കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ് (USPS) തീരുമാനിച്ചു. 2027 ഫെബ്രുവരിയോടെ ഫണ്ട് പൂർണ്ണമായും തീരുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ അടിയന്തര നടപടി. ഫസ്റ്റ് ക്ലാസ് ‘ഫോറെവർ’ സ്റ്റാമ്പുകളുടെ വില 78 സെന്റിൽ നിന്ന് 82 സെന്റായി ഉയർത്താൻ അനുമതി തേടി. ജീവനക്കാരുടെ വിരമിക്കൽ ഫണ്ടിലേക്ക്  സ്ഥാപനം നൽകേണ്ട വിഹിതം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ ഇത് നിലവിലെ പെൻഷൻകാരെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 900 കോടി ഡോളറിന്റെ (9 Billion) നഷ്ടമാണ് USPS രേഖപ്പെടുത്തിയത്. ഓൺലൈൻ ആശയവിനിമയം കൂടിയതോടെ തപാൽ ഉരുപ്പടികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായി. കടമെടു പരിധി 1500 കോടി ഡോളറിൽ നിന്ന് 3450 കോടി ഡോളറായി ഉയർത്തണമെന്ന് പോസ്റ്റ്മാസ്റ്റർ ജനറൽ ഡേവിഡ് സ്റ്റൈനർ കോൺഗ്രസിനോട് ആവശ്യപ്പെട്ടു.…

നാട്ടിലെങ്ങും പാട്ടായി! എസ്‌.ഐ.യു.സി.സി മ്യൂസിക് ക്ലബിന് ആവേശകരമായ തുടക്കം

ഹൂസ്റ്റൺ: കല, സാംസ്‌കാരിക വിനിമയം, മാനസിക ഉല്ലാസം എന്നിവ മുൻനിർത്തി സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്സ് (SIUCC) ആവിഷ്കരിച്ച മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം ആവേശകരമായ ചടങ്ങിൽ നടന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമാകാൻ എത്തിയവർ വിവിധ ഗാനങ്ങൾ ആലപിച്ചതും സംഗീത സന്ധ്യയ്ക്ക് മാറ്റ് കൂട്ടി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ മ്യൂസിക് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സംഗീതം ബാല്യം മുതൽ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ദൈനംദിന ജീവിതത്തെ അത് കൂടുതൽ അർത്ഥവത്താക്കുന്നുവെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ലോകപ്രശസ്ത സംഗീതജ്ഞനും ഗായകനുമായ റവ. ഡോ. പോൾ പൂവത്തിങ്കൽ ഓൺലൈൻ വഴി പങ്കെടുത്തു അനുഗ്രഹ പ്രഭാഷണം നടത്തി. സംഗീതം മതപരമായ അതിർവരമ്പുകൾക്കതീതവും ദൈവീകവുമാണെന്ന് അദ്ദേഹം പറഞ്ഞു. മാനസിക ഏകാഗ്രത വർദ്ധിപ്പിക്കാനും…

“ഇറാന്റെ 10 ആവശ്യങ്ങൾ ട്രംപ് ചവറ്റുകുട്ടയിൽ എറിഞ്ഞു”: വൈറ്റ് ഹൗസ്

ഇറാന്റെ 10 ഇന ആവശ്യങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാന്റെ നിർദ്ദേശം പൂർണ്ണമായും അസ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍: യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങൾ വീണ്ടും കുഴപ്പത്തിലായി. ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കാനുള്ള ഇറാൻ തീരുമാനത്തെത്തുടർന്ന് വൈറ്റ് ഹൗസ് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ഇറാന്റെ 10 ആവശ്യങ്ങളുടെ പട്ടിക പ്രസിഡന്റ് ട്രംപ് തുടക്കത്തിൽ തള്ളിക്കളഞ്ഞതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. യുഎസ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഏതൊരു നിർദ്ദേശവും അംഗീകരിക്കില്ലെന്ന് അവർ വ്യക്തമാക്കി. ഇറാൻ തുടക്കത്തിൽ പത്ത് പോയിന്റുകളുള്ള ഒരു നിർദ്ദേശം സമർപ്പിച്ചുവെന്നും ട്രംപ് ഭരണകൂടം അത് ഗൗരവമായി എടുത്തില്ലെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. മുഴുവൻ നിർദ്ദേശവും സ്വീകാര്യമല്ലെന്നും പ്രസിഡന്റ് ട്രംപിന്റെ സംഘം അത് അക്ഷരാർത്ഥത്തിൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്നും…

