വാഷിംഗ്ടണ്‍: സെപ്തംബറില്‍ വൈറ്റ് ഹൗസില്‍ നടക്കുന്ന പസഫിക് ദ്വീപ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുമെന്ന് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാൻ ശനിയാഴ്ച വെളിപ്പെടുത്തി. ഈ മാസാവസാനം നേതാക്കളെ വാഷിംഗ്ടണിലേക്ക് ഒരു മീറ്റിംഗിനും അത്താഴത്തിനും ക്ഷണിക്കുമെന്നും ഷെര്‍മാന്‍ പറഞ്ഞു. അമേരിക്കയ്ക്കും പസഫിക് ദ്വീപ് രാഷ്ട്രങ്ങൾക്കും പരസ്പരം കേൾക്കാനും മനസ്സിലാക്കാനുമുള്ള ചരിത്രപരമായ അവസരമായിരിക്കും ഈ ഒത്തുചേരലെന്ന് ഷെർമാൻ പറഞ്ഞു. ചൈനയ്ക്കെതിരെ പസഫിക് സഖ്യത്തെ ശക്തിപ്പെടുത്തുന്നതിന് യുഎസ് നടത്തുന്ന നയതന്ത്രത്തിന്റെ ഭാഗമാണ് നടപടി. പസഫിക് ഐലൻഡ് ഫോറത്തിൽ അടുത്തിടെ ഒരു സുപ്രധാന പ്രസംഗം നടത്തിയ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഉച്ചകോടിയില്‍ പങ്കെടുക്കും. രണ്ടാം ലോകമഹായുദ്ധത്തിലെ ഗ്വാഡൽ കനാൽ യുദ്ധത്തെ അനുസ്മരിച്ച് ശനിയാഴ്ച അയൽരാജ്യമായ സോളമൻ ദ്വീപുകളിൽ നിരവധി പരിപാടികളോടെ ആഘോഷിക്കുന്നുണ്ട്. സോളമൻ ദ്വീപുകൾ കേന്ദ്രീകരിച്ച് ദക്ഷിണ…
Category: AMERICA
യുഎസും ഫിലിപ്പൈൻസും തമ്മിലുള്ള പുതിയ ബന്ധം ബ്ലിങ്കെൻ സ്ഥിരീകരിച്ചു
വാഷിംഗ്ടണ്‍/മനില: ഓഗസ്റ്റ് 6-ന് മനില സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അസാധാരണമായിരുന്നുവെന്ന് പുതിയ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. രണ്ട് രാഷ്ട്രങ്ങളുടെയും സഹകരണ പ്രതിരോധ കരാറിനോടുള്ള വാഷിംഗ്ടണിന്റെ പ്രതിബദ്ധത ബ്ലിങ്കൻ ആവർത്തിച്ച് ഉറപ്പിക്കുകയും, ഫിലിപ്പീൻസുമായുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തില്‍ ഉറപ്പിക്കാന്‍ മാർക്കോസ് ജൂനിയറിന്റെ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അഭിനന്ദിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിൽ ബ്ലിങ്കെന്റെ ഫിലിപ്പീന്‍സിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. “ഞങ്ങളുടെ ബന്ധം തികച്ചും അസാധാരണമാണ്, അത് യഥാർത്ഥമായി സൗഹൃദത്തിൽ അധിഷ്ഠിതമാണ്,” അദ്ദേഹം പറഞ്ഞു. സഖ്യം ദൃഢമാണെന്നും, അതിന്റെ ഫലമായി അത് ഇരു രാജ്യങ്ങളേയും ശക്തരാക്കുമെന്ന് കരുതുന്നതായും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. പരസ്പര പ്രതിരോധ ഉടമ്പടി അർപ്പണബോധമുള്ള ഒന്നാണ്. പൊതുവായ വെല്ലുവിളികളിൽ നിങ്ങളുമായി സഹകരിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
ഫോമാ വെസ്റ്റേൺ റീജിയൻറെ കൺവെൻഷൻ കിക്ക് ഓഫിലും മയൂഖം ക്രൗണിങ്ങിലും “ഫാമിലി ടീം” സാന്നിധ്യം ശ്രദ്ധേയമായി
സാൻഫ്രാൻസിസ്കോ: ഫോമായുടെ ദ്വൈവാർഷിക കൺവൻഷനു മുന്നോടിയായി സാൻഫ്രാൻസിക്കോയിൽ ഫോമാ വെസ്റ്റേൺ റീജിയൻറെ ആഭിമുഖ്യത്തിൽ ദ്വൈവാർഷിക കൺവൻഷൻറെ രജിസ്ട്രേഷൻ കിക്ക് ഓഫും മയൂഖം ക്രൗണിങ്ങും അതിഗംഭീരമായി നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ “ഫോമാ ഫാമിലി ടീം” ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. റീജിയണൽ വൈസ് പ്രസിഡൻറ് ജോസ് വടകര, നാഷണൽ കൺവീനർമാരായ ഡോ. പ്രിൻസ് നെല്ലിക്കാട്ട്, ജോസഫ് ഔസോ, വിമൻസ് ഫോറം പ്രതിനിധി ജാസ്മിൻ പരോൾ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ, കൺവെൻഷൻ കോ-ചെയർ റെനി പൗലോസ്, വെസ്റ്റേൺ റീജിയൺ ചെയർ വിൻസെൻറ് ബോസ്, കൺവെൻഷൻ നാഷണൽ രജിസ്ട്രേഷൻ കോർഡിനേറ്റർ സാജൻ മൂലേപ്ലാക്കൽ, കൺവെൻഷൻ വെസ്റ്റേൺ റീജിയൺ കോർഡിനേറ്റർ സിജിൽ പാലക്കലോടി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “കിക്ക് ഓഫ്” പരിപാടിയിൽ വിവിധ അംഗസംഘടന അംഗങ്ങളും സമൂഹത്തിലെ പ്രമുഖരായ…
നികുതി സമര്‍പ്പിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെയും ഒരു അംഗമായി കണക്കാക്കണമെന്ന് ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യൂ
ജോര്‍ജിയ: ജോര്‍ജിയ സംസ്ഥാനത്ത് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെ ആശ്രിതനായി ക്ലെയിം ചെയ്യാമെന്ന് ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഗര്‍ഭസ്ഥ ശിശുവിനു 3000 ഡോളറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. ലിവിങ് ഇന്‍ഫന്റ് ആന്‍ഡ് ഫാമലിസ് ഈക്വാലിറ്റി ആക്ടിനു വിധേയമായാണ് പുതിയ പ്രഖ്യാപനം. ഹൃദയ സ്പന്ദനമുള്ള ഗര്‍ഭസ്ഥ ശിശുവിനാണ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കുകയെന്ന് റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. 2022 ല്‍ വ്യക്തിഗത ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്തവര്‍ക്ക് 3000 ഡോളറിന്റെ ആനുകൂല്യം ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹൃദയ സ്പന്ദനം ആരംഭിച്ച ഗര്‍ഭസ്ഥ ശിശുവിന് ആനുകൂല്യം എങ്ങനെയെല്ലാം അവകാശപ്പെടാമെന്നതിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നും റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു.
തലച്ചോറില്‍ ആറ് ശസ്ത്രക്രിയക്ക് വിധേയയായ ഡോക്ടര്‍ രോഗികളെ പരിശീലിപ്പിക്കുന്നു
ഹൂസ്റ്റണ്‍ : മെമ്മോറിയല്‍ റിഹാബ് ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ.ക്ളോഡിയ മാര്‍ട്ടിനസ് ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗിയായിരുന്നുവെങ്കിലും വിജയകരമായി അതിനെ അതിജീവിച്ചു ഇപ്പോള്‍ ഇവിടെ രോഗികളെ പരിശീലിപ്പിക്കുന്നു . യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് തലച്ചോറിനെ ബാധിക്കുന്ന മാല്‍ഫോര്‍മേഷന്‍ എന്ന അപൂര്‍വ രോഗത്തിന് വിധേയയായത് . ബ്രെയിന്‍ ടിഷ്യു സ്‌പൈനല്‍ കോഡിലേക്ക് വളര്‍ന്നു വരുന്ന ഈ രോഗം ശരീരത്തെ മുഴുവന്‍ തളര്‍ത്താന്‍ കഴിയുന്ന ഒന്നായിരുന്നു . രോഗം സ്ഥിരീകരിച്ചതോടെ രണ്ടു വലിയ ബ്രെയിന്‍ ശാസ്ത്രക്രിയക്കാണ് ഇവര്‍ വിധേയരായത് എന്നാല്‍ ചെറുപ്പം മുതല്‍ ഡോക്ടറാകണമെന്ന മോഹത്തിന് ഈ ശസ്ത്രക്രിയ തടസ്സമാകരുതെന്ന നിര്‍ബന്ധം ഇവര്‍ക്കുണ്ടായിരുന്നു . എന്നാല്‍, ആറാമത്തെ ശസ്ത്രക്രിയ ഇവരുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തി പെട്ടെന്നുണ്ടായ പക്ഷാഘാതം കഴുത്തു മുതലുള്ള ശരീരാവയവങ്ങളെ തളര്‍ത്തി , എഴുതുന്നതിനോ ലാപ്ടോപ് ഉപയോഗിക്കുന്നതിനോ പുസ്തകത്തിന്റെ പേജുകള്‍ പോലും മറിക്കുന്നതിനോ…
മനുഷ്യന്റെ ചെറിയ ആവശ്യങ്ങളിലും ദൈവത്തെ കാണുവാൻ സാധിക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യം: റവ.ഫാ. ജേക്കബ് അനീഷ് വർഗീസ്
ഡാലസ്: മനുഷ്യന്റെ ചെറിയ ആവശ്യങ്ങളിലും ദൈവത്തെ കാണുവാൻ സാധിക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യമെന്ന് കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ ഡാലസ് സെന്റ്.മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ (14133 Dennis Lane, Farmers Branch, Tx 75234) വെച്ച് നടന്ന ഇരുപത്തി അഞ്ചാമത് സംയുക്ത സുവിശേഷ കൺവെൻഷന്റെ പ്രാരംഭ ദിവസത്തെ മുഖ്യ സന്ദേശത്തിലൂടെ നാഗപ്പൂർ സെന്റ്.തോമസ് ഓർത്തഡോക്സ് സെമിനാരി അധ്യാപകനും, വേദ പണ്ഡിതനും ആയ റവ.ഫാ.ജേക്കബ് അനീഷ് വർഗീസ് അഹ്വാനം ചെയ്തു. ദൈവസാന്നിധ്യം നഷ്ടപ്പെടുമ്പോൾ ആണ് മനുഷ്യൻ സംശയത്തിന് അടിമകൾ ആകുന്നതെന്നും വേദവചനത്തെ അടിസ്ഥാനമാക്കി ഉത്‌ബോധിപ്പിച്ചു. . കെഇസിഎഫ് പ്രസിഡന്റ് വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പായുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വിവിധ സഭാവിഭാഗത്തിൽപ്പെട്ട അനേക വൈദീകരും, വിശ്വാസികളും പങ്കെടുത്തു. ഇന്നും, നാളെയും വൈകിട്ട് 6.30 മുതൽ 9 മണി വരെ നടക്കുന്ന കൺവെൻഷനിലും ഫാ.ജേക്കബ് അനീഷ് വർഗീസ്…
ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ഓസ്റ്റിനിൽ വർണ്ണശബളമായ തുടക്കം
ഓസ്റ്റിന്‍: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് – ഒക്ലഹോമ റീജണിലെ സീറോ മലബാർ പാരീഷുകൾ പെങ്കെടുക്കുന്ന നാലാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു (ഐപിഎസ്എഫ് 2022) ഓസ്റ്റിനിൽ വർണ്ണശബളമായ തുടക്കം. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് തിരി തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. ഫാ കുര്യൻ നെടുവേലിചാലുങ്കൽ (പ്രൊക്യൂറേറ്റർ), ഫെസ്റ്റ് ചെയർമാനും ഓസ്റ്റിൻ ഇടവക വികാരിയുമായ ഫാ.ആന്റോ ആലപ്പാട്ട്, ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ്, ഫാ ജോണിക്കുട്ടി പുലിശ്ശേരി, ഫാ ക്രിസ്റ്റി പറമ്പുക്കാട്ടിൽ , ഫാ പോൾ കൊടകരക്കാരൻ , ഫാ കെവിൻ മുണ്ടക്കൽ തുടങ്ങി റീജണിലെ മറ്റു വൈദികരും, ജിബി പാറയ്ക്കൽ ( മുഖ്യ സ്പോൺസർ, പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ) മറ്റു റീജണൽ കോർഡിനേറ്റേറുമാരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. റീജണിലെ വിശ്വാസികളുടെ കൂട്ടായ്മാക്കും ദൈവമഹത്വത്തിനായും ഈ…
ഒഐസിസി യൂഎസ്എ ഹൂസ്റ്റൺ-സ്വാതന്ത്ര്യ ദിനാഘോഷവും മുൻ സൈനികരെ ആദരിക്കലും ഓഗസ്റ്റ് 14 ന്
