ഐ.പി.സി ഫാമിലി കോൺഫറൻസ്: നാഷണൽ കമ്മറ്റി ഒക്ടോബർ 17 ന് ഒർലാന്റോയിൽ

ഫ്‌ളോറിഡ: ഇരുപത്തി ഒന്നാമത് ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ നാഷണൽ ഭാരവാഹികളുടെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളുടെയും യോഗം ഒർലാന്റോ ലേക്ക് ബ്യൂണ വിസ്റ്റ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ ഒക്ടോബർ 17 ന് ശനിയാഴ്ച രാവിലെ 10.30 ന് നടത്തപ്പെടും. വിപുലമായ കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഭാരവാഹികൾ യോഗത്തിൽ രൂപരേഖകൾ തയ്യാറാക്കും. തുടർന്ന് 12.30 ന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും കടന്നുവന്ന് സംബദ്ധിക്കുന്ന നാഷണൽ പ്രതിനിധികൾക്ക് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒർലാന്റോ ഐ.പി.സി സഭാ ഹാളിൽ പ്രാദേശിക ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകും . നാഷണൽ ചെയർമാൻ പാസ്റ്റർ റോയി വാകത്താനം ദേശീയ കമ്മറ്റിയിൽ അധ്യക്ഷത വഹിക്കും. നാഷണൽ സെക്രട്ടറി രാജൻ ആര്യപ്പള്ളിൽ, നാഷണൽ ട്രഷറർ സാക് ചെറിയാൻ, നാഷണൽ യൂത്ത് കോർഡിനേറ്റർ ജോമി ജോർജ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ കൊച്ചുമോൾ ജെയിംസ്,…

കമലാ ഹാരിസിന്റെ 2028 വൈറ്റ് ഹൗസ് മോഹങ്ങൾക്ക് കുടുംബത്തിന്റെയും പാർട്ടിയുടെയും തടസ്സം

വാഷിംഗ്ടൺ: 2028-ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് കമലാ ഹാരിസ് ആലോചിക്കുന്നുണ്ടെങ്കിലും, കുടുംബത്തിൽ നിന്നും ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും ആശങ്കകൾ ഉയരുന്നതായി റിപ്പോർട്ട്. കമല വീണ്ടും മത്സരിക്കുന്നതിൽ ഭർത്താവ് ഡഗ് എമ്മോഫിന് വ്യക്തിപരമായി താൽപ്പര്യമില്ലെന്ന് ദി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. 2024-ലെ തെരഞ്ഞെടുപ്പ് അവരുടെ ദാമ്പത്യ ജീവിതത്തെയും മാനസിക സമ്മർദ്ദത്തെയും ബാധിച്ചിരുന്നു. എങ്കിലും കമല മത്സരിക്കാൻ തീരുമാനിച്ചാൽ അദ്ദേഹം ഒപ്പം നിൽക്കും. കമലയ്ക്ക് വീണ്ടും പാർടി നോമിനേഷൻ ലഭിക്കുന്നതിനെക്കുറിച്ച് ചില ഡെമോക്രാറ്റിക് ദാതാക്കൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 2028-ൽ പുതിയ മുഖങ്ങൾ വരണമെന്നാണ് ചിലരുടെ അഭിപ്രായം. ഭരണം വിട്ടെങ്കിലും പ്രധാന ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കായി ഫണ്ട് സ്വരൂപിക്കൽ യോഗങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും കമല സജീവമായി പങ്കെടുക്കുന്നുണ്ട്. നവഡ, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും അവർ പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്. ഗാവിൻ ന്യൂസം (കാലിഫോർണിയ ഗവർണർ) പോലുള്ള പ്രമുഖർ മത്സര രംഗത്തുണ്ടെങ്കിലും, കമല…

