എന്റെ കുട്ടികളിൽ ഒരാൾ ഒരിക്കൽ എന്നോട് ചോദിച്ചു, “നിങ്ങളുടെ ജീവിതകാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എങ്ങനെ മാറിയിരിക്കുന്നു?” ആ ചോദ്യം എന്നെ നിർത്തി ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. തുടർന്ന് അമേരിക്കയെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ പ്രതിഫലനമാണ്, അന്നും ഇന്നും. എന്റെ എല്ലാ വീക്ഷണങ്ങളോടും നിങ്ങൾ യോജിക്കണമെന്നില്ല, അത് തികച്ചും ശരിയാണ്. ഈ മഹത്തായ രാജ്യത്ത് അമ്പതിലധികം വർഷത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള എന്റെ നിരീക്ഷണങ്ങളാണിവ. ജീവിതം അന്നും ഇന്നും 1971-ൽ ഞാൻ ആദ്യമായി അമേരിക്കയിൽ എത്തിയപ്പോൾ, ജീവിതം വളരെ ലളിതമായിരുന്നു. സമ്പർക്കം നിലനിർത്താൻ ആളുകൾ മുഖാമുഖ സംഭാഷണങ്ങൾ, കൈയെഴുത്തുപ്രതിയുള്ള കത്തുകൾ, ഇടയ്ക്കിടെയുള്ള ഫോൺ കോളുകൾ എന്നിവയെ ആശ്രയിച്ചിരുന്നു. ഇന്ന്, സ്മാർട്ട്‌ഫോണുകൾ, ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവയിലൂടെ ആശയവിനിമയം തൽക്ഷണം സംഭവിക്കുന്നു. ലോകം ചെറുതായി തോന്നുന്നു, ഏതാണ്ട് ഒരു ആഗോള ഗ്രാമം പോലെ, ആളുകൾ ഭൂഖണ്ഡങ്ങൾക്കിടയിലൂടെ നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടുന്നു. ഞാൻ…
Category: ARTICLES
അമേരിക്കയുടെ പതനം കാണാൻ കണ്ണും നട്ടിരിക്കുന്നവർ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)
ഷട്ട് ഡൗൺ അമേരിക്കയെ തകർത്തു. താരിഫ് അമേരിക്കയുടെ നടുവൊടിച്ചു. വിലക്കയറ്റവും പട്ടിണിയും കൊണ്ട് അമേരിക്ക തകർന്ന് ഒന്നുമല്ലാതായിരിക്കുന്നു. ഒരു നേരത്തെ ആഹാരത്തിനായി അമേരിക്കൻ ജനത ഇന്ത്യയുടെ മുന്നിൽ താമസിക്കാതെ കൈ നീട്ടും. ലോക് ശക്തിയെന്ന് പദവി അമേരിക്കയുടെ കൈയിൽ നിന്ന് പോയി. ഇന്ത്യൻ പത്രങ്ങൾ പുറത്തുവിടുന്ന വാർത്തയും ഇന്ത്യക്കാർ ആഘോഷത്തോടെയും ആർപ്പുവിളികളോടെയും കേൾക്കുകയും സോഷ്യൽ മീഡിയയിൽ കൂടി പുറത്തു വിടുകയും ചെയ്യുന്ന വാർത്തകളാണിത്. അമേരിക്ക മുടിഞ്ഞ കുത്തുപാളയെടുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നവരാണ് ഇന്ന് ഇന്ത്യക്കാർ . അതിൽ രാഷ്രീയ മത ലിംഗ ഭേദമില്ല. ട്രംപ് ഇന്ത്യക്ക് മേൽ താരിഫ് ഏർപ്പെടുത്തിയതുമുതൽ തുടങ്ങിയതാണ് ഇത്. ഇത് കാണുമ്പോൾ ഓർമ്മവരുന്നത് നാടോടിക്കാറ്റ് സിനിമയിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോഴ് മോഹൻലാലും ശ്രീനിവാസനും ആ കമ്പനിയിലെ എം ഡി യെ നോക്കി ഈ കമ്പനി മുടിഞ്ഞ കുത്തുപാളയെടുക്കുമെന്ന് പറയുന്ന ശാപ വാക്കാണ്. ഷട്ട് ഡൗൺ…
