തൂവാനത്തുമ്പികളേ, തുയിലുണരൂ …, തുയിലുണരൂ ! വരവായീ…. വരവായീ വസന്ത നർത്തകികൾ, വരവായീ ….വരവായീ സ്വതന്ത്ര ജന ഭരണം ! കേരക്കുട, യോലക്കുട ചൂടും നാട് – എന്റെ പേരാറും പെരിയാറും പാടും നാട് ! വരി നെല്ലിൻ മണി കൊത്തി കുരുവികളീ ഗഗനത്തിൽ വരയായി, ത്തിരയായി – ട്ടൊഴുകും നാട് – എന്റെ കരളിന്റെ കുളിരായ തിരു മലയാളം ! അടിമകളായ് കഴുതകളായ് അവകാശ ക്കനലുകളിൽ അടിപതറി തലമുറ വീ – ണടിയും നാട് എന്റെ ചുടുകണ്ണീരതിൽ വീണി – ട്ടേരിയും നാട് ! ഈ മണ്ണിൽ ഈ വിണ്ണിൽ ഇനിയുണരും പകലുകളിൽ ഒരു നവയുഗ ഭരണത്തിൻ കുളിരായ് വായോ എന്റെ കരളിന്റെ കനവിന്റെ കതിരായ് വായോ ! (തൂവാന…)
Category: AMERICA
“സുഹൃത്തേ, ഒരു ദിവസം നിന്നെ കണ്ടില്ലെങ്കില്‍ മൂന്ന് ശരത്കാലങ്ങള്‍ കഴിഞ്ഞതുപോലെയാണ്”; ഷി ജിന്‍ പിംഗിന്റെ കൈ കുലുക്കിക്കൊണ്ട് പുടിന്റെ ചൈനീസ് പഴഞ്ചൊല്ല്
ലോകം സമാധാനത്തിൽ നിന്ന് വളരെ അകലെയാണെന്നും ഏകപക്ഷീയമായ നടപടികളും ആധിപത്യവും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ വളരെ വലുതാണെന്നും ജിൻപിംഗ് പറഞ്ഞു. ബീജിംഗ്: ചൈനയില്‍ പര്യടനം നടത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ബുധനാഴ്ച ബെയ്ജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ജിൻപിംഗുമായി കൈ കുലുക്കിയപ്പോൾ, പുടിൻ ഒരു ചൈനീസ് പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു, “എന്റെ സുഹൃത്തേ, ഒരു ദിവസത്തേക്ക് ഞാൻ നിന്നെ കണ്ടിട്ടില്ലെങ്കിൽ, മൂന്ന് ശരത്കാലങ്ങൾ കഴിഞ്ഞുപോയതുപോലെ തോന്നുന്നു.” 2025 സെപ്റ്റംബറിൽ ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിനിടെയാണ് പുടിൻ ബെയ്ജിംഗിൽ വെച്ച് ഷി ജിൻപിംഗിനെ അവസാനമായി കണ്ടത്. ഷി ജിൻപിംഗുമായുള്ള ഈ ഊഷ്മളമായ കൂടിക്കാഴ്ച റഷ്യയും ചൈനയും തമ്മിലുള്ള എക്കാലത്തെയും ശക്തമായ സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്നു. മെയ് 15 ന് ട്രംപിനെ കണ്ടുമുട്ടിയ അതേ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ വെച്ചാണ് ഷി ജിൻപിംഗ് പുടിനെ…
ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ സെമിനാർ മെയ് 23-ന്
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ (Dallas Citywide Fellowship) ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ അധ്യാപകർക്കും കുട്ടികളുടെ ശുശ്രൂഷാ രംഗത്ത് താല്പര്യമുള്ളവർക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. “സൺഡേ സ്കൂൾ ഒരു ദൗത്യം: അടുത്ത തലമുറയ്ക്കായി ഒരുമിച്ച്” (Sunday School as a Mission: Together for the NextGeneration) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. മെയ് 23 ശനിയാഴ്ച രാവിലെ 10:00 മണി മുതൽ വൈകിട്ട് 3:30 വരെ റൗലറ്റിലുള്ള ക്രോസ്വ്യൂ ചർച്ച് ഓഫ് Год (Crossview Church Of God, 8501 Liberty Grove Rd, Rowlett, TX) സഭയിൽ വെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും ആത്മീയവും മാനസികവുമായ വളർച്ചയെപ്പറ്റിയും, ഇന്നത്തെ ആധുനിക സംസ്കാരത്തിൽ അവരെ എങ്ങനെ സൽവഴിയിൽ നടത്തണം എന്നതിനെക്കുറിച്ചും ശാസ്ത്രീയവും ദൈവശാസ്ത്രപരവുമായ മേഖലകളിൽ പ്രശസ്തരായവർ ക്ലാസുകൾ നയിക്കുന്നതാണ്. ഡോ. തോമസ് ഇടിക്കുള (മോഡറേറ്റർ),…
സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്ലാമോഫോബിയയ്ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ
സാൻ ഡിയാഗോ (കാലിഫോർണിയ): അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ ഇസ്ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ ഈ ആക്രമണത്തെ ഇന്ത്യൻ വംശജരായ യു.എസ് കോൺഗ്രസ് അംഗങ്ങൾ ശക്തമായി അപലപിച്ചു. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയ്ക്കും (ഇസ്ലാം വിരുദ്ധത) മതപരമായ അക്രമങ്ങൾക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമീള ജയപാൽ, റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, അമി ബേര എന്നീ ജനപ്രതിനിധികൾ സംയുക്തമായി ആവശ്യപ്പെട്ടു. ജാതി-മത ഭേദമന്യേ ഭയമില്ലാതെ ആരാധന നടത്താനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും അവകാശമാണെന്നും, ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും അവർ വ്യക്തമാക്കി.
