ബ്രസോസ് വാലി (ടെക്സസ്): ടെക്സസിലെ ബ്രസോസ് വാലി ശ്രീ ഓംകാർനാഥ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരപ്പെട്ടി കവർച്ച ചെയ്യപ്പെട്ടതായി ബ്രസോസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. കഴിഞ്ഞ വാരാന്ത്യം നടന്ന കവർച്ചയെ കുറിച്ചുള്ള വിശദവിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. അമ്പലത്തിനു വശത്തുള്ള ജനൽ തകർത്താണ് തസ്ക്കരൻ അകത്തു കടന്നത്. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന സേഫും, ഡൊണേഷൻ ബോക്സുമാണു നഷ്ടപ്പെട്ടതെന്നു ക്ഷേത്രം ബോർഡ് മെംബർ ശ്രീനിവാസ സകരി പറഞ്ഞു. അമ്പലത്തിനകത്തു ഉണ്ടായിരുന്ന ക്യാമറയിൽ തസ്ക്കരൻ ജനൽ തകർത്ത് അകത്തു പ്രവേശിക്കുന്നതും ഭണ്ഡാരപ്പെട്ടിക്കു സമീപം എത്തി അവിടെ തന്നെ ഉണ്ടായിരുന്ന കാർട്ടിൽ പെട്ടിവച്ചു വാതിലിനു പുറത്തു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ടെംപിളിനു പുറകിൽ താമസിച്ചിരുന്ന പൂജാരിയും കുടുംബവും സുരക്ഷിതരാണെന്നു ബോർഡ് മെംബർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ വിശ്വാസ സമൂഹത്തിനു നടുക്കം ഉണ്ടാക്കുന്നതാണെന്നും വീണ്ടും ആവർത്തിക്കാതിരിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്താകമാനമുള്ള…
Category: AMERICA
2024 പ്രസിഡന്റ് തിരഞ്ഞെടുപ്പു സ്ഥാനാർഥിത്വത്തിന് സൂചന നൽകി നിക്കി ഹേലി
സൗത്ത് കാരലൈന ∙ യുണൈറ്റഡ് നാഷൻസ് യുഎസ് അംബാസിഡറായിരുന്ന സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു സൂചന നൽകി. വ്യാഴാഴ്ച അമേരിക്കയിലെ പ്രമുഖ വാർത്താ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് നിക്കി തന്റെ മനസ്സ് തുറന്നത്. രണ്ടു പ്രധാന ചോദ്യങ്ങളോടാണ് നിക്കി പ്രതികരിച്ചത്. ഒന്നു ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു പുതിയ നേതൃത്വത്തിന്റെ പ്രസക്തി. രണ്ടു പുതിയ നേതൃത്വത്തിന് അനുയോജ്യയായ വ്യക്തിയാണോ ഞാൻ. ഒന്നു കൂടെ ഇവർ കൂട്ടിച്ചേർത്തു. ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കിൽ അതു ബൈഡന് എതിരായിട്ടായിരിക്കും. ഒരു കാരണവശാലും ബൈഡന് രണ്ടാമതൊരു അവസരം അനുവദിച്ചുകൂടാ എന്നും ഹേലി പറഞ്ഞു. 80 വയസ് പ്രായമുള്ള ബൈഡനേക്കാൾ ചെറുപ്പക്കാരാണ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തു വരേണ്ടത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ 51 വയസ്സുള്ള നിക്കി ചെറുപ്പക്കാരുടെ പ്രതിനിധിയായിരിക്കുമെന്നാണ് അവർ…
ധനുമാസ തിരുവാതിര ആഘോഷവുമായി കെ എച്ച് എൻ എ അരിസോണ
ഫിനിക്സ്: ധനുമാസ തിരുവാതിരയും ശിവരാത്രിയും സംയുക്തമായി ആഘോഷിക്കാൻ അരിസോണ കെ എച്ച് എൻ എ. അരിസോണയുടെ ചരിത്രത്തിൽ ആദ്യമായി ഇങ്ങനെ ഒരാഘോഷo സംഘടിപ്പിക്കുന്ന വിവരം കെ എച് എൻ എ അരിസോണ ചാപ്റ്റർ പ്രസിഡൻറ് ശ്രീ ബാബു തിരുവല്ല, രാജ് കർത്ത, സജിത് തൈവളപ്പിൽ, സജീവ് മാടമ്പത്ത്, ശ്രീരാജ്, ദിലീപ് പിള്ള, ശ്രീജിത് ശ്രീനിവാസൻ എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് അറിയിച്ചത്. ഫെബ്രുവരി 4-ാം തീയതി