അന്താരാഷ്ട്ര വിദ്യാർഥികളുടെ ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് പൂർണമായി നിർത്തി വെയ്ക്കുന്നു; കൃത്യമായ കാലാവധി വിസയിൽ രേഖപ്പെടുത്തും!!!

വാഷിംഗ്‌ടൺ: അമേരിക്കയിൽ പഠനം നടത്തുവാൻ വരുന്ന വിദ്യാർഥികൾ വിസയുടെ കാലാവധി കഴിഞ്ഞും അനധികൃതമായി താമസിക്കുന്നവർക്ക്‌ വേണ്ടി കടുത്ത നിയന്ത്രണം കൊണ്ടുവരുന്നു. വിദ്യാർഥികളുടെ ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് പൂർണമായും നീക്കം ചെയ്യുകയും പകരം കൃത്യമായ കാലാവധി വിസയിൽ രേഖപെടുത്തുവാനും തീരുമാനിക്കുന്നതായി യു എസ്‌ സർക്കാർ റിപ്പോർട്ടു ചെയ്യുന്നു. ഒരു അന്തരാഷ്ട്ര വിദ്യാർത്ഥി തന്റെ പഠനം നടത്തിക്കൊണ്ടിരിക്കുന്ന കാലം വിസയുടെ കാലാവധി പ്രത്യേകമായി പുതുക്കാതെ തന്നെ അവർക്ക് യുഎസിൽ താമസിക്കാൻ അനുവദിക്കുന്ന ഒന്നാണ് ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടു കൂടി , നിശ്ചിത തീയതി വരെയുള്ള കാലാവധി മാത്രമേ വിദ്യാർത്ഥികൾക്ക് ലാഭിക്കുകയുള്ളൂ. യുഎസ്. നിലവിൽ യുഎസിൽ ഉള്ള എഫ് , ജെ , ഐ എന്നീ നോൺ ഇമിഗ്രന്റ് വിസ വിഭാഗങ്ങളിൽ വരുന്നവർക്ക് ഈ നിയമം ബാധകമാകും. പുതിയ നിയമം വഴി വിദ്യാർത്ഥിക്ക് വിസ…

മാമ്മൻ എം. കാരകം പൊയ്കയിൽ (ബാബു) ഡാളസില്‍ അന്തരിച്ചു

പ്ലാനോ/ഡാളസ് : പുറമറ്റത്ത് മാമ്മന്റെയും സാറാമ്മയുടെയും മകന്‍ കാരകം പൊയ്കയിൽ മാമ്മൻ എം (ബാബു -65) ടെക്സാസിലെ പ്ലാനോയിൽ മെയ് 20-ന് അന്തരിച്ചു . ഭാര്യ: അൽവീന. പൊതുദർശനവും ശുശ്രൂഷകളും: മെയ് 23 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകീട്ട് 4:00 മണി വരെ സ്ഥലം: Pilar Funeral Home, 650 W Avenue D, Garland, TX 75040 തുടർന്ന് ഗാർലൻഡ് മെമ്മോറിയൽ പാർക്കിൽ (Garland Memorial Park) സംസ്കരിക്കും.

യുഎസ്-ഇറാൻ യുദ്ധം ഒരിക്കലും അവസാനിക്കില്ല!; ആയുധ-ഗ്രേഡ് യുറേനിയം കൈക്കലാക്കാനുള്ള അമേരിക്കയുടെ ശ്രമം ഒരിക്കലും നടക്കില്ല: ഇറാനിയന്‍ നേതാവ് മൊജ്തബ ഖമേനി