മിഷ്യൻസ് ഇന്ത്യാ’ ഇൻറർനാഷണൽ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 തീയതികളിൽ പാലസ്റ്റൈനിൽ
ഹൂസ്റ്റൺ: ‘മിഷ്യൻസ് ഇന്ത്യ’ ഇൻറർനാഷണൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28 29 30 തീയതികളിൽ ടെക്സസിലെ പാലസ്റ്റൈനിലുള്ള ലേക്ക് വ്യൂ മെഥഡിസ്റ്റ് സെൻ്ററിൽ (Lakeview Methodist center,400 Private Rd 6036, Palestine, TX 75801) വെച്ച് നടത്തപ്പെടും. മിഷൻ ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, പ്രസിദ്ധ കൺവെൻഷൻ പ്രസംഗകനുമായ ബ്രദർ. ജോർജ്ജ് ചെറിയാൻ, സൂസൻ ജോർജ്ജ് ചെറിയാൻ, യൂത്ത് ഫോർ മിഷ്യൻസ് ഡയറക്ടർ ബ്രദർ. ചെറി ജോർജ്ജ് ചെറിയാൻ എന്നിവർ വിവിധ യോഗങ്ങളിൽ വചന സന്ദേശം നൽകും. അനുഗ്രഹീതമായ ഈ സമ്മേളനത്തിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നതായി രജിസ്ട്രേഷൻ കമ്മറ്റി ഭാരവാഹികൾ സംയുക്തമായി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക: പി. വി. ജോൺ 214 642 9108, ജോൺ കുരുവിള…
ഡാളസിൽ എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’26 മെയ് 30-ന്; ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറിനായി ഒരുക്കങ്ങൾ പൂർത്തിയായി
ഡാളസ്: യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ ‘എസ്സൻസ് ഗ്ലോബൽ’ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ “എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’26” മെയ് 30 ശനിയാഴ്ച ഡാളസിൽ വെച്ച് നടക്കും. ഗാർലന്റിലെ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളാണ് (3821 Broadway Blvd, Garland, TX 75043) ഈ വിജ്ഞാനോത്സവത്തിന് വേദിയാകുന്നത്. കേരളത്തിലെയും വിദേശത്തെയും പ്രമുഖ സ്വതന്ത്രചിന്തകരും പ്രഭാഷകരും പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് സെമിനാറിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.സെമിനാറിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ‘പ്രാർത്ഥന ഫലിക്കുമോ?’ എന്ന വിഷയത്തിൽ നടക്കുന്ന സംവാദമാണ്. പ്രമുഖ സ്വതന്ത്രചിന്തകൻ ജെയിംസ് കുരീക്കാട്ടിലും, പ്രശസ്ത ക്രൈസ്തവ പ്രഭാഷകൻ പാസ്റ്റർ ഷിബു പീടിയേക്കലും തമ്മിലാണ് ഈ വിഷയത്തിൽ സംവദിക്കുന്നത്. പ്രശസ്ത നടനും എഴുത്തുകാരനുമായ തമ്പി ആന്റണി വിശ്വാസം വിദ്വേഷമാകുമ്പോൾ:ഈ വിഷയത്തിൽ സംസാരിക്കും. തീവ്രവാദ ആക്രമണത്തിന് ഇരയായിട്ടും തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന പ്രമുഖ വ്യക്തിത്വവും അധ്യാപകനുമായ പ്രൊഫ. ടി.…
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന്റെ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ 7-ന്
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) നാലാമത് ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഏഴാം ബെന്‍സില്‍വില്ലിലുള്ള വൈറ്റ് പ്ലെയിന്‍സ് ഗോള്‍ഫ് കോഴ്സില്‍ വെച്ച് നടത്തപ്പെടുന്നതാണ്. അതിന് ശേഷമുള്ള ഡിന്നര്‍ 6 മണിക്ക് ഫ്രാങ്ളിന്‍ പാര്‍ക്കിലുള്ള മഹാരാജാ ഇന്ത്യന്‍ റെസ്റ്റോറന്റ് ആന്‍ഡ് ബാങ്ക്വിറ്റില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഏവരേയും ഈ ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഈ ഇവന്റിന് നേതൃത്വം കൊടുക്കുന്നത് എ.എ.ഇ.ഐ.ഒ പ്രസിഡന്റും ജി.ഇ ഗ്ലോബല്‍ ഡയറക്ടറും യു.എസ് ടെക്ട്രോണിക്സിന്റെ പ്രസിഡന്റുമായ ഗ്ലാഡ്സണ്‍ വര്‍ഗീസ്, പാന്‍ ഓഷ്യാനിക് കമ്പനിയുടെ സി.ഇ.ഒ ഗുല്‍സാര്‍ സിംഗ്, പി.എം.എ ഫ്രിക്ഷന്‍ പ്രോഡക്ടിന്റെ ചെയര്മാന് ഡോ. പ്രമോദ് വോറ എന്നിവരാണ്. ഈ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന ഫണ്ട് സംഘടനയുടെ ചാരിറ്റി ഫണ്ടിലൂടെ നിര്‍ധനരായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ഡിന്നറില്‍…