ജോർജ് പീറ്റർ സംഗീതസന്ധ്യ ഡാളസിൽ ഒക്ടോബർ 17-ന്

ഡാളസ്: വൈ.എം.ഇ.എഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ‘ജോർജ് പീറ്റർ സംഗീതസന്ധ്യ’ ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് 5:30-ന് നടക്കും. കരോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലാണ് വേദി. ക്രൈസ്തവ കൈരളിക്ക് നൂറിലേറെ ഗാനങ്ങൾ സമ്മാനിച്ച ഭക്തകവി ഇവാഞ്ചലിസ്റ്റ് ജോർജ് പീറ്റർ ചിറ്റൂർ രചിച്ച തിരഞ്ഞെടുത്ത ഗാനങ്ങളും അവയുടെ പശ്ചാത്തല അനുഭവങ്ങളും സംഗീതസന്ധ്യയിൽ അവതരിപ്പിക്കും. ‘യേശു എനിക്കെത്ര നല്ലവനാം’, ‘എനിക്കൊത്താശ വരും പർവതം’, ‘കർത്താവിലെന്നും എന്റെ ആശ്രയം’, ‘വിശ്വാസ ജീവിതപ്പടകിൽ’, ‘എന്നെ കരുതുവാൻ കാക്കുവാൻ’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗാനരചയിതാവാണ് ജോർജ് പീറ്റർ ചിറ്റൂർ. ഗായകൻ ബിനോയ് ചാക്കോയും സംഘവും ഡാളസ് മലയാളികൾക്കായി സംഗീതസന്ധ്യ ഒരുക്കും. വേദിയുടെ വിലാസം: Believers’ Bible Chapel, 2116 Old Denton Rd, Carrollton, TX 75006.

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാൾ ഒക്ടോബർ 16 മുതൽ 18 വരെ

ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയുടെ പ്രധാന തിരുനാൾ ഒക്ടോബർ 16, 17, 18 തീയതികളിൽ ഭക്തിനിർഭരമായ തിരുക്കർമങ്ങളോടെയും കലാ-സാംസ്കാരിക പരിപാടികളോടെയും ആഘോഷിക്കും. ഇടവകയിലെ എല്ലാ കുടുംബങ്ങളും സംയുക്തമായി തിരുനാളിന്റെ പ്രസുദേന്തിമാരാകും. ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം ആറിന് ആരാധനയും ജപമാലയും നടക്കും. 6:45-ന് കൊടിയേറ്റവും ലദീഞ്ഞും തുടർന്ന് ഏഴിന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഹൂസ്റ്റൺ സെന്റ് ജോസഫ്‌സ് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ കാർമികത്വം വഹിക്കും. ഡാലസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. ബിൻസ് ചേത്തലിൽ തിരുനാൾ സന്ദേശം നൽകും. ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം ആറിന് ആരാധനയും ജപമാലയും ഏഴിന് ലദീഞ്ഞും ഇംഗ്ലീഷിൽ വിശുദ്ധ കുർബാനയും നടക്കും. പേർലാൻഡ് സെന്റ് മേരീസ് ചർച്ച് വികാരി റവ. ഫാ. ഡായി കുന്നത്ത് കാർമികത്വം വഹിക്കും. രാത്രി…

ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് പാർക്കിൽ കാണാതായ യുവാവിന്റെ മൃതദേഹം വെള്ളച്ചാട്ടത്തിൽ കണ്ടെത്തി

ടെന്നസി: ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് ദേശീയോദ്യാനം സന്ദർശിക്കുന്നതിനിടെ കാണാതായ 24 കാരൻ സാഹിൽ ജിലാനിയുടെ മൃതദേഹം അബ്രാംസ് വെള്ളച്ചാട്ടത്തിലെ ജലാശയത്തിൽ കണ്ടെത്തിയതായി കുടുംബം അറിയിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഒക്ടോബർ എട്ടിനാണ് മുങ്ങൽ വിദഗ്ധർ മൃതദേഹം കണ്ടെത്തിയത്. ഒക്ടോബർ അഞ്ചു മുതൽ സാഹിലുമായി ബന്ധപ്പെടാൻ കഴിയാതായതോടെയാണ് കുടുംബം ആശങ്കയിലായത്. ഫോണിന്റെ ലൊക്കേഷനും ലഭ്യമല്ലാതായി. പതിവായി വീട്ടുകാരുമായി ബന്ധപ്പെടാറുള്ള സാഹിലിന്റെ മൗനം അസാധാരണമായിരുന്നുവെന്ന് സഹോദരി അസ്മ ജിലാനി ബസ്റ്റമാന്റേ വ്യക്തമാക്കി. ഒക്ടോബർ ആറിന് കുടുംബം പാർക്ക് റേഞ്ചർമാരെ സമീപിച്ച് സാഹിലിനെ കണ്ടെത്താൻ സഹായം തേടി. വനമേഖലയിൽ മൊബൈൽ സേവനം ലഭിക്കാത്ത സാഹചര്യം സാധാരണമാണെന്നതിനാൽ ആദ്യം കാത്തിരിക്കാൻ നിർദേശിച്ചതായി അസ്മയുടെ വിവരണത്തിൽ പറയുന്നു. ഒക്ടോബർ ഏഴിന് അബ്രാംസ് വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതയുടെ സമീപത്തെ പാർക്കിങ് സ്ഥലത്ത് സാഹിലിന്റെ വാഹനം കണ്ടെത്തി. പിന്നീട് വെള്ളച്ചാട്ടത്തിനടുത്തുനിന്ന് ഫോണും താക്കോലുകളും വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു. വെള്ളച്ചാട്ടത്തിനടുത്തുള്ള ശക്തമായ…

