കുറ്റബോധത്തിൻ്റെ ചുഴിയിൽ ആരും ജീവിക്കരുത്, തിരുത്തൽ ആണ് യഥാർത്ഥ അനുതാപം: ഫിലിപ്പ് മാരേട്ട്

കുറ്റബോധത്തിൻ്റെ ചുഴിയിൽ ആരും ജീവിക്കരുത്. തിരുത്തൽ ആണ് യഥാർത്ഥ അനുതാപം എന്ന് നമ്മൾ ഓരോ വൃക്തിയും മനസ്സിലാക്കേണ്ടതുണ്ട്. കാരണം കുറ്റബോധത്തിൻ്റെ വസ്തുനിഷ്ഠവും, ആത്മനിഷ്ഠവുമായ വശങ്ങൾ ഉള്ളതുപോലെ, ക്ഷമയുടെ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ വശങ്ങളുണ്ട്. അതായത് പശ്ചാത്താപത്തിൻ്റെയും, വിശ്വാസത്തിൻ്റെയും, അടിസ്ഥാനത്തിലുള്ള പാപമോചനമാണ് യഥാർത്ഥ കുറ്റബോധത്തിനുള്ള ഏക പ്രതിവിധി. പശ്ചാത്താപം എന്നത് ഒരാളുടെ പ്രവൃത്തികൾ അവലോകനം ചെയ്യുകയും, മുൻകാല തെറ്റുകൾക്ക് പശ്ചാത്താപമോ, ക്ഷമയോ തോന്നുകയും ചെയ്യുന്നു എന്നുള്ളതാണ്. ക്ഷമഎന്നതു തന്നെ വസ്തുനിഷ്ഠമാണ്. അത് പ്രതിബദ്ധതയോടും യഥാർത്ഥ പ്രവർത്തനങ്ങളോടും കൂടി മെച്ചപ്പെട്ട മാറ്റം കാണിക്കുകയും തെളിയിക്കുകയും ചെയ്യുന്നു. അനുതാപം എന്നത് ഒരു പാപത്തെക്കുറിച്ചും അതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചും വിഷമിക്കുന്നതല്ല. അതൊരു സജീവ മനസ്സാക്ഷി മാത്രമാണ്. അതായത് അനുതാപം എന്നാൽ “മനസ്സ് മാറ്റുക” എന്നാണ് അർത്ഥമാക്കുന്നത്. ഒരാളുടെ ചിന്തയിലും പ്രതിബദ്ധതയിലും ജീവിതശൈലിയിലുമുള്ള പൂർണ്ണമായ വഴിത്തിരിവ്. പാപത്തിന് കീഴടങ്ങുന്നത് ദൈവത്തിന് കീഴടങ്ങുന്നതിനേക്കാൾ എളുപ്പമാണ് എന്നതാണ് സത്യം. കാരണം…

സംയുക്ത സുവിശേഷ യോഗം

സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് വാഷിംഗ്ടണ്‍ ടൗൺഷിപ്പ് ന്യൂജേഴ്സിയുടെയും ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍2022 ഒക്റ്റോബര്‍ 21 വെള്ളി, ഒക്റ്റോബര്‍ 22 ശനി തീയതികളില്‍ വൈകുന്നേരം 7 മണി മുതല്‍ 9 മണി വരെ സുവിശേഷം യോഗം നടത്തപ്പെടുന്നു. സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച്( 56 റിഡ്ജ് വുഡ് റോഡ് വാഷിംഗ്റ്റൺ ടൗൺഷിപ്പ്) ആണ് കണ്‍വന്‍ഷനു വേദിയൊരുക്കുന്നത്.അനുഗ്രഹീത സുവിശേഷ പ്രാസംഗികനായ ഡോ. വിനോ ജോണ്‍ ഡാനിയല്‍ (ഫലഡല്‍ഫിയ) ആണ് വചന ശുശ്രൂഷ നിര്‍വഹിക്കുന്നത്. ലോകം വിവിധങ്ങളായ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ കാലയളവില്‍ തിരുവചനം നല്‍കുന്ന വിശ്വാസവും പ്രത്യാശയും സ്നേഹവും ആശ്വാസവും എന്നത്തേക്കാളേറെ പ്രസക്തമാണെന്നും ആത്മ ശരീരങ്ങളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനും ഈ കണ്‍വെന്‍ഷന്‍ മുഖാന്തിരമാകുമെന്നും എല്ലാ വിശ്വാസികളും ഇതില്‍ പങ്കെടുത്ത് ആത്മീയ ഉണര്‍വുള്ളവരാകണമെന്നും സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ഇടവകയുടെയും ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെയും…

നോർത്ത് കരോലിനയിലെ റാലിയിൽ 15 വയസുകാരൻ നടത്തിയ വെടിവെയ്പില്‍ 5 പേർ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