“ചിരിച്ചെന്നെ മയക്കിയ മിടുക്കിപ്പെണ്ണേ!” (രാജു മൈലപ്ര)
“ഇത്തവണ നമുക്കു കൂടി ഒന്നു പോയാലോ?” “പോകാം…” എങ്ങോട്ടെന്നോ, എവിടേക്കെന്നോ ഞാന്‍ ചോദിച്ചില്ല. “പുഷ്പ ഇത്തവണ എങ്ങും പോകണ്ടാ’”എന്നെങ്ങാനും ഞാന്‍ പറഞ്ഞാല്‍, അവളിലെ നാഗവല്ലി ഉണരും. “എന്താ? എന്താ ഞാന്‍ കൂടെ പോയാല്? വിടമാട്ടേ? അപ്പോ നീ ഇങ്കയില്‍ നിന്നും എങ്കെയും പോക വിടമാട്ടേ?” ആ ഒരു ഡയലോഗ് വീണ്ടും കേള്‍ക്കാതിരിക്കുവാന്‍ വേണ്ടിയാണ് ഞാന്‍ വരും വരാഴികകളേക്കുറിച്ച് ചിന്തിക്കാതെ ‘യെസ്’ മൂളിയത്. കാടു കയറാതെ കാര്യത്തിലേക്കു കടക്കാം ലാന’യുടെ ദ്വൈവാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 30 മുതല്‍ ഡാളസില്‍വെച്ചു നടക്കുന്നു. സമ്മേളന വേദിയായ Atrium ഹോട്ടലിനു തൊട്ടടുത്താണ് പുഷ്പയുടെ ബാല്യകാല സഖിയായ ശാന്തയുടെ വാസസ്ഥലം. നാല്പതു കൊല്ലത്തോളമായി അവര്‍ തമ്മില്‍ കണ്ടിട്ട്… എങ്കിലും… “എടീ ശാന്തേ!” “എടീ പുഷ്പേ!” “നീ ഓര്‍ക്കുന്നുണ്ടോടീ” – എന്ന ഡയലോഗു കൂടി നിരന്തരം ഫോണില്‍ക്കൂടി ബന്ധപ്പെടാറുണ്ട്. നേരില്‍ക്കാണണമെന്നുള്ള മോഹം രണ്ടുപേര്‍ക്കുമുണ്ട്. ശാന്ത ചെറിയ…
അവാർഡിന്റെ അതിർവരമ്പുകൾ: കാരൂർ സോമൻ (ചാരുംമൂടൻ)
ഒരു സമൂഹത്തെ പുനരുദ്ധരിക്കേണ്ട സാമൂഹ്യ കലാ സാംസ്‌കാരിക രംഗത്തുള്ളവരുടെ മനഃ സാക്ഷി റബർ പന്തുപോലെ ഉരുളുകയാണ്. അധികാരമേധാവിത്വം ശക്തമായാൽ അത് ദേശീയ സാംസ്‌കാ രിക ബോധത്തെ അശക്തമാക്കും, അസ്ഥിരപ്പെടുത്തും. പതിറ്റാണ്ടുകളായി കേരളത്തിലെ നവോദ്ധാന നായകർ പടുത്തുയർത്തിയ സാമൂഹ്യ സാംസ്‌കാരിക പരിഷ്‌ക്കാരങ്ങളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നതിന്റെ അനുരണനങ്ങളാണ് വേടൻ എന്ന ഹിരൻ ദാസ് മുരളിക്ക് മികച്ച ഗാന രചനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൊടുത്തതിലൂടെ കണ്ടത്. അക്കാദമി അവാർഡുകൾ കരുത്തറ്റ ആത്മാവ് കുടികൊള്ളുന്ന കൃതികൾക്കാണോ കൊടുക്കുന്നതെന്ന ചോദ്യം എന്നും ഉയരുന്നുണ്ട്. വേടന് അവാർഡ് കൊടുത്തതിൽ സിനിമ വനിതാ സംഘടന പ്രവർത്തകയായ ദീദി ദാമോദരൻ വുമൺ ഇൻ സിനിമ കോളേക്റ്റീവ് (WCC) ആവശ്യപ്പെട്ടത് ഫിലിം ജൂറി പെൺ കേരളത്തോട് മാപ്പ് പറയണമെന്നാണ്. ജൂറി മാത്രം മാപ്പ് പറഞ്ഞാൽ മതിയോ? കാവ്യ വ്യവഹാരം വഴിമാറി സഞ്ചരിക്കുന്നത് കാലത്തിന്റെ മാറ്റമാണ്. എഴുതുന്നത് കാവ്യാത്മക സൗന്ദര്യ…
ചുവപ്പും നീലയും (ലേഖനം): വിനീത കൃഷ്ണന്‍
