ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ സ് എ, കേരള ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്ത്വത്തിൽ നടന്ന യോഗം, ഇന്ത്യൻ ജനാധിപത്യത്തിന്റെ കടക്കൽ കത്തി വച്ചുകൊണ്ടു കേന്ദ്ര ഗവെര്മെന്റ് ചെയ്തു വരുന്ന നെറികെട്ട പ്രവർത്തനങ്ങളെ ശക്തമായി അപലപിച്ചു. ഭാരത ജനതയുടെ സമാരാധ്യനായ നേതാവും ലോക്സഭയിലെ പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും കൂടുതൽഅംഗസംഖ്യ ഉള്ള പാർട്ടിയുടെ , ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായ ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിയുടെ ലോക സഭാ അംഗത്ത്വം നിരുത്തരവാദപരമായി റദ് ചെയ്തിരിക്കുക യാണല്ലോ. ലോക ജനതയ്ക്ക് മുഴുവൻ മാതൃകയായ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് മങ്ങലേല്പിച്ചുകൊണ്ടു ആർ സ് സ് ആശയങ്ങൾക്ക് മൂല്യം നൽകുവാനുള്ള ഈ നീക്കം തികച്ചും അപലപനീയമാണെന്ന് I O C U S A ചിക്കാഗോ ചാപ്റ്ററിന്റെ ഒരു പൊതു യോഗം അഭിപ്രായപ്പെട്ടു. ആയിരങ്ങളുടെ ചോരയുടെ മണമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യം നിലനിർത്തുവാൻ ഏതറ്റം വരെയും പോകാൻ…
Category: AMERICA
മകൻ സ്കൂളിൽ തോക്ക് കൊണ്ടുവന്നു; മകനും മാതാവും അറസ്റ്റിൽ
ഡാളസ്: ഫോർട്ട് വർത്ത് ഐഎസ്ഡി മിഡിൽ സ്കൂൾ കാമ്പസിലേക്ക് കുട്ടി തോക്ക് കൊണ്ടുവന്നതിന് അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മാർച്ച് 18 നായിരുന്നു സംഭവം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വില്യം മോണിംഗ് മിഡിൽ സ്കൂളിൽ വെച്ച് കാമ്പസിലേക്ക് തോക്ക് കൊണ്ടുവന്നതായി അധികൃതർക്ക് വിവരം ലഭിച്ചതിനെതുടർന്ന് സ്കൂൾ റിസോഴ്സ് ഓഫീസർമാർ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായി ഫോർട്ട് വർത്ത് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. മകൻ കസ്റ്റഡിയിലാണെന്ന് സ്കൂൾ അധിക്രതർ അമ്മയെ അറിയിച്ചുവെന്ന് പോലീസ് പറഞ്ഞു. ഫോണിൽ വിളിച്ചപ്പോൾ, അമ്മ സ്കൂളിന് നേരെ ഭീഷണി മുഴക്കുകയും പിന്നീട് അവർ ക്യാമ്പസിൽ എത്തുകയും ചെയ്തു ക്യാമ്പസിൽ എത്തിയ അവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . ഓൺലൈൻ ജയിൽ രേഖകളിൽ 34 കാരിയായ ലിസ ബോൾ എന്ന യുവതി തീവ്രവാദ ഭീഷണി മുഴക്കി എന്നാണ് ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്മെന്റിന്റെ ആരോപണം .ഫോർട്ട്…
അനോജ്കുമാറിന് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി
ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ അനോജ്കുമാർ പി.വി.യ്ക്ക് ഹൂസ്റ്റണിൽ നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി. ഡബ്ലിയുഎംസി ഹൂസ്റ്റൺ പ്രൊവിൻസ് പ്രവർത്തകരും അനോജ്കുമാറിന്റെ സുഹൃത്തുക്കളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. മാർച്ച് 23നു വ്യാഴാഴ്ച വൈകുന്നരം 7 മണിക്ക് സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ചായിരുന്നു സ്വീകരണ സമ്മേളനം. ഡബ്ലിയൂഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്. കെ.ചെറിയാൻ ആമുഖപ്രസംഗം നടത്തി. അനോജ് ഡബ്ലിയു റാന്നി യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾ റാന്നി മുതലായ കിഴക്കൻ പ്രദേശങ്ങളിൽ ഹൂസ്റ്റൺ പ്രോവിൻസുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളെ പറ്റി എസ്കെ എടുത്തു പറഞ്ഞു. തുടർന്ന് വിശിഷ്ടാതിഥികൾ ചേർന്ന് അനോജിനെ പൊന്നാട അണിയിച്ചു ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡണ്ട് ബാബു ചാക്കോ സ്വാഗതം ആശംസിച്ചു. സ്റ്റാഫ്ഫോർഡ് സിറ്റി കൗൺസിൽമാനും മേയർ…
ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു
ഡാൽട്ടൻ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വലിയ നോമ്പുകാലത്തിന്റെ അവസാന വാരമാണ് ഹാശാ ആഴ്ച. ഓശാന ഞായറാഴ്ച യിൽ തുടങ്ങി, പെസഹാ, അന്ത്യ അത്താഴം, ശിഷ്യന്മാരുടെ കാൽ കഴുകൽ, കുരിശുമരണം എന്നിവയ്ക്ക് ശേഷം ഉയിർപ്പു ദിനത്തിലാണ് ഹാശാ ശുശ്രൂഷകൾ അവസാനിക്കുന്നത്. ഹോളി ടാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ആദ്യമായിട്ടാണ് ഹാശാ ശുശ്രൂഷകൾ ഭദ്രാസനം നടത്തുന്നത്. ഫാ. ജെറി വര്ഗീസ് സഹ കാർമ്മികൻ ആയിരിക്കും . ഏപ്രിൽ 1 ശനിയാഴ്ച വൈകുന്നേരം 6:00 ന് സന്ധ്യാപ്രാർത്ഥനയോടെ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഹാശാ ശുശ്രൂഷകൾ ആരംഭിക്കും. ഓശാന ശുശ്രൂഷകൾ ഏപ്രിൽ 2 രാവിലെ 7:00 മണിക്ക് പ്രഭാത പ്രാർത്ഥനയോടെ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.…
തോട്ടപ്പുഴശ്ശേരി – കരിമ്പന്നൂർ കുടുംബയോഗം ഓൺലൈൻ സമ്മേളനം ഏപ്രിൽ 1 നു ശനിയാഴ്ച
ഹൂസ്റ്റൺ: കരിമ്പന്നൂർ മഹാകുടുംബത്തിൻറെ തെക്കൻ സോണായ തോട്ടപ്പുഴശ്ശേരി- കരിമ്പന്നൂർ കുടുംബത്തിലെ 7 ശാഖകളുടെ ഒരു ഓൺലൈൻ സമ്മേളനം 2023 ഏപ്രിൽ 1 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ചിതറിപ്പാർക്കുന്ന കുടുംബാംഗങ്ങൾക്ക് ഒരുമിച്ചു കൂടി പരിചയപ്പെടുന്നതിനും പരിചയം പുതുക്കുന്നതിനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുമാണ് ഇങ്ങനെ ഒരു ഗ്ലോബൽ മീറ്റ് സംഘടിപ്പിയ്ക്കുന്നതെന്ന് ഓൺലൈൻ കൺവീനർ ബാബുജി കരിമ്പന്നൂർ (റാന്നി) പറഞ്ഞു. കരിമ്പന്നൂർ മഹാകുടുംബത്തിൽ , കരിമ്പന്നൂർ, വരിക്കോലിൽ, വേലംപറമ്പിൽ, പനംന്തോട്ടത്തിൽ, ഐക്കര മണ്ണിൽ, മണിയാറ്റ്, ഒവനാലിൽ എന്നീ 7 ശാഖകളാണുള്ളത്. എല്ലാ കുടുംബാഗംങ്ങളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കണം എന്ന് ബാബുജി അഭ്യർത്ഥിച്ചു. പ്രസ്തുത സമ്മേളനത്തിൽ ശാഖകൾക്ക് ഒരുമിച്ച് കൂടുന്നതിനും, അവരവർ അധിവസിക്കുന്ന ഭൂഖണ്ഡം അനുസരിച്ചു ഒരുമിച്ച് സമ്മേളിക്കുന്നതിനും സൂം ബ്രേക്ക് ഔട്ട് റൂംസ് ഉണ്ടായിരിക്കും. മീറ്റിംഗ് ഐഡി :…
ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി
ന്യൂ യോർക്ക് : ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച് 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ പ്രിയങ്ക നായർ ആയിരുന്നു മുഖ്യ അതിഥിയും ഉദ്ഘാടകയും, ജനഗണമന, ട്വൽത്ത് മാൻ, കടുവ തുടങ്ങി അനേകം സിനിമകളിലൂടെയും ടി വി സീരിയലുകളിലൂടെയും മലയാളികൾക്ക് സുരിചിതയായ പ്രിയങ്ക 2008 ൽ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടിയിരുന്നു, ചടങ്ങിൽ ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാനും ഫോമയുടെ കരുത്തനായ നേതാവുമായ ബിജു തുരുത്തുമാലിൽ സ്വാഗതം ആശംസിക്കുകകയും കമ്മറ്റിയുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും പിന്തുണയും അഭ്യർഥിച്ചു, ഫോമാ ജനറൽ സെക്രട്ടറി ഓജസ്സ് ജോൺ കൾച്ചറൽ കമ്മിറ്റി അംഗങ്ങളെ ഓരോരുത്തരെയായി…
റോക്ലാൻഡ് സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കാതോലിക്ക ദിനം ആഘോഷിച്ചു
മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി, റോക്ലാൻഡ് സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New York) കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന യോഗത്തിൽ ഇടവക വികാരി ഫാദർ Dr. രാജു വര്ഗീസ് അദ്ധ്യക്ഷത വഹിച്ചു. തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ, ബഹുമാനപെട്ട അച്ചൻ കാതോലിക്ക ദിനത്തിന്റെ പ്രാധാന്യവും സഭയുടെ പാരമ്പര്യവും വിശദമായി വിവരിച്ചു സംസാരിച്ചു. സഭാമക്കൾ സഭയ്ക്ക് വേണ്ടി മുട്ടിപ്പായിപ്രാർത്ഥിക്കണമെന്നും, സഭയോട് കൂറും വിശ്വസ്തതയും പുലർത്തുന്ന ഉത്തമ വിശ്വാസികൾ ആയിരിക്കണമെന്നും ആഹ്വനം ചെയ്തു. മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം ഫിലിപ്പോസ് ഫിലിപ്പ് തൻ്റെ സന്ദേശത്തിൽ സഭയുടെ AD 52 മുതലുള്ള ചരിത്രവും സഭയുടെ കേസിന്റെ നാൾ വഴികളും വിശദമായി പ്രതിപാദിച്ചു. ഇത്വരെയുള്ള കേസിന്റെ…
പ്രൊഫ. കോശി വര്ഗീസ് (63) ഡാളസിൽ അന്തരിച്ചു
ഡാളസ് :പ്രൊഫ. കോശി വര്ഗീസ് (63) ഡാളസിൽ നിര്യാതനായി. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വര്ഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത് . 37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിലാണ് സ്ഥിര താമസം.നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളേജ്ജുകളിൽ പ്രൊഫസറായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനുപുറമെ, ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റൽ വഴി മാനസികാരോഗ്യ ലൈസണായി സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു. ഭാര്യ: സൂസൻ വര്ഗീസ് (യു. ടി. സൗത്ത് വെസ്റ്റ് ) മക്കൾ: അലിസൺ വര്ഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വര്ഗീസ്. എലിസബത്ത് (ബീന), ബിജു വര്ഗീസ്, ഡോ . തോമസ് (ബോബി) വർഗീസ് – ഹൂസ്റ്റൺ എന്നിവരാണ് സഹോദരങ്ങൾ. ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ മാർച്ച് 30, വ്യാഴാഴ്ച വൈകുന്നേരം 4 :30 മുതൽ…