‘ഇറാൻ-യുഎസ് യുദ്ധത്തിൽ പാക്കിസ്താന് മധ്യസ്ഥത വഹിക്കാൻ അർഹതയില്ല…’: ഇസ്രായേൽ അംബാസഡര്‍

അമേരിക്കയുടെ ശ്രമങ്ങൾക്കിടയിലും പാക്കിസ്താന്റെ വിശ്വാസ്യതയെ ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ ചോദ്യം ചെയ്തു. ലെബനൻ അതിന്റെ ഏറ്റവും രക്തരൂക്ഷിതമായ സംഘർഷ ദിനത്തിലൂടെ മല്ലിടുകയാണ്, ഇത് മിഡിൽ ഈസ്റ്റിലുടനീളം പിരിമുറുക്കം വർദ്ധിപ്പിക്കുന്നു. ന്യൂഡല്‍ഹി: മിഡിൽ ഈസ്റ്റ് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ പാക്കിസ്താന്റെ അനുവദിക്കാൻ ഇസ്രായേൽ വ്യക്തമായി വിസമ്മതിച്ചു. അതേസമയം, ഇറാനുമായും സഖ്യകക്ഷികളുമായും ബന്ധപ്പെട്ട നയതന്ത്ര ശ്രമങ്ങളിൽ അമേരിക്ക പാക്കിസ്താനെ ഉൾപ്പെടുത്തുന്നത് തുടരുന്നു. ഇന്ത്യയിലെ ഇസ്രായേൽ അംബാസഡറാണ് ന്യൂഡൽഹിയിൽ പാക്കിസ്താനെ വിശ്വസനീയമായ ഒരു മധ്യസ്ഥനായി തന്റെ രാജ്യം കണക്കാക്കുന്നില്ലെന്ന് പ്രസ്താവിച്ചത്. യുഎസ് തീരുമാനത്തിന് കാരണം അവരുടെ സ്വന്തം തന്ത്രപരമായ ആവശ്യകതയാണെന്ന് അദ്ദേഹം ആരോപിച്ചു. “പാക്കിസ്താനെ വിശ്വസനീയമായ ഒരു മധ്യസ്ഥനായി ഞങ്ങൾ കാണുന്നില്ല. സ്വന്തം കാരണങ്ങളാൽ പാക്കിസ്താന്റെ മധ്യസ്ഥ സേവനങ്ങൾ ഉപയോഗിക്കാൻ അമേരിക്ക തീരുമാനിച്ചതായി അറിഞ്ഞു. ഖത്തർ, തുർക്കിയെ തുടങ്ങിയ പ്രശ്നബാധിത രാജ്യങ്ങളെ ഹമാസുമായി ഒരു കരാറിലെത്താൻ അമേരിക്ക എങ്ങനെ…

മഴ മധുരിമ (കവിത): ജയൻ വർഗീസ്

മേടക്കാറ്റിന്‌ നാണപ്പുലരിയിൽ മാനത്താറാട്ട് ഭൂമിപ്പെണ്ണിന് മേനിയിലുണരും രോമാഞ്ചകുളിര്‌ ! തളിരിടും യൗവന നിറ കാന്തിയിൽ പുളകമായ് വിരിയുമീ മൃദു ചോദനം പ്രണയമായ് പൂക്കുമോ പ്രിയ കാമിനീ അണയുമൊ പിടയുമെൻ സവിധങ്ങളിൽ ? പുതുമഴ പൂവിളി പുളകാരവം രതിയുടെ ചലനമായ്‌ ഇള മാരുതൻ വിശറിക്ക് പകരമായ് നറു ചേമ്പില പുളകങ്ങൾ പൂക്കുന്ന ലത മാനസം പ്രിയ സഖീ നിറ മാറിൽ അധരാർപ്പണം ഇണകളിൽ നിറയുന്ന രതി മാധുര്യം. അകലത്തിൽ അലിയുന്ന മഴ മേഘമായ് പെയ്തൊഴിയുമീ പ്രകൃതി തൻ വിജയോത്സവം