രാജ്യത്തിനകത്തുള്ള ആയുധ-ഗ്രേഡ് യുറേനിയം ഇറാനിൽ തന്നെ തുടരണമെന്ന് ഉറപ്പാക്കാൻ ഖമേനി തന്റെ രാജ്യത്തോട് ഉത്തരവിട്ടതായി റിപ്പോർട്ട്. ദോഹ (ഖത്തര്‍): അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിക്കാൻ പോകുന്നുവെന്ന് ലോകം കരുതുമ്പോഴെല്ലാം, ഇരു രാജ്യങ്ങളിലെയും നേതാക്കൾ സംഘർഷം കൂടുതൽ ആളിക്കത്തിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയും, യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പും നടത്തിയ പ്രസ്താവനകള്‍ യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആയുധ-ഗ്രേഡ് യുറേനിയം ഇറാനിൽ തന്നെ തുടരണമെന്ന് തന്റെ രാജ്യത്തോട് ഉത്തരവിട്ടു കൊണ്ട് ഖമേനി ഒരു ചുവപ്പ് രേഖ വരച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. ഖമേനിയുടെ ഈ പ്രസ്താവന അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും രൂക്ഷമാക്കിയിട്ടുണ്ട്. ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുന്നതുവരെ യുദ്ധം അവസാനിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഖമേനിയുടെ ഉത്തരവ്…

തോമസ് മാസ്സിയുടെ പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച് റോ ഖന്ന

കെന്റക്കി:അമേരിക്കൻ കോൺഗ്രസ് അംഗം തോമസ് മാസ്സി (റിപ്പബ്ലിക്കൻ, കെന്റക്കി) കഴിഞ്ഞയാഴ്ച നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായ റോ ഖന്ന കടുത്ത നിരാശ രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന ‘മീറ്റ് ദി പ്രസ്’ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിലും, ഇരുവരും ചേർന്ന് ജെഫ്രി എപ്സ്റ്റീൻ കേസിലെ ഫയലുകൾ പുറത്തുവിടാനുള്ള സുപ്രധാനമായ ‘എപ്സ്റ്റീൻ ഫയൽസ് സുതാര്യതാ നിയമം’ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കൂടാതെ, ഇറാനിലെ അമേരിക്കൻ ഇടപെടലുകളെ തടയാനും ഇരുവരും ശ്രമിച്ചിരുന്നു. ശക്തരായ ചിലർക്കെതിരെ നിലപാടുകൾ എടുത്തതും യുദ്ധവിരുദ്ധ നിലപാടുകൾ സ്വീകരിച്ചതുമാണ് കോടിക്കണക്കിന് ഡോളർ ഒഴുക്കിയുള്ള പ്രചാരണത്തിലൂടെ മാസ്സിയെ പരാജയപ്പെടുത്താൻ കാരണമായതെന്ന് റോ ഖന്ന പറഞ്ഞു. എഡ് ഗാൽറിൻ എന്ന സ്ഥാനാർത്ഥിയാണ് പ്രൈമറിയിൽ തോമസ് മാസ്സിയെ പരാജയപ്പെടുത്തിയത്. ഭീഷണികളെ ഭയക്കാതെ നിലപാടുകളിൽ ഉറച്ചുനിന്ന മാസ്സിയുടെ ധീരതയെ റോ ഖന്ന പ്രശംസിച്ചു.

കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ സെമിനാർ ജൂലൈ 3 ന് ചിക്കാഗോയിൽ

ചിക്കാഗോ: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ജൂലൈ 3 ന് വെള്ളിയാഴ്ച 1.30 മുതൽ 3 വരെ ചിക്കാഗോ പി.സി.എൻ.എ.കെ സമ്മേളനത്തിനോടനുബന്ധിച്ച് മാധ്യമ സെമിനാർ നടത്തപ്പെടും. മുതിർന്ന മാധ്യമ പ്രവർത്തകനും കൺവൻഷൻ പ്രഭാഷകനുമായ റവ. ജോർജ് മാത്യൂ പുതുപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും സെമിനാറിനോടനുബദ്ധിച്ച് രചനാ മത്സരത്തിൽ വിജയികളായ ജേതാക്കൾക്ക് അവാർഡ് നൽകി ആദരിക്കും. പ്രസിഡന്റ് രാജൻ ആര്യപ്പള്ളി അധ്യക്ഷത വഹിക്കും. മാധ്യമപ്രവർത്തനങ്ങളെ പറ്റി പഠിക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും സെമിനാർ പ്രയോജനകരമാകുമെന്ന് സെക്രട്ടറി നിബു വെള്ളവന്താനം അറിയിച്ചു. വടക്കേ അമേരിക്കയിൽ കുടിയേറി പാർത്ത മലയാളി പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയാണ് നോർത്തമേരിക്കൻ കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം . രാജൻ ആര്യപ്പള്ളിൽ പ്രസിഡൻറ്, സാം മാത്യൂ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറൽ സെക്രട്ടറി, പാസ്റ്റർ എബിൻ അലക്സ് ജോ…