എസ് വി കെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകുന്നേരo 7 മുതലായിരിക്കും മുന്നൂറിൽ അധികം പേർ പങ്കെടുക്കുന്ന ആഘോഷങ്ങൾ അരങ്ങേറുക. കെ എച്ച് എൻ എ വിമൺ ഫോറം ചെയർ രശ്മി മേനോൻ വിനീത സുരേഷ് ( സ്റ്റേറ്റ് കോർഡിനേറ്റർ), അനുപമ ശ്രീജേഷ് (സൗത്ത് വെസ്റ്റ് റീജിയൻ കോർഡിനേറ്റർ) എന്നിവരാണ് മുഖ്യ സംഘാടകർ. ഒരുക്കങ്ങൾ ഭർത്തിയായതായും പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 602-300-9431 ഈ…
ഡോ. റോഡ്നി മോഗിൻ്റെ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൺ അനുശോചനം രേഖപ്പെടുത്തി
യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ കാമ്പസ്സിൽ മലയാളം വകുപ്പ് മേധാവിയായി ദീർഘകാലം സേവനം അനുഷ്ഠിച്ച് മലയാള സാഹിത്യത്തിനും, ഭാഷാ ചരിത്രത്തിനും, അമേരിക്കൻ മണ്ണിൽ ഉന്നത സ്ഥാനം ഉണ്ടാക്കാൻ അക്ഷീണ പരിശ്രമം ചെയ്ത പ്രൊഫ. ഡോ. റോഡ്നി മോഗിൻെറ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൻ്റെ വൈസ് പ്രസിഡൻ്റ് സന്തോഷ് ഐപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അനുശോചിച്ചു. അന്ധതയുടെ ബലഹീനതകൾ മാറ്റിവച്ച്, മലയാളത്തിലും സംസ്കൃതതിലും പ്രാവീണ്യം നേടി മലയാള ഭാഷയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ച ശ്രേഷ്ഠ വ്യക്തിത്വമാണ് കടന്നുപോയത് എന്ന് യോഗം അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രട്ടറി ഏബ്രഹാം ഈപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യൂ, നാഷണൽ വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളാത്തുമഠം, ആൻഡ്രൂസ് ജേക്കബ്, ജോജി ജോസഫ് (മാഗ് പ്രസിഡണ്ട്),റോയി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
മന്ത്ര ഒന്റേറിയോ റീജിയണൽ കോ-ഓർഡിനേറ്ററായി കവിത കെ മേനോനെ നിയമിച്ചു
മന്ത്ര ഒന്റേറിയോ റീജിയണൽ കോ-ഓർഡിനേറ്ററായി കവിത കെ മേനോനെ നിയമിച്ചു.കലാ സാമൂഹ്യ മാധ്യമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന കവിതയുടെ സാന്നിധ്യം മന്ത്രയുടെ വരും കാല പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകും എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. നിയമപശ്ചാത്തലമുള്ള ഒരു സാമൂഹിക പ്രവർത്തകയാണ് കവിത. ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള വിവിധ സംഘടനകളിൽ സന്നദ്ധസേവനം നടത്തുകയും അവരുടെ സേവനങ്ങൾക്ക് ഒന്റ്റെറിയോ ഹീറോസിൽ നിന്നുള്ള വിമൻ ഓഫ് ഇംപാക്റ്റ് അവാർഡ് നേടുകയും ചെയ്തു. എച്ച്എസ്എസ്, സിഎച്ച്സിസി, ടിജിഐഎഫ്, കാനഡയിലെ വിവിധ സാംസ്കാരിക, ഹിന്ദു, ആത്മീയ സംഘടനകൾ എന്നിവയിലും അവർ സന്നദ്ധസേവനം ചെയ്യുന്നു. മീഡിയയിലും വിനോദ വ്യവസായത്തിലും 15 വർഷത്തെ പ്രവൃത്തിപരിചയമുള്ള കവിത ഒരു ക്രോസ്-ഫംഗ്ഷണൽ മീഡിയ പ്രൊഫഷണൽ കൂടിയാണ്. പ്രമുഖ കലാകാരന്മാർക്കൊപ്പം HI-GH-ON-MU-SIC കച്ചേരി കാനഡയിലേക്ക് കൊണ്ടുവന്ന റൗസിംഗ് റിഥം എന്റർടൈൻമെന്റിന്റെ ഡയറക്ടർ ബോർഡിൽ…
ഷിക്കാഗോ കെ.സി.എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി ജനുവരി 28 ശനിയാഴ്ച
