പാർട്ടി നടത്താന്‍ കുട്ടികൾ വാങ്ങിയത് 500 രൂപയുടെ കഞ്ചാവ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കാസർകോട്: പത്താം ക്ലാസ് അവസാന വർഷ പാർട്ടിക്കിടെ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഒരു ഏജന്റിൽ നിന്ന് 500 രൂപയ്ക്ക് കുട്ടികൾ കഞ്ചാവ് വാങ്ങിയതായി പോലീസ് പറഞ്ഞു. നാല് കുട്ടികൾ ഒരുമിച്ച് ചേര്‍ന്നാണ് കഞ്ചാവ് വാങ്ങിയത്. ഓരോ കുട്ടിയും 100 മുതൽ 150 രൂപ വരെ നൽകി. കുട്ടികളിൽ നിന്ന് 11.47 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. നഗരത്തിലെ ഒരു സ്കൂളിലെ നാല് ആൺകുട്ടികളുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തി. വിദ്യാർത്ഥികൾ മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സെന്റ് ഓഫ് പാർട്ടി നടക്കുന്ന വേദിക്ക് പിന്നിൽ നിന്നാണ് കഞ്ചാവുമായി പോലീസ് വിദ്യാർത്ഥികളെ പിടികൂടിയത്. കളനാട് സ്വദേശി സമീറിൽ നിന്ന് കഞ്ചാവ് വാങ്ങിയതായി വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. അറസ്റ്റിലായ സമീർ മുമ്പ് മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.…

ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മറ്റി റമദാൻ റിലീഫ് വിതരണവും മതേതര സായാഹ്ന സദസും സംഘടിപ്പിച്ചു

മണ്ണാർക്കാട്: ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ റമദാൻ റിലീഫ് വിതരണവും മതേതര സായാഹ്ന സദസ്സും സംഘടിപ്പിച്ചു. മൈലാംപാടം സെന്ററിൽ നടന്ന പരിപാടി നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ കെ.വി. അമീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തൊടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ ഇടതുപക്ഷ സർക്കാരും മുന്നണിയും ഒന്നിച്ച് നേരിടുമ്പോൾ യുഡിഎഫ് ബിജെപിക്ക് ഒപ്പം നിന്ന് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, വയനാടിനു വേണ്ടി ഡൽഹിയിൽ എൽഡിഎഫ് സമരം സംഘടിപ്പിച്ചപ്പോൾ ഡൽഹിയിലുള്ള കോണ്‍ഗ്രസ് മുസ്ലിം ലീഗ് എം.പി മാർ മൗനികളായത് ആര്‍ക്കുവേണ്ടിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായെന്നും കെ.വി. അമീർ പറഞ്ഞു. പാർട്ടി സംസ്ഥാനത്താകെ വിവിധ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പാർട്ടിയുടെ പ്രവാസി ഘടകമായ ഐ. എം.സി.സി വേണ്ട സഹായങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദു ഭീമനാട് അദ്ധ്യക്ഷത വഹിച്ചു.…

ആശാ വർക്കാർമാരുടെ സമരത്തോടുള്ള സമീപനം തിരുത്തണം:എഫ്.ഐ.ടി.യു

കോഴിക്കോട് : ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയ കോവിഡ്, നിപ വയറസുകൾ നിറഞ്ഞാടിയ കാലത്ത് മാലാഖമാരെ പോലെ സേവനം ചെയ്ത കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിലായി 26448 പ്രവർത്തകരെ പിണറായി സര്‍ക്കാര്‍   അപമാനിക്കുകയാണെന്ന് എഫ്.ഐ.ടി യു സംസ്ഥാന സെക്രട്ടറി തസ്‌ലീം മമ്പാട് പറഞ്ഞു. പ്രതിമാസം 7000 രൂപയാണ് പ്രതിദിനം 10 മണിക്കുർ ജോലി ചെയ്യുന്ന ആശാ വർക്കർമാർക്ക് ഓണറേറിയമായി ലഭിക്കുന്നത്. ഇത് കാലോചിതമായി പുതുക്കണമെന്ന ന്യായമായ ആവശ്യമാണ് ആശാവർക്കർമാർ ഉന്നയിക്കുന്നത് ഇവരെ കുറിച്ചാണ് സ. എളമരം കരീമടക്കമുള്ള തൊഴിലാളി നേതാക്കൾ പാട്ട പിരിവുകാരെന്നും, ആരോ നിയന്ത്രിക്കുന്നവരെന്നും അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഫ്.ഐ.ടി.യു മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ആശാ വർക്കർമാർക്കുള്ള ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് എൻ കെ., ജില്ലാ കമ്മറ്റിയംഗങ്ങളായ…

