മയാമി: അടുത്ത മാസം 2 ,3 ,4 തീയതികളിൽ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു. നേർകാഴ്ച പത്രം & ഓൺലൈൻ ചീഫ് എഡിറ്റർ സൈമൺ വാളാച്ചേരിയിൽ ചെയർമാനും, മലയാളം ഡെയിലി ന്യൂസ് ചീഫ് എഡിറ്റർ മൊയ്‌തീൻ പുത്തൻചിറ പബ്ലിസിറ്റി കൺവീനറുമായാണ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവംബര്‍ 3 വെള്ളിയാഴ്ചയും, 4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും, പൊതുസമ്മേളനവും, വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ്. സുനിൽ തൈമറ്റം – പ്രസിഡന്റ്, രാജു പള്ളത്ത് – ജനറൽ സെക്രട്ടറി , ഷിജോ…
Category: AMERICA
ഖത്തർ അമീറുമായി ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെക്കുറിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചർച്ച നടത്തി
ദോഹ (ഖത്തര്‍): യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, തന്റെ വിപുലമായ മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ദോഹയിൽ വെച്ച് ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെക്കുറിച്ച് ചർച്ച നടത്തി. ഖത്തറിലെത്തുന്നതിന് മുമ്പ് അദ്ദേഹം ഇസ്രയേലും ജോർദാനും സന്ദർശിച്ചിരുന്നു. “ഇസ്രായേലിലെ ഭീകരാക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇസ്രയേലിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി സർക്കാർ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ദോഹയിലേക്ക് പോകുന്നു. സംഘർഷം വ്യാപിക്കുന്നത് തടയാൻ ഞങ്ങളുടെ പ്രാദേശിക പങ്കാളികളുടെ ശ്രമങ്ങൾ നിർണായകമാകും, ” ഇസ്രായേലിലെ ഭീകരാക്രമണങ്ങളെ അപലപിച്ച് അദ്ദേഹം X-ല്‍ കുറിച്ചു. “ഇസ്രയേലിലെ ഭീകരാക്രമണങ്ങളെക്കുറിച്ചും ഹമാസുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ചും ഖത്തർ അമീറുമായി ഇന്ന് സംസാരിച്ചു. ബന്ദികളെ തിരികെയെത്തിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു,” അദ്ദേഹം മറ്റൊരു പോസ്റ്റിൽ പറഞ്ഞു. https://twitter.com/SecBlinken/status/1712818657372389634?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1712818657372389634%7Ctwgr%5Ece26b473b593d27fb59abbe84faab106e2e27c94%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Fblinken-hold-talks-on-israel-palestine-conflict-with-qatars-emir-pm-2721590%2F Met with Qatar’s Prime Minister and Minister of Foreign Affairs @MBA_AlThani_ about…
