ന്യൂജേഴ്സി: യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമെന്ന വിശേഷണമുള്ള ഗ്രാൻഡ് ബിഎപിഎസ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലിൽ ഔദ്യോഗികമായി തുറന്നു. 183 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നതിനാൽ ഈ മാസം 18 മുതൽ പൊതുജനങ്ങൾക്ക് ദർശനത്തിന് അവസരമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആദരണീയനായ ആത്മീയ ആചാര്യനായ ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണൻ സൻസ്തയുടെ സമർപ്പണമാണ് ഈ മഹത്തായ ക്ഷേത്രം. സ്വാമി നാരായണന്റെ ആത്മീയ പിൻഗാമിയായ മഹന്ത് സ്വാമി മഹാരാജിൽ നിന്നാണ് ക്ഷേത്രത്തിന്റെ പ്രചോദനം. ഇന്ത്യയിൽ നിന്നുള്ള ഒരു കൂട്ടം BAPS സന്യാസിമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സർഗ്ഗാത്മകതയുടെയും അർപ്പണബോധത്തിന്റെയും തെളിവാണ് ഇതിന്റെ രൂപകൽപ്പന. ഈ വാസ്തുവിദ്യാ വിസ്മയത്തിന്റെ നിർമ്മാണം ഒരു വലിയ സംരംഭമായിരുന്നു, വടക്കേ അമേരിക്കയിൽ നിന്നുള്ള 12,500-ലധികം തൊഴിലാളികളാണ് അതിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തത്. 2015-ൽ ആരംഭിച്ച ക്ഷേത്ര നിര്‍മ്മാണം, ഇറ്റലിയിൽ നിന്നുള്ള…
Category: AMERICA
ഇരുപത്തിനാലാമത് അന്തർദേശീയ 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ പരിസമാപ്തി
ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ സെപ്റ്റംബർ 29 ,30 ഒക്ടോബർ 1 തീയതികളിൽ നടന്ന ഇരുപത്തിനാലാമത് അന്തർദേശീയ 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ പരിസമാപ്തി. കണക്റ്റികട്ടിൽ നിന്നെത്തിയ മധു കുട്ടി സി, രാജീവ് ജോസഫ്, നിതിൻ ഈപ്പൻ തുടങ്ങിയവരുടെ ടീം ചാമ്പ്യൻ മാരായി. പ്രഗത്ഭരായ ടീമുകളെ ക്വാര്‍ട്ടറിലും, സെമിയിലും തറപറ്റിച്ചു മുന്നേറിയ മധു കുട്ടി സി, രാജീവ് ജോസഫ്, നിതിൻ ഈപ്പൻ ടീം ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായിരുന്നു. ഒന്നാം സമ്മാനമായ ട്രോഫിയും, ടോം തോമസ്, സൈമൺ ജോർജ്, ഷാജി തോമസ് എന്നിവർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് രണ്ടായിരത്തി അഞ്ഞൂറ് ഡോളറും നേടി. ഫസ്റ്റ് റണ്ണറപ്പ് ആയി ചിക്കാഗോയിൽനിന്നുള്ള ബെന്നി ജോർജ്, ഡോമി റാത്തപ്പള്ളി,സജി റാത്തപ്പള്ളി എന്നിവരുടെ ടീമിന് രണ്ടാം സമ്മാനമായി ദിലീപ് വർഗീസ് സ്പോൺസർ ചെയ്ത ആയിരത്തി അഞ്ഞൂറ് ഡോളർ ക്യാഷ് അവാർഡും ട്രോഫിയും നേടി. സെക്കൻഡ് റണ്ണറപ്പ്…
ഷിക്കാഗോ തിരുഹൃദയ ഫൊറോന ദൈവാലയ പുനഃസ്ഥാപനത്തിനുള്ള ഫണ്ട് റൈസിംഗ് കിക്കോഫ് അവിസ്മരണിയമായി
