ക്നാനായക്കാരും തെക്കൻ മെസൊപൊട്ടോമിയായും പറിച്ചുനടലും: ചാക്കോ കളരിക്കൽ

തെക്കുംഭാഗർ (ക്നാനായക്കാർ) എന്ന മലങ്കര യഹൂദ ഗോത്രത്തെ തെക്കൻ മെസൊപൊട്ടോമിയാ (തെക്കൻ ഇറാഖ്)-യിലേക്ക് പറിച്ചുനടാനുള്ള ശ്രമം പുരോഗമിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രത്യേക ആചാര, വിശ്വാസ വ്യത്യാസങ്ങൾ കൂടാതെ സ്വവംശവിവാഹനിഷ്ഠ മുറുകെ പിടിക്കുന്ന ഒരു ഗോത്രമാണ് ക്നാനായക്കാർ. അവർ അതിൽ അഭിമാനം കൊള്ളുന്നു. അവർ 16 നൂറ്റാണ്ടുകൾക്കു മുമ്പ് ക്നായിത്തൊമ്മൻ എന്ന ഒരു വ്യവസായിയുടെ കൂടെ അക്കാലത്തെ മലങ്കരയിലേക്ക്‌ (ഇപ്പോഴത്തെ കേരളം) കുടിയേറി പാർത്തെന്നാണ് അവരുടെ വിശ്വാസം. അവർ ഇന്ന് കേരളത്തിലെ രണ്ട് ക്രിസ്ത്യൻ വിഭാഗങ്ങളായി നിലകൊള്ളുന്നു, കത്തോലിക്കരും യാക്കോബായക്കാരും. ക്നാനായക്കാരുടെ സ്വവംശവിവാഹ  നിഷ്ഠ നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചതിനെ തുടർന്ന് യഥാർത്ഥ ക്നാനായക്കാരിലെ തീവ്ര ചിന്തകരാണ് തങ്ങളുടെ സ്വന്തം നാടായ തെക്കൻ മെസൊപൊട്ടോമിയായിലേക്ക് പറിച്ചുനടാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നല്കുന്നതെന്നറിയുന്നു. കേരള ഹൈക്കോടതി വിധിക്കെതിരെ ഒരു ക്നാനായ തീവ്രവാദി നേതാവിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു: ” മെത്രാപ്പോലീത്തായും കൂട്ടരും…

“ഒന്നുകിൽ സമാധാനം അല്ലെങ്കിൽ യുദ്ധത്തിന് തയ്യാറാകുക”; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

നയതന്ത്രത്തിന്റെ പാത സ്വീകരിക്കണോ അതോ ഏറ്റുമുട്ടൽ സമീപനം തുടരണോ എന്ന് തീരുമാനിക്കേണ്ടത് ഇനി അമേരിക്കയാണെന്ന് ടെഹ്‌റാനിൽ വിദേശ നയതന്ത്രജ്ഞരോട് സംസാരിക്കവെ ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി ഊന്നിപ്പറഞ്ഞു. ഇറാന്റെ പുതിയ സമാധാന നിർദ്ദേശം നിരസിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചതിന് പിന്നാലെ, ഇനി തങ്ങളുടെ അടുത്ത നടപടികൾ പൂർണ്ണമായും അമേരിക്കയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഇറാൻ വ്യക്തമാക്കി. ടെഹ്‌റാനിൽ വിദേശ നയതന്ത്രജ്ഞരോട് സംസാരിച്ച ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി, നയതന്ത്രം പിന്തുടരണോ അതോ ഏറ്റുമുട്ടൽ സമീപനം തുടരണോ എന്ന് തീരുമാനിക്കേണ്ടത് ഇനി അമേരിക്കയാണെന്ന് ഊന്നിപ്പറഞ്ഞു. രണ്ട് സാഹചര്യങ്ങൾക്കും ഇറാൻ പൂർണ്ണമായും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിച്ച ട്രംപ്, ടെഹ്‌റാന്റെ നിർദ്ദേശം പുനഃപരിശോധിക്കുമെന്ന് പറഞ്ഞെങ്കിലും അതിന്റെ വിജയസാധ്യതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. ഇറാൻ ഇതുവരെ തങ്ങളുടെ…

മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഗോൾഡൻ ജൂബിലി; ബിജു നാരായണൻ ലൈവ് മ്യൂസിക് ഷോ ഇന്ന് വൈകിട്ട് 5.30 ന്

ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ നേതൃത്വത്തിൽ ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഉൾക്കൊള്ളുന്ന വിവിധ പരിപാടികൾ നടത്തുന്നതോടൊപ്പം ഡാളസിലെ സംഗീതാസ്വാദകർക്കായി പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന ലൈവ് മ്യൂസിക് ഷോ അരങ്ങേറുന്നു. മെയ് 3 ഞായറാഴ്ച (ഇന്ന് ) വൈകുന്നേരം 5:30-ന് മാർത്തോമാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx 75234)വെച്ച് നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ഈ സംഗീത വിരുന്ന് പുതുതലമുറക്ക് മലയാളി പാരമ്പര്യത്തിന്റെ സംഗീതസൗന്ദര്യം പരിചയപ്പെടുത്തുവാനുള്ള അവസരവും,സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഒന്നിപ്പിക്കുന്ന സാംസ്കാരിക വേദിയും ആയിരിക്കും എന്ന് ഇടവക വികാരി റവ. എബ്രഹാം വി.സാംസൺ, സഹ വികാരി ജെസ്വിൻ…

മുൻ കേരളാ കോൺഗ്രസ്സ് നേതാവും, പൊതുപ്രവത്തകനുമായ ഡിജോ കാപ്പന്‍റെ മരണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചനം അറിയിച്ചു

ഡാളസ്: കേരളാ കോൺഗ്രസ്സ് (ബി)യുടെ മുൻ സംസ്ഥാന യൂത്ത് ഫ്രണ്ട് പ്രസിഡന്റും, പൊതു പ്രവത്തകനുമായ ഡിജോ കാപ്പന്‍റെ നിര്യാണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അനുശോചനം അറിയിച്ചു. നിര്യാതനായ ഡിജോ കാപ്പനും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസും കേരളാ കോൺഗ്രസ്സ് സംസ്ഥാന എക്സികുട്ടീവ് കമ്മറ്റിയിൽ ഏറെ കാലം പ്രവർത്തിച്ച രാഷ്ട്രീയ സുഹൃത്തുക്കളായിരുന്നു. ഡിജോ കാപ്പന്റെ മരണത്തിലൂടെ നല്ലൊരു ചങ്ങാതിയെ നഷ്ടമായെന്നും, പരേതന്റെ മരണത്തിൽ വേദനപ്പെടുന്ന കുടുംബങ്ങൾക്കും, ബന്ധു മിത്രാദികൾക്കും ഈശ്വരൻ ആശ്വാസം നൽകട്ടെ എന്ന് അനുശോചന സന്ദേശത്തിൽ അറിയിച്ചു. കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനം കെഎസ് സി യിലൂടെയാണ് പൊതുരംഗത്തേക്കുളള തുടക്കം. 1982 ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെ എസ് സിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്. 1998 ൽ സജീവ…