റാലി: നോർത്ത് കരോലിനയുടെ തലസ്ഥാന നഗരിയിൽ വ്യാഴാഴ്ച ഒരു 15 വയസ്സുകാരന്‍ നടത്തിയ കൂട്ട വെടിവെയ്പില്‍ ഒരു ഓഫ് ഡ്യൂട്ടി പോലീസ് ഓഫീസര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടി വെച്ചെന്ന് പോലീസ് ആരോപിക്കുന്ന കൗമാരക്കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ നിയുസ് നദി (Neuse River) ഗ്രീൻ‌വേയിൽ ഒന്നിലധികം ആളുകൾക്ക് വെടിയേറ്റതായും ഒരു ഓഫ് ഡ്യൂട്ടി പോലീസ് ഓഫീസറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നും റാലി മേയർ മേരി-ആൻ ബാൾഡ്‌വിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെയെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മേയര്‍ പറഞ്ഞു. നിരവധി പോലീസ് ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തുകയും റോഡുകൾ അടച്ച് തോക്കുധാരിയെ തിരയുന്നതിനിടയിൽ ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാൻ മുന്നറിയിപ്പ് നൽകുകയും…

ജനമനസുകളിൽ അജയ്യനായി ഡോ. ശശി തരൂർ; തോറ്റാലും കോൺഗ്രസ് രാഷ്ട്രീയത്തിൽ തരൂർ ഒന്നാമനാകും

പ്രവാചകൻ സ്വന്തം നാട്ടിൽ അവഗണിക്കപ്പെടുന്നുവെന്നത് എത്ര സത്യമാണ്. കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാനിരിക്കുന്ന ഡോ.ശശി തരൂരിന്റെ അവസ്ഥ അതിലും പരിപാതപകരമാണ്. ഇന്ത്യ മുഴുവനുമുള്ള യുവാക്കളും വിദ്യാസമ്പന്നരും ഡോ. ശശി തരൂർ എന്ന നാമം വാഴ്ത്തുമ്പോൾ കേരളത്തിലെ സീനിയർ നേതാക്കന്മാർ വിറളി പൂണ്ടിരിക്കുന്നു. കഴിഞ്ഞ നിയമ സഭ തെരഞ്ഞടുപ്പ് കാലത്ത് വിശ്വപൗരൻ എന്ന് വിശേഷിപ്പിക്കുന്ന ഡോ. ശശി തരൂരിനെ സ്വന്തം മണ്ഡലങ്ങളിൽ കൊണ്ടുവന്ന് പ്രസംഗിപ്പിക്കാൻ കാട്ടിയ മത്സരം എല്ലാവരും മറക്കുകയാണ്. കാര്യം കാണാൻ തരൂർ വേണം, എന്നാൽ തങ്ങളെ ഭരിക്കാൻ തരൂർ വരികയുമരുത്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസ് രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻ എന്തു ചെയ്തുവെന്ന ചോദ്യത്തിനുള്ള ഏറ്റവും ഉചിതമായ മറുപടിയാണ് എന്തുകൊണ്ട് നി്ങ്ങളാരും നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നില്ല എന്ന്. എന്തോ ഒരു മടുപ്പ് കോൺഗ്രസ്സുകാരെയെല്ലാം നിഷ്‌ക്രിയരാക്കുന്നു. ഇതിനാണ് മാറ്റം വരേണ്ടത്. എല്ലാ കാര്യങ്ങളിലും…

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്ന പുരസ്‌കാരങ്ങൾക്ക് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു

വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക , മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന മാധ്യമശ്രീ, മാധ്യമരത്ന ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾക്ക് നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു തുടങ്ങി. ഏഴാമത് മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും , മാധ്യമരത്ന പുരസ്‌കാര ജേതാവിന് 50000 രൂപയും , പ്രശംസാഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10 മാധ്യമപ്രവർത്തകർക്കും പുരസ്‌കാരങ്ങൾ നൽകും. 25000 രൂപയും പ്രശംസാഫലകവുമാണ് ഇവർക്ക് ലഭിക്കുക. മികച്ച പത്രപ്രവർത്തകൻ (അച്ചടി ദൃശ്യമാധ്യമങ്ങൾ-2), മികച്ച വാർത്ത – 2) – അച്ചടി/ ദൃശ്യമാധ്യമങ്ങൾ, മികച്ച ക്യാമറാമാൻ (ദൃശ്യ മാധ്യമം), മികച്ച ഫോട്ടോഗ്രാഫർ (അച്ചടി) , മികച്ച വാർത്ത അവതാരകൻ/അവതാരക, മികച്ച അന്വേഷണാത്മക വാർത്ത (2) (അച്ചടി-ദൃശ്യ മാധ്യമങ്ങൾ), മികച്ച യുവമാധ്യമ പ്രവർത്തകൻ/പ്രവർത്തക എന്നിവർക്കാണ് ഈ പുരസ്‌കാരങ്ങൾ നൽകുക.…

