യുഎസ്-ഇറാൻ ചർച്ചകൾ ചൊവ്വാഴ്ച ദോഹയിൽ നടക്കുമെന്ന് ട്രം‌പ്; ഇറാനും അമേരിക്കയും ടോം & ജെറി കളിക്കുകയാണെന്ന് ലോക രാഷ്ട്രങ്ങള്‍

ഇറാൻ ഒരു കൂടിക്കാഴ്ച അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അത് നാളെ (ചൊവ്വാഴ്ച) ദോഹയിലായിരിക്കുമെന്നും യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് പറഞ്ഞു. ഹോർമുസ് കടലിടുക്കിനെച്ചൊല്ലി നിലനിൽക്കുന്ന തർക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ട്രൂത്ത് സോഷ്യലിലാണ് അദ്ദേഹം ഈ വിവരം പോസ്റ്റ് ചെയ്തത്. വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ച ചൊവ്വാഴ്ച ഖത്തറിലെ ദോഹയിൽ നടക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇറാനാണ് കൂടിക്കാഴ്ചയ്ക്ക് അഭ്യർത്ഥിച്ചതെന്നും അദ്ദെഹം പറഞ്ഞു. ഒമാനിൽ ഒരു കണ്ടെയ്നർ കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് അടുത്തിടെ വർദ്ധിച്ച ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിലാണ് ഈ പ്രഖ്യാപനം. “ഇറാൻ ഒരു കൂടിക്കാഴ്ച അഭ്യർത്ഥിച്ചിട്ടുണ്ട്. അത് നാളെ ദോഹയിലായിരിക്കും,” ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷത്തിന് കാരണമായ ഹോർമുസ് കടലിടുക്കിനെച്ചൊല്ലി നിലനിൽക്കുന്ന തർക്കത്തിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സുപ്രധാന ജലപാതയുടെ നിയന്ത്രണം…

ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങളില്‍ ഇറാന്റെ ആക്രമണം; മിഡിൽ ഈസ്റ്റിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനൊരുങ്ങി അമേരിക്ക

ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന്, മിഡിൽ ഈസ്റ്റിലെ സൈനിക വിന്യാസം യുഎസ് പുനഃപരിശോധിക്കുന്നു. ചില താവളങ്ങൾ മാറ്റി സ്ഥാപിക്കുന്നതും പരിഗണനയില്‍. കുവൈറ്റ്: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിനെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, ആക്രമണങ്ങൾ തുടരുകയാണ്. ഒമാനിനടുത്തുള്ള ഹോർമുസ് കടലിടുക്കിൽ ഇറാൻ ഒരു കണ്ടെയ്നർ കപ്പലിനെ ലക്ഷ്യമിട്ടതിനെത്തുടർന്നാണ് സ്ഥിതി കൂടുതൽ വഷളായത്. പ്രതികരണമായി, യുഎസ് ഇറാനിയൻ ഡ്രോൺ, മിസൈൽ, റഡാർ ഇൻസ്റ്റാളേഷനുകൾ ആക്രമിച്ചു. തുടർന്ന് ഇറാൻ ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ചു. ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചതിനുശേഷം, ഇറാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ബഹ്‌റൈനിലെ യുഎസ് നാവിക താവളം ഉൾപ്പെടെ ഏകദേശം 20 യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ചിരുന്നു. മരണസംഖ്യ യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും,…

ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 2): ജയശങ്കര്‍ പിള്ള

ഗുരുപാദങ്ങൾ മരുത്വാമലയിലേക്ക്. ഗുരുവിന്റെ യാത്രകൾ വളരെ പ്രസിദ്ധമാണ് അറിവിന്റെയും ആത്മീയതയുടെയും അന്വേഷണപാത മരുത്വാമലയിലേക്ക് ചലിയ്ക്കുകയായിരുന്നു. സംസ്കൃതം, വേദങ്ങൾ, ഉപനിഷത്തുകൾ, ആയുർവേദം, തർക്കശാസ്ത്രം എന്നിവയിലെ പഠനം പൂർത്തിയാക്കിയപ്പോൾ നാണു ആശാന്റെ മനസ്സിൽ ഒരു വലിയ ചോദ്യം ഉയർന്നു. ഗ്രന്ഥങ്ങളിൽ വായിച്ച അറിവ് ജീവിതത്തിൽ അനുഭവിച്ചറിയാതെ അത് പൂർണമാകുമോ? ശാസ്ത്രങ്ങൾ ആത്മാവിനെക്കുറിച്ചും പരബ്രഹ്മത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുന്നുണ്ടെങ്കിലും സമൂഹത്തിൽ എന്തുകൊണ്ടാണ് മനുഷ്യർ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കപ്പെടുന്നത്? എന്തുകൊണ്ടാണ് ഈ അസമത്വവും,തൊട്ടുകൂടായ്മയും?എന്തുകൊണ്ടാണ് ക്ഷേത്രങ്ങൾ ചിലർക്കു മാത്രം തുറന്നുകൊടുക്കപ്പെടുന്നത്? മനുഷ്യന്റെ ആത്മാവ് ഒന്നാണെങ്കിൽ മനുഷ്യരും ഒന്നല്ലേ? അവന്റെ ദൈവങ്ങളും,ദൈവിക ദർശനങ്ങളും ഒന്നായിരിയ്ക്കേണ്ടേ? ഈ ചോദ്യങ്ങൾക്ക് പുസ്തകങ്ങളിൽ നിന്നുള്ള ഉത്തരങ്ങൾ മാത്രം മതിയാകില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അനുഭവത്തിലൂടെയുള്ള അറിവാണ് യഥാർത്ഥ ജ്ഞാനമെന്ന് മനസ്സിലാക്കിയ നാണു, കുടുംബജീവിതത്തിൽ നിന്ന് അകന്ന് ആത്മീയാന്വേഷണത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. ഭാരതത്തിന്റെ പുരാതന ഋഷിമാരെപ്പോലെ പ്രകൃതിയെ ഗുരുവാക്കിയും,അനുഭവങ്ങളെ,കാഴ്ചകളെ പാഠമാക്കിയും ഏകാന്തതയെ സഹചരനാക്കിയും…

തിരുത്തപ്പെടേണ്ട വഴികൾ: സണ്ണി മാളിയേക്കൽ

ഒരു ചെറിയ ഗ്രാമത്തിലെ മനോഹരമായ ഒരു വീട്ടിലായിരുന്നു ആ അപ്പനും അമ്മയും അവരുടെ ഏക മകനും ജീവിച്ചിരുന്നത്. പുറമെനിന്ന് നോക്കുന്നവർക്ക് സന്തോഷം നിറഞ്ഞൊരു കുടുംബം. എന്നാൽ ആ വീടിന്റെ ചുവരുകൾക്ക് പറയാൻ മറ്റൊരു കഥയുണ്ടായിരുന്നു. മകന് പ്രായപൂർത്തിയായതോടെ അപ്പനും അവനും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായി. ചെറിയ കാര്യങ്ങൾക്ക് തുടങ്ങുന്ന തർക്കങ്ങൾ വലിയ വഴക്കുകളിലാണ് കലാശിച്ചിരുന്നത്. ദേഷ്യം വന്നാൽ മകൻ നിയന്ത്രണം വിട്ട് വീട്ടിലെ സാധനങ്ങൾ എടുത്തുപൊട്ടിക്കും. കൺമുന്നിൽ കാണുന്നതെല്ലാം തല്ലിത്തകർക്കുമ്പോൾ അവന്റെ ഉള്ളിലെ ദേഷ്യം വാക്കുകളായി പുറത്തുവരും: “I hate this house! I hate you all! എന്തിനാ എന്നെ ഈ വീട്ടിൽ ജനിപ്പിച്ചത്? എനിക്ക് വെറുപ്പാണ് ഈ ജീവിതം!” മകന്റെ ഈ വാക്കുകൾ അപ്പന്റെ നെഞ്ചിൽ ആണിയടിച്ചു കയറ്റുന്നത് പോലെയായിരുന്നു. പ്രായമായി വരുംതോറും മകൻ കൂടുതൽ അസംതൃപ്തനും അക്രമാസക്തനുമായി മാറുന്നത് ആ പിതാവിന് താങ്ങാൻ…