സ്വന്തം സഹോദരനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്ത പ്രതിക്ക് ജീവപര്യന്തം

ന്യൂജേഴ്‌സി: പണത്തോടുള്ള അത്യാഗ്രഹം മൂലം സ്വന്തം സഹോദരനെയും ഭാര്യയെയും അവരുടെ രണ്ട് കുഞ്ഞുങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പോൾ കനീറോയ്ക്ക് (59) കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പരോൾ ലഭിക്കാത്ത വിധം നാല് തുടർച്ചയായ ജീവപര്യന്തം ശിക്ഷകളാണ് ന്യൂജേഴ്‌സി കോടതി ചൊവ്വാഴ്ച വിധിച്ചത്. 2018-ലായിരുന്നു അമേരിക്കയെ നടുക്കിയ ഈ സംഭവം നടന്നത്. ബിസിനസ്സ് അക്കൗണ്ടിൽ നിന്ന് പോൾ പണം തട്ടിച്ചതായി സഹോദരൻ കീത്ത് കനീറോ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ, കീത്തിനെയും ഭാര്യയെയും 11-ഉം 8-ഉം വയസ്സുള്ള മക്കളെയും പോൾ വെടിവെച്ചും കുത്തിയും കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സഹോദരന്റെ വീടിന് പോൾ തീയിട്ടു. പിന്നീട് അന്വേഷണം വഴിതിരിച്ചുവിടാനായി സ്വന്തം ഭാര്യയും മക്കളും ഉള്ള സമയത്ത് സ്വന്തം വീടിനും ഇയാൾ തീയിട്ടിരുന്നു. ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിയ പ്രതി തികഞ്ഞ ക്രൂരതയാണ് കാണിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി.…

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) 2026–27 വർഷത്തേക്കുള്ള വനിതാ ഫോറം രൂപീകരിച്ചു

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിനും, സാമൂഹിക–സാംസ്കാരിക–ആത്മീയ മേഖലകളിൽ വനിതാ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനുമായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) 2026–27 വർഷത്തേക്കുള്ള വനിതാ ഫോറം രൂപീകരിച്ചു. ഡെട്രോയിറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകയും മുൻ AKMG പ്രസിഡന്റുമായ ഡോ. ഗീതാ നായർ ചെയറായി നിയമിതയായി. ഹൂസ്റ്റണിൽ നിന്നുള്ള അഞ്ജന മുരളീധരൻ കോ-ചെയറായും, സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഇന്ദു നായർ സെക്രട്ടറിയായും ചുമതലയേറ്റു. നോർത്ത് കരോലിനയിൽ നിന്നുള്ള അംബിക ശ്യാമള ബോർഡ് ഇൻചാർജായും പ്രവർത്തിക്കും. അമേരിക്കയുടെയും കാനഡയുടെയും വിവിധ മേഖലകളിൽ നിന്നുള്ള വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച ഈ ഫോറത്തിന് KHNAയുടെ എല്ലാ റീജിയനുകളിലെയും ശക്തമായ പ്രതിനിധിത്വമുണ്ടെന്നത് ശ്രദ്ധേയമാണ്. വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആത്മീയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വനിതകളാണ് ഫോറത്തിന്റെ ഭാഗമായിരിക്കുന്നത്. വനിതാ ശാക്തീകരണം, കുടുംബ…

