ന്യൂയോർക്ക്: കല, ചലച്ചിത്രം, സാഹിത്യം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾക്കുള്ള ഗ്ലോബൽ ലീഡർഷിപ്പ് 2023 അവാർഡിന് പാക്-അമേരിക്കൻ എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായ മുംതാസ് ഹുസൈൻ അർഹനായി. ന്യൂയോർക്ക് ആസ്ഥാനമായുള്ള എഴുത്തുകാരനെ ലയൺസ് ക്ലബ്ബും ജെയിംസ് ജെയ് ഡഡ്ലി ലൂസ് ഫൗണ്ടേഷനും ചേർന്നാണ് അഭിമാനകരമായ അവാർഡിനായി തിരഞ്ഞെടുത്തത്. ലാഹോറിലെ നാഷണൽ കോളേജ് ഓഫ് ആർട്സിൽ നിന്ന് ബിരുദം നേടിയ മുംതാസ് ഹുസൈൻ യൂറോപ്പിലെയും അമേരിക്കയിലെയും കലാ രംഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെ തന്റെ കഴിവുകൾ വർദ്ധിപ്പിച്ചു. ചെറുകഥകളുടെ ഉറുദു പുസ്തകങ്ങളായ “ഗൂൽ ഐനക് കീ പേചയ്,” “ലഫ്സൺ മെയിൻ തസ്വിറൈൻ”, “പേലി പതി ചുന കം” എന്നിവ അദ്ദേഹത്തിന്റെ മറ്റ് കൃതികളാണ്. ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ക്വീൻസ് മ്യൂസിയം ഓഫ് ആർട്ട്, സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി, വിസ്കോൺസിൻ-മാഡിസൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ…
Category: CINEMA
മാധ്യമ പ്രവര്ത്തകയെ അപമാനിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാന് സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്
കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിക്ക് കോഴിക്കോട് നടക്കാവ് പോലീസ് നോട്ടീസ് അയച്ചു. ഒരു ചാനൽ റിപ്പോർട്ടറെ അപമാനിച്ചുവെന്നാരോപിച്ചാണ് നടനെതിരെ കേസ്. ഈ മാസം 19 ന് മുൻപ് നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് എത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പരാതിക്കാരിയുടെയും സാക്ഷികളായ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുത്തിരുന്നു. കൂടാതെ ആ സമയത്ത് സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന ആളുകളുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തിയിരുന്നു. തന്റെ പ്രവൃത്തി മാധ്യമ പ്രവർത്തകയെ വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുമെന്ന് സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചിരുന്നു. എങ്കിലും താരത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. അതേസമയം, ഇടത് അനുഭാവമുള്ള മാധ്യമ പ്രവർത്തകർ പിന്തുടരുന്നതായി ആരോപണം ഉയർന്നപ്പോഴാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ മാധ്യമ റിപ്പോര്ട്ടര്മാരോട്…
നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു
കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് (61) എറണാകുളത്ത് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ്, കൊച്ചിൻ കലാഭവനിലെ പ്രമുഖനായിരുന്നു. കൂടാതെ, നിരവധി ജനപ്രിയ സിനിമകളിൽ പ്രധാന ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഏകദേശം നൂറ്റമ്പതിലധികം ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫിന്റെ ജനനം. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് നാടക വേദികളിലും സജീവ സാന്നിധ്യമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലേക്ക് എത്തിക്കുന്നത്. ക്രമേണ കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി ഹനീഫ് മാറി. സെയിൽസ്മാനായി ജോലി നോക്കവെയാണ് മിമിക്രി കലാവേദിയിലേക്ക് ഹനീഫ് കടന്നുവരുന്നത്. ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നത് 1990ല് പുറത്തിറങ്ങിയ ‘ചെപ്പുകിലുക്കണ ചങ്ങാതി’ എന്ന സിനിമയിലൂടെയാണ്. ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’, ‘ഈ പറക്കും തളിക’, ‘കട്ടപ്പനയിലെ ഹൃത്വിക്…