പുരോഗമന സാഹിത്യം ദുഃഖസാന്ദ്രമാണ്: കാരൂർ സോമൻ (ചാരുംമൂടൻ)

മലയാള സാഹിത്യ സംസ്‌കാരത്തെ നിർമ്മത്സരബുദ്ധിയോടെ പരിശോധിച്ചാൽ ഇന്ന് നമ്മൾ എത്തി നിൽക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യകളിലാണ്. ഏത് രംഗത്തെപോലെ ഭാഷയെയും പരിപോഷിപ്പിക്കുവാൻ എല്ലാം സാമഗ്രികളും അവർ പ്രധാനം ചെയ്യുന്നു. ഭാവനാസമ്പന്നരായ പ്രതിഭകൾ ആശയപൗഷകല്യം കൊണ്ട്  സംഭാവ്യങ്ങളാക്കുന്ന യഥാർഥ ജീവിതത്തെ അനശ്വരമാക്കിയ ഭാഷയിൽ ഇന്ന് കല്ലും പതിരും തിരിച്ചറിയാൻ സാധിക്കുന്നില്ല. ആധുനിക സാങ്കേതിക സാധ്യതകളെ അങ്ങേയറ്റം പ്രയോജനപ്പെടുത്തേണ്ട തുണ്ട്. ഇതിൽ നിന്ന് ഉരുത്തിരിയുന്ന ഒരു ചോദ്യമുണ്ട്. കാളിദാസൻ ശകുന്തളക്ക് ജന്മം നല്കി യതുപോലെ വായനക്കാരുടെ പ്രതീക്ഷകൾക്കൊപ്പമുയരാൻ യാന്ത്രികമായി ഉല്പാദിപ്പിക്കുന്ന എഴുത്തുകൾക്ക് സർഗാത്മകമായി എത്രമാത്രം കാവ്യകലയുടെ ചാരുത കണ്ടെത്താൻ സാധിക്കും? ആശയപരമായി നിലവാരമില്ലാത്ത അവാർഡുകൾ വാങ്ങുന്നവർക്ക്  സാധിക്കുന്നുണ്ടോ? യഥാർത്ഥ സാഹിത്യ സൃഷ്ടികൾ ജീവിത സ്പർശിയായിരിക്കണമെന്നത് തർക്കമുള്ള കാര്യമല്ല. യാഥാർഥ്യങ്ങളെ ആത്മവത്തമാക്കുന്ന മഹത്തരമായ സാഹിത്യ സൃഷ്ടികളെ ആദ രിക്കുന്നതും തെറ്റല്ല. ഇന്നത്തെ കമ്പോള സംസ്‌കാരത്തെപറ്റി, എഴുത്തുകാർ അവരുടെ അന്തസ്സ് കെടുത്തുന്നതിനെപ്പറ്റി…

ചരിത്രത്തിലാദ്യമായി ഹൂസ്റ്റണിൽ കരുത്തരായ ബ്രസീൽ ഇന്ന് (ജൂൺ 29, തിങ്കളാഴ്ച) ജപ്പാനെ നേരിടും

ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കരുത്തരായ ബ്രസീൽ ഇന്ന് (ജൂൺ 29, തിങ്കളാഴ്ച) ജപ്പാനെ നേരിടും. ടെക്സാസിലെ പ്രശസ്തമായ ഹൂസ്റ്റൺ എൻആർജി (NRG) സ്റ്റേഡിയത്തിലാണ് ഈ ചരിത്ര മത്സരം നടക്കുന്നത്. ബ്രസീൽ ദേശീയ ഫുട്ബോൾ ടീം തങ്ങളുടെ ചരിത്രത്തിലാദ്യമായാണ് ഈ സ്റ്റേഡിയത്തിൽ ഒരു മത്സരത്തിനായി ബൂട്ട് കെട്ടുന്നത്.അത്യാധുനിക സൗകര്യങ്ങളുമായി എൻആർജി സ്റ്റേഡിയംഏകദേശം 68,777 കാണികളെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് എൻആർജി സ്റ്റേഡിയം. മാറ്റിവെക്കാവുന്ന മേൽക്കൂരയുള്ള  ലോകത്തിലെ ആദ്യത്തെ എൻഎഫ്എൽ സ്റ്റേഡിയങ്ങളിൽ ഒന്നാണിത്. കായിക ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട 2004, 2017 വർഷങ്ങളിലെ പ്രശസ്തമായ ‘സൂപ്പർ ബൗൾ’ മത്സരങ്ങൾക്കും ഈ മൈതാനം വേദിയായിട്ടുണ്ട്. കൂടാതെ 2016, 2024 വർഷങ്ങളിലെ കോപ്പ അമേരിക്ക ടൂർണമെന്റുകൾക്കും, ലോകത്തിലെ ഏറ്റവും വലിയ റോഡിയോ (Rodeo) മേളകൾക്കും, ബിയോൺസ്, ടെയ്‌ലർ സ്വിഫ്റ്റ് തുടങ്ങിയ ആഗോള സംഗീത…

വൈറ്റ് ഹൗസിലും കെന്നഡി സെന്ററിലും ട്രംപ് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ വെറും “അഹങ്കാര പദ്ധതികളെന്നു” പരിഹസിച്ചു ബൈഡൻ

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ  കടുത്ത ഭാഷയിൽ പരിഹസിച്ചു.ജൂൺ 27-ന്  മേരിലാൻഡിൽ നടന്ന ഒരു ചടങ്ങിലാണ് ബൈഡന്റെ ഈ പരാമർശം. വൈറ്റ് ഹൗസിലും കെന്നഡി സെന്ററിലും ട്രംപ് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ വെറും “അഹങ്കാര പദ്ധതികൾ” ആണെന്ന് ബൈഡൻ ആരോപിച്ചു. ട്രംപ് സ്വന്തം പേരിൽ ഒരു ആർച്ച് നിർമിക്കാൻ ശ്രമിക്കുന്നുവെന്നും, ലിങ്കൺ മെമ്മോറിയൽ റിഫ്ലെക്റ്റിംഗ് പൂൾ നന്നാക്കാൻ സ്വന്തം ആളുകളെ ഏൽപ്പിച്ചുവെന്നും ബൈഡൻ കുറ്റപ്പെടുത്തി. ഈ പദ്ധതികളിലെ പണച്ചെലവിനെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും ഇതിനകം തന്നെ വ്യാപക വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ രാഷ്ട്രീയ ഭാവി തകർത്ത സംവാദത്തിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് ട്രംപിനെതിരെയുള്ള അദ്ദേഹത്തിന്റെ ഈ കടുത്ത പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

ഒക്ലഹോമയിൽ ജൂലൈ 1 മുതൽ അധ്യാപകരുടെ ശമ്പളം വർദ്ധിക്കും, വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിലക്ക്

ഒക്ലഹോമ:ഒക്ലഹോമ സംസ്ഥാനത്ത് ജൂലൈ 1 മുതൽ പുതിയ വിദ്യാഭ്യാസ നിയമങ്ങൾ നിലവിൽ വരുന്നു. പ്രധാനമായും രണ്ട് മാറ്റങ്ങളാണ് പുതിയ ബില്ലുകളിലൂടെ വരുന്നത്: സംസ്ഥാനത്തെ അധ്യാപകരുടെ അടിസ്ഥാന ശമ്പളത്തിൽ 2,000 ഡോളറിന്റെ വർദ്ധനവ് ഉണ്ടാകും.വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നതു മുതൽ ക്ലാസ് കഴിയുന്നതു വരെ മൊബൈൽ ഫോണുകൾ പൂർണ്ണമായും പൂട്ടി വെക്കണം. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി വൻ വിജയമായതിനെത്തുടർന്നാണ് ഇപ്പോൾ നിയമമാക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനും അച്ചടക്കം നിലനിർത്താനും സഹായിച്ചതായി അധികൃതർ വ്യക്തമാക്കി. എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ ഫോൺ ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടായിരിക്കും.