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

വാഷിംഗ്ടൺ: നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്, അത്യാധുനിക AI മോഡലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായാണ് ഈ നീക്കം. പ്രമുഖ ടെക് കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ AI മോഡലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് 90 ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്കായി സമർപ്പിക്കണമെന്ന് പുതിയ ഉത്തരവിന്റെ കരടിൽ വ്യക്തമാക്കുന്നു. പെന്റഗൺ, എൻ.എസ്.എ (NSA), ട്രഷറി വകുപ്പ് തുടങ്ങിയ സുപ്രധാന സുരക്ഷാ-സിവിലിയൻ ഏജൻസികൾ ചേർന്നായിരിക്കും ഈ AI മോഡലുകളുടെ സുരക്ഷാ പരിശോധന നടത്തുക. സാങ്കേതികവിദ്യയുടെ വളർച്ചയെ തടസ്സപ്പെടുത്താതെ തന്നെ, പ്രതിരോധം, ബാങ്കിംഗ്, ആരോഗ്യം തുടങ്ങിയ നിർണായക മേഖലകളിൽ AI വരുത്തിവെക്കാവുന്ന സുരക്ഷാ വീഴ്ചകൾ മുൻകൂട്ടി കണ്ടെത്തുകയാണ് ലക്ഷ്യം. ഈ ഉത്തരവ് ഉടൻ തന്നെ ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ്…

കുടിയേറ്റക്കാരുടെ ബാങ്ക് വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കണം; പ്രസിഡണ്ട് പുതിയ എക്സിക്യൂട്ടീവ് ഓഡർ പുറത്തിറക്കി

വാഷിംഗ്ടൺ: യുഎസ് സാമ്പത്തിക മേഖലയിൽ നടക്കുന്ന അനധികൃത ഇടപാടുകൾ വേരോടെ നശിപ്പിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാരുടെ ബാങ്ക് വിവരങ്ങൾ നിരീക്ഷിക്കണം എന്ന പുതിയ എക്സിക്യൂട്ടീവ് ഓഡർ പ്രസിഡണ്ട് ട്രംപ് പുറത്തിറക്കി. യുഎസിൽ നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന ആളുകൾക്ക് അല്ലെങ്കിൽ അനധികൃത കുടിയേറ്റക്കാർക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും, വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കുമായി അപേക്ഷിക്കാനും സാധിക്കാതെ വരും. അങ്ങനെ ഉള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തനും ഗുലേറ്റർമാർക്കും സർക്കാർ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.ഈ നിയമം പ്രധനമായും ലക്ഷ്യമിടുന്നത് തൊഴിൽ നികുതി വെട്ടിപ്പ്, ബാങ്ക് അക്കൗണ്ടുകളുടെ ഒർജിനൽ ഉടമസ്ഥാവകാശം മറച്ചുവെക്കൽ, മനുഷ്യക്കടത്ത്, എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് കണ്ടെത്തി തടയുക എന്നതാണ്. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ , ബാങ്കുകളെ സഹായിക്കണം എന്ന് ട്രഷറി ഡിപ്പാർട്ട്മെന്റിനോട് ഉത്തരവ് ലഭിച്ചിട്ടുണ്ട്. യുഎസിലെ ധനകാര്യ സ്ഥാപനങ്ങൾ ഇവിടെ വരുന്ന ഇടപാടുകാരുടെ സാമ്പത്തിക നീക്കങ്ങളിൽ കൂടുതൽ ശ്രദ്ധ കൊണ്ടുവരണമെന്നും ജാഗ്രത…

അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറില്‍ ഒപ്പുവയ്ക്കാൻ പോകുന്നു: റിപ്പോര്‍ട്ട്

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ഒരു കരട് കരാറിന് അന്തിമരൂപം നൽകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട്. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ഒരു നിർണായക കരാറിന് അന്തിമരൂപം നൽകിയതായും, ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ഉടമ്പടിയുടെ ചട്ടക്കൂട് ഏതാണ്ട് പൂർത്തിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇതിന് മറുപടിയായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കരാർ അവസാനിപ്പിക്കാൻ തിടുക്കമില്ലെന്നും അവസാന അവസരം നൽകുകയാണെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഈ മെഗാ-ഡീലിന്റെ ആരവങ്ങൾക്കിടയിൽ, പശ്ചിമേഷ്യയിലെ ഏറ്റവും സെൻസിറ്റീവ് മേഖലയിൽ ആയുധങ്ങളുടെയും സൈനിക പ്രവർത്തനങ്ങളുടെയും ആരവങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്നു. ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് കേണൽ അയാൽ സമീർ ബുധനാഴ്ച ഒരു കർശന പ്രസ്താവന പുറപ്പെടുവിച്ചു, തന്റെ സൈന്യം നിലവിൽ അതീവ ജാഗ്രതയിലാണെന്ന് പറഞ്ഞു. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള…