പത്തനംതിട്ട: വിമുക്ത ഭടൻ കോന്നി തെങ്ങുംകാവ് ഈട്ടിമൂട്ടിൽ ഇ. എസ് ജോഷ്വയുടെ (77) സംസ്കാര ശുശ്രൂഷ 9 ന് തിങ്കളാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് 12 ന് തെങ്ങുംകാവ് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കും. ഊന്നുകൽ പച്ചയിൽ കുടുംബാഗം റോസമ്മ ജോഷ്വയാണ് ഭാര്യ. മക്കൾ: ഷെറിൻ (കുവൈറ്റ് ), സ്റ്റാൻലി (യു.എസ്.എ), ആശ (കാനഡ). മരുമക്കൾ: ജിൻസി (കുവൈറ്റ് ), സിനി (യു.എസ്.എ), ബിനു (കാനഡ) കൊച്ചുമക്കൾ: പ്രിസില്ല, പ്രെസ്ലി, പെർസിസ്, ഐസയ്യ, എലിസ, ജോനാ, ലിലിയാന, ആരൺ, ഐലീൻ Right Way Media YouTube ചാനലിൽ സംസ്കാര ശ്രൂഷകളുടെ ലൈവ് ഉണ്ടായിരിക്കും.
Category: AMERICA
എല്ലാ പ്രശ്‌നങ്ങളുടേയും പരിഹാരം ഗാന്ധിയന്‍ ചിന്തകളിലൂടെ മാറ്റിയെടുക്കാം: രമേഷ് ചെന്നിത്തല
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രിയും, പ്രതിപക്ഷനേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയുടെ സ്ഥിരം ക്ഷണിതാവുമായ രമേഷ് ചെന്നിത്തല. ഗാന്ധിയന്‍ ആശയങ്ങള്‍ എല്ലാറ്റിനുമുള്ള പ്രശ്‌നപരിഹാരമാണെന്നും ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മതേതരത്വം നാനാജാതി മതസ്ഥരെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുവാനും, കൂടാതെ എല്ലാ മതങ്ങളും ഒരു പോലെ കാണുവാന്‍ കഴിയുന്ന ഒരു ബൃഹത്തായ ആശയം ലോകത്തിനു നല്‍കിയ ഒരു രാജ്യമാണ് ഭാരതം എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഐ.ഓ.സി.ചിക്കാഗോ പ്രസിഡന്റ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ അടിയുറച്ചു വിശ്വസിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രസിഡന്റ് സന്തോഷ് നായര്‍ പറഞ്ഞു. തദവസരത്തില്‍ മുന്‍ മന്ത്രി പന്തളം സുധാകരനും സന്നിഹിതനായിരുന്നു. ആരു വിചാരിച്ചാലും ഗാന്ധിയന്‍ ചിന്തകളെ ഇല്ലാതാക്കുവാന്‍ സാധിക്കുകയില്ലെന്നും ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു മഹാവ്യക്തിത്വമാണ്…
അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡിന്റെ ഓണാഘോഷം ശ്രദ്ധേയമായി
ഫിലാഡൽഫിയ: അമേരിക്കയിലെ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽനിന്നാണ് സംഘടനയിലെ അംഗങ്ങളും കുടുംബാങ്ങളും ഓണാഘോഷത്തിനായി ഒത്തുകൂടിയെന്നതും പ്രത്യേകതയായി. ഫിലാഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജോയൽ ഡെയ്ൽസ്, ഗാർലൻഡ് ഡാളസ് – മേയർ സ്ഥാനാർത്ഥി ഡോ. ഷിബു സാമുവൽ, മിസ് സ്റ്റാറ്റൻ ഐലൻഡ് മീര മാത്യു, ഫിലാഡൽഫിയ മേയർ സ്ഥാനാർത്ഥി ഡേവിഡ് ഓ , ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ എന്നിവർ വിവിധ നഗരങ്ങളിൽ നിന്ന് മുഖ്യാതിഥികളായി എത്തി ചടങ്ങിനെ ധന്യമാക്കി. അമേരിക്കയിലുടെനീളം വിവിധ നിയമ നിർവ്വഹണ വകുപ്പുകളെ പ്രതിനിധീകരിക്കുകയും വ്യത്യസ്ത പദവികൾ അലങ്കരിക്കുകയും ചെയ്യുന്ന 155-ലധികം മലയാളി ഓഫീസർമാരുടെ അംഗത്വമാണ് AMLEU സംഘടനക്കു ശക്തി പകരുന്നത്. നേതൃത്വം: പ്രസിഡന്റ് – ലഫ്റ്റനന്റ് നിധിൻ എബ്രഹാം (ന്യൂയോർക്ക് സിറ്റി…
അർജന്റീനയുടെ മുൻ സൗന്ദര്യ റാണി ജാക്വലിൻ കാരിയേരി സൗന്ദര്യ ശസ്ത്രക്രിയയെ തുടർന്ന് അന്തരിച്ചു
വാഷിംഗ്ടൺ: മുൻ അർജന്റീനിയൻ സുന്ദരിയും നടിയുമായ ജാക്വലിൻ കാരിയേരി (48) സൗന്ദര്യ ശസ്ത്രക്രിയയെ തുടർന്ന് അന്തരിച്ചു. ലാറ്റിനമേരിക്കൻ സിനിമയിലെ അറിയപ്പെടുന്ന നടിയും, മോഡലുമായ ജാക്വലിന്‍ കാലിഫോർണിയയിൽ മരിച്ച വാർത്ത ആരാധകരെ ഞെട്ടിച്ചു. രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം നിരവധി മെഡിക്കൽ സങ്കീർണതകൾ ഉണ്ടാകുകയും, അത് ആത്യന്തികമായി രക്തം കട്ടപിടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തതാണ് അവരുടെ ദാരുണമായ മരണത്തിലേക്ക് നയിച്ചത്. അന്ത്യശ്വാസം വലിച്ചപ്പോൾ മക്കളായ ക്ലോയും ജൂലിയനും ഒപ്പമുണ്ടായിരുന്നു. സൗന്ദര്യ റാണിയുടെ മരണവാർത്ത സോഷ്യൽ നെറ്റ്‌വർക്കിലൂടെയാണ് ലോകം അറിഞ്ഞത്. ജാക്വലിൻ തന്റെ ജില്ലയുടെ രാജ്ഞിയായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, 1996 ൽ അർജന്റീനയിൽ നടന്ന സാൻ റാഫേൽ എൻ വെൻഡിമിയ മുന്തിരി വിളവെടുപ്പ് ഫെസ്റ്റിവലിൽ സൗന്ദര്യമത്സരത്തിൽ റണ്ണറപ്പും ആയിരുന്നു. അവരുടെ ഇൻസ്റ്റാഗ്രാം പേജിലെ ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു: “ജാക്വലിൻ കാരിയേരി അന്തരിച്ചു എന്ന സങ്കടകരമായ വാർത്ത ഇന്ന് ഞങ്ങളുടെ…
ഏലിക്കുട്ടി തോമസ് മക്കനാൽ നിര്യാതയായി
കുളത്തൂർ: പത്തനംതിട്ട കുളത്തൂർ കുഴിപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് മക്കനാൽ (99 വയസ്സ് ) നിര്യാതയായി. സംസ്കാര കർമങ്ങൾ ഒക്ടോബർ 9 തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞു 2.30 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുളത്തൂർ ചെറുപുഷ്പ്പ ദേവാലയ സെമിത്തേരിയിൽ. പരേത കണ്ണൂർ വെളിമാനം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി ആലഞ്ചേരിൽ, (യൂഎസ്എ ) മോനിയമ്മ വെള്ളക്കട, ചെറുവള്ളി ,പരേതയായ സിസിലി തെങ്ങും പറമ്പിൽ, സെബാസ്റ്റ്യൻ എം ടി (റിട്ട. പ്രൊഫസർ ), പരേതനായ സേവ്യർ എം ടി.ജോസ് മക്കനാൽ (യൂ എസ് എ ), എലിസബത്ത് തോമസ്. ടോം മക്കനാൽ (യുഎസ് എ ). മരുമക്കൾ: തോമസ് ആലഞ്ചേരി, തോമസ് വെള്ളക്കട,പരേതയായ സോഫിയമ്മ,ബെറ്റി തൊടുപുഴ, മിനി വട്ടക്കാവുങ്കൽ.
മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ കൺവെൻഷൻ ഒക്ടോബർ 27-നു ആരംഭിക്കുന്നു
ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വർഷത്തെ മേഖലാ കൺവെൻഷൻ(റീജിയണൽ കൺവെൻഷൻ) ഒക്ടോബർ മാസം 27, 28, 29, എന്നീ തീയതികളിൽ യഥാക്രമം സെൻറ്. ജോൺസ് മാർത്തോമ്മാ പള്ളി (ക്യുൻസ് വില്ലേജ്), സെൻറ്. തോമസ് മാർത്തോമ്മാ പള്ളി (യോങ്കേഴ്‌സ്), ക്യുൻസ്‌ബോറോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയം, എന്നിവിടങ്ങളിൽ വച്ചു നടത്തപ്പെടുന്നു. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ ഇടവക വികാരി റവ. ഡോ. ഈപ്പൻ വർഗീസ് മുഖ്യ പ്രസംഗകനായിരിക്കും. സെൻറ്. ജോൺസ് മാർത്തോമ്മാ പള്ളിയിൽ വച്ചു നടക്കുന്ന കൺവെൻഷൻറെ ഉത്‌ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ നിർവ്വഹിക്കും. കൺവെൻഷൻറെ സമാപനദിവസമായ ഞായറാഴ്ച്ച ഈ മേഖലയിലെ (റീജിയൺ) എല്ലാ ഇടവകകളും ചേർന്നുള്ള വിശുദ്ധ കുർബാനയ്ക്കു ഭദ്രാസന എപ്പിസ്കോപ്പ…
ആദ്യമായി ഡാളസിൽ എത്തിച്ചേർന്ന ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായ്ക്ക് വൻ വരവേൽപ്പ്
ഡാളസ്: ആദ്യമായി ഡാളസിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായ്ക്ക് വൻ വരവേൽപ്പ് ഡാളസ് ഡി എഫ് ഡബ്ല്യൂ എയർപോർട്ടിൽ നൽകി. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ, കോട്ടയം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, നിലക്കൽ ഭദ്രാസനാധിപൻ അഭി.ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നിവരെ കൂടാതെ വെരി.റവ.രാജു ദാനിയേൽ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ അനേക വൈദിക ശ്രേഷ്ടർ, ആത്മായ നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. എയർ പോർട്ടിൽ നിന്ന് അനേക വാഹനങ്ങളുടെ അകമ്പടിയോടു കൂടി 6,7 (വെള്ളി, ശനി) തീയതികളിൽ കൂദാശ ചെയ്യപ്പെടുന്ന ഡാളസ് സെന്റ്.പോൾസ് ഓർത്തഡോക്സ് ദേവാലയത്തിലേക്ക് (5088 Baxter Well Road, Mckinney, TX 75071 ) ആനയിച്ചു.
കാനഡ ഭൂരിഭാഗം നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യയിൽ നിന്ന് പിൻവലിച്ചു
ഒട്ടാവ: കാനഡ തങ്ങളുടെ ഭൂരിഭാഗം നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യയിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചു, അവരെ സിംഗപ്പൂരിലേക്കോ മലേഷ്യയിലെ ക്വാലാലംപൂരിലേക്കോ മാറ്റുമെന്ന് റിപ്പോര്‍ട്ട്. നിലവിൽ ഇന്ത്യയിലുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഗണ്യമായ എണ്ണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ കാനഡയ്ക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ഒക്ടോബർ 10-നുള്ളിൽ ഏകദേശം 40 നയതന്ത്ര ഉദ്യോഗസ്ഥരെ ഒട്ടാവ തിരിച്ചു വിളിക്കണമെന്ന് ന്യൂഡൽഹി നിർബന്ധിച്ചതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ രൂക്ഷമായി. നിലവിൽ, ഈ ഏറ്റവും