കേരളത്തിലെ ഹൈന്ദവ ആചാരങ്ങളിൽ പട്ടടയിൽ കർമ്മങ്ങൾക്കു ശേഷം തെങ്ങിൻതൈ നടുന്നതും, ശബരിമലയിൽ പതിനെട്ട് തവണ ദർശനം പൂർത്തിയാക്കിയതിന്റെ ഭാഗമായി തെങ്ങിൻ തൈ നടുന്ന ആചാരവും പരിശോധിക്കുമ്പോൾ, അതിന്റെ പിന്നിൽ പ്രകൃതിയോടും ജീവിതത്തോടും പൂർവികരോടും ബന്ധപ്പെട്ട ആഴമുള്ള പ്രതീകാത്മകമായ ആശയങ്ങൾ കാണുവാൻ സാധിക്കും. ആചാരങ്ങളുടെ പ്രാദേശികവും കുടുംബപരവുമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ, എല്ലായിടത്തും ഒരേ അർത്ഥമാണ് ഇതിനു പിന്നിലെന്ന് പറയാനാവുകയില്ല, പൊതുവെ ഇവയെ ബന്ധിപ്പിക്കുന്ന ചില ദാർശനിക തലങ്ങളുണ്ട്. തെങ്ങിൻതൈ നടുക എന്നത് ജീവിതത്തിന്റെ തുടർച്ചയെ ഭൂമിയിൽ/മണ്ണിൽ അടയാളപ്പെടുത്തുക എന്നതാണ്. മനുഷ്യജീവിതം വളരെ പരിമിതമാണ്. ജനനം, വളർച്ച, വാർധക്യം, മരണം എന്നിവ അതിന്റെ സ്വാഭാവിക ഘട്ടങ്ങളാണ്. എന്നാൽ, മനുഷ്യൻ ജീവൻ വെടിഞ്ഞു കടന്നുപോയാലും പ്രകൃതിയുടെ ജീവചക്രം തുടരുന്നു. ഒരു മനുഷ്യന്റെ ആയുസ്സിനെക്കാൾ ദീർഘകാലം ജീവിക്കാനും തലമുറകൾക്ക് ഓർമ്മകൾ പടർത്തി, ഉപകാരപ്പെടാനും കഴിയുന്ന തെങ്ങ് ഈ ജീവിതത്തുടർച്ചയുടെ പ്രതീകമായി മാറുന്നു. ഇന്ന്…
Category: AMERICA
നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള ട്രംപിന്റെ രാഷ്ട്രീയ പരസ്യങ്ങൾക്ക് കോടതിയുടെ താൽക്കാലിക വിലക്ക്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി നികുതിദായകരുടെ കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പരസ്യങ്ങൾ നിർത്തിവയ്ക്കണമെന്ന് ഫെഡറൽ കോടതി ഉത്തരവിട്ടു. ഞായറാഴ്ച രാത്രിയാണ് ഫെഡറൽ ജഡ്ജി ഇതുസംബന്ധിച്ച താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, പരസ്യപ്രചാരണം അവസാനിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. രണ്ടാഴ്ചത്തേക്കാണ് കോടതി താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കാലയളവിൽ വിവാദ പരസ്യങ്ങളുടെ നിർമ്മാണം, രൂപകൽപ്പന, വിതരണം, പ്രചാരണം, സംപ്രേഷണം എന്നിവയ്ക്ക് അനുമതി നൽകുന്ന പുതിയ കരാറുകളിൽ ഏർപ്പെടാനോ നിലവിലുള്ള കരാറുകൾ പുതുക്കാനോ വിപുലീകരിക്കാനോ പാടില്ലെന്ന് ജഡ്ജി വ്യക്തമാക്കി. ശനിയാഴ്ച രാത്രി കോടതിയിൽ സമർപ്പിച്ച രേഖയിൽ, വിവാദമായ പരസ്യപ്രചാരണം അടുത്ത ദിവസം അവസാനിക്കുമെന്നതിനാൽ താൽക്കാലിക നിരോധന ഉത്തരവിന്റെ ആവശ്യമില്ലെന്ന് നീതിന്യായ വകുപ്പ് വാദിച്ചിരുന്നു. ആഭ്യന്തര സുരക്ഷാ വകുപ്പാണ് (DHS) പരസ്യങ്ങൾക്കായി നികുതിദായകരുടെ പണത്തിൽനിന്ന്…