30 വർഷത്തെ സേവനം പൂർത്തിയാക്കി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് : നാളിതുവരെ ധനസഹായം നൽകിയത് 15.5 കോടിയിലധികം രൂപ
കോട്ടയം/ഡാളസ് : ദരിദ്ര കുടുംബങ്ങൾക്ക് ജാതി-മത ഭേദമന്യേ തണലായി വർത്തിക്കുന്ന കോട്ടയം ആസ്ഥാനമായുള്ള ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് (IJCT) 30 വർഷത്തെ കാരുണ്യ സേവനം പൂർത്തിയാക്കി. യു എസ്സിലെ ഡാളസ് നിവാസിയായ മിസ്റ്റർ ജോസഫ് ചാണ്ടിയുടെ (മാനേജിംഗ് ട്രസ്റ്റി) നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് ഈ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഭൂരിഭാഗം ഫണ്ടും കണ്ടെത്തുന്നത്. ഇതുവരെ ഇന്ത്യയൊട്ടാകെ 15,53,64,100 രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലാണ് ട്രസ്റ്റ് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 3,72,300 സ്കൂൾ വിദ്യാർത്ഥികൾക്കും 30,510 കോളേജ് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. നിലവിൽ പ്രതിവർഷം 15,500 സ്കൂൾ വിദ്യാർത്ഥികൾക്കും 2,100 കോളേജ് വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായം നൽകിവരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ട്രസ്റ്റ് 87,34,100 രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വിവിധ മേഖലകളിലെ വിഹിതം…
ജോർജ് ഫിലിപ്പ് ഡാലസിൽ അന്തരിച്ചു
ഡാലസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും, ഡാലസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാലസിൽ അന്തരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് സഹധർമ്മിണി. മക്കൾ: സുധ വിൽസൺ, സുബി ജോർജ്, സുജ ജോർജ്, സുകു ജോർജ് (എല്ലാവരും ഡാലസിൽ). മരുമക്കൾ: വിൽസൺ വർഗീസ്, ലാറി ജോർജ്, മൈക്കിൾ ജ്യൂവർട്ട്, റീന ജോർജ്. കൂടാതെ 6 കൊച്ചുമക്കളും, 13 കൊച്ചുകൊച്ചു മക്കളും അടങ്ങുന്നതാണ് ഡാലസിലെ പരേതന്റെ കുടുംബം. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന മുൻ കൗൺസിൽ അംഗം ജോർജ് വിൽസൺ (അപ്പു) കൊച്ചുമകനാണ്. സംസ്കാരം മെയ് 23 ശനിയാഴ്ച രാവിലെ 8.30 ന് ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്ന പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം ഡെന്റണിലുള്ള റോസ്ലാവ്ൻ മെമ്മോറിയൽ…
യു.എസിൽ അഭയാർത്ഥിയെ വെടിവെച്ച കേസ്: ഐ.സി.ഇ ഏജന്റിനെതിരെ രാജ്യവ്യാപക അറസ്റ്റ് വാറണ്ട്
മിനിയാപൊളിസ് :അമേരിക്കയിലെ മിനിയാപൊളിസിൽ വെനിസ്വേലൻ അഭയാർത്ഥിയെ വെടിവെച്ച പരിക്കേൽപ്പിക്കുകയും, തുടർന്ന് വ്യാജ പരാതി നൽകുകയും ചെയ്ത ക്രിസ്റ്റ്യൻ കാസ്ട്രോ (52) എന്ന ഫെഡറൽ ഇമിഗ്രേഷൻ ഏജന്റിനെതിരെ തിങ്കളാഴ്ച മിനസോട്ട കോടതി രാജ്യവ്യാപക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ജനുവരി 14-ന് നടന്ന ഒരു പ്രതിഷേധത്തിനിടെയാണ് സംഭവം. അഭയാർത്ഥികൾ തന്നെ മാരകായുധങ്ങളുമായി ആക്രമിച്ചപ്പോൾ സ്വയംരക്ഷയ്ക്കായി വെടിവെച്ചതാണെന്നായിരുന്നു കാസ്ട്രോയുടെ വാദം. എന്നാൽ സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ചതിൽ ഏജന്റിന്റെ വാദം പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