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ, ഒക്ടോബർ 8 ഞായറാഴ്ച, 9.45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഫൊറോനാ വികാരി മോൺ. ഫാ. തോമസ് മുളവനാലിന്റെയും ഫണ്ട് റൈസിംഗ് കമ്മിറ്റിയുടെയും നേത്ര്യുത്വത്തിൽ നടന്ന ഫണ്ട് റെയിസിംഗ് കിക്കോഫ് ഏവരുടെയും ഒരുമയുടെ അവിസ്മരണിയ നിമിഷമായി നടത്തിപ്പെട്ടു. ഷിക്കാഗോ തിരുഹൃദയ ഫൊറോനാപ്പള്ളിയിലെ എല്ലാം കുടുംബങ്ങളും തങ്ങളുടെ കഴിവിനപ്പുറം സംഭാവനങ്ങൾ നൽകി ഈ ഫണ്ട് റെയിസിംഗ് വൻവിജയമാക്കി മാറ്റി. മോർട്ടൺ ഗ്രോവ് സെ. മേരീസിൽ നിന്നും ഇടവക പ്രതിനിധികൾ തദവസരത്തിൽ എത്തിചേരുകയും വലിയ സഹകരണം കാഴ്ച വയ്ക്കുകയും ചെയ്തു. ബെൻസൺവില്ലെയിലുള്ള ദൈവാലയവും, യൂത്ത് സെന്ററും, റെക്ടറിയും ഏഴേകാൽ ഏക്കർ സ്ഥലവും വാങ്ങുന്നതിനുള്ള ധനശേഖരണാര്‍ത്ഥം നടത്തിയ ഈ കിക്കോഫ് യുവജനങ്ങളുടെയും ഫോറോനാംഗങ്ങളുടെയും സഹകരണത്തോടെ ഏറെപ്രതീക്ഷകള്‍ക്കും അപ്പുറമായി മുന്നോട്ടു പോകുന്നു. ഫണ്ട് റൈസിംഗ് കമ്മിറ്റി കൺവീനർ തോമസ് നെടുവാമ്പുഴ, യുത്ത് ഫണ്ട് റൈസിംഗ് കോർഡിനേറ്റർ സാബു…
ചെമഞ്ഞകൊടി പാറി ന്യൂ ജേഴ്‌സിയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം
ന്യൂജേഴ്‌സി: ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതിയ പ്രവർത്തന വർഷത്തിന് അമേരിക്കയിലെ ക്‌നാനായ റീജിയണിലെ വിവിധ ഇടവകളിൽ ആവേശഭരിതമായ തുടക്കം. ന്യൂ ജേഴ്‌സിയിലെ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ 2023 – 2024 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്‌തു. പുതിയ ഭാരവാഹികളായി ആൻലിയാ കൊളങ്ങായിൽ (പ്രസിഡന്റ്), ആദിത്യ വാഴക്കാട്ട് (വൈസ് പ്രസിഡന്റ്), അലീഷാ പോളപ്രയിൽ (സെക്രട്ടറി), സൈമൺ കട്ടപ്പുറം (ജോയിന്റ് സെക്രട്ടറി), സിജോയ് പറപ്പള്ളിൽ (വൈസ് ഡയറക്ടർ), ജൂബി പോളപ്രായിൽ (ഓർഗനൈസർ), ആൻമരിയാ കൊളങ്ങായിൽ (ജോയിന്റ് ഓർഗനൈസർ) എന്നിവർ സത്യപ്രതിജ്ഞ ചെയ്‌ത് ശുശ്രുഷ ഏറ്റെടുത്തു. തുടർന്ന് ചെമഞ്ഞകൊടിയും പിടിച്ചു കുട്ടികൾ നടത്തിയ മിഷൻ റാലിയും മുദ്രാവാക്യം വിളിയും വിശുദ്ധ കൊച്ചു ത്രേസ്യയുടെ വേഷവിധാനത്തോടെ അണിനിരന്നവരും പതാക ഉയർത്തലും മിഷൻ ലീഗിന്റെ ആവേശം ഏവരിലും വാനോളം ഉയർത്തി.…
നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമാ ഭദ്രാസന യുവജന സഖ്യം സിൽവർ ജൂബിലി ആഘോഷം ഒക്ടോബർ 14ന്
ഡാളസ് : നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിൻറെ സിൽവർ ജൂബിലിയും, മാർത്തോമാ യുവജന സഖ്യത്തിൻറെ നവതിയും ഒക്ടോബർ 14 ന് ന്യൂജേഴ്സി സെന്റ് പീറ്റേഴ്സ് മാർത്തോമ ചർച്ചിൽ വച്ച് ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. വൈകിട്ട് 4ന് ആരംഭിക്കുന്ന മീറ്റിങ്ങിന് ഭദ്രാസന അധിപൻ റൈറ്റ്. റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിക്കും. മീറ്റിംഗിൽ റവ. പ്രിൻസ് വർഗീസ് മടത്തലെത്തു മുഖ്യപ്രഭാഷണം നടത്തും. സഭയിലെ എല്ലാ യുവജനങ്ങളും യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി അംഗീകരിക്കുകയും യേശുവിൻറെ രക്ഷാകര ശക്തിക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യണമെന്ന കാഴ്ചപ്പാടോടുകൂടി 1933ൽ രൂപംകൊണ്ട സംഘടനയാണ് മാർത്തോമാ യുവജന സഖ്യം. ആരാധന, പഠനം, സാക്ഷ്യം, സേവനം, എന്നീ ചതുരംഗ പരിപാടികളോടെയാണ് ഓരോ ശാഖകളും പ്രവർത്തിച്ചുവരുന്നത്. 1998ൽ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിനു ആരംഭംകുറിച്ചു. ഇപ്പോൾ 33 രജിസ്ട്രേഡ് ശാഖകളും 7 റീജിണലുകളായും അനുഗ്രഹിക്കപ്പെട്ട പ്രവർത്തനങൾ നടത്തി വരുന്നു.…