സോളിഡാരിറ്റി റമദാൻ ഹദിയ കൈമാറി

മക്കരപ്പറമ്പ: സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ വിവിധ പള്ളികളിലേക്ക് ‘റമദാൻ ഹദിയ’ കൈമാറി. സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ്, സെക്രട്ടറി അഷ്റഫ് സി.എച്ച്, ജോ. സെക്രട്ടറി ജാബിർ പടിഞ്ഞാറ്റുമുറി, അംജദ് മുഞ്ഞക്കുളം എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘റമദാൻ ഹദിയ’ കൈമാറൽ ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് ഉദ്ഘാടനം ചെയ്യുന്നു.

ന്യൂട്രിഹബ് മില്ലറ്റ് കഫേയിൽ സ്വാദിഷ്ടമായ വൈവിധ്യമാർന്ന ചെറുധാന്യ വിഭവങ്ങൾ നിറഞ്ഞിരിക്കുന്നു

പത്തനം‌തിട്ട: ആരോഗ്യകരമായ ജീവിതത്തിനായി ധാരാളം ചെറുധാന്യങ്ങൾ ലഭിക്കുന്നതാണ് ഇരവിപേരൂർ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. ചെറുധാന്യങ്ങളുടെ വൈവിധ്യമാർന്ന രുചികൾ ന്യൂട്രിഹബ് മില്ലറ്റ് കഫേയിൽ നിറഞ്ഞുനിൽക്കുന്നു. കാർഷിക വികസന, കർഷകക്ഷേമ വകുപ്പ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നെല്ലാട് പൊയ്കയിൽപടിയിൽ സ്ഥിതി ചെയ്യുന്ന ഈ കഫേ പ്രവർത്തിക്കുന്നത്. ചെറുധാന്യ ഉൽപ്പന്നങ്ങൾ ഊണുമേശകളിൽ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ന്യൂട്രിഹബ് മില്ലറ്റ് കഫേ കൃഷിക്കൂട്ട് ആണ് ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കൃഷി വകുപ്പിന്റെ പദ്ധതിയിലൂടെ സാധ്യമാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ മില്ലറ്റ് കഫേയാണിത്. 3 ലക്ഷം രൂപ ചെലവിൽ കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതിയുടെ മുഴുവൻ പേര് – വിളവെടുപ്പിനു ശേഷമുള്ള മാനേജ്മെന്റ് ആൻഡ് വാല്യൂ അഡിഷൻ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് മില്ലറ്റ് കഫേ എന്നാണ്. 2024-25 ൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് സ്ഥാപനത്തിനായി 2,12,000 രൂപ ചെലവഴിച്ചു.…