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ പദ്ധതി പ്രഖ്യാപിച്ചു. വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാർക്കും ഇടത്തരക്കാർക്കുമായി 1.2 കോടിയിലധികം പൗരന്മാർക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക. ജിഎസ്ടി ക്രെഡിറ്റിന്റെ 50 ശതമാനത്തിന് തുല്യമായ തുകയാണ് ലഭിക്കുക. അർഹതയനുസരിച്ച് 267 ഡോളർ മുതൽ 533 ഡോളർ വരെ ഒറ്റത്തവണയായി അക്കൗണ്ടിലെത്തും. പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. 2024-ലെ നികുതി റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്തവർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും. ജൂലൈ മുതൽ ക്വാർട്ടർലി ജിഎസ്ടി പേയ്‌മെന്റുകളിൽ 25% വർധനവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ ഒരു കുടുംബത്തിന് ഈ വർഷം ആകെ 1,890 ഡോളർ വരെ ആനുകൂല്യം ലഭിച്ചേക്കാം. ഭക്ഷ്യവില വർധനവും പണപ്പെരുപ്പവും മൂലമുള്ള പ്രതിസന്ധി മറികടക്കാൻ 11.7 ബില്യൺ ഡോളറാണ് സർക്കാർ ഈ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.…

വെടി നിര്‍ത്തലിന് മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെയും സമാധാന നായകന്മാരായി വാഴ്ത്തി പാക് മാധ്യമങ്ങള്‍; ഇരുവര്‍ക്കും നോബേല്‍ സമ്മാനം നല്‍കണമെന്ന് ലോക നേതാക്കള്‍

ഒരു ദിവസം മുമ്പ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരായ ആക്രമണം 15 ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പാക്കിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ സഹായത്തോടെ ഇറാനെ ചർച്ചാ മേശയിലേക്ക് കൊണ്ടുവന്നതായും ട്രംപ് പറഞ്ഞു. ട്രം‌പിന്റെ ഈ പ്രഖ്യാപനം പാക്കിസ്താനില്‍ ആഹ്ലാദപ്രകടനത്തിന് കാരണമായി. എന്നാല്‍, ചില ലോക നേതാക്കൾ ഇരുവരെയും സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. ചില ബിസിനസ് സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പാക്കിസ്താന്റെ ഏറ്റവും വലിയ നയതന്ത്ര വിജയമായി പാക്കിസ്താന്‍ മാധ്യമങ്ങൾ ഇരുവരെയും വാഴ്ത്തുന്നുമുണ്ട്. പക്ഷെ, യാഥാർത്ഥ്യം വളരെ അകലെയാണ്. വെടിനിർത്തൽ പരസ്പരം അംഗീകരിക്കേണ്ടതായിരുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കുന്നതിനെ ആശ്രയിച്ചായിരുന്നു കരാര്‍. പാക്കിസ്താന്‍ ഇരുവിഭാഗത്തെയും ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വെടിനിർത്തൽ ദുർബലവും അനിശ്ചിതത്വവുമാണെന്ന് തോന്നുമെങ്കിലും,…

ഉറച്ച ഒരു കരാറിലെത്തുന്നതുവരെ അമേരിക്കൻ കപ്പലുകളെയും സൈനികരെയും പിൻവലിക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനെതിരെ കർശനമായ നിലപാട് സ്വീകരിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു പ്രധാന പ്രസ്താവന പുറപ്പെടുവിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഉറച്ചതും നിർണായകവുമായ ഒരു കരാറിലെത്തുകയും പൂർണ്ണമായും നടപ്പിലാക്കുകയും ചെയ്യുന്നതുവരെ, യുഎസ് സൈനികരും കപ്പലുകളും വിമാനങ്ങളും ഇറാനു ചുറ്റും വിന്യസിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിനെക്കുറിച്ച് ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും, സൈനിക ജാഗ്രത കുറയ്ക്കാൻ യുഎസ് ഒരുക്കമല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2026 ഏപ്രിൽ 7-ന് അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചു. ഈ കരാർ പ്രകാരം, ഹോർമുസ് കടലിടുക്കിൽ നിന്നുള്ള ഉപരോധം ഇറാൻ പിൻവലിക്കേണ്ടി വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ ഏപ്രിൽ 10 വെള്ളിയാഴ്ച മുതൽ പാക്കിസ്താനിലെ ഇസ്ലാമാബാദിൽ ആരംഭിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ഈ ചർച്ചകൾ രണ്ടാഴ്ച നീണ്ടുനിൽക്കും. വെടിനിർത്തൽ ഒരു…

