ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക(ഫോമാ) എന്ന ഏറ്റവും വലിയ പ്രവാസി സംഘടനയുടെ 2026- 2028 കാലയളവിലേക്കുള്ള റീജിയൻ വൈസ് പ്രസിഡണ്ടായി (ആർവിപി) രാജേഷ് മാത്യു മത്സരിക്കുന്നു. ഫോമാ സതേൺ റീജിയൻ ചെയർമാനായ ഇദ്ദേഹം തിളക്കമാർന്ന വിജയ പ്രതീക്ഷയോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. യുഎഇയിലെ റാസൽഖൈമയിൽ 30 വർഷത്തോളം വിവിധ സാമൂഹിക സാമുദായിക സംഘടനകളിൽ പ്രവർത്തന പാരമ്പര്യമുള്ള രാജേഷ് മാത്യു 2021 ലാണ് അമേരിക്കയിലെത്തുന്നത്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ(മാഗ്)ൻ്റെ സജീവ പ്രവർത്തകനായി തുടക്കം കുറിച്ച് കഴിവു തെളിയിച്ച ഇദ്ദേഹം പിന്നീട് ഫോമാ എന്ന സംഘടനയുടെ സതേൺ റീജിയൻ സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചു. സതേൺ റീജിയൻ അമേരിക്കയിലും കേരളത്തിലും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. കാൻകൂൺ, പുൻറക്കാന, കേരളം എന്നിവിടങ്ങളിൽ നടത്തിയ കൺവെൻഷനുകളിലും പ്രധാന പങ്കു വഹിച്ചിട്ടുള്ള ഒരു…
Category: AMERICA
ഫയറിംഗ് സ്ക്വാഡ് വഴി വധശിക്ഷ നടപ്പാക്കാൻ ഐഡഹോ സന്നദ്ധപ്രവർത്തകരെ തേടുന്നു
ഐഡഹോ: ഐഡഹോ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ ഫയറിംഗ് സ്ക്വാഡ് (വെടിവെച്ച് കൊലപ്പെടുത്തൽ) വഴി വധിക്കാൻ പുതിയ നിയമം നിലവിൽ വന്നു. വിഷമിശ്രിതം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുന്നതിലുണ്ടായ തടസ്സങ്ങളെ തുടർന്നാണ് ജൂലൈ 1 മുതൽ സംസ്ഥാനം ഈ വിവാദ രീതിയിലേക്ക് മാറിയത്. നിലവിൽ എട്ട് പ്രതികളാണ് ഇവിടെ വധശിക്ഷ കാത്തു കഴിയുന്നത്. പ്രതികളെ വെടിവെക്കാൻ സന്നദ്ധരായ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കൃത്യമായ തോക്കുപയോഗ പരിശീലനവും കുറ്റമറ്റ റെക്കോർഡും ഉണ്ടായിരിക്കണം. ഫയറിംഗ് സ്ക്വാഡിനായി ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഏകദേശം 10 ലക്ഷത്തിലധികം ഡോളർ ചിലവഴിച്ചിട്ടുണ്ട്. ഈ രീതി ക്രൂരമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
80 ഗോളുകൾ, എണ്ണമറ്റ ഓർമ്മകൾ, കണ്ണുനീർ പ്രവാഹം…: നോർവേയോട് തോറ്റതിനു ശേഷം നെയ്മർ ഫുട്ബോളിനോട് കണ്ണീരോടെ വിട പറഞ്ഞു
2026 ലെ ഫിഫ ലോക കപ്പിൽ നിന്ന് തന്റെ ടീം പുറത്തായതിന് പിന്നാലെ ബ്രസീലിയൻ താരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നോർവേയോട് തോറ്റതിനു ശേഷം വികാരാധീനനായ നെയ്മർ മൈതാനത്ത് കണ്ണുനീർ വാർത്തു. ബ്രസീലിന്റെ 2026 ഫിഫ ലോകകപ്പ് പ്രചാരണം റൗണ്ട് ഓഫ് 16 ൽ അവസാനിച്ചു. നോർവേയോട് 2-1 ന് തോറ്റതിൽ ടീം കടുത്ത നിരാശയിലായി.. ഈ നിരാശയില് ടീമിന്റെ പരിചയസമ്പന്നനായ സ്റ്റാർ കളിക്കാരൻ നെയ്മർ തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചു. 34 കാരനായ അദ്ദേഹം ബ്രസീലിന്റെ മത്സരത്തിലെ ഏക ഗോൾ നേടി, പക്ഷേ ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല. വിസിൽ മുഴങ്ങിയപ്പോൾ, നെയ്മർ നിരാശയോടെ നിലത്തിരുന്ന് കണ്ണീരോടെ പറഞ്ഞു, 1990 ന് ശേഷമുള്ള ബ്രസീൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