ഹൂസ്റ്റൺ: ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മാതൃരാജ്യത്തിന്റെ കര – നാവിക – വ്യോമ സേനകളിൽ സേവനമനുഷ്ടിച്ചുള്ള ഹൂസ്റ്റൺ നിവാസികളായ സൈനികരെ ആദരിക്കുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 – മത് വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ആദരിക്കൽ ചടങ്ങു നടത്തപ്പെടുന്നത്. ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം 5.30 നു മിസ്സോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ ( 2437, FM 1092 Rd, Missouri City, TX 77489) വച്ച് നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിയ്ക്കും. മലയാളികളുടെ അഭിമാനവും ആദരണീയരുമായ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു…
മാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന മോട്ടോർ സൈക്കിൾ റാലി വൻ വിജയം
ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയും ഫില്ലി ഇന്ത്യൻസ് റൈഡേഴ്‌സ് ടീമും ചേർന്ന് ‘റൈഡേഴ്‌സ് എഗൈൻസ്റ്റ് ഗൺ വയലൻസ്’ എന്ന ടാഗ് ലൈനോടെ സംഘടിപ്പിച്ച മോട്ടോർ സൈക്കിൾ റാലി പുതുമകൊണ്ടും ജനപങ്കാളിത്തം കൊണ്ടും വൻ വിജയമായി. സമീപകാലത്ത് അമേരിക്കയില്‍ നടന്ന മാസ് ഷൂട്ടിംഗിലും ഗണ്‍ വയലന്‍സിലും നൂറുകണക്കിന് ജീവനുകളാണ് അപഹരിക്കപ്പെട്ടത് . ഫിലാഡൽഫിയയിൽ മാത്രം ഇതുവരെ 315-ലധികം ജീവൻ അപഹരിച്ചു. ഇത്തരം അതിക്രമങ്ങൾക്കെതിരെ അതിശക്തവും സുതാര്യവുമായ ഗണ്‍ കണ്‍ട്രോള്‍ നിയമങ്ങള്‍ വേണമെന്ന് ലോമേക്കേഴ്‌സ് ഉള്‍പ്പെടെയുള്ള ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചത്. ഇതിന്റെ രജിസ്ട്രേഷനിൽക്കൂടി ലഭിച്ച തുക ഫിലാഡൽഫിയയിലും സമീപപ്രദേശങ്ങളിലും ഭക്ഷണമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പാവങ്ങൾക്ക് ഭക്ഷണം നൽകുവാനായി വിനിയോഗിക്കും. ലാങ്‌ഹോണിലെ സ്റ്റാർസ് ആൻഡ് സ്ട്രൈപ്‌സ് ഹാർലി ഡേവിസണിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച റാലി…
ഫൊക്കാന ട്രസ്റ്റീ ബോർഡിന് നവ നേതൃത്വം
അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫൊക്കാനയുടെ 2022-24 വർഷങ്ങളിലേക്കുള്ള ട്രസ്റ്റി ബോർഡ് ഭാരവാഹികളായി സജി എം പോത്തൻ (ചെയർമാൻ), സണ്ണി മറ്റമന (വൈസ് ചെയർമാൻ), ഏബ്രഹാം ഈപ്പൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമൊഴിയുന്ന അംഗങ്ങളായ മാമ്മൻ സി ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്,ബെൻ പോൾ,സ്റ്റാൻലി എത്തുനിക്കൽ എന്നിവരെ യോഗം പ്രത്യേകം അനുമോദിക്കുകയും സ്തുത്യർഹമായ സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും,പുതുതായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി മറ്റമന, ജോജി തോമസ്, ടോണി കല്ല് കാവുങ്കൽ ,ഈ വർഷം മുതൽ പൂർണ്ണ ഔദ്യോഗീക അംഗങ്ങളാകുന്ന മുൻ പ്രസിഡൻ്റ് ജോർജി വർഗീസ്,മുൻ സെക്രട്ടറി സജിമോൻ ആൻറണി, എക്സ് ഓഫീഷ്യോ അംഗങ്ങളായ പുതിയ പ്രസിഡൻ്റ് ഡോ.ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ.കലാ ഷാഹി എന്നിവരെ സ്വാഗതം ചെയ്യുകയും ചെയ്തു. പുതിയ…