ജിം ജോർദൻ റിപ്പബ്ലിക്കൻ സ്പീക്കർ നോമിനി
വാഷിംഗ്‌ടൺ: ഹൗസ് റിപ്പബ്ലിക്കൻമാർ വെള്ളിയാഴ്ച ജിം ജോർദനെ (ഒഹായോ) പുതിയ സ്പീക്കർ നോമിനിയായി തിരഞ്ഞെടുത്തു, 50-ലധികം റിപ്പബ്ലിക്കൻമാർ ഹൗസ് ഫ്ലോറിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിനെതിരെ വോട്ട് ചെയ്തു. കെവിൻ മക്കാർത്തിയുടെ ചരിത്രപരമായ പുറത്താക്കലൈന് ശേഷം 10 ദിവസമായി സ്പീക്കറെ തിരഞ്ഞെടുക്കാൻ കഴിയാത്തതിനാൽ പാർട്ടി ആ ശയക്കുഴപ്പത്തിലായിരുന്നു . ഹൗസ് റിപ്പബ്ലിക്കൻ കോൺഫറൻസ് വെള്ളിയാഴ്ച ജോർദാനെ ഏറ്റവും പുതിയ സ്പീക്കർ നോമിനിയായി തിരഞ്ഞെടുത്തത് ജിഒപി പ്രതിനിധി ഓസ്റ്റിൻ സ്കോട്ടിനെ 124-81 വോട്ടിനു പരാജയപ്പെടുത്തിയാണ് വെള്ളിയാഴ്ചത്തെ പാർട്ടി വോട്ടുകളെത്തുടർന്ന് ജോർദാൻ തന്റെ എതിരാളികളുമായി സംസാരിക്കാൻ സമയം ഉപയോഗിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് നിയമനിർമ്മാതാക്കൾ പറഞ്ഞു. തുടക്കത്തിൽ ജിഒപി സ്പീക്കർ നാമനിർദ്ദേശം നേടിയെങ്കിലും വ്യാഴാഴ്ച വൈകുന്നേരം ഭൂരിപക്ഷ നേതാവ് സ്റ്റീവ് സ്‌കാലിസ് മത്സരത്തിൽ നിന്ന് പെട്ടെന്ന് സ്വയം പുറത്താകുകയായിരുന്നു. ഹമാസിനെതിരായ ഇസ്രായേൽ യുദ്ധം മുതൽ നവംബർ പകുതിയോടെ സർക്കാർ അടച്ചുപൂട്ടൽ വരെ വലിയ അന്താരാഷ്‌ട്ര ആഭ്യന്തര…
അമേരിക്ക മരവിപ്പിച്ച 6 ബില്യണ്‍ ഡോളര്‍ ഇറാന് നല്‍കുകയില്ലെന്ന്
ന്യൂയോര്ക്ക്: ഇസ്രായേൽ-ഹമാസ് യുദ്ധം കാരണം, അമേരിക്കയും ഖത്തറും 6 ബില്യൺ ഡോളർ ഇറാന് കൈമാറാൻ വിസമ്മതിച്ചു. കഴിഞ്ഞ മാസമാണ് അമേരിക്കയും ഇറാനും തമ്മിൽ കരാർ ഒപ്പിട്ടത്. ഇതനുസരിച്ച് ഇറാൻ തങ്ങളുടെ ജയിലുകളിൽ തടവിലായിരുന്ന 5 അമേരിക്കൻ പൗരന്മാരെ മോചിപ്പിച്ചിരുന്നു. പ്രത്യുപകാരമായി, ഇറാന്റെ പിടിച്ചെടുത്ത 6 ബില്യൺ ഡോളറിന്റെ സ്വത്തുക്കൾ അമേരിക്ക ഖത്തറിലേക്ക് അയച്ചു. ഈ തുക ഇറാന് നൽകേണ്ടിയിരുന്നതാണ്. എന്നാല്‍, ഇപ്പോൾ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ, അമേരിക്കയുടെ ഡെപ്യൂട്ടി ട്രഷറി സെക്രട്ടറി വാലി അഡിയോം പറഞ്ഞത് ആ തുക ഇപ്പോൾ ഇറാന് ലഭിക്കില്ലെന്നാണ്. അമേരിക്ക ഈ ഫണ്ട് പൂർണ്ണമായും മരവിപ്പിച്ചിട്ടില്ല. ഇത് ഉപയോഗിക്കുന്നതിനായി ഇറാൻ സമർപ്പിച്ച എല്ലാ അപേക്ഷകളും കുറച്ചുകാലത്തേക്ക് നിരസിക്കുമെന്നാണ് ട്രഷറി സെക്രട്ടറി പറഞ്ഞത്.
ഡോ. ഡോണ്‍സി ഈപ്പനു അമേരിക്കയിലെ ഹില്‍മാന്‍ എമേര്‍ജന്‍റ് ഇന്നവേഷന്‍ റിസര്‍ച്ച് ഗ്രാന്റ്
ടെക്സാസ് : യു എസിലെ പ്രശസ്തമായ ഹില്‍മാന്‍ എമേര്‍ജന്‍റ് ഇന്നവേഷന്‍ റിസര്‍ച്ച് ഗ്രാന്‍റിന് ഡോ. ഡോണ്‍സി ഈപ്പന്‍ അർഹയായി. റീത്ത ആന്‍ഡ് അലക്സ് ഹില്‍മാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ റിസര്‍ച്ച് ഗ്രാന്‍റിന് യു എസി ല്‍ നിന്നു 10 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹത്തില്‍ വെല്ലുവിളി നേരിടുന്ന വിഭാഗങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണത്തില്‍ നഴ്സിങ്ങിന്‍റെ ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പഠനങ്ങള്‍ക്കായാണ് 50,000 ഡോളറിന്‍റെ (ഏകദേശം 41.5 ലക്ഷം രൂപ) റിസര്‍ച്ച് ഗ്രാന്‍റ് അനുവദിച്ചിട്ടുള്ളത്. റ്റെക്സസ് സര്‍വകലാശാലയിലെ സിസിക് സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ അസിസ്റ്റന്‍റ് പ്രഫസറായ ഡോ. ഡോണ്‍സി ഈപ്പന്‍ തോട്ടയ്ക്കാട് ഓലിക്കര മാങ്കുടിയില്‍ ജോജി ഐ ഈപ്പന്‍റെ ഭാര്യയാണ്. ചെങ്ങന്നൂര്‍ ആലാ ചിരത്തറ മാത്യൂസ് വില്ലയില്‍ സി വി മാത്യുവിന്‍റെയും എല്‍സിക്കുട്ടി മാത്യുവിന്‍റെയും മകളാണ് ഡോ.ഡോണ്‍സി .
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ നാളെ ഡാളസിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ആദരിക്കുന്നു
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ ഡാളസിലെ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു. ഒക്ടോബർ 15 ഞായറാഴ്ച (നാളെ) വൈകിട്ട് 6 മണിക്ക് മെസ്ക്വിറ്റിലുള്ള സെന്റ്.പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ (1002 Barnes Bridge Road, Mesquite, Tx 75150) വെച്ചാണ് ആദരിക്കൽ ചടങ്ങ് ക്രമികരിച്ചിരിക്കുന്നത്. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസ് പ്രസിഡന്റ് റവ. ഷൈജു സി. ജോയിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ സഭകളെ പ്രതിനിധീകരിച്ച് വൈദീക ശ്രേഷ്ടർ, പൗര പ്രമുഖർ തുടങ്ങിയവർ ആശംസകൾ അറിയിക്കും. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഗായക സംഘം ഗാനങ്ങൾ ആലപിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ആയി സ്ഥാനാരോഹണം…
നന്ദിയുള്ള ഹൃദയത്തില്‍ നിരാശക്കിടമില്ല: പാസ്റ്റർ ബാബു ചെറിയാൻ
ഡാലസ്: ഹൃദയത്തിൽ അല്പമെങ്കിലും നന്ദിയുടെ അംശം ശേഷിക്കുന്നുണ്ടെങ്കിൽ ജീവിതത്തിൽ നിരാശക്കോ , പരാതിക്കൊ, പരദൂഷണത്തിനോ ,പിണക്കത്തിനോ ഇടം ഉണ്ടാകയില്ലെന്നു പാസ്റ്റർ ബാബു ചെറിയാൻ . സണ്ണിവെയിൽ അഗാപ്പെ ചർച്ചിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13 വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ത്രിദിന കൺവെൻഷനിൽ പ്രാരംഭദിന വചന പ്രഘോഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം . മാർക്കോസിന്റെ സുവിശേഷം രണ്ടാം അദ്ധ്യായത്തിൽ നിന്നും തളർന്നു കിടന്നിരുന്ന ഒരാളെ നാലാൾ ചേർന്ന് കഫഹർന്നഹൂമിൽ ക്രിസ്തു പ്രസംഗിച്ചു കൊണ്ടിരുന്ന ഭവനത്തിന്റെ മേൽക്കൂര പൊളിച്ചു താഴേക്കു കൊണ്ടുവരികയും അവരുടെ അചഞ്ചലമായ വിശ്വാസം കണ്ടിട്ട് രോഗിക്കു സൗഖ്യം നൽകുകയും ചെയ്ത വിഷയത്തെ ആസ്പദമാക്കിയാണ് പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗം ആരംഭിച്ചത് . വിശ്വാസം കർമ്മ മാർഗത്തിലൂടെ ജീവിതത്തിൽ പ്രായോഗീകമാകണമെന്ന വലിയ സന്ദേശമാണ് ഇവിടെ നമ്മുക്ക് കാണാൻ കഴിയുന്നതെന്ന് പാസ്റ്റർ ചൂണ്ടിക്കാട്ടി. അഗാപ്പെ ഗായകസംഘത്തിന്റെ ഗാനശുശ്രുഷയോടെയാണ് കൺവെൻഷന് തുടക്കം കുറിച്ചത്. പാസ്റ്റർ…