ട്രംപിന്റെ കടുത്ത വിമർശകയായ ഡെമോക്രാറ്റിക് എംപി ഇൽഹാൻ ഒമറിന്റെ വീട്ടിൽ യുഎസ് ഇമിഗ്രേഷൻ അധികൃതരുടെ റെയ്ഡ്

വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകയും മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ യുഎസ് ജനപ്രതിനിധിസഭാംഗം ഇൽഹാൻ ഒമറിന്റെ വാഷിംഗ്ടൺ ഡിസിയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ യുഎസ് ഇമിഗ്രേഷൻ അധികൃതർ റെയ്ഡ് നടത്തി. നിലവിൽ നടന്നുവരുന്ന ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. റിപ്പബ്ലിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ നിരന്തരമായ രാഷ്ട്രീയ അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും ഇരയായിട്ടുള്ള നേതാവാണ് ഇൽഹാൻ ഒമർ. ഇവരുടെ വസതിയിൽ നടന്ന പരിശോധന അമേരിക്കൻ രാഷ്ട്രീയരംഗത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന വ്യക്തിയുടെ അഭിപ്രായത്തിൽ, ആരോപണവിധേയമായ ഇമിഗ്രേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. സൊമാലിയയിൽ ജനിച്ച ഇൽഹാൻ ഒമർ കുട്ടിയായിരുന്നപ്പോൾ അന്തരിച്ച പിതാവ് തയ്യാറാക്കിയ കുടിയേറ്റ രേഖകളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം, പ്രസിഡന്റിന്റെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാൻ അമേരിക്കൻ ഭരണകൂട…

ജനാധിപത്യത്തിന്റെ യുദ്ധക്കളം (എഡിറ്റോറിയല്‍)

ഇന്ത്യൻ ജനാധിപത്യം നിർണായകമായ ഒരു പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെച്ചൊല്ലി ഉയർന്നുവരുന്ന ആശങ്കകളും പ്രതിഷേധങ്ങളും രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ കൂടുതൽ സംഘർഷഭരിതമാക്കുകയാണ്. ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങളെ നേരിടാൻ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും പ്രതിഷേധക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതും പ്രശ്നപരിഹാരത്തിനുപകരം കൂടുതൽ സങ്കീർണമായ സാഹചര്യങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഭരണകൂടവും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഈ രാഷ്ട്രീയ പ്രതിസന്ധി എവിടെ ചെന്നവസാനിക്കുമെന്ന് പ്രവചിക്കുക എളുപ്പമല്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾ (എസ്‌ഐആർ) പിൻവലിക്കൽ, വിവാദമായ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പുനഃപരിശോധന തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധങ്ങൾ ശക്തിപ്പെടുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വിവിധ ജനകീയ സംഘടനകളും ഈ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതോടെ വിഷയം കേവലമായ രാഷ്ട്രീയ പ്രതിഷേധത്തിന്റെ പരിധി കടന്ന് ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചയായി മാറിയിരിക്കുകയാണ്.…

മാർപാപ്പയുടെ ശസ്ത്രക്രിയ ഉടൻ നടക്കാനിരിക്കെ, അദ്ദേഹത്തിനായി പ്രാർത്ഥനയോടെ ചിക്കാഗോയിലെ വിശ്വാസികൾ

ചിക്കാഗോ: ല’യോ പതിനാലാമൻ മാർപാപ്പയുടെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ഉടൻ നടക്കാനിരിക്കെ, അദ്ദേഹത്തിനായി പ്രാർത്ഥനയോടെ ചിക്കാഗോയിലെ വിശ്വാസികൾ. ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കിടയിലാണ് ഹോളി നെയിം കത്തീഡ്രലിൽ എത്തിയ വിശ്വാസികൾ മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥനകൾ അർപ്പിച്ചത്. സമീപകാലത്തെ ആരോഗ്യ പരിശോധനകളിലാണ് മാർപാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മാർപാപ്പ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മാർപാപ്പയുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കൽ വിദഗ്ധരും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രായം 70കളിൽ ആണെങ്കിലും മാർപാപ്പ ആരോഗ്യവാനാണെന്നും ശസ്ത്രക്രിയയ്ക്കുശേഷം വേഗത്തിൽ സുഖം പ്രാപിക്കുമെന്നും നോർത്ത് വെസ്റ്റേൺ മെഡിസിൻ സർജറി പ്രൊഫസർ സാമുവൽ കിം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള വിശ്വാസികൾ തനിക്കൊപ്പമുണ്ടെന്നും പ്രാർത്ഥിക്കണമെന്നും മാർപാപ്പ അഭ്യർത്ഥിച്ചു.