ന്യൂയോർക്കിൽ അയ്യപ്പ സംഗമത്തിന് തിരി തെളിഞ്ഞു
ന്യൂയോർക്ക്: ഒക്ടോബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് 26 നോർത്ത് ടൈസൺ സെന്ററിൽ അയ്യപ്പ സംഗമത്തിന് ഭക്തിനിർഭരമായ തുടക്കമായി. അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം മേയർ വി.വി. രാജേഷ് സൂം (Zoom) മുഖേന അയ്യപ്പ സംഗമം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരി അനുഗ്രഹപ്രഭാഷണം നടത്തി. ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, കാനഡയിൽ നിന്നുള്ള ഡോ. സുകുമാർ, ആധ്യാത്മിക ആചാര്യൻ ബാലകൃഷ്ണൻ നായർ, ശങ്കര അദ്വൈതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്റ് പ്രസിഡന്റ് രാജീവ് ഭാസ്കർ, കെ.എച്ച്.എൻ.എ. ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ, ‘മന്ത്ര’ അഡ്വൈസറി ബോർഡ് ചെയർമാൻ വിനോദ് കെയാർകെ, എൻ.ബി.എ. പ്രസിഡന്റ് ജനാർദ്ദനൻ തോപ്പിൽ, എൻ.എസ്.എസ്. ഓഫ് ഹഡ്സൺ വാലി പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ തുടങ്ങിയ പ്രമുഖർ ആശംസാപ്രഭാഷണങ്ങൾ നടത്തി.…
പുനരൈക്യ ശതാബ്ദിയുടെ മുന്നോടിയായി മലങ്കര കത്തോലിക്കാ സഭ കാരുണ്യത്തിന്റെയും നീതിയുടെയും വർഷം ആചരിക്കുന്നു
സ്നേഹത്തിലൂടെയും കരുണയിലൂടെയും നീതിയിലൂടെയും സുവിശേഷം ജീവിതത്തിൽ പകർത്താൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആഹ്വാനം ചെയ്തു ഹ്യൂസ്റ്റൺ: 2030-ൽ ആഘോഷിക്കാനിരിക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രപ്രധാനമായ പുനരൈക്യ ശതാബ്ദിയുടെ മുന്നോടിയായി, സഭ ഈ വർഷം കാരുണ്യത്തിന്റെയും നീതിയുടെയും വർഷമായി ആചരിക്കുന്നു. ഹ്യൂസ്റ്റണിലെ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത വർഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. സ്നേഹം, കാരുണ്യം, നീതി, ദരിദ്രരോടുള്ള കരുതൽ എന്നിവ സുവിശേഷത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ദൈവവചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു എന്ന സത്യത്തെ അനുസ്മരിച്ചുകൊണ്ട്, ദൈവവചനം കേൾക്കുന്നതിൽ മാത്രം ഒതുങ്ങാതെ അതനുസരിച്ച് ജീവിക്കേണ്ടതിന്റെ പ്രാധാന്യം ബിഷപ്പ് തന്റെ വചനസന്ദേശത്തിൽ എടുത്തുപറഞ്ഞു. “നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം?” എന്നും “എന്റെ അയൽക്കാരൻ…
ശരീരമാസകലം ടാറ്റൂ ചെയ്ത് കനേഡിയൻ യുവാവ് ഗിന്നസ് പട്ടം നേടിയെടുത്തു