പുതിയ സർജൻ ജനറലായി ഡോ. നിക്കോൾ സാഫിയറെ ട്രംപ് നാമനിർദ്ദേശം ചെയ്തു

വാഷിംഗ്‌ടൺ ഡി സി :ഡൊണാൾഡ് ട്രംപ് തന്റെ പുതിയ സർജൻ ജനറലായി ഡോ. നിക്കോൾ സാഫിയറെനാമനിർദ്ദേശം ചെയ്തു. ഡോ. കേസി മീൻസിന് സെനറ്റിൽ ആവശ്യമായ പിന്തുണ ലഭിക്കാതെ വന്നതിനെത്തുടർന്നാണ് സാഫിയറെ തിരഞ്ഞെടുത്തത്. റേഡിയോളജിസ്റ്റായ സാഫിയർ മുൻപ് ഫോക്സ് ന്യൂസ് ചാനലിൽ ആരോഗ്യ വിദഗ്ധയായി പ്രവർത്തിച്ചിട്ടുണ്ട്. റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ ‘മേക്ക് അമേരിക്ക ഹെൽത്തി എഗെയ്ൻ’ (MAHA) പദ്ധതിയെ ഇവർ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, വാക്സിനേഷന്റെ കാര്യത്തിൽ കെന്നഡിയേക്കാൾ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ മുൻകാല ആരോഗ്യ നയങ്ങളിലെ പാകപ്പിഴകളെ ഇവർ പലതവണ പരസ്യമായി വിമർശിച്ചിട്ടുണ്ട്. ചില റിപ്പോർട്ടുകളിലെ പിഴവുകളെ “നാണക്കേട്” എന്നാണ് ഇവർ വിശേഷിപ്പിച്ചത്. അമേരിക്കൻ കോളേജ് ഓഫ് റേഡിയോളജി ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ സാഫിയറുടെ നാമനിർദ്ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. സെനറ്റ് ഈ നിയമനം സ്ഥിരീകരിക്കുകയാണെങ്കിൽ, അമേരിക്കയിലെ പൊതുജനാരോഗ്യ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ബോധവൽക്കരണം നടത്താനും സാഫിയർക്ക്…

H-1B വിസ തട്ടിപ്പ് ഗൂഢാലോചന; രണ്ടുപേർ കുറ്റം സമ്മതിച്ചു

സാക്രമെന്റോ, കാലിഫോർണിയ: അമേരിക്കൻ പൗരത്വവും കുടിയേറ്റ സേവനവും (USCIS) നടത്തിയ തട്ടിപ്പ് കണ്ടെത്തൽ നടപടികളുടെ ഭാഗമായി H-1B വിസ തട്ടിപ്പ് ഗൂഢാലോചന കേസിൽ രണ്ട് പ്രതികൾ കുറ്റം സമ്മതിച്ചു. 51 വയസ്സുള്ള സമ്പത് രാജിടിയും (Sampath Rajidi), ശ്രീധർ മാഡയും (Sreedhar Mada) വിസ തട്ടിപ്പിന് ഗൂഢാലോചന നടത്തിയതിൽ കുറ്റക്കാരാണെന്ന് യു.എസ്. അറ്റോർണി എറിക് ഗ്രാന്റ് അറിയിച്ചു. കോടതി രേഖകൾ പ്രകാരം, സമ്പത് രാജിടി S-Team Software Inc., Uptrend Technologies LLC എന്നീ വിസ സേവന സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു. ഈ കമ്പനികളുടെ ബിസിനസ് മോഡലിന്റെ ഭാഗമായി, വിദേശ തൊഴിലാളികളെ താൽക്കാലികമായി വിവിധ കമ്പനികളിൽ നിയമിക്കാൻ H-1B സ്പെഷ്യാലിറ്റി ഒക്ക്യുപേഷൻ വിസകൾക്കായി അപേക്ഷകൾ സമർപ്പിച്ചു. ഇതേസമയം, കാലിഫോർണിയ സർവകലാശാലയുടെ Agriculture and Natural Resources വിഭാഗത്തിലെ ചീഫ് ഇൻഫർമേഷൻ ഓഫീസറായിരുന്ന ശ്രീധർ മാഡയ്ക്ക് മേൽനോട്ട ചുമതല ഉണ്ടായിരുന്നെങ്കിലും,…