ഐക്യത്തിന്റെയും പുരോഗമനത്തിന്റെയും പ്രതീക്ഷയേകി അറ്റ്ലാന്റാ നേതൃസംഗമം
അറ്റ്ലാന്റയിൽ നടത്തപ്പെട്ട ‘THE LEADERS MEET ‘ സമുദായത്തിന്റെ ഐക്യത്തിനും പുരോഗമനതിനും പ്രത്യാശ നൽകുന്നതും പുതുതലമുറക്ക് നല്ലൊരു സന്ദേശം നൽകുന്നതുമായി തീർന്നു. മാർച്ച് 26 നു ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ സംഘടിപ്പിച്ച നേതൃസംഗമത്തിൽ KCAG സ്ഥാപിത പ്രസിഡന്റ് തോമസ് കവണാൻ, മറ്റു പൂർവ പ്രെസിഡന്റുമാരായ ജോസ് കാപറമ്പിൽ, ഫിലിപ്പ് ചാക്കച്ചേരിൽ, ജോയ് ഏലക്കാട്ട്, സന്തോഷ് ഉപ്പൂട്ടിൽ, ജസ്റ്റിൻ പുത്തൻപുര, ഷാജൻ പൂവത്തുംമൂട്ടിൽ ചേർന്ന് ഭദ്രദീപം തെളിയിച്ചു PRESIDENTIAL CLUB ഉത്ഘാടനം ചെയ്തു. PRESIDENTIAL CLUB അറ്റ്ലാന്റയിലെ ക്നാനായ സമുദായത്തിന്റെ ഭാവിക്കു വഴികാട്ടിയായും KCAG യുടെ അഭിവൃത്തിക്കും ഉപദേശകസമിതിയായും പ്രവർത്തിക്കുമെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ അംഗങ്ങൾക്ക് പ്രതീക്ഷ നൽകി സംസാരിച്ചു. പൂർവ പ്രസിഡന്റ്മാർ എല്ലാരും ചേർന്ന് സ്പോൺസർ ചെയ്യുന്ന PRESIDENTIAL AWARD FOR ACADEMIC EXCELLENCE പ്രക്യപിക്കുകയും, ഇനിവരും ഗ്രാഡുവേഷൻ സെലിബ്രേഷൻ സമയത്തു അർഹതപ്പെട്ടവർക്ക്…
പൊതുസ്ഥലത്തു മദ്യപിച്ചതിന് അറസ്റ്റിലായ ജനപ്രതിനിധിയെ (CENSURE)സെൻസർ ചെയ്യുന്നതിന് അംഗീകാരം
ഒക്ലഹോമ സിറ്റി – മദ്യപാനം ആരോപിച്ച് കഴിഞ്ഞയാഴ്ച അറസ്റ്റിലായ നിയമസഭാ പ്രതിനിധിയെ സെൻസർ ചെയ്യുന്നതിനു ഒക്ലഹോമ സംസ്ഥാന ജന പ്രധിനിധി സഭ തീരുമാനിച്ചു .തുടർന്ന് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ, ജനപ്രതിനിധി സഭ 81-9ന് വോട്ടുകളോടെ തീരുമാനം അംഗീകരിച്ചു പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് ആർ-ബ്രോക്കൺ ആരോ പ്രതിനിധി ഡീൻ ഡേവിസിനെ മാർച്ച് 23 ന് ബ്രിക്ക്ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. നിയമനിർമ്മാണ സമ്മേളനത്തിനിടയിൽ ജന പ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പറയുന്ന ഒരു ചട്ടം ചൂണ്ടികാണിച്ചു തന്നെ തടങ്കലിൽ വയ്ക്കാൻ കഴിയില്ലെന്ന് ഡേവിസ് ഉദ്യോഗസ്ഥരോട് പറയുന്നത് ഒക്ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ബോഡി ക്യാമറയിൽ കാണിക്കുന്നുണ്ട് .എന്നാൽ ഡീൻ ഡേവിസ് അന്നുതന്നെ അറസ്റ്റിനെക്കുറിച്ച് ഹൗസ് ഫ്ലോറിൽ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു സമീപകാല നിയമസഭാ സമ്മേളനങ്ങളിൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ഒക്ലഹോമ ഹൗസ് റിപ്പബ്ലിക്കൻ കോക്കസിലെ മൂന്നാമത്തെ…