“ന്യൂയോർക്ക് ചുവന്നിരിക്കുന്നൂ” — സൊഹ്‌റാൻ മംദാനിയുടെ വിജയപ്രഖ്യാപനത്തെത്തുടർന്ന് ഒരു പ്രമുഖ മലയാള മാധ്യമ പ്രവർത്തകൻ ചാനലിൽ കൂടി ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേട്ടപ്പോൾ ചിരിയടക്കാൻ സാധിച്ചില്ല. ലോകത്തിന്റെ നാനാഭാഗങ്ങളിൽ വിപ്ലവത്തിന്റെയും ഇടതു പക്ഷത്തിന്റെയുമൊക്കെ നിറമാണ് ചുവപ്പ്. പക്ഷെ അമേരിക്കയിൽ അത് റിപ്പബ്ലിക്കൻ പാർട്ടിയെയാണ് സൂചിപ്പിക്കുന്നത്. നീല ഡെമോക്രാറ്റുകളെയും. ചുവപ്പ്-നീല കളർ ബ്രാൻഡിംഗിന് പ്രത്യയശാസ്ത്രവുമായി യാതൊരു ബന്ധവുമില്ല. റിപ്പബ്ലിക്കൻമാർക്ക് ചുവപ്പ്, ഡെമോക്രാറ്റുകൾക്ക് നീല എന്ന കളർ കോഡ് 2000-ത്തിലെ ജോർജ്ജ് ഡബ്ല്യു ബുഷും അൽ ഗോറും തമ്മിലുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ടെലിവിഷൻ ഗ്രാഫിക്സ് ആയി ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷം അതൊരു ശീലമായി എന്നേ ഉള്ളൂ. എന്തായാലും നീല നിറത്തിലായിരുന്ന ന്യൂയോർക്ക് നഗരം ചുവന്നില്ലെന്നു മാത്രമല്ല കടും നീലയായി. ഡെമോക്രാറ്റിക് പാർട്ടിയിൽ രണ്ടു പ്രബല വിഭാഗങ്ങളുണ്ട്. മോഡറേറ്റ്സ് ആയ ലിബറലുകളും പിന്നെ പ്രോഗ്രെസ്സിവ്സ് എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളും. രണ്ടാമത്തെ വിഭാഗത്തിൻറെ…
‘വന്ദേമാതരം’ പിറന്നിട്ട് 150 വർഷങ്ങൾ; ഇന്ത്യയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അനശ്വര മന്ത്രം നൽകിയത് ബങ്കിം ചന്ദ്ര ചാറ്റർജി
2025 നവംബർ 7, ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഇന്ന് ദേശീയഗാനമായ “വന്ദേമാതര” ത്തിന്റെ 150-ാം വാർഷികമാണ്. 1874 നവംബർ 7 ന് അക്ഷയ നവമിയുടെ ശുഭകരമായ അവസരത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ഈ ഗാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പ്രചോദനമായി. സ്വാതന്ത്ര്യ സമരത്തിന് പുതിയ ഊർജ്ജം പകരുക മാത്രമല്ല, ഇന്ത്യൻ സാഹിത്യത്തിന് ഒരു പുതിയ ദിശാബോധം നൽകുകയും ചെയ്തു. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദി പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കും. “വന്ദേമാതരം” എന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും ഈ പരിപാടി സമർപ്പിക്കുന്നു. ഈ ഗാനം ഇപ്പോഴും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ദേശസ്‌നേഹത്തിന്റെ ആത്മാവിനെ ജ്വലിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടായിരുന്നു അത്, ഇന്ത്യ അതിന്റെ സാംസ്കാരിക സ്വത്വത്തിൽ നിന്ന് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള…