ആല്ബര്ട്ട: ശരീരത്തിൽ 90 ശതമാനത്തിലധികം ഭാഗത്തും ടാറ്റൂ ചെയ്ത് ഗിന്നസ് ലോക റെക്കോർഡിൽ ഇടംനേടി കനേഡിയൻ യുവാവ്. ‘എഫെമറൽ റെമി’ എന്നറിയപ്പെടുന്ന 38 -കാരനായ ആല്ബര്ട്ട സ്വദേശിയാണ് ലോകത്തെ ഞെട്ടിച്ച ഈ നേട്ടത്തിന് അർഹനായത്. 2005 -ൽ തന്റെ ഇടത് കയ്യിൽ മകന്റെ പേര് ടാറ്റൂ ചെയ്തുകൊണ്ടാണ് റെമി ഈ വിചിത്രമായ യാത്ര ആരംഭിക്കുന്നത്. പിന്നീട് ശരീരമാകെ മഷികൊണ്ട് മൂടിയെങ്കിലും അദ്ദേഹം അവിടെ നിർത്താൻ തയ്യാറായില്ല. വർഷങ്ങളായി ടാറ്റൂവിന് മുകളിൽ വീണ്ടും ടാറ്റു ചെയ്ത് അദ്ദേഹം ഏകദേശം നാൽപതോളം പാളികൾ തീർത്തു. ശരീരത്തിന്റെ ചില ഭാഗങ്ങളിലാകട്ടെ 100 -ലധികം തവണയാണ് ടാറ്റൂ ചെയ്തിട്ടുള്ളത്. നൂറിലധികം ശരീര സുഷിരങ്ങളിൽ ആഭരണങ്ങൾ അണിഞ്ഞ് ബോഡി മോഡിഫിക്കേഷനിൽ മുൻപിലായിരുന്നെങ്കിലും, തന്റെ ശരീരം മുഴുവൻ ടാറ്റൂ ചെയ്യുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. ചെറുപ്പത്തിൽ ഗോതിക് ശൈലിയിലുള്ള വസ്ത്രധാരണവും വ്യത്യസ്തമായ ഹെയർസ്റ്റൈലുകളും പരീക്ഷിച്ചിരുന്ന ആളാണ്…
മിടായികുന്നിലെ തണൽ മരങ്ങൾ (ഭാഗം-7): ജയശങ്കര് പിള്ള
“ബാലൻ സാറിന്റെ വീടല്ലേ” വിറയാർന്ന സ്വരത്തിൽ ദേവൻ തിരക്കി. “സാറിവിടില്,… പുറത്തു പോയിരിയ്ക്ക്യാ, ആരാ.” അമ്മ തിരക്കി. “അമ്മേ, ഞങ്ങള് മായയുടെ ക്ളാസ്സ് മേറ്റ്സ് ആണ്, എന്റെ പേര് വക്കച്ചൻ ” വക്കച്ചനാണ് മറുപടി പറഞ്ഞത്. “മായേടെയോ..മക്കളിവിടെ നില്ല്..ഓളെ വിളിയ്ക്കാട്ടോ…” അമ്മ അകത്തേക്ക് പോയി. ചാരിയിട്ട വാതിലിനു പിന്തിരിഞ്ഞു നിൽക്കുമ്പോള് ദേവന്റെ നെഞ്ചിടിപ്പു കൂടി വന്നു മുറ്റത്തേക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ഇടതൂർന്ന ചില്ലകൾക്കിടയിൽ ഉറക്കം തൂങ്ങിയ അണ്ണാറക്കണ്ണന്മാർ ഞെട്ടിയുണർന്നു ചിലക്കുവാൻ തുടങ്ങി. അകത്തെവിടെയോ ആകാശവാണിയിലൂടെ ഒഴുകിയെത്തിയിരുന്ന ചലച്ചിത്ര ഗാനങ്ങൾ പൊടുന്നനെ നിലച്ചു. “എടാ,.. വക്കച്ചാ .. ” അകത്തേക്ക് പ്രതീക്ഷയോടെ നോക്കി നിന്ന വക്കച്ചന്റെ കൈയ്യിൽ പിടിച്ചു ദേവൻ വിളിച്ചു. “നമുക്ക് തിരികെ പോയാലോ? കുഴപ്പായോ ? ” “നീ ഇങ്ങനെ പേടിച്ചാലോ… അവിടെ നിൽക്ക്” ചവിട്ടുപടിയിൽ നിന്നും മുറ്റത്തേക്കിറങ്ങിയ ദേവനെ അവൻ…
കൊളംബസ് ഡേ സ്പെഷ്യൽ: വഴി തെറ്റിപ്പോയ ഒരു ‘ദേശാടനക്കിളിയുടെ’ കണ്ടുപിടുത്തം! (സണ്ണി മാളിയേക്കൽ, ടെക്സാസ്)
നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം. പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു ചർച്ചാവിഷയം ഇതായിരുന്നു…. “ഭൂമി പരന്നതാണോ, അതോ ഉരുണ്ടതാണോ?” പാവം ജനങ്ങൾ അന്ന് പേടിച്ചു കഴിഞ്ഞിരുന്നു, ഭൂമിക്ക് അറ്റമുണ്ടെന്നും അങ്ങനെയെങ്ങാനും വക്കത്തെത്തിയാൽ കപ്പൽ നേരെ പാതാളത്തിലേക്ക് മറിഞ്ഞു വീഴുമെന്നും! പക്ഷേ, നമ്മുടെ ഹീറോ ക്രിസ്റ്റഫർ കൊളംബസ് മാത്രം ഒരു ലോജിക് പിടിച്ചു: “ഭൂമി ഉരുണ്ടതാണെങ്കിൽ, സ്പെയിനിൽ നിന്ന് പടിഞ്ഞാറോട്ട് തുഴഞ്ഞാൽ നേരെ ഇന്ത്യയിലെത്താം!” സംഗതി കേൾക്കുമ്പോൾ വലിയൊരു സയന്റിഫിക് തിയറി പോലെ തോന്നും. പക്ഷേ, കൊളംബസിന്റെ കുഴപ്പം എന്താണെന്നുവെച്ചാലോ? അയാൾ കണക്കുകൂട്ടിയ ഭൂമിയുടെ സൈസ് യഥാർത്ഥ ഭൂമിയുടെ പകുതിയേ ഉണ്ടായിരുന്നുള്ളൂ! ലോകത്തിന്റെ വലിപ്പം ഇത്രയേ ഉള്ളൂ എന്ന് സ്വയം വിശ്വസിപ്പിച്ച്, വഴിയിൽ അമേരിക്കയും കരീബിയൻ സമുദ്രവുമൊക്കെ കിടക്കുന്നുണ്ടെന്ന യാഥാർത്ഥ്യം കണ്ട് കണ്ണടച്ച് ഇരുട്ടാക്കി പുള്ളി കപ്പലിറങ്ങി. സ്പെയിനിലെ…
മന്ത്ര വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 11 മുതൽ 20 വരെ ഓൺലൈൻ പരിപാടികൾ
ന്യൂയോർക്ക്: നവരാത്രി ആഘോഷങ്ങൾക്ക് വ്യത്യസ്തമായൊരു മുഖം നൽകിക്കൊണ്ട് മന്ത്ര (MANTRAH USA) വനിതാ ഫോറം സംഘടിപ്പിക്കുന്ന NAV DURGAS 2026 ഒക്ടോബർ 11ന് ആരംഭിക്കും. പത്ത് ദിവസങ്ങളിലായി വിവിധ മേഖലകളിൽ പ്രാവീണ്യവും അനുഭവസമ്പത്തുമുള്ള പത്ത് വനിതകളാണ് വിശിഷ്ടാതിഥികളായി എത്തുന്നത്. ഓരോരുത്തരും തങ്ങളുടെ പ്രവർത്തനമേഖലകളിലെ അറിവും അനുഭവങ്ങളും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പങ്കുവയ്ക്കുകയും പ്രസക്തമായ വിഷയങ്ങളിൽ ചർച്ചകൾ നയിക്കുകയും ചെയ്യും. ആത്മീയതയും ദേവി ഉപാസനയും മുതൽ സ്ത്രീകളുടെ ആരോഗ്യം, ജീവിതശൈലി, സാംസ്കാരിക വിഷയങ്ങൾ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഈ പരിപാടിയിൽ ചർച്ചയാകും. ഓരോ ദിവസവും അതത് മേഖലകളിൽ അറിവും അനുഭവസമ്പത്തുമുള്ള വനിതകൾ തങ്ങളുടെ വൈദഗ്ധ്യവും പ്രായോഗിക അറിവുകളും പങ്കുവയ്ക്കും. മന്ത്ര വനിതാ ഫോറം ചെയർപേഴ്സൺ ഡോ. നീന കുമാറിന്റെ നേതൃത്വത്തിലാണ് പത്തുദിവസത്തെ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. നവരാത്രി ആഘോഷങ്ങൾക്കൊപ്പം അറിവും അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കാനും സമൂഹത്തിന് പ്രയോജനകരമായ…
കൊളംബസ് ദിനം : ചരിത്രത്തെ മാറ്റിമറിച്ച ഒരു യാത്രാസ്മരണ (സി വി സാമുവേൽ, ഡിട്രോയിറ്റ്)
