ വളരെ എളുപ്പവും എന്നാല്‍ രുചികരവുമാണ് ഓലന്‍. ആവശ്യമുള്ള സാധനങ്ങള്‍: കുമ്പളങ്ങ – അര കിലോ ജീരകം – അര ടിസ്പൂണ്‍ വന്‍ പയര്‍ – അര കപ്പ് പച്ചമുളക് – അഞ്ച് ചുവന്നുള്ളി – എട്ട് അല്ലി തേങ്ങ – അര മുറി കറിവേപ്പില – ഒരു തണ്ട് വെളിച്ചെണ്ണ – രണ്ടു ടിസ്പൂണ്‍ ഉണ്ടാക്കുന്ന വിധം: ആദ്യം തന്നെ കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞു ചെറുതായിട്ട് നുറുക്കി എടുക്കണം (കുമ്പളങ്ങ എടുക്കുമ്പോള്‍ ഇളം കുമ്പളങ്ങ എടുക്കണം). പയറ് അല്പം വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചു എടുത്തു വയ്ക്കുക (പയര്‍ വെള്ളത്തില്‍ കുതിര്‍ത്തി എടുത്തു കുക്കറില്‍ അടിച്ചു എടുത്താല്‍ എളുപ്പമാകും). തേങ്ങ ചിരവി പിഴിഞ്ഞ് പാല്‍ എടുത്തു വയ്ക്കുക. ഒന്നാം…
ഓണം സ്പെഷ്യല്‍ (പായസം)
പായസം എന്നു കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറാത്തവര്‍ ചുരുക്കമാണ്. പ്രത്യേകിച്ച് പാല്‍പായസം. ഇനി അമ്പലപ്പുഴ പാല്‍പായസവും അടപ്രഥമനും ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അമ്പലപ്പുഴ പാല്‍പായസം ഉണക്കലരി – 25 ഗ്രാം പാല്‍ – 5 ലിറ്റര്‍ പഞ്ചസാര – 2 കി.ഗ്രാം തയ്യാറാക്കുന്ന വിധം: ഉണക്കലരി നന്നായി കഴുകി വയ്‌ക്കുക. ചുവട് കട്ടിയുള്ള പരന്ന പാത്രത്തില്‍ (കുറഞ്ഞത് 25 ലിറ്റര്‍ അളവുള്ള പാത്രം) 5 ലിറ്റര്‍ പാലും 5 ലിറ്റര്‍ വെള്ളവും ഒഴിക്കുക. പാല്‍ തിളപ്പിച്ച് വറ്റിക്കണം. ഇത് 5 ലിറ്റര്‍ ആകുന്നത് വരെ വറ്റിക്കണം. ഈ സമയം പാല്‍ നന്നായ് വെന്തിരിക്കണം. ഇതിലേക്ക് കഴുകിയ അരിയിട്ട് വേവിക്കുക. അരി വെന്തുകഴിഞ്ഞാല്‍ പഞ്ചസാര ചേര്‍ത്ത് അല്‌പം കൂടെ വറ്റിക്കണം. ഇത് ക്രീം കളറാകും. ഇനി വാങ്ങി പാടകെട്ടാതെ ഇളക്കി തണുപ്പിക്കാം. പായസം വറ്റി പാകമായാല്‍ കുമിളകള്‍ എല്ലാം ഒന്നായി…
നാടന്‍ മീന്‍ തക്കാളി റോസ്റ്റ്
ആവശ്യമുള്ള ചേരുവകൾ • മീന്‍ മുള്ളില്ലാത്തത് – 250 ഗ്രാം • തക്കാളി – 2 എണ്ണം • സവാള – 1 എണ്ണം • ഇഞ്ചി – 1 ഇഞ്ച് കഷണം • വെളുത്തുള്ളി – 6 അല്ലി • കറിവേപ്പില – 1 ഇതള്‍ • കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ • മഞ്ഞള്‍പൊടി – 1 നുള്ള് • കടുക് – ½ ടീസ്പൂണ്‍ • എണ്ണ – 3 ടേബിള്‍സ്പൂണ്‍ • ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം – മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക (1/2 ഇഞ്ച് വലുപ്പത്തില്‍). – തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. – ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള,…
രുചികരമായ ചെമ്മീന്‍ തീയല്‍
ആവശ്യമായ ചേരുവകൾ • ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം • തേങ്ങ ചിരണ്ടിയത് – 2 കപ്പ് • ചെറിയ ഉള്ളി – 20 എണ്ണം • വെളുത്തുള്ളി – 5 അല്ലി • ഇഞ്ചി – 1 ഇഞ്ച് കഷണം • കറിവേപ്പില – 2 ഇതള്‍ • മുളകുപൊടി – 3 ടീസ്പൂണ്‍ • മല്ലിപൊടി – 2 ടീസ്പൂണ്‍ • മഞ്ഞള്‍പൊടി – 1 നുള്ള് • വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ • തക്കാളി – 1 എണ്ണം • കടുക് – ½ ടീസ്പൂണ്‍ • വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍ • ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക.…