ടിങ്കർഹബ്ബിന്റെ മികച്ച കാമ്പസ് അവാർഡ് കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിന്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ടിങ്കർഹബ് ഫൗണ്ടേഷന്റെ മികച്ച കാമ്പസ് അവാർഡ് നേടി. ക്യാമ്പസിലെ സജീവമായ പരിപാടികൾക്കും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സമഗ്രമായ കമ്മ്യൂണിറ്റി വികസന പ്രവർത്തനങ്ങൾക്കും അംഗീകാരമായാണ് ഈ അംഗീകാരം ലഭിച്ചത്. ടിങ്കർഹബ് ചീഫ് ഓപ്പറേഷൻസ് ഓഫീസർ കുര്യൻ ജേക്കബും ബോർഡ് അംഗം ഗോപികയും ചേർന്ന് അവാർഡ് സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. സ്മിതാ ധരൺ അവാർഡ് ഏറ്റുവാങ്ങി. ക്യാമ്പസ് ലീഡ് ആർ.ബി.അഭിമന്യു, കോ-ലീഡർമാരായ ബി. അഭിജിത്ത്, ആരോൺ എം. സാബു. ഔട്രിച്ച് ലീഡ് ജോഹാൻ ജോർജ്, വുമൺ ഇൻടെക് ലീഡ് മാളവിക സുനിൽ, ഇന്റേൺമാരായ ജി.കെ.ധനുഷ്, അഞ്ജിമ രമണൻ, ആർ. ശ്രീഹരി എന്നിവരുടെ ശ്രമങ്ങളാണ് ശ്രദ്ധേയമായത്.ഫാക്കൽട്ടി. ഷാനി രാര് മേൽനോട്ടം വഹിച്ചു. പി ആര്‍ ഡി, കേരള സര്‍ക്കാര്‍

ആശാ വർക്കർമാരുടെ സമരത്തിന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റിൻ്റെ ഐക്യദാർഢ്യം

മലപ്പുറം: സെക്രട്ടറിയറ്റിനു മുന്നിലെ ആശാ വർക്കർമാരുടെ രാപകൽ സമരത്തിന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ മലപ്പുറത്ത് നടത്തിയ ഐക്യദാർഢ്യസംഗമത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ നേതാക്കൾ പങ്കെടുത്തു. ആശാ വർക്കർമാരുടെ ഡിമാന്റുകൾ അംഗീകരിച്ച് സർക്കാർ നീതിപുലർത്തണമെന്ന് ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഖൈറുന്നീസ, സാജിത പൂക്കോട്ടൂർ, അത്വിയ്യ എന്നിവർ പങ്കെടുത്തു.

ബഹുഭാഷാ പരിജ്ഞാനം കാലഘട്ടതിൻ്റെ ആവശ്യം: എം ഐ അബ്ദുൽ അസീസ്

തിരൂർക്കാട്: ബഹു ഭാഷ പരിജ്ഞാനമുള്ള വ്യക്തികളെ കാലഘട്ടം ആവശ്യപ്പെടുന്നുവെന്നും ആഗോള ജനതയുമായി സംവദിക്കാനുള്ള ശേഷി പുതു തലമുറ ആർജ്ജിച്ചെടുക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ അംഗവും നുസ്രത്തുൽ ഇസ്‌ലാം ട്രസ്റ്റ്‌ ചെയർമാനുമായ എം. ഐ അബ്ദുൽ അസീസ്. തിരൂർക്കാട് ഇലാഹിയ കോളേജിന് കീഴിൽ അടുത്ത അധ്യായന വർഷത്തിൽ തുടക്കമാവുന്ന ബഹു ഭാഷ പരിജ്ഞാന പ്രോഗ്രാം (പോളിഗ്ലോട്ട് കോമ്പിറ്റൻസി പ്രോഗ്രാം) പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ഖുർആൻ പൂർണ്ണമായും മനപ്പാഠമാക്കിയ റാസി റോഷനെ ആദരിക്കുന്ന ചടങ്ങിൽ ഇ.എം അമീൻ സാഹിബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പരീക്ഷണങ്ങളിൽ നിശ്ചയദാർഢ്യത്തോടെ പൊരുതാനും ജീവിത വിജയത്തിനും ഖുർആൻ ഹൃദിസ്ഥമാക്കുന്നതും പഠന വിധേയമാക്കുന്നതും സഹായിക്കുമെന്നതാണ് ഗസ്സൻ ജനതയെ കുറിച്ച വാർത്തകളിൽ നിന്നുള്ള വലിയൊരു പാഠമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടി കെ അബ്ദുല്ല അനുസ്മരണ ഇന്റർ കോളേജ് പ്രസംഗ മത്സരത്തിൽ സംസ്ഥാന…

മലപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിൽ കസേര കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം ജില്ലയിലെ മൂത്തേടത്തിനടുത്തുള്ള ചോളമുണ്ടയിൽ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിൽ വ്യാഴാഴ്ച കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി. നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളൈ റേഞ്ചിന്റെ വന അതിർത്തിയോട് ചേർന്നുള്ള ടാങ്കിലാണ് ആനയെ നാട്ടുകാർ കണ്ടെത്തിയത്. കസേരയുടെ കൈകളോട് സാമ്യമുള്ളതും ഏകദേശം മൂന്നടി നീളമുള്ളതുമായ അസാധാരണമാംവിധം നീളമുള്ള കൊമ്പുകൾ കാരണം ആളുകൾ ഈ ആനയെ സ്നേഹപൂർവ്വം ‘കസേര കൊമ്പൻ’ എന്ന് വിളിച്ചിരുന്നു. ആനയ്ക്ക് ഏകദേശം 50 വയസ്സ് പ്രായമുണ്ടെന്നും, പ്രായം മൂലമാകാം മരണകാരണമെന്നും വനം ഉദ്യോഗസ്ഥർ പറഞ്ഞു. ആന മെലിഞ്ഞതായി കാണപ്പെട്ടു, ശരീരത്തിലെ മുറിവിൽ പുഴുക്കൾ ഉണ്ടായിരുന്നു. ഗ്രാമത്തിൽ ആന ഒരു പരിചിത കാഴ്ചയായിരുന്നു. പക്ഷേ, അത് ഒരിക്കലും നാട്ടുകാരെ ആക്രമിച്ചിരുന്നില്ല. രണ്ട് മീറ്ററിൽ താഴെ മാത്രം ആഴമുള്ളതും ടാർപോളിൻ കൊണ്ട് മൂടിയതുമായ ഉപയോഗിക്കാത്ത സെപ്റ്റിക് ടാങ്കിലേക്ക് ആനയുടെ മാരകമായ വീഴ്ച ആനയുടെ മരണത്തിന് നേരിട്ടുള്ള കാരണമായിരിക്കാൻ സാധ്യതയില്ലെന്ന്…

ഷൈജ ആണ്ടവൻ്റെ നിയമനം എൻ.ഐ.ടിയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ച; ചെറുത്ത് തോൽപ്പിക്കും: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തിരുവനന്തപുരം: ഗാന്ധി ഘാതകനും ഹിന്ദുത്വ വാദിയുമായ ഗോഡ്സയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവനെ കോഴിക്കോട് എൻ.ഐ.ടിയുടെ ഡീൻ ആക്കി നിയമച്ചത് സംഘ്പരിവാറിൻ്റെ ഹിന്ദുത്വവത്ക്കരണ ശ്രമങ്ങളുടെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. കോഴിക്കോട് എൻ.ഐ.ടിയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള പണികൾ കുറച്ചുകാലമായി സംഘ്പരിവാർ ആസൂത്രിതമായി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് കേസരി ഭവനിലെ മഹാത്മ ഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്കോം) എൻ.ഐ.ടിയും സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണപത്രം മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ്റെ അധ്യക്ഷതയിൽ ഒപ്പിട്ടിരുന്നു. എൻ.ഐ.ടിയുടെ അക്കാദമിക് മേഖലയിൽ ഇടപെടുന്ന രീതിയിലുള്ള ആർ.എസ്.എസിൻ്റെ ഈ ഇടപെടലിൻ്റെ തുടർച്ച തന്നെയാണ് ഷൈജ ആണ്ടവൻ്റെ നിയമനവും. എന്നാൽ, പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും ഈ നീക്കങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും ഗോഡ്സെ വാദിയായ ഡീനിനെ അംഗീകരിക്കില്ലെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. ഷൈജ ആണ്ടവൻ്റെ നിയമനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ വിദ്യാർത്ഥി…