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ടാങ്കറുകൾക്ക് ഇറാൻ ബാരലിന് 1 ഡോളർ ക്രിപ്‌റ്റോ ടോൾ ചുമത്തുന്നു

നിർദ്ദിഷ്ട സംവിധാനത്തിന് കീഴിൽ, ടാങ്കറുകൾ അവരുടെ ചരക്ക് വിവരങ്ങൾ ഇമെയിൽ വഴി പങ്കിടേണ്ടിവരും. തുടർന്ന് അധികാരികൾ ബാരലിന് $1 എന്ന നിരക്കിൽ ടോൾ നിശ്ചയിക്കും, അത് ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളിൽ അടയ്ക്കും. പേയ്‌മെന്റ് പൂർത്തിയാക്കാൻ കപ്പലുകൾക്ക് കുറഞ്ഞ സമയം മാത്രമേ നൽകൂ. ദോഹ (ഖത്തര്‍): യുഎസുമായുള്ള ദുർബലമായ വെടിനിർത്തൽ കരാർ നിലനിൽക്കെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ചോക്ക് പോയിന്റിൽ ഇറാൻ കൂടുതൽ പിടിമുറുക്കാൻ ഒരുങ്ങുകയാണ്. റിപ്പോർട്ട് അനുസരിച്ച്, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകൾക്ക് ബാരലിന് ഒരു ഡോളർ തീരുവ ചുമത്താൻ ടെഹ്‌റാൻ പദ്ധതിയിടുന്നു, കൂടാതെ, ക്രിപ്‌റ്റോ കറൻസിയിൽ പണം നൽകാനും ആവശ്യപ്പെടുന്നു. ആഗോള വിപണികൾ ഇതിനകം പിരിമുറുക്കത്തിലായിരിക്കുന്ന സമയത്താണ് ഈ നിർദ്ദേശം. വെടിനിർത്തൽ നേരിട്ടുള്ള സംഘർഷം ഒഴിവാക്കി, പക്ഷേ കപ്പൽ ഗതാഗത പാതകളിൽ തങ്ങളുടെ നിയന്ത്രണം നിലനിർത്താൻ ഇറാൻ ദൃഢനിശ്ചയമെടുത്തിരിക്കുകയാണ്. ജലപാതയിലൂടെ കടന്നുപോകുന്ന…

വീണ്ടും ചില ജന്മദിന ചിന്തകള്‍ (ലേഖനം): രാജു മൈലപ്ര

അങ്ങിനെ എന്റെ ആയുസ്സിന്റെ കലണ്ടറില്‍ – ഏപ്രില്‍ പത്തിന് – ഒരു താളുകൂടി മറിയുന്നു. ആത്മകഥയുടെ അവസാന അദ്ധ്യായം എഴുതേണ്ട സമയം സമാഗതമായിരിക്കുന്നു. വാര്‍ദ്ധക്യത്തിലേക്കടുക്കുമ്പോള്‍, കഴുകന്റെ വേഗത്തിലാണ് സമയം പറക്കുന്നത്. എഴുത്തോലയില്‍ ആരംഭിച്ച അറിവിന്റെ ആദ്യ പാഠങ്ങള്‍, ഇന്നത്തെ ‘Artificial intelligence’ മായി കൂട്ടിമുട്ടിക്കുവാന്‍ ഞാന്‍ പെടാപാടുപെടുന്നു. സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത ഒരു കാലം. ബാല്യം, കൗമാരം, യൗവനം ഈ ഘട്ടങ്ങളൊക്കെ പിന്നിട്ട്, ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുമ്പോഴും, പതിനേഴിന്റെ മോഹങ്ങളില്‍ നിന്നും മനസ് ഇന്നും മോചനം നേടിയിട്ടില്ല. എന്തു ചെയ്യാം? മനസ്സും ശരീരവും രണ്ട് സമാന്തര രേഖകളില്‍ കൂടിയാണ് സഞ്ചരിക്കുന്നത്. ‘Age is just a number’ എന്നു പറയുന്നത് വയോധികരെ സന്തോഷിപ്പിക്കുവാനുള്ള ഒരു ഭംഗിവാക്കു മാത്രമാണ്. എത്ര ചിട്ടയോടുകൂടി ജീവിച്ചാലും, അറുപത് കഴിയുമ്പോള്‍ ശരീരം അതിന്റെ അവശലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങും. ലാലേട്ടനെപ്പോലെ ഒരു വശത്തേക്ക് ചരിഞ്ഞാവും…