ഏലിയാമ്മ വർഗീസ് ഒക്കലഹോമയിൽ നിര്യാതയായി
ഒക്കലഹോമ : റാന്നി വെച്ചൂച്ചിറ പുത്തൻപറമ്പിൽ പരേതനായ വർഗീസ് പി. എബ്രഹാമിന്റെ (ജോയി) ഭാര്യ ഏലിയാമ്മ വർഗീസ് (അമ്മിണി -78 ) ഒക്കലഹോമയിൽ നിര്യാതയായി. റാന്നി കണ്ടംപേരൂർ കൊടമലയിൽ കുടുംബാംഗമാണ്. മക്കൾ: എബി, സിബി, ജൂബി. മരുമക്കൾ : ബിൻസി, ഡിറ്റി, ഷിബു പൊതുദർശനം 13ന് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ ഐ.പി.സി ഹെബ്രോൻ സഭാ ഹാളിൽ വെച്ച് നടത്തപ്പെടും (115 Briarwood St, Yukon, OK 73099). സംസ്കാര ശുശ്രൂഷകൾ 14ന് ശനിയാഴ്ച രാവിലെ 9. 30 ന് ആരംഭിക്കുന്നതും തുടർന്ന് 12 മണിക്ക് ബഥനി സെമിത്തേരിയിൽ (N Rockwell Ave, Oklahoma City, OK 73132) സംസ്കരിക്കുന്നതുമാണ്. സഹോദരങ്ങൾ : റേച്ചൽ മാത്യു, അന്നമ്മ സാമുവേൽ, ശോശാമ്മ യോഹന്നാൻ, സാറാമ്മ മാത്യു, സൂസമ്മ രാജൻ, പരേതരായ മറിയാമ്മ ചാക്കോ, തോമസ് നൈനാൻ
ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡല്‍ഫിയായില്‍: ബിഷപ് ജോയ് ആലപ്പാട്ട് മുഖ്യാതിഥി
ഫിലഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയ റീജിയണിലെ ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പ്രത്യേകിച്ച് കേരള പാരമ്പര്യത്തിലൂള്ള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ (ഐ. എ. സി. എ.) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികത്തോലിക്കര്‍ക്ക് മാതൃകയായി സേവനത്തിന്റെ 45 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്‍ ഒക്ടോബര്‍ 14 ശനിയാഴ്ച്ചയണ് ‘ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍’ എന്ന ആപ്തവാക്യത്തിലൂന്നി ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വൈകന്നേരം നാലുമണിമുതല്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ദിവ്യബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. അന്നേദിവസം നാലുമണിക്ക് അഭിവന്ദ്യ ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, കൂട്ടായ്മയുടെ നേതൃത്വം…
ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ പുതിയ ഭരണസമിതി ഒക്ടോബര്‍ 29-ന് സ്ഥാനമേൽക്കും