പുതിയ നയതന്ത്ര വിള്ളലിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കുന്നതിൽ നിന്ന് ഇന്ത്യൻ സർക്കാർ വിട്ടുനിൽക്കുകയാണ്. കാനഡയാകട്ടെ, നിലവിൽ ഇന്ത്യക്കകത്ത് 62 നയതന്ത്രജ്ഞരുടെ ഒരു സംഘത്തെ പരിപാലിക്കുന്നുണ്ട്. എന്നാല്‍, റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഈ സംഖ്യ 41 ആയി കുറയ്ക്കണമെന്ന് ഇന്ത്യ ഉറച്ചു പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സമീപകാല പ്രസ്താവനയെത്തുടർന്ന് ന്യൂഡൽഹിയും ഒട്ടാവയും തമ്മിലുള്ള നയതന്ത്ര ബന്ധം…
ഏലിയാമ്മ തോമസ് നിര്യാതയായി
ഹൂസ്റ്റൺ: കിടങ്ങൂർ കൂടല്ലൂര്‍ പരുമനത്തേട്ട് പരേതനായ പി.ടി.തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (80) നിര്യാതയായി. പരേത കോട്ടയം വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമാണ്. മക്കള്‍: ഷാജി, റെജി (അപ്ന ബസാർ റജി,ഹൂസ്റ്റൺ ), ജിജി എബ്രഹാം (ഹൂസ്റ്റൺ) , ബിജി, സുനി (അബുദാബി), ബിജേഷ് (അബുദാബി) മരുമക്കള്‍: റൂബി ജോളി ഭവന്‍ തിരുവനന്തപുരം, മേഴ്‌സി തേക്കുംകാലായില്‍ ഇരവിമംഗലം (ഹൂസ്റ്റൺ) , ജിജി വിളയില്‍ (ഹൂസ്റ്റൺ), വിനോദ് മങ്ങാട്ട് കിടങ്ങൂര്‍, ബിജു തുടിയാലില്‍ കുറുമുളളൂര്‍, സെഫി കുറുപ്പിനകത്ത് നീണ്ടൂര്‍. സംസ്‌കാരം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഒക്ടോബർ 10 നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക്. ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ : https://knanayavoice.net/ https://knanayavoice.net/?p=5838 കൂടുതൽ വിവരങ്ങൾക്ക്: റജി – 832 339 8443 (വാട്സാപ് ) ഷാജി – 91 944 777 6670 (ഇന്ത്യ)…
ഫോമാ സൺഷൈൻ റീജിയന്റെ ഹരിതമേളയും ഫുഡ് ഫെസ്റ്റിവലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മയാമി: അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമിയിൽ വെച്ച് ഫോമാ സൺഷൈൻ റീജിയൻ ഫ്ലോറിഡയിലെ അംഗ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹരിതമേളയും ഫുഡ് ഫെസ്റ്റിവെലും സെപ്റ്റംബർ മുപ്പതിന് ആഘോഷമായി നടത്തപ്പെട്ടു. ഫോമാ നാഷണൽ കമ്മറ്റി അംഗം ശ്രീ ബിജോയ് സേവ്യറിൻ്റെ നേതൃത്വത്തിൽ മയാമി മലയാളീ അസോസിയേഷൻ്റെ ആതിഥേയത്തിലും മോൾ മാത്യൂസ് കിച്ചൻ ആൻഡ് ഗാർഡൻസിൽ വെച്ച് നടത്തപ്പട്ട ഹരിതമേള ഫോമാ ഫ്ലോറിഡ ആർ. വി. പി. ശ്രീ ചാക്കോച്ചൻ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ഫോമാ നാഷണൽ ട്രഷറാർ ശ്രീ ബിജു തോണിക്കടവിൽ ഉത്‌ഘാടന കർമ്മം നിർവഹിച്ചു. ഓർഗാനിക് പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും വിപുലമായ ശേഖരം മേളയിൽ ഒരുക്കിയിരുന്നു. ഗൃഹാതുരത്വം ഉണർത്തുന്ന, ഷെഫ് ഡൊമനിക്കിൻ്റെ നാടൻ തട്ടുകടയിലെ വിഭവങ്ങളുടെ നാവൂറും രുചികളും, സാൻറ്റിച്ചൻ കെടങ്ങായിയും മോൾ മാത്യുവും ഒരുക്കിയ കപ്പയും കാടയും രുചിച്ചവർക്ക വ്യത്യസ്തമായ രുചി ഭേദം നൽകി. ജെസ് കഫേ ഒരുക്കിയ,…