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം 17 പേരെ വെടിവെച്ചു കൊന്ന യുവാവിന് പരോളില്ലാതെ ജീവപര്യന്തം തടവു ശിക്ഷ

ഫോർട്ട് ലോഡർഡേൽ (ഫ്ലോറിഡ) : പാർക്ക്‌ലാൻഡിലെ മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിൽ 2018ൽ 17 പേരെ കൊലപ്പെടുത്തിയ കേസിൽ 24-കാരനായ നിക്കോളാസ് ക്രൂസിന് പരോൾ ഇല്ലാതെ ജീവപര്യന്തം തടവു ശിക്ഷ വിധിക്കും. കോടതി മുറിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ വിതുമ്പി. ഗ്രാഫിക് വീഡിയോകൾ, ഫോട്ടോകൾ, കൂട്ടക്കൊലയുടെ അനന്തരഫലങ്ങൾ, ഇരകളുടെ കുടുംബാംഗങ്ങളിൽ നിന്നുള്ള ഹൃദയഭേദകമായ സാക്ഷ്യം, ചോരപ്പാടുകള്‍ എന്നിവ ഉൾപ്പെടുന്ന ദൃശ്യങ്ങള്‍ മൂന്ന് മാസത്തെ വിചാരണയില്‍ കോടതി മുറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ജൂറിയുടെ ശുപാർശ വന്നത്. ഫ്ലോറിഡയിലെ നിയമമനുസരിച്ച്, വധശിക്ഷയ്ക്ക് കുറഞ്ഞത് ഒരു എണ്ണത്തിലെങ്കിലും ഏകകണ്ഠമായ വോട്ട് ആവശ്യമാണ്. നവംബർ 1-ന് സർക്യൂട്ട് ജഡ്ജി എലിസബത്ത് ഷെറർ ഔപചാരികമായി ജീവപര്യന്തം ശിക്ഷ വിധിക്കും. ശിക്ഷാവിധി കേൾക്കുമ്പോൾ പരിക്കേറ്റ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒപ്പം ബന്ധുക്കൾക്കും സംസാരിക്കാൻ അവസരം നൽകും.…

“ചോർ, ചോർ”! യുഎസ് എയർപോർട്ടിൽ പാക്കിസ്താന്‍ മന്ത്രിക്ക് നേരെ പ്രതിഷേധം

വാഷിംഗ്ടൺ: ലോകബാങ്കിന്റെയും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റേയും (ഐഎംഎഫ്), യോഗങ്ങളിൽ പങ്കെടുക്കാൻ വാഷിംഗ്ടണില്‍ എത്തിയ പാക്കിസ്താനില്‍ പുതുതായി നിയമിതനായ ധനമന്ത്രി ഇഷാഖ് ദാറിനെ വാഷിംഗ്ടൺ വിമാനത്താവളത്തിൽ രോഷാകുലരായ പ്രതിഷേധക്കാർ “നുണയൻ”, “ചോർ” (കള്ളൻ) എന്നീ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു. എയർപോർട്ടിൽ എത്തിയ ഉടനെ രോഷാകുലരായ പ്രതിഷേധക്കാര്‍ “നിങ്ങൾ ഒരു നുണയനാണ്. നിങ്ങൾ ഒരു നുണയനാണ്”, “ചോർ-ചോർ (കള്ളന്‍, കള്ളന്‍)” എന്ന ആക്രോശത്തോടെയാണ് സ്വീകരിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നു. മന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ അശ്ലീല പ്രയോഗത്തിൽ രോഷാകുലരായ ദാറും അദ്ദേഹത്തിന്റെ സഹായികളും പ്രതികരിക്കുന്നുമുണ്ട്. ഇതാദ്യമായല്ല ഒരു പാക്കിസ്താന്‍ മന്ത്രി വിദേശ സന്ദർശനത്തിനിടെ പരസ്യമായി അധിക്ഷേപം നേരിടുന്നത്. കഴിഞ്ഞ മാസം ലണ്ടനിലെ ഒരു കോഫി ഷോപ്പിൽ വച്ച് ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസേബിന് നേരെയും പ്രതിഷേധം നടത്തിയിരുന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ പാക്കിസ്താന്‍ പ്രധാനമന്ത്രി…

സോഷ്യൽ സെക്യൂരിറ്റി ഗുണഭോക്താക്കള്‍ക്ക് 8.7 ശതമാനം വര്‍ദ്ധനവ് 2023 മുതല്‍ ലഭിക്കും