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ 2023- 25 കാലഘട്ടത്തിലേക്കുള്ള ഭരണസമിതി ഒക്ടോബര്‍ 29-ന് സ്ഥാനമേൽക്കും: ജെസ്സി റിന്‍സി (പ്രസിഡന്റ്), ആല്‍വിന്‍ ഷിക്കൂര്‍ (സെക്രട്ടറി), മനോജ് അച്ചേട്ട് (ട്രഷറര്‍), ഫിലിപ്പ് പുത്തന്‍പുര (വൈസ് പ്രസിഡന്റ്), വിവിഷ് ജേക്കബ് (ജോ. സെക്രട്ടറി), ഡോ. സിബിള്‍ ഫിലിപ്പ് (ജോ. ട്രഷറര്‍) എന്നിവരും, വനിതാ പ്രതിനിധികളായി നിഷ സജി, ഷാനാ മോഹന്‍, ഷൈനി ഹരിദാസ് എന്നിവരും, സീനിയര്‍ സിറ്റിസണ്‍ പ്രതിനിധികളായി തോമസ് വിന്‍സെന്റ്, വര്‍ഗീസ് തോമസ് (മോനി), യൂത്ത് പ്രതിനിധികളായി സാറാ അനില്‍, സി.ജെ. മാത്യു, ബോര്‍ഡ് അംഗങ്ങളായി ആഗ്‌നസ് മാത്യു, ബിജു മുണ്ടയ്ക്കല്‍, ബോബി ചിറയില്‍, ഡോ. റോസ് വടകര, ജെയിസണ്‍ മാത്യു, ജോസ് മണക്കാട്ട്, ജോഷി പൂവത്തുങ്കല്‍, കിഷോര്‍ കണ്ണാല, പ്രിന്‍സ് ഈപ്പന്‍, സജി മാലിത്തുരുത്തേല്‍, സജി തോമസ്, സന്തോഷ് വര്‍ഗീസ്, സൂസന്‍ ചാക്കോ എന്നിവരുമാണ് സ്ഥാനമേല്‍ക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റിയും,…
ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷം: അമേരിക്കയിലുടനീളം ഇസ്രായേൽ-പലസ്തീൻ അനുകൂലികൾ റാലി നടത്തി
ന്യൂയോർക്ക്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ മിഡിൽ ഈസ്റ്റിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരും പലസ്തീൻ ആവശ്യത്തെ പിന്തുണയ്ക്കുന്നവരും നിരവധി അമേരിക്കൻ നഗരങ്ങളിൽ ഞായറാഴ്ച മത്സരിച്ച് റാലികൾ നടത്തി. ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ ഒരു വലിയ കൂട്ടം ഫലസ്തീൻ അനുകൂലികൾ റാലി നടത്തിയതിന് ശേഷം ഐക്യരാഷ്ട്രസഭയുടെ കോമ്പൗണ്ടിന് സമീപം എതിർ പ്രകടനക്കാർ തമ്മിൽ ഏറ്റുമുട്ടി. അറ്റ്‌ലാന്റയിലേയും ഷിക്കാഗോയിലെയും ഇസ്രായേൽ കോൺസുലേറ്റുകൾക്ക് പുറത്ത് ഫലസ്തീൻ അമേരിക്കക്കാർ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി സാൻ ഫ്രാൻസിസ്കോയിലെ ഒരു സിനഗോഗിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനായി ഒരു ജൂത സമൂഹത്തെ നയിച്ചു. അമേരിക്കൻ രാഷ്ട്രീയ നേതാക്കളുടെ പ്രകടനങ്ങളും ഇടപെടലുകളും ഒരു സംഘട്ടനത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കാണിക്കുന്നതായിരുന്നു. അമേരിക്കയുടെ ഈ ഇടപെടല്‍ ഇസ്രായേലിനെ സഹായിക്കാൻ തയ്യാറായി കിഴക്കൻ മെഡിറ്ററേനിയനിലേക്ക് നാവിക സേനയെ…
“2023 കർഷക ശ്രീ” അവാർഡ് സമ്മാനിച്ചു
ഡാളസ്: ഡാളസ് സെന്റ് പോൾസ് പാരിഷ് മിഷൺ ഇടവകയിലുള്ള 170 ഫാമിലി നിന്നും കർഷക ശ്രീ അവാർഡിന് അപേക്ഷ സ്വീകരിക്കുകയും 2023 ലെ ഏറ്റവും മെച്ചപ്പെട്ട അടുക്കള തോട്ടം പരിചാരകനായി ശ്രീ.പി എം സ്കറിയായെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 8 ഞയറാഴ്ച്ച വിശുദ്ധ കർബ്ബാനക്ക് ശേഷം നടന്ന ലളിതമായ ചടങ്ങിൽ ഇടവക വികാരി റവ. ഷൈജു സി. ജോയ് 2023 ലെ “കർഷക ശ്രീ” ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീ.പി എം സക്കറിയയെ പൊന്നാട അണിയിച്ചു ആദരിച്ചു. തിരക്കിട്ട ജോലിത്തിരക്കിനിടയിൽ അടുക്കത്തോട്ടം ക്രമമായി നട്ടു വളർത്തുവാൻ സക്കറിയയെ സഹായിച്ച അദ്ദേഹത്തിന്റെ മരുമകളായ ലിജി സ്കറിയയ്ക്കു പ്രത്യേകമായി ക്യാഷ് അവാർഡും സമ്മാനിച്ചു.