സൽമാൻ ഖാൻ, കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരുടെ ആക്ഷന് ചിത്രം ‘ടൈഗർ 3’ ന്റെ പുതിയ ടീസർ പുറത്തിറങ്ങി
സൽമാൻ ഖാൻ, കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവർ ഒന്നിക്കുന്ന ‘ടൈഗർ3’ പുതിയ പ്രൊമോ വീഡിയോ ഇന്ന് പുറത്തിറങ്ങി. ടീസറിൽ സൽമാനെ ചിത്രത്തിലെ ദുഷ്ട സൂത്രധാരനായ ഇമ്രാൻ ഹാഷ്മി ഭീഷണിപ്പെടുത്തുന്നതും സൽമാൻ ഖാൻ സൂപ്പർ ഏജന്റായതിനാൽ അവനെ തടയാൻ ഒരുങ്ങുന്നതും കാണാം. താൻ ഇന്ത്യക്കാരെ നിഷ്കരുണം വേദനിപ്പിക്കുമെന്ന് പ്രധാന വില്ലൻ ഇമ്രാൻ ഹാഷ്മി പ്രഖ്യാപിക്കുന്നു. ടീസറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, ചിത്രത്തിന്റെ റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് YRF സ്പൈ യൂണിവേഴ്സിൽ ‘ഏക് താ ടൈഗർ’, ‘ടൈഗർ സിന്ദാ ഹേ’, ‘വാർ’, ‘പത്താൻ’ എന്നിവയ്ക്ക് പിന്നാലെയാണ് ‘ടൈഗർ 3’ വരുന്നത്. ചിത്രത്തിൽ യഥാക്രമം അവിനാഷും സോയയും ആയി സൽമാൻ ഖാനും കത്രീന കൈഫും തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നു. മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ‘ടൈഗർ 3’ നിർമ്മിക്കുന്നത് ആദിത്യ ചോപ്രയാണ്. ഈ വർഷത്തെ ഏറ്റവും…
100 കോടി ക്ലബ്ബിലേക്ക് മമ്മൂട്ടിയുടെ “കണ്ണൂർ സ്ക്വാഡ് “
മമ്മൂട്ടി കമ്പനിയുടെ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ ഇടം നേടി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയിൽ ഇടംപിടിച്ചത്. ഭീഷ്മ പർവം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്.ഒൻപത് ദിവസം കൊണ്ട് ചിത്രം അൻപതു കോടി ക്ലബ്ബിൽ എത്തിയിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കിയ ചിത്രം തിയേറ്ററിൽ ഇപ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു.സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ…
വിക്രമിന്റെ പുതിയ ചിത്രം “ചിയാൻ 62”, സോഷ്യൽ മീഡിയയിൽ തരംഗമായി ത്രില്ലിംഗ് അന്നൗൺസ്മെന്റ് വീഡിയോ
തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമിന്റെ അറുപത്തി രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിർമ്മാതാക്കളായ എച്ച് ആർ പിക്ചേഴ്സ്. ചിത്രത്തിന്റെ പ്രഖ്യാപനം ഒരു അന്നൗൺസ്മെന്റ് വിഡിയോയിൽ കൂടിയാണ് നിർമ്മാതാക്കൾ പുറത്തിറക്കിയത്.പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, വൻ ജനപ്രീതിയാർജ്ജിച്ച ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ്.യു.അരുൺ കുമാറാണ് ചിയാൻ 62 സംവിധാനം ചെയ്യുന്നത്. ഒരു ഗംഭീര ചിത്രത്തിന്റെ ട്രൈലെർ പോലെ തന്നെ ഫീൽ ചെയ്ത അന്നൗൺസ്മെന്റ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഒരു ദിവസത്തിനുള്ളിൽ പതിനെട്ടു ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലാണ് ചിയാൻ 62 അന്നൗൺസ്മെന്റ് വീഡിയോ. പ്രമുഖ നിർമ്മാണ കമ്പനിയും വിതരണ കമ്പനിയുമായ എച്ച്ആർ പിക്ചേഴ്സിന് വേണ്ടി റിയ ഷിബു നിർമ്മിക്കുന്ന ചിയാൻ 62 തീവ്രവും ആകർഷകവുമായ ആക്ഷൻ എന്റർടെയ്നർ ആയിരിക്കും. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് ചിത്രത്തിന്…
35 വർഷങ്ങൾക്കുശേഷം കമൽ ഹാസ്സനും മണിരത്നവും ഒന്നിക്കുന്ന “KH234” അണിയറ പ്രവർത്തകരെ വെളിപ്പെടുത്തി
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ – മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘KH234’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെ വെളിപ്പെടുത്തി. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു . കൾട്ട് ക്ലാസിക് ചിത്രമായ നായകന് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ താൽക്കാലിക പേരാണ് KH 234. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ഇന്ന് നിർമ്മാതാക്കൾ പുറത്തിറക്കി. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്നം, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് KH234 ന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.…
ധ്യാൻ ശ്രീനിവാസന്റെ ‘ചീന ട്രോഫി’യുടെ ടീസർ റിലീസ് ചെയ്തു
ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രമായ ചീന ട്രോഫിയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങി. ഒരു പ്രാദേശിക ഹോട്ടലിൽ ജോലി ചെയ്യുന്ന പാചകക്കാരനായ രാജേഷ് എന്ന കഥാപാത്രത്തെയാണ് ഇതില് അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ് ഫെയിം കെൻഡി സിർദോ, പ്രശസ്ത ഷെഫ് സുരേഷ് പിള്ള എന്നിവരും ടീസറിൽ ഉണ്ട് . അനിൽ ലാൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സന്തോഷ് അണിമ അതിന്റെ DOP ആയി പ്രവർത്തിക്കുന്നു, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് രഞ്ജൻ എബ്രഹാമാണ്. സൂരജ് സന്തോഷും വർക്കിയും ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ജാഫർ ഇടുക്കി, ദേവിക രമേഷ്, ജോണി ആന്റണി, കെപിഎസി ലീല, സുധീഷ്, ബിട്ടു തോമസ്, ജോർഡി പൂഞ്ഞാർ, സുനിൽ ബാബു, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ സഹതാരങ്ങൾ. പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ്…
ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ”: ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തിൽ ടിനി ടോമും ചിത്രത്തിലെത്തുന്നു. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു സ്വാമി, മുരുകദാസ്, മജീദ്, വടിവുടയാൻ, വിൻസെന്റ് ശെൽവ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപതു വർഷത്തോളം പ്രവർത്തിച്ച മലയാളിയായ ആര്യൻ വിജയ് ആണ് 916 കുഞ്ഞൂട്ടൻ സംവിധാനം ചെയ്യുന്നത്. കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകികൊണ്ട് ആര്യൻ വിജയ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി ആണ്. ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദനനും എഡിറ്റിങ് അഖിലേഷ് മോഹനനും സംഘട്ടന സംവിധാനം ഫീനിക്സ് പ്രഭുവും നിർവഹിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ…
ഇന്ത്യയിൽ ആദ്യ ദിനം 148.5 കൊടിയില്പരം വേൾഡ് വൈഡ് കളക്ഷനുമായി ലിയോ; ഈ വർഷത്തെ ഇന്ത്യൻ സിനിമയിലെ പുതു ചരിത്രം
ചരിത്രങ്ങൾ ആദ്യ ദിനം തന്നെ തിരുത്തിക്കുറിച്ചു മുന്നേറുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ. ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോർഡുകൾ ഭേദിച്ച് പുതുചരിത്രം തീർത്തിരിക്കുകയാണ് ലിയോ. 148.5 കൊടിയില്പരം രൂപയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ. ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പുറത്തുവിട്ട രേഖകൾ പ്രകാരം നൂറ്റി നാല്പത്തി എട്ടു കോടിയും കടന്നു പുതിയ റെക്കോർഡിലേക്ക് കുതിച്ച ലിയോ ഇന്ത്യൻ സിനിമയിൽ പുതിയ അദ്ധ്യായം കുറിക്കുകയാണ്. കേരളത്തിൽ ആദ്യ ദിനം 12 കോടിയോളം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം മറ്റു സിനിമകൾ കേരളത്തിൽ നേടിയ കളക്ഷൻ റെക്കോർഡുകൾ കോടികൾ വ്യത്യാസത്തിൽ തകർത്തെറിഞ്ഞു മുൻനിരയിലെത്തി. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോർഡുകളും തകർത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്. മലയാളി താരം മാത്യു തോമസ്…