ഐസിഇസിഎച്ച് റവ. ജീവൻ ജോണിന് യാത്രയയപ്പ് നൽകി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ 3 വർഷത്തെ ശുശ്രൂഷകൾക്കു ശേഷം ചെന്നൈ ആവഡി സെന്റ് ആൻഡ്രൂസ് മാർത്തോമാ ഇടവക വികാരിയായി സ്ഥലം മാറിപ്പോകുന്ന ട്രിനിറ്റി മാർത്തോമാ ഇടവക അസി.വികാരി റവ. ജീവൻ ജോണിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നൽകി. ഏപ്രിൽ 25ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫ്‌ഫോർഡ് മാർത്തോമാ പാഴ്സസനേജിൽ വച്ച് നടന്ന പ്രത്യേക സമ്മേളനത്തിൽ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ സ്‌നോഹോപഹാരം അച്ചന് സമർപ്പിച്ചു. ICECH ന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജീവൻ അച്ചൻ രണ്ടു വര്ഷക്കാലം സ്പോർട്സ് കൺവീനർ ആയും ബൈബിൾ ക്വിസ് മാസ്റ്ററായും സേവനമനുഷ്ഠിച്ചു തുടർന്ന് പ്രസിഡണ്ട് റവ.ഫാ. ഡോ . ഐസക് പ്രകാശ്‌, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പിആർഓ ജീമോൻ റാന്നി, ഷീനാ പുന്നൂസ് തുടങ്ങിയവർ ജീവൻ അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങൾ നേർന്നു കൊണ്ട് സംസാരിച്ചു.…

നോർത്ത് അമേരിക്കൻ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4-ന്

ന്യൂയോർക്ക്: നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ 2026-2029 പ്രവർത്തന വർഷങ്ങളിലെ പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4 തിങ്കളാഴ്ച നടക്കും. (രാത്രി 8:30 (EST) / 7:30 (CST) / 6:30 (MST) / 5:30 (PST) .(ദൃഢവിശ്വാസത്തിൽ വേരൂന്നി, ലക്ഷ്യബോധത്തോടെ മുന്നോട്ട്) എന്നതാണ് ഈ വർഷത്തെ പ്രവർത്തന പ്രമേയം. അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ (ഭദ്രാസന അധ്യക്ഷൻ)ഉദ്ഘാടന പ്രസംഗം നിർവഹിക്കും. റവ. റെൻസി തോമസ് ജോർജ് (ഡയറക്ടർ, മാർത്തോമ്മാ ചർച്ച് ആനിമേഷൻ സെന്റർ) മുഖ്യപ്രഭാഷകനാണ് സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി സൂം പ്ലാറ്റ്‌ഫോം വഴിയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. Meeting ID: 872 4274 0053 Passcode: 101010 ഭദ്രാസനത്തിലെ എല്ലാ സുവിശേഷക സംഘം അംഗങ്ങളുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം ഭാരവാഹികളായ ഷിഷ് തോമസ് (പ്രസിഡന്റ്), ജോർജ് വർഗീസ് (സെക്രട്ടറി),…

പുരോഗമനം പൂത്തുലയുന്ന നാട്‌: കാരൂർ സോമൻ (ചാരുംമൂടൻ)