ഹൂസ്റ്റണിൽ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തില് നിന്ന് സമൃദ്ധമായ വിളവെടുപ്പ് നടത്തി രാജേഷ്-സിസ്സി ദമ്പതികള്
ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന രാജേഷ്-സിസ്സി ദമ്പതികളുടെ വീട്ടുവളപ്പിൽ ഒരുക്കിയ ജൈവ പച്ചക്കറി തോട്ടത്തിൽ സമൃദ്ധമായ വിളവെടുപ്പ് ആരംഭിച്ചു. കപ്പ, കാച്ചിൽ, ചേന, ചേമ്പ്, പാവയ്ക്ക, കോവയ്ക്ക, പേരയ്ക്ക, മുരിങ്ങയ്ക്ക, ആത്തയ്ക്ക, വെള്ളരിക്ക, ഓമയ്ക്ക, ചെറുനാരങ്ങ, പടവലങ്ങ, വഴുതനങ്ങ, മാതളനാരങ്ങ, മഞ്ഞൾ, ഇഞ്ചി, പയർ കറി വേപ്പില തുടങ്ങി മുന്തിരി, ഒലിവ് കായ്, പെർസിമെൻ, പെയർ, ചൈനീസ് ഡേറ്റ്സ്, വാഴപ്പഴം, അത്തിപ്പഴം, എന്നീ പഴവർഗങ്ങളും ഈ പച്ചക്കറി തോട്ടത്തിൽ നിറഞ്ഞു നിൽക്കുന്നു. കുടുംബനാഥൻ രാജേഷിന്റെ സഹായത്താൽ സിസ്സിയുടെ സ്ഥിരമായ പരിചരണവും, ജൈവകൃഷി രീതികളും മികച്ച വിളവിന് വഴിയൊരുക്കുന്നു. രാസവളങ്ങളും, കീടനാശിനികളും പരമാവധി ഒഴിവാക്കി ആരോഗ്യകരമായ പച്ചക്കറികളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. വിദേശ മണ്ണിലും കൃഷിയോടുള്ള ഓരോ മലയാളിയുടെയും താല്പര്യവും, വിശ്വാസവും, ഈ മാതൃക തെളിയിക്കുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ സ്വയം ഉല്പാദിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ഭക്ഷണശീലവും പ്രകൃതിയോടുള്ള അടുപ്പവും വളർത്തിയെടുക്കുവാൻ ഇത്തരം…
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം
ന്യൂജേഴ്സി:അമേരിക്കയിൽ സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ അനുഭവപ്പെട്ട റെക്കോർഡ് ചൂടിനെത്തുടർന്ന് ന്യൂ ജേഴ്സിയിൽ മാത്രം 25 പേർ മരിച്ചതായി സംശയിക്കുന്നു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും എയർ കണ്ടീഷണർ ഇല്ലാത്ത വീടുകളിലും തെരുവുകളിലും പാർക്ക് ചെയ്ത വാഹനങ്ങളിലുമാണ് ഉണ്ടായിരുന്നത്. കടുത്ത ചൂടിന് പിന്നാലെ മണിക്കൂറിൽ 80 മൈൽ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിലും ഇടിമിന്നലിലും 3 ലക്ഷത്തോളം ആളുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ജൂലൈ 4-നായിരുന്നു ഇത്തവണ അമേരിക്ക സാക്ഷ്യം വഹിച്ചത്. ചില നഗരങ്ങളിൽ താപനില 106 ഡിഗ്രി ഫാരൻഹീറ്റ് വരെ ഉയർന്നു. തുടർന്നുള്ള ദിവസങ്ങളിൽ പലയിടങ്ങളിലും കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മരച്ചില്ല വീണ് എട്ടുവയസ്സുകാരൻ മരിച്ച സംഭവം; കുടുംബത്തിന് 19 മില്യൺ ഡോളർ നഷ്ടപരിഹാരം
അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കഴിഞ്ഞ വർഷം സമ്മർ ക്യാമ്പിനിടെ മരച്ചില്ല തകർന്നു വീണ് എട്ടുവയസ്സുകാരൻ ലാമർ മക്ഗ്ലോതൂർൺ (Lamar McGlothurn) മരിച്ച സംഭവത്തിൽ കുടുംബത്തിന് 19 മില്യൺ ഡോളർ (ഏകദേശം 158 കോടിയിലധികം രൂപ) നഷ്ടപരിഹാരം ലഭിക്കും. മാതാപിതാക്കളുടെ കൺമുന്നിൽ വെച്ചായിരുന്നു ഈ ദാരുണ സംഭവം നടന്നത്. ഏതുനിമിഷവും വീഴാറായ ഉണങ്ങി ജീർണ്ണിച്ച മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ക്യാമ്പ് അധികൃതർക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ഇവർ ഇത് അവഗണിക്കുകയാണുണ്ടായത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ തുടർന്നാണ് കോടതിക്ക് പുറത്തുള്ള ഈ വൻ തുകയുടെ നഷ്ടപരിഹാര കരാറിലേക്ക് ഇൻഷുറൻസ് കമ്പനികൾ എത്തിയത്.
റൊണാൾഡോ vs. യമൽ: രണ്ട് കാലഘട്ടങ്ങളുടെ ഈ പോരാട്ടത്തിൽ ആര് ജയിക്കും?
2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 16 ൽ പോർച്ചുഗലും സ്പെയിനും തമ്മിലുള്ള പോരാട്ടം മുഴുവൻ ടൂർണമെന്റിലെയും ഏറ്റവും വലിയ മത്സരമായി കണക്കാക്കപ്പെടുന്നു. 2026 ഫിഫ ലോകകപ്പ് ഇപ്പോൾ ഏറ്റവും ആവേശകരമായ ഘട്ടത്തിലെത്തിയിരിക്കുകയാണ്. റൗണ്ട് ഓഫ് 16 ൽ പോർച്ചുഗലും സ്പെയിനും പരസ്പരം ഏറ്റുമുട്ടും. ഈ മത്സരം വെറും രണ്ട് ടീമുകൾ തമ്മിലുള്ളതല്ല, അനുഭവപരിചയവും പുതിയ തലമുറയും തമ്മിലുള്ള ആത്യന്തിക പോരാട്ടമാണിത്. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും തന്റെ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായി തുടരുന്നു. ഈ ലോകകപ്പിൽ ഇതുവരെ മൂന്ന് ഗോളുകൾ നേടിയ 41 കാരനായ താരം നോക്കൗട്ട് ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്, പോർച്ചുഗലിന്റെ ഗ്രൂപ്പ് ഘട്ടം എളുപ്പമായിരുന്നില്ല, കൂടാതെ നിരവധി മത്സരങ്ങളിൽ ടീം പൊരുതി. ഇതൊക്കെയാണെങ്കിലും, ബ്രൂണോ ഫെർണാണ്ടസ്, വിറ്റിൻയോ, ജോവോ നെവസ് തുടങ്ങിയ മിഡ്ഫീൽഡ് കളിക്കാർ ടീമിന്…
ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ തോമാശ്ലീഹായുടെ തിരുനാൾ; കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടിന് ആവേശോജ്ജ്വല വരവേൽപ്പ്
ഡാലസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോ-മലബാർ ഫൊറോനാ ദേവാലയമായ ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായി തുടരുന്ന വിപുലമായ തിരുനാൾ ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കാൻ, മതാന്തര സംവാദ ഡികാസ്റ്ററിയുടെ വത്തിക്കാനിലെ പ്രിഫെക്ട് കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാട് എത്തിയതോടെ ഇടവക ജനങ്ങൾക്ക് അത് ചരിത്രനിമിഷമായി. കേരളത്തിൽ നിന്നും പ്രത്യേകിച്ച് സീറോ മലബാർ സഭയിൽ നിന്നും കേന്ദ്ര മന്ത്രിസ്ഥാനത്തിന് തുല്യമായ ഉന്നത പദവിയിൽ ഒരാൾ ആദ്യമായിട്ടാണ് വത്തിക്കാനിൽ ഈ ശുശ്രൂഷ ചെയ്യുന്നത്. വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം; ദേവാലയത്തിൽ ചെണ്ടമേളത്തോടെ വരവേൽപ്പ് : ഡാളസിലെ വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും സ്വദേശത്തുനിന്നുള്ളവരും സഭാവിശ്വാസികളും ഉൾപ്പെടെ വൻ ജനസഞ്ചയമാണ് എത്തിച്ചേർന്നത്. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ വിമാനത്താവളത്തിൽ നേരിട്ടെത്തി കർദ്ദിനാളിന് പൂച്ചെണ്ട് നൽകി സ്നേഹോഷ്മളമായി സ്വീകരിച്ചു. തുടർന്ന് ശനിയാഴ്ച…