ഷിക്കാഗൊ: ജനുവരി 28 ശനിയാഴ്ച രാവിലെ 11:30 മുതൽ ഷിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ കെ.സി.എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി നടത്തുന്നു. മലയാള സിനിമകളിലെ പ്രധാന നായകനടിയും നർത്തകിയുമായ ഗീതയാണ് മുഖ്യാതിഥി. വിവിധതരം ഗെയിമുകൾ, ലൈവായുള്ള സംഗീതം, ഡിജെ, എന്നീ പരിപാടികൾ കോർത്തിണക്കി ഏറെ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ഹോളിഡേ പാർട്ടി സംഘടിപ്പിക്കുന്നത്. ആസ്വാദകരമായുള്ള അനേക തരം ഭക്ഷണ പാനീയങ്ങൾ ഈ പാർട്ടിയിലെ പ്രത്യേകതയാണ്. ഷിക്കാഗോ കെ.സി.എസ്സിലെ എല്ലാ വനിതകളും, ഈ പാർട്ടിയിൽ പങ്കെടുത്ത് ഇത് അനുഭവേദ്യമാക്കാൻ ടോസ്മി കൈതക്കത്തൊട്ടിയിലിന്റെ നേതൃത്വത്തിലുള്ള വുമൺസ് ഫോറം താത്പര്യപ്പെടുന്നു. ടോസ്മി കൈതക്കത്തൊട്ടിയിൽ (പ്രസിഡന്റ്), ഷൈനി വിരുത്തികുളങ്ങര (വൈസ് പ്രസിഡന്റ്), ഫെബിൻ തെക്കനാട് (സെക്രട്ടറി), ഡോ. സൂസൻ ഇടുക്കുതറയിൽ (ജോയിന്റ് സെക്രട്ടറി), ബിനി മനപ്പള്ളിൽ (ട്രഷറർ) എന്നിവരെ കൂടാതെ ഏകദേശം ഇരുപതോളം ഏരിയ കോഡിനേറ്റേഴ്‌സ്, ഈ പാർട്ടിക്ക് പിന്നിൽ പ്രവർത്തിക്കുന്നു.…
അമേരിക്കന്‍ പൗരന്മാര്‍ക്ക് അഭയാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ സാധാരണ പൗരന്‍മാര്‍ക്ക് അഭയാര്‍്തഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് അവസരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജനുവരി 19 വ്യാഴാഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയിലേക്ക് കൊണ്ടു വരുന്ന അഭയാര്‍ത്ഥികളുടെ സാമ്പത്തികവും, താമസവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സ്‌പോണ്‍സര്‍മാര്‍ ഏറ്റെടുക്കണമെന്ന് പുതിയ പോളിസിയില്‍ നിര്‍ദ്ദേശിക്കുന്നു. പുതിയ പദ്ധതിക്ക് ‘വെല്‍ക്കം കോര്‍പസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. നാലോ അഞ്ചോ അമേരിക്കന്‍ പൗരന്മാര്‍ക്ക് അഭയാര്‍ത്ഥികളെ ഒരുമിച്ചു സ്‌പോണ്‍സര്‍ ചെയ്യുന്നതിനും അവസരം ലഭിക്കും. നാലു ദശാബ്ദങ്ങള്‍ക്കുള്ളില്‍ അഭയാര്‍ത്ഥി വിഷയത്തില്‍ ഇത്രയും ധീരമായ നടപടികള്‍ സ്വീകരിക്കുന്നത് ആദ്യമായാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പില്‍ പറയുന്നു. സ്‌പോണ്‍സര്‍മാര്‍ അഭയാര്‍ത്ഥികളുടെ ചിലവിലേക്ക് ആദ്യമാസം 2275 ഡോളര്‍ സമാഹരിക്കേണ്ടതുണ്ട്. സെക്യൂരിറ്റി ഡെപ്പോസിറ്റ്, വിന്റര്‍ വസ്ത്രങ്ങള്‍ എന്നിവയ്ക്കാണ് ഇത്രയും തുക. മൂന്നു മാസത്തിനുശേഷം ഫെഡറല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകും. ആദ്യ നടപടി എന്ന നിലയില്‍ വര്‍ഷത്തിന്റെ…
ഡാളസ്സില്‍ കോഴിമുട്ട വില കുതിച്ചുയരുന്നു; കള്ളകടത്ത് നടത്തുന്നത് ശിക്ഷാര്‍ഹം