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിന് മീഡിയ കമ്മറ്റി രൂപീകരിച്ചു: ജോർജ് ജോസഫ് – ചെയർമാൻ , ജോർജ് തുമ്പയിൽ കൺവീനർ
മയാമി: അടുത്ത മാസം 2 ,3 ,4 തീയതികളിൽ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനായുള്ള മീഡിയ കമ്മറ്റി രൂപീകരിച്ചു. ഇന്ത്യ പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും, അഡ്വൈസറി ബോർഡ് മെമ്പറും, ഇ-മലയാളി ഓൺലൈൻ എഡിറ്ററുമായ ജോർജ് ജോസഫ് ചെയർമാനും , ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ മുൻ പ്രസിഡന്റ് ജോർജ് തുമ്പയിൽ കൺവീനറുമായ മീഡിയ കമ്മറ്റിയാണ് രൂപീകരിച്ചത്. ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവം :3 വെള്ളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .…
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തിൽ വരവേല്‍പ്
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോർക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും സംയുക്തമായി പ്രൗഢഗംഭീരവും ഭക്തിനിർഭരവുമായ സ്വീകരണം നൽകി. വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് നടത്തപ്പെട്ട, പരിശുദ്ധ ബാവായുടെ അപ്പോസ്‌തോലിക സന്ദര്‍ശനം, എന്നെന്നും മനസ്സില്‍ മായാതെ കാത്തു സൂക്ഷിക്കാവുന്ന ആത്മീയ നിറവിന്റെ അനുഭവമായതിലും, ശ്ലൈഹിക വാഴ്‌വുകള്‍ സ്വീകരിച്ച് അനുഗ്രഹീതരായി തീർന്നതിലുമുള്ള സന്തോഷത്തിലാണ് ഇടവകാംഗങ്ങൾ ഏവരും. നോർത്ത് അമേരിക്കയിലെ മലങ്കര അതിരൂപത ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ, ക്നാനായ അതിരൂപതയുടെ യുഎസ്എ, കാനഡ, യൂറോപ്പ് മേഖലകളിലെ മെത്രാപ്പോലീത്ത മോർ സിൽവാനോസ് അയ്യൂബ്, കിഴക്കൻ യുഎസ്എ അതിരൂപതയുടെ പാത്രിയാർക്കൽ വികാരി മോർ ഡയോനിഷ്യസ് ജോൺ കവാക്ക്, പാത്രിയർക്കൽ സെക്രട്ടറി…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഏകദിന മാധ്യമ സെമിനാർ ഡാളസിൽ ഒക്ടോബര്‍ 22 നു
ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഏകദിന മാധ്യമ സെമിനാർ ഡാളസില്‍ സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 ഞായറാഴ്ച വൈകീട്ട് 5:30 ന് ഗാർലൻഡിലുള്ള കേരള അസോസിയേഷൻ മന്ദിരത്തിൽ വെച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ആനുകാലിക പ്രസക്തമായ സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളെ അധികരിച്ച് ചർച്ച ഉണ്ടായിരിക്കും. മലയാള മാധ്യമ രംഗത്തെ പ്രഗത്ഭരായ പി.പി. ജെയിംസും, വി. അരവിന്ദും സെമിനാറിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിക്കും. അമേരിക്കയിലെ തലമുതിർന്ന പ്രമുഖ മാധ്യമപ്രവർത്തകരായ എബ്രഹാം തെക്കേമുറി, ജോയിച്ചൻ പുതുക്കുളം, ജേക്കബ് റോയ്, സിംസൺ കളത്ര, മൊയ്തീന്‍ പുത്തന്‍ചിറ, ഡോ. ജോർജ് കാക്കനാട്ട്, എബ്രഹാം മാത്യു (കൊച്ചുമോൻ ), ജിൻസ്മോൻ സക്കറിയ എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിക്കും. കൂടാതെ, സാംസ്കാരിക – രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. സമ്മേളനത്തിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ ഭരണസമിതി അംഗങ്ങളായ സിജു…