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ സൈനിക നീക്കത്തിൽ അമേരിക്കയും പങ്കുചേർന്നേക്കും; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകാൻ സാധ്യത

വാഷിംഗ്ടൺ: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർക്കെതിരെ സൗദി അറേബ്യ നടത്താനൊരുങ്ങുന്ന സൈനിക നടപടിയിൽ അമേരിക്കയും പങ്കുചേർന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. സൗദി തലസ്ഥാനമായ റിയാദിലെ പ്രധാന വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ആക്രമണത്തിന് പിന്നാലെയാണ് ഹൂത്തികൾക്കെതിരായ സൈനിക നടപടിയിൽ പങ്കാളിയാകുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നത്. ഈ നീക്കം പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാനുമായുള്ള യുദ്ധസാഹചര്യം തുടരുന്നതിനിടെ യെമനിലെ ഹൂത്തി വിമതർക്കെതിരായ സൈനിക നീക്കത്തിലും അമേരിക്ക പങ്കാളിയായാൽ മേഖലയിൽ പുതിയൊരു യുദ്ധമുഖം തുറക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, സൈനിക ഇടപെടലിന്റെ സ്വഭാവത്തെക്കുറിച്ചോ അമേരിക്ക സ്വീകരിക്കാനിരിക്കുന്ന നടപടികളെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതുസംബന്ധിച്ച് ഞായറാഴ്ച വൈറ്റ് ഹൗസിൽ നിന്ന് ഔദ്യോഗിക പ്രതികരണവും ഉണ്ടായില്ല. സൗദി അറേബ്യയും ഹൂത്തി വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമാകുന്നത് ആഗോള എണ്ണവിപണിയെയും അന്താരാഷ്ട്ര സമുദ്രവ്യാപാരത്തെയും സാരമായി ബാധിച്ചേക്കുമെന്നാണ്…

പട്ടടയിൽ കേരവൃക്ഷം നടുന്നത് എന്തിന്? (ലേഖനം): ജയശങ്കര്‍ പിള്ള

കേരളത്തിലെ ഹൈന്ദവ ആചാരങ്ങളിൽ പട്ടടയിൽ കർമ്മങ്ങൾക്കു ശേഷം തെങ്ങിൻതൈ നടുന്നതും, ശബരിമലയിൽ പതിനെട്ട് തവണ ദർശനം പൂർത്തിയാക്കിയതിന്റെ ഭാഗമായി തെങ്ങിൻ തൈ നടുന്ന ആചാരവും പരിശോധിക്കുമ്പോൾ, അതിന്റെ പിന്നിൽ പ്രകൃതിയോടും ജീവിതത്തോടും പൂർവികരോടും ബന്ധപ്പെട്ട ആഴമുള്ള പ്രതീകാത്മകമായ ആശയങ്ങൾ കാണുവാൻ സാധിക്കും. ആചാരങ്ങളുടെ പ്രാദേശികവും കുടുംബപരവുമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ, എല്ലായിടത്തും ഒരേ അർത്ഥമാണ് ഇതിനു പിന്നിലെന്ന് പറയാനാവുകയില്ല, പൊതുവെ ഇവയെ ബന്ധിപ്പിക്കുന്ന ചില ദാർശനിക തലങ്ങളുണ്ട്. തെങ്ങിൻതൈ നടുക എന്നത് ജീവിതത്തിന്റെ തുടർച്ചയെ ഭൂമിയിൽ/മണ്ണിൽ അടയാളപ്പെടുത്തുക എന്നതാണ്. മനുഷ്യജീവിതം വളരെ പരിമിതമാണ്. ജനനം, വളർച്ച, വാർധക്യം, മരണം എന്നിവ അതിന്റെ സ്വാഭാവിക ഘട്ടങ്ങളാണ്. എന്നാൽ, മനുഷ്യൻ ജീവൻ വെടിഞ്ഞു കടന്നുപോയാലും പ്രകൃതിയുടെ ജീവചക്രം തുടരുന്നു. ഒരു മനുഷ്യന്റെ ആയുസ്സിനെക്കാൾ ദീർഘകാലം ജീവിക്കാനും തലമുറകൾക്ക് ഓർമ്മകൾ പടർത്തി, ഉപകാരപ്പെടാനും കഴിയുന്ന തെങ്ങ് ഈ ജീവിതത്തുടർച്ചയുടെ പ്രതീകമായി മാറുന്നു. ഇന്ന്…