ന്യൂയോർക്കില്‍ സൊഹ്‌റാൻ മംദാനിയുടെ വിജയം ട്രംപിന്റെ കുടിയേറ്റ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കും
ന്യൂയോർക്ക് മേയറായി സൊഹ്‌റാൻ മംദാനിയുടെ തിരഞ്ഞെടുപ്പ് വെറുമൊരു തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല, മറിച്ച് കുടിയേറ്റ സമൂഹത്തിന്റെ രാഷ്ട്രീയ ശക്തിയുടെ ഉയർച്ചയുടെ അടയാളമാണ്, ഇത് നിലവിലുള്ള അധികാര ഘടനയ്ക്ക് ഒരു പുതിയ സന്ദേശം നൽകുന്നു. ന്യൂയോർക്ക് നഗരത്തിലെ സാധാരണക്കാർക്കിടയിൽ ദീർഘകാലമായി പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ വംശജനായ നേതാവാണ് സൊഹ്‌റാൻ മംദാനി. വാടക പ്രതിസന്ധി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പൊതുഗതാഗതം തുടങ്ങിയ വിഷയങ്ങൾ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ട് അദ്ദേഹം ഉന്നയിച്ചു. പ്രസംഗങ്ങളിലൂടെയോ വലിയ വേദികളിലൂടെയോ അല്ല, മറിച്ച് വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം കെട്ടിപ്പടുത്തത്. അതാണ് അദ്ദേഹത്തിലുള്ള പൊതുജന വിശ്വാസം വർദ്ധിപ്പിക്കാൻ കാരണമായത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അദ്ദേഹം വൻകിട വ്യവസായികളിൽ നിന്ന് പണം സ്വീകരിച്ചില്ല. പകരം, ചെറിയ ചെറിയ സംഭാവനകൾ സ്വീകരിച്ചാണ് തന്റെ പ്രചാരണം നടത്തിയത്. ഈ യുവ നേതാവ് സാധാരണ പൗരന്മാർക്കൊപ്പം…
വർണ്ണച്ചിറകുകൾ: റെയ്ച്ചൽ ജോർജ്, ടെക്സസ്
രണ്ടായിരത്തില് ലോകം അവസാനിക്കുമെന്ന് നമ്മൾ പറഞ്ഞു… ഇന്ന് 2025 ആയി… സമയം പോകുന്നതറിയുന്നില്ല… പുറകോട്ടു നോക്കുമ്പോൾ.. മേരിക്കുട്ടി, ലീലാമ്മ കൊച്ചമ്മ, അച്ചൻ കുഞ്ഞിച്ചായൻ, ജോയിച്ചായൻ, ബേബിച്ചായൻ, തങ്കച്ചായൻ, അന്നമ്മ… അങ്ങനെ ജീവിതത്തിന്റെ ഓരോ പേജുകൾ മാറി മറയുന്നു.. അവിടെ വിട്ടുപോയ ഒരു കണ്ണി ഉണ്ടായിരുന്നു…. മേരിക്കുട്ടിയുടെ മകൾ മിനു… എവിടെയാണ് എന്തെന്നറിയാത്ത … ജീവിതത്തിൽ കാണാൻ പറ്റുമോ എന്ന് ഓർത്ത നിമിഷങ്ങൾ…. രാജസ്ഥാൻ ഉണ്ടായിരുന്ന മറിയാമ്മയാണ് കോൺടാക്ട് അഡ്രസ്സ് തന്നത്. ഞാനും എന്റെ കുടുംബവും മാത്രമേ അന്ന് നാട്ടിലുള്ളു ബാക്കിയെല്ലാവരും അമേരിക്കയിലേക്ക് ചേക്കേറിയുന്നു. ലീലാമ്മ കൊച്ചമ്മയുടെ ഇളയ മകൻ സണ്ണിക്ക് ബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് നല്ല അറിവുള്ള ആളാണ്. ഏതാണ്ട് നാലുവർഷത്തെ ഞങ്ങളുടെ അന്വേഷണത്തിനുശേഷം , മീനുവിനെയും യാഷിനെയും രണ്ടു പെൺമക്കളും ഡൽഹിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി. വർഷങ്ങൾക്കുശേഷം നേരിൽ കാണുമ്പോൾ… ഉണ്ടാകുന്ന പ്രതികരണം എന്തെന്ന് ഒരു നിശ്ചയം ഉണ്ടായിരുന്നില്ല…
അതിദാരിദ്ര്യ മുക്ത കേരളം (അവലോകനം)
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിന്റെ കടുത്ത ദാരിദ്ര്യം തുടച്ചു നീക്കിയെന്ന അവകാശവാദം ശ്രദ്ധേയമായ വാർത്തയാണ്. വാസ്തവത്തിൽ, സമീപ വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പോസിറ്റീവ് വാർത്തയായി ഇതിനെ കണക്കാക്കാം. ചില വിശകലന വിദഗ്ധർ ഇതിനെ ഒരു ചരിത്ര നേട്ടം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്, ആർക്കും അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ ഈ അവകാശവാദം പൂർണ്ണമായും ശരിയാണോ എന്നത് മറ്റൊരു ചോദ്യമാണ്. അത് തെറ്റോ അപൂർണ്ണമോ ആണെങ്കിൽ, അത് തുറന്നുകാട്ടാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷമായ കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനാണ് (യുഡിഎഫ്). എല്ലാത്തിനുമുപരി, ഒരു തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ, എതിർക്കാനും, തുറന്നുകാട്ടാനും, നിരന്തരം സ്ഥാനഭ്രഷ്ടരാക്കാനും പ്രതിപക്ഷ ബെഞ്ചുകളിലേക്ക് അയക്കുന്ന പാർട്ടികൾക്കാണ് ഉത്തരവാദിത്തം. തെറ്റായ അവകാശവാദങ്ങൾ തുറന്നുകാട്ടാനുള്ള രണ്ടാമത്തെ ഉത്തരവാദിത്തവും മാധ്യമങ്ങൾക്കുണ്ട്. എന്നിരുന്നാലും, ഈ അവകാശവാദം വളരെ ആഴമേറിയതും ദൂരവ്യാപകവുമായ പ്രാധാന്യമുള്ളതിനാൽ, എൽഡിഎഫ്…
ആകാശം മുട്ടെ സർദാർ പട്ടേൽ: കാരൂർ സോമൻ, (ചാരുംമൂടൻ)
”ഭാവി തലമുറയ്ക്കു പ്രചോദനം ദേശീയ ഐക്യത്തിന്റെയും ദേശിയോദ്ഗ്രഥത്തിന്റെയും പ്രതീകം”. 2018 ഒക്‌ടോബർ 31 ന് ഗുജറാത്തിൽ സർദാർ സരോവർ രംഗകോട്ടിന് അഭിമുഖമായി നർമദിയിലെ നദീ ദ്വീപിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പടുകൂറ്റൻ പ്രതിമ രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമേദി പറഞ്ഞു. വദോദര നഗരത്തിന് 100 കി.മി തെക്ക് കിഴക്ക്; കേവാദിയ പട്ടണത്തിൽ നിന്ന് മൂന്നര കിലോമീറ്റർ മാത്രം അകലെ അഹമ്മദാബാദിൽ നിന്ന് 200 കി.മി അകലെ എന്നൊക്കെ വിനോദ സഞ്ചാരികൾക്ക് മാർഗ നിർദ്ദശമായി ഈ പ്രതി മയെ അഥവാ ശില്പത്തെക്കുറിച്ച് പറയാം. ലോകത്തിലേറ്റവും ഉയരം കൂടിയ പ്രതിമയാണിത്. ന്യൂയോർക്കിലെ വിശ്വപ്രസിദ്ധമായ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ (സ്വാതന്ത്യത്തിന്റെ പ്രതിമ) ഏതാണ്ട് ഇരട്ടി ഉയരം. ‘ചൈനയിലെ സ്രിണ്ട് ടെംപിൾ ബുദ്ധയെക്കാൾ മുപ്പതോളം മീറ്റർ ഉയരം കൂടുതൽ. 182 മീറ്റർ (597 അടി) ഉയരമാണ് നമ്മുടെ ‘ഐക്യത്തിന്റെ പ്രതിമയ്ക്ക്'(സ്റ്റാച്യു ഓഫ് യൂണിറ്റി)…