“ധീരാ….വീരാ…..ഒന്നടങ്ങ്!” (നര്‍മ്മ ലേഖനം): രാജു മൈലപ്ര

“എന്റെ നാരായണാ… മദ്യവിമുക്തമായ കിനാശേരി; അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം. അതു വല്ലോം ഇവനറിയാമോ?” ‘മനസ്സിനക്കരെ’ എന്ന സിനിമയില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗ് ഇപ്പോള്‍ ഓര്‍ക്കുവാന്‍ കാരണമുണ്ട് ‘മദ്യവിമുക്തമായ ഒരു കേരളം’ സ്വപ്‌നം കണ്ടുകൊണ്ട് ഒരു അഭിനവ ഗാന്ധി ഇറങ്ങിയിട്ടുണ്ട് – സാക്ഷാല്‍ സുധീരന്‍. “ധീരാ….വീരാ….വി.എം. സുധീരാ…. ധീരതയോടെ നയിച്ചോളൂ ലക്ഷം….ലക്ഷം….പിന്നാലെ……” എന്റെ യൗവന കാലത്ത് കേരളത്തിലെ കലാലയങ്ങളില്‍ മുഴങ്ങി കേട്ട ഒരു മുദ്രാവാക്യമായിരുന്നു അത്. സഖാവ് പിണറായി വിജയന്‍ ഭരിച്ച പത്തു വര്‍ഷക്കാലം, വായില്‍ പഴം തിരുകി നടക്കുകയായിരുന്ന ധീരനായ ഈ വീരന്‍. ‘കമാ’ന്നൊരു അക്ഷരം മിണ്ടാന്‍ അന്ന് അങ്ങേര്‍ക്ക് ധൈര്യമില്ലായിരുന്നു. വല്ലതും എതിര്‍ത്ത് പറഞ്ഞിരുന്നെങ്കില്‍ വിവരമറിഞ്ഞേനേ! ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഇല്ലാതാക്കിയതും ഇങ്ങേരുടെ ‘മദ്യനയം’ ആയിരുന്നു. പാവം കുഞ്ഞൂഞ്ഞിനെ ഇയാള്‍ നിലം തൊടീച്ചില്ല. കോണ്‍ഗ്രസിലെ രണ്ട് കപട ആദര്‍ശവാദികളാണ് അറയ്ക്കല്‍ ആന്റണിയും, ആലപ്പുഴ സൂധീരനും.…

24 മണിക്കൂറിനുള്ളിൽ രണ്ടാം തവണയും ഇറാനുള്ളിൽ അമേരിക്ക വൻ വ്യോമാക്രമണം നടത്തി

ദോഹ (ഖത്തര്‍): വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ അടുത്തിടെ വെടിനിർത്തൽ കരാർ ഒപ്പിട്ടിട്ടും, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും തിളച്ചു മറിയുന്ന ഘട്ടത്തിലെത്തി. 24 മണിക്കൂറിനുള്ളിൽ രണ്ടാം തവണയും, യുഎസ് ഇറാനുള്ളിൽ വൻ വ്യോമാക്രമണം നടത്തി. ശനിയാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം നടന്ന ഈ ആക്രമണം ഇരു രാജ്യങ്ങളെയും വീണ്ടും യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ പ്രധാന സൈനിക നടപടി നടത്തിയത്. ഈ വ്യോമാക്രമണത്തിൽ യുഎസ് യുദ്ധവിമാനങ്ങൾ നിരവധി പ്രധാന ഇറാനിയൻ സൈനിക സ്ഥാപനങ്ങൾ നശിപ്പിച്ചു. പ്രധാനമായും ഇറാന്റെ സൈനിക നിരീക്ഷണ അടിസ്ഥാന സൗകര്യങ്ങൾ, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സൈറ്റുകൾ, ഡ്രോൺ സംഭരണ ​​സൗകര്യങ്ങൾ എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. കൂടാതെ, കടലിൽ വാണിജ്യ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്താനുള്ള ഇറാന്റെ മൈൻ…