പ്രാവു വെടിഞ്ഞ കുടപോലെ ജാതിയുടെ നാറ്റമറിയാതിരിക്കാൻ ഉണരാത്ത ദുഃഖവുമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിടിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കി (ആത്മഹത്യയല്ലെന്ന് മാതാപിതാക്കൾ).  ഇരുപത് ദിവസം കഴിഞ്ഞിട്ടും കേരള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 52 ദലിത്, ആദിവാസി സംഘടനകൾ പോലീസിന്റെ അനുമതിയോടെ ഹർത്താലുമായി റോഡിലിറങ്ങി. ഒരു പാവം കുട്ടിയുടെ ദാരുണ മരണത്തിൽ നീതി ലഭിച്ചില്ലെന്ന് കണ്ട് ഓട്ടോ-ടാക്‌സികൾ റോഡിലിറങ്ങിയില്ല.  ഹർത്താൽ മൂലം രോഗികൾ, വിദ്യാർത്ഥികൾ, യാത്രക്കാർ വലഞ്ഞു. മനുഷ്യരിലെ ജാതിഭ്രാന്ത് കാണുമ്പോൾ ഓർമ്മ വരുന്നത് ചാന്നാർ ലഹളയാണ്. 1825 -ൽ യൂറോപ്പ് മിഷനറിമാരുടെ വരവോടെ അവർണ്ണ  സ്ത്രീകൾ/കീഴ്ജാതിക്കാർ മാറ് മറയ്ക്കാൻ തുടങ്ങി. അന്നത്തെ സവർണ്ണർ വീണ്ടും തല പൊക്കിയോ? ഈ നിസ്സഹായരായ മനുഷ്യരെ ഹർത്താലിലേക്ക് തള്ളിവിട്ടത് ആരാണ്? ആധുനിക സംസ്‌കാരത്തിന്റെ, വിജ്ഞാനത്തിന്റെ, പ്രബുദ്ധതയുടെ പ്രതിനിധി പ്രതിധ്വനികളായി ജീവിക്കുന്ന സമൂഹത്തിൽ മനുഷ്യർക്ക് നീതികൊടുക്കേണ്ടവർ കുരുടൻ പിടിച്ച…

സാമ്പത്തിക മാന്ദ്യ പ്രതിസന്ധിയുടെ കൗണ്ട്ഡൗൺ! (എഡിറ്റോറിയല്‍)

ഇന്ന് യുഎസ്-ഇറാൻ യുദ്ധത്തിന്റെ അറുപതാം ദിവസമാണ്. വെള്ളിയാഴ്ച രാവിലെ, അമേരിക്ക “ലജ്ജാകരമായി പരാജയം” നേരിട്ടതായി ഇറാന്റെ പുതിയ ആയത്തുള്ള പ്രഖ്യാപിച്ചു. കൂടുതൽ സൈനിക നടപടികൾക്കുള്ള ഓപ്ഷനുകൾ ട്രംപ് പരിഗണിക്കുമ്പോൾ, ഹോർമുസ് കടലിടുക്കിന്റെ ഉപരോധം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇറാന്റെ സമ്പുഷ്ടമായ യുറേനിയവും മിസൈൽ ഉൽപാദന ശേഷിയും നശിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് പറയുന്നു. അതിനാൽ, ട്രംപും ഇറാനും ഉറച്ചുനിൽക്കുമെന്ന് ഉറപ്പാണ്. ഉക്രെയ്ൻ-റഷ്യ സംഘർഷം പോലുള്ള ഒരു ദീർഘകാല സാഹചര്യം ചക്രവാളത്തിലാണ്. ഇന്ന്, പാക്കിസ്താന്‍ ഇറാനിലേക്ക് പത്ത് റൂട്ടുകൾ തുറന്നിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവന്നു. (ചൈന-റഷ്യ ചരക്കുകൾ വിജയകരമാണെങ്കിൽ, ഇറാനിൽ നിന്ന് പാക്കിസ്താനിലേക്ക് നിശബ്ദ ഇന്ധന വിതരണവും സാധ്യമാണെന്ന് സങ്കൽപ്പിക്കുക.) വ്യക്തമായും, യുഎസിനും ഇറാനും ചൈനയ്ക്കും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ ഒരു മധ്യസ്ഥനെന്ന നിലയിൽ പാക്കിസ്താന്‍ സ്വന്തം താൽപ്പര്യങ്ങൾ നെയ്തെടുക്കുകയാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തളർത്തുന്ന പ്രത്യാഘാതങ്ങളിലേക്കുള്ള ഒരു പുതിയ…