എല്ലാ ഒക്ടോബറിലും അമേരിക്കയിൽ കൊളംബസ് ദിനം ആചരിക്കുന്നു. 1492 ഒക്ടോബർ 12-ന് ക്രിസ്റ്റഫർ കൊളംബസ് അമേരിക്കയിൽ എത്തിച്ചേർന്നതിന്റെ ഓർമ്മയ്ക്കായി ആചരിക്കുന്ന ഒരു ഫെഡറൽ അവധിയാണ് ഇത്. അറ്റ്ലന്റിക് സമുദ്രത്തിലൂടെ അദ്ദേഹം നടത്തിയ ഈ യാത്ര ലോകചരിത്രത്തിൽ പുതിയൊരു അധ്യായം തുറക്കുകയും, യൂറോപ്പും അമേരിക്കയും തമ്മിലുള്ള നൂറ്റാണ്ടുകൾ നീണ്ട സമ്പർക്കത്തിന് തുടക്കം കുറിക്കുകയും ചെയ്തു. എങ്കിലും, കൊളംബസ് ദിനം എന്നത് ഒരു ഒറ്റപ്പെട്ട സഞ്ചാരിയെക്കുറിച്ചുള്ള ഓർമ്മ മാത്രമല്ല. ഇത് ഇറ്റാലിയൻ-അമേരിക്കൻ പാരമ്പര്യം, കുടിയേറ്റം, തദ്ദേശീയരായ അമേരിക്കൻ ജനതയുടെ ചരിത്രം, യൂറോപ്യൻ പര്യവേക്ഷണങ്ങളുടെ സങ്കീർണ്ണമായ പാരമ്പര്യം എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. സ്പെയിനിലെ ഫെർഡിനാന്റ് രാജാവിന്റെയും ഇസബെല്ല രാജ്ഞിയുടെയും പിന്തുണയോടെ യാത്ര തിരിച്ച ഇറ്റാലിയൻ വംശജനായ പര്യവേക്ഷകനായിരുന്നു ക്രിസ്റ്റഫർ കൊളംബസ്. 1492-ൽ ഏഷ്യയിലേക്കുള്ള പടിഞ്ഞാറൻ പാത കണ്ടെത്തുമെന്ന പ്രതീക്ഷയോടെ, നിന, പിന്റ, സാന്താ മരിയ എന്നീ മൂന്ന് കപ്പലുകളുമായി കൊളംബസ് അറ്റ്ലന്റിക് മുറിച്ചുകടന്നു.…
ഡി.എസ്.എം.സി നോര്ത്ത് അമേരിക്കയുടെ ഗായകസംഘ പരിശീലന പരിപാടി
മാർത്തോമ്മാ സഭ നോർത്ത് അമേരിക്കാ ഭദ്രാസനത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് (DSMC) സംഗീതപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ആരാധനാ ശുശ്രൂഷയെ സമ്പന്നമാക്കുന്നതിനുമായി “7 NOTES: Choir Workshop” എന്ന ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 11, 18, 25 തീയതികളിൽ തുടർച്ചയായ മൂന്ന് ഞായറാഴ്ചകളിൽ, ഈസ്റ്റേൺ സമയം രാത്രി 8 മണിക്ക് Zoom പ്ലാറ്റ്ഫോമിലൂടെയാണ് പരിശീലനം നടക്കുന്നത്. സംഗീത അധ്യാപകൻ, ഗായകസംഘ ഡയറക്ടർ, സംഗീത നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജോഷൻ വർഗീസ് കോശിയാണ് ക്ലാസുകൾ നയിക്കുന്നത്. “സംഗീതത്തിലൂടെ ആരാധനയിൽ വളരുക” എന്നതാണ് പരിശീലനത്തിന്റെ പ്രമേയം. നിലവിൽ ഗായകസംഘങ്ങളിൽ സേവനം ചെയ്യുന്നവർ, മുൻകാല ഗായകസംഘാംഗങ്ങൾ, ഭാവിയിൽ ഗായകസംഘത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർ, വിശുദ്ധസംഗീതത്തിൽ താൽപര്യമുള്ളവർ എന്നിവർക്ക് പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ മൂന്ന് സെഷനുകളിലും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഗായകസംഘ മാസ്റ്റർമാരും നേതാക്കളും ഈ…