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനം: മോശം കാലാവസ്ഥയ്ക്കിടയിലും ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്
വാഷിംഗ്ടണ്: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി വാഷിംഗ്ടണിലെ നാഷണൽ മാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്തു. ശക്തമായ കാറ്റും മഴയും കാരണം നാഷണൽ മാളിൽ നിന്ന് ആളുകളെ രണ്ട് മണിക്കൂറോളം താൽക്കാലികമായി ഒഴിപ്പിച്ചിരുന്നു. എന്നാൽ കാലാവസ്ഥ അനുകൂലമായതോടെ ജനങ്ങൾ തിരിച്ചെത്തുകയും ട്രംപ് പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു. ശക്തമായ ചൂടും മോശം കാലാവസ്ഥയും കാരണം രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിലെ പല നഗരങ്ങളിലും സ്വാതന്ത്ര്യദിന പരിപാടികൾക്ക് തടസ്സം നേരിടുകയോ മാറ്റിവെയ്ക്കുകയോ ചെയ്തിരുന്നു. കനത്ത പ്രതികൂല സാഹചര്യങ്ങളിലും അമേരിക്കയുടെ ചരിത്രപ്രധാനമായ ഈ നാഴികക്കല്ല് വിപുലമായ പരിപാടികളോടെയാണ് രാജ്യം ആഘോഷിക്കുന്നത്.
കടുത്ത ചൂട് യുഎസ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളെ തടസ്സപ്പെടുത്തി; നിരവധി പരേഡുകളും പരിപാടികളും റദ്ദാക്കി
അമേരിക്കയിലുടനീളമുള്ള സ്വാതന്ത്ര്യദിനാഘോഷങ്ങളെ കടുത്ത ചൂട് ശരിക്കും ബാധിച്ചു. പല നഗരങ്ങളിലും പരിപാടികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം, ചില പ്രധാന പരിപാടികൾക്കായി പ്രത്യേക സുരക്ഷാ, ആരോഗ്യ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാഷിംഗ്ടൺ: കടുത്ത ചൂട് അമേരിക്കയിലെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തടസ്സമായി. പല ഈസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങളിലും താപനിലയും ഈർപ്പവും വളരെ ഉയർന്നതിനാൽ പല പൊതുപരിപാടികളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടി വന്നു. പൊതുജന സുരക്ഷ കണക്കിലെടുത്ത്, പല സംഘാടകരും അവരുടെ പരിപാടികളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി മുതൽ വിർജീനിയ, മെരിലാൻഡ് വരെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചില പ്രധാന പരിപാടികൾ ഷെഡ്യൂൾ ചെയ്തതുപോലെ നടക്കുമെങ്കിലും, അവിടെയും അധിക സുരക്ഷാ, ആരോഗ്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മാളിൽ നടന്ന ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ വെള്ളിയാഴ്ച ഏതാനും മണിക്കൂറുകൾ അടച്ചിട്ടു. കടുത്ത ചൂടും ഉയർന്ന…