വാഷിംഗ്ടണ്‍: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ഗ്യാസിന്റെ വില വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ, സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യത്തില്‍ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി നിലവിൽ‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം 8.7 ശതമാനം വർദ്ധിപ്പിച്ചതായി സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (എസ് എസ് എ) വ്യക്തമാക്കി. വര്‍ദ്ധിപ്പിച്ച തുക അടുത്ത വർഷം മുതൽ വിതരണം നടത്തുമെന്നും എസ് എസ് എയുടെ അറിയിപ്പില്‍ പറയുന്നു. 40 വർഷത്തിനുള്ളിൽ ആദ്യമായാണ് ഇങ്ങനെയൊരു വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. മെഡികെയർ പാർട്ട് ബി പ്രീമിയത്തിൽ 3 ശതമാനം കുറവു വരുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. രണ്ട് ആനുകൂല്യങ്ങളും ഒരേസമയം ലഭിക്കുന്നതിനാൽ സാധാരണക്കാർക്ക് അത് വലിയ ആശ്വാസം നൽകും. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ആക്റ്റിംഗ് കമ്മീഷണർ കിലൊലൊ കിജാക്സിയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷവും സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യത്തില്‍ വര്‍ദ്ധനവ് നൽകിയിരുന്നെങ്കിലും,…

ഡോ. മൻഹർ പരേഖ് ഡിട്രോയിറ്റിൽ അന്തരിച്ചു

മിഷിഗൺ: ഗുജറാത്ത് സ്വദേശിയായ ഡോ. മൻഹർ പരേഖ് (88) ഡിട്രോയിറ്റില്‍ അന്തരിച്ചു. രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി എച്ച്.ബി. ഫുള്ളർ എന്ന സ്ഥാപനത്തിലെ ദീർഘകാല സേവനത്തിനു ശേഷം മിഷിഗണിലെ വാറൻ സിറ്റിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഡിട്രോയിറ്റ് മാർത്തോമ്മ ഇടവകാംഗമാണ്. പൊതുദർശനം ഒക്ടോബർ 14 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും, സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 9 മണിക്കും ഡിട്രോയിറ്റ് മാർത്തോമ്മ പള്ളിയിലും വൈറ്റ് ചാപ്പൽ സെമിത്തേരിയിലുമായി നടക്കും. മുളക്കുഴ മക്കാട്ടിൽ കുടുംബാംഗമായ ഏലിയാമ്മ പരേഖാണ് ഭാര്യ. മക്കൾ: ഡോ. അനിത വാട്ടർഫോർഡ്, ആൻജിന ജാക്‌സൺ. മരുമക്കൾ: ഡോ. റാന്‍ഡി വാട്ടർഫോർഡ്, ഗ്രെയ്‌ഗ്‌ ജാക്‌സൺ. കൊച്ചുമക്കൾ: അമീറ, ലീല, ജയ്‌ഡൻ, ജയ, ജീവൻ. സഹോദരങ്ങൾ: ഹിരാബൻ സോണി, ബ്രിജ് പരേഖ്, പരേതനായ മൻമോഹൻ പരേഖ്. കൂടുതല്‍ വിവരങ്ങൾക്ക്: ഡോ. അനിത വാട്ടർഫോർഡ് 505-417-3858.

മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഫാമിലി ക്വിസ് വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചു ക്‌നാനായ റീജിയണൽ ചെറുപുഷ്പ മിഷൻലീഗും ടീൻസ് മിനിസ്ട്രിയും ചേർന്ന് സംഘടിപ്പിച്ച “അമോറിസ് ലെറ്റീഷ” ഫാമിലി ക്വിസ് മത്സരത്തിന്റെ ഫൈനൽ വിജയികളെ പ്രഖ്യാപിച്ചു. സാൻ ഹൊസെ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ഇസബെൽ വേലികെട്ടേൽ കുടുംബം ഒന്നാം സ്ഥാനം നേടി. ബെറ്റ്സി കിഴക്കേപ്പുറം ന്യൂ ജേഴ്‌സി, നൈസാ വില്ലൂത്തറ ലോസ് ആഞ്ചലസ്‌, മേഘൻ മംഗലത്തേട്ട് ഡിട്രോയിറ്റ്, ജൂഡ് ചേത്തലിൽ ഹൂസ്റ്റൺ എന്നിവരുടെ കുടുംബങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടി. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയൺ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്‌തു. ഫാ. സിജു മുടക്കോടിൽ, സിജോയ് പറപ്പള്ളിൽ എന്നിവർ ക്വിസ് മാസ്‌റ്റേഴ്‌സ് ആയിരുന്നു. മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ്…