ഡാളസ് : ടെക്‌സസ് സംസ്ഥാനത്തു പൊതുവേയും ഡാളസ്സില്‍ പ്രത്യേകിച്ചും കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. എല്ലാ നിത്യോപയോഗ വസ്തുക്കളുടേയും വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടെങ്കിലും, അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായാണ് കടകളില്‍ മുട്ട വിലയിലുള്ള കുതിച്ചുകയറ്റം. ഒരു മാസം മുമ്പു ഒരു ഡസന്‍ മുട്ട ഒരു ഡോളറിനു താഴെ ലഭിച്ചിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍(ജനു.19) ഒരു ഡസന്‍ മുട്ടയുടെ വില 5 ഡോളര്‍ 22 സെന്റായി ഉയര്‍ന്നു. അതേ സമയം മെക്‌സിക്കോയില്‍ നിന്നും അതിര്‍ത്തി കടത്തി നിയമവിരുദ്ധമായി മുട്ട കൊണ്ടു വരുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. 10,000 ഡോളര്‍ വരെ പിഴ ചുമത്തുമെന്നും ഇവര്‍ പറഞ്ഞു. ഈയ്യിടെ അതിര്‍ത്തിയിലൂടെ മുട്ട അനധികൃതമായി കടത്തുന്നുവെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സാന്‍ഡിയാഗൊ ഫില്‍ഡ് ഓപ്പറേഷന്‍സ് കസ്റ്റംസ് ആന്റ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജനിഫര്‍ ഡി.ല.ഒ. പറഞ്ഞു. മെക്‌സിക്കോ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു ഡസന്‍ മുട്ടക്ക് 3…
മാപ്പ് 2023 ഭരണസമിതി അധികാരത്തിലേറി
ഫിലഡൽഫിയ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയവും വ്യത്യസ്തതയുമാർന്ന പുതുപുത്തൻ പ്രവർത്തന ശൈലിയിലൂടെ ജനമനസ്സുകളിൽ എന്നും ഒന്നാം സ്ഥാനം വഹിക്കുന്ന അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ 2023 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതി അധികാരത്തിൽ വന്നു. ശ്രീജിത്ത് കോമത്ത്, ബെൻസൺ വർഗീസ് പണിക്കർ, കൊച്ചുമോൻ വയലത്ത് എന്നിവർ തലപ്പത്തുള്ള മികച്ച നേതൃത്വ നിരയാണ് മാപ്പിനെ 2023 – ൽ കൂടുതൽ തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ പ്രശസ്തിയുടെ ഉന്നതങ്ങളിൽ എത്തിക്കുവാൻ അമരത്തെത്തിയവർ. മാപ്പിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ശ്രീജിത്ത് കോമത്ത്:ഏൽപ്പിക്കുന്ന കാര്യങ്ങൾക്കു പുറമെ തന്റെ സേവനം ആവശ്യമായ സന്ദർഭങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന മൾട്ടി ടാലന്റഡ് പേഴ്സണാലിറ്റി എന്ന് അനവധി തവണ തെളിയിച്ചിട്ടുള്ള അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയാണ്. പലതവണ മാപ്പിന്റെ ട്രഷറർ ആയും സെക്രട്ടറിയായും മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള ശ്രീജിത്ത്, തികഞ്ഞ ഭാഷാസ്നേഹിയും അറിയപ്പെടുന്ന സാഹിത്യകാരനുമാണ്.…
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് മുഖ്യ വിഷയം പ്രഖ്യാപിച്ചു
“എല്ലാ ജഡത്തിലും ഞാൻ എന്റെ ആത്മാവിനെ പകരും!” (യോവേൽ 2:28) മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്ഫറൻസിൽ ഈ വർഷത്തെ മുഖ്യ വിഷയം ഇതായിരിക്കും എന്ന് ജനുവരി 8-ന് ന്യൂ യോർക്കിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ( 987 Elmont Rd, North Valley Stream, NY) നടന്ന കോൺഫറൻസ് കിക്ക് ഓഫ് മീറ്റിംഗിൽ അഭിവന്ദ്യ സക്കറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത അറിയിച്ചു. 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) കോൺഫറൻസ് നടക്കും. യൂറോപ്പ് /ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ്…
