കാഫിർ സ്ക്രീൻഷോട്ട്: സി പി എമ്മിന്റെ വർഗീയ ധ്രുവീകരണ മുതൽമുടക്കിൽ ലാഭവിഹിതം കൈപ്പറ്റുന്നത് ബി ജെ പി – റസാഖ്‌ പാലേരി

കൊണ്ടോട്ടി : വർഗീയ ധ്രുവീകരണ പ്രചാരണത്തിന്റെ അന്തിമമായ വിളവെടുപ്പ് നടത്തുക ബി ജെ പി ആയിരിക്കും എന്ന സാമാന്യ രാഷ്ട്രീയ വിദ്യാഭ്യാസം ഇടതുപക്ഷത്തിന് നഷ്ടപ്പെടുന്നു എന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന മണ്ഡലംതല പ്രവർത്തന കൺവെൻഷൻ കൊണ്ടോട്ടി മണ്ഡലത്തിലെ ഹെവൻസ് ഓഡിറ്റോറിയം – മുണ്ടുമുഴിയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഫിർ സ്‌ക്രീൻഷോട്ട് വിവാദം വടകര ലോക്സഭ മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു വിഷയമായിരുന്നില്ല. സാമൂഹികമാധ്യമങ്ങളിൽ ഭീകരമായ വർഗീയ ചർച്ചകൾക്ക് അത് വിവാദം വഴി വെച്ചു. സ്‌ക്രീൻഷോട്ട് പ്രചാരണങ്ങൾക്ക് പിറകിൽ ഇടതുപക്ഷ നേതാക്കളും പ്രൊഫൈലുകളുമാണെന്നാണ് ഇപ്പോൾ അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത്. താത്കാലികമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി ബി ജെ പി മോഡൽ വർഗീയ ധ്രുവീകരണം കേരളത്തിൽ നടത്തരുത് എന്നത് ഇടതുപക്ഷത്തോട് കഴിഞ്ഞ കുറച്ചു കാലങ്ങളായി നാമൊക്കെ ഉപദേശിച്ചു കൊണ്ടിരിക്കുന്ന…

കാഫിര്‍ സ്‌ക്രീൻഷോട്ടിന് പിന്നിൽ പ്രവര്‍ത്തിച്ചത് യു.ഡി.എഫാണെന്ന് എം.വി ഗോവിന്ദൻ ആവർത്തിച്ചു

തിരുവനന്തപുരം: കാഫിർ സ്‌ക്രീൻഷോട്ടിന് പിന്നിൽ യുഡിഎഫാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്. യു.ഡി.എഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും, വ്യാജ നിർമാണത്തിന് പിന്നിൽ യു.ഡി.എഫിന് ബി.ജെ.പിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെന്ന കെഎസ്ഇബി നിർദേശത്തിൽ വിശദമായ ചർച്ച വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ട്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മതവിദ്വേഷം ഉണ്ടാക്കുന്ന പ്രചാരണം നടന്നത്. കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ്…

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയിൽ ആശങ്കയുണ്ട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയിൽ ആശങ്ക അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ സാഹചര്യം ഭീതി പരത്തുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോടതിയെപ്പോലും ശാസ്ത്രീയമായി അറിയിക്കണമെങ്കിൽ സാറ്റലൈറ്റ് സംവിധാനം വേണം. അണക്കെട്ട് തകർന്നാൽ ആരാണ് ഉത്തരം പറയുകയെന്നും അദ്ദേഹം ചോദിച്ചു. ഹൃദയത്തിൽ ഇടിമുഴക്കം പോലെ മുല്ലപ്പെരിയാർ നിലകൊള്ളുന്നത്. കണ്ണീരിൽ മുങ്ങിത്താഴാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ദുരന്തവും തുംഗഭദ്ര അണക്കെട്ടിനുണ്ടായ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിയും ചര്‍ച്ചനടത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമം നടത്തണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥം വഹിക്കണമെന്നാണ് അവരുടെ ആവശ്യം. അതേസമയം, അണക്കെട്ടിൻ്റെ നിലവിലെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റ് അധികാരികളും നൽകുന്ന മുന്നറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. മുല്ലപ്പെരിയാർ വിഷയത്തിൽ…

വയനാട് ദുരന്തത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള പഠനോപകരണങ്ങള്‍ തയ്യാറായി എന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറായതായി മന്ത്രി വി ശിവന്‍‌കുട്ടി പറഞ്ഞു. ദുരന്തത്തിന് ശേഷം മുടങ്ങിപ്പോയ പഠനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. മേപ്പാടി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. ഇവിടെ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എല്ലാം തയ്യാറായിക്കഴിഞ്ഞു. അതുപോലെ സ്കൂളിലേക്ക് ആവശ്യമായ കിറ്റുകളും തയ്യാറായിക്കഴിഞ്ഞു. എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരിതമേഖലയിലെ വിദ്യാർത്ഥികൾക്ക് ഓണപരീക്ഷ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്കോ വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ…

വള്ളംകളി പ്രേമിയായ വൈദികന്റെ സ്മരണക്കായി ക്ഷേത്രവളപ്പിൽ മുഖ്യതന്ത്രി കല്പക വൃക്ഷം നട്ടു

തലവടി: തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം ഭരണ സമിതിയുടെയും തലവടി പൗരസമിതിയുടെയും നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും ക്ലബുകളുടെയും സഹകരണത്തോടെ തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം ആഡിറ്റോറിയത്തിൽ റവ. ഫാ. ഏബ്രഹാം തോമസ് തടത്തിൽ അച്ചന്റെ അനുസ്മരണ സമ്മേളനം നടന്നു. ക്ഷേത്ര സമിതി പ്രസിഡൻ്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ നീലകണ്‌ഠരര് ആനന്ദ് പട്ടമന അനുസ്മരണ സന്ദേശം നല്‍കി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് അംഗം ജോജി ജെ വയലപ്പള്ളി, സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. റോബിൻ വർഗ്ഗീസ് മേടയ്ക്കൽ, തലവടി ചുണ്ടൻ വള്ളം സമിതി ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറർ അരുൺ പുന്നശ്ശേരിൽ, പി.ഡി. രമേശ് കുമാർ, ഡോ ജോൺസൺ വി. ഇടിക്കുള, സിബി വർഗ്ഗീസ്…

രാജ്യത്ത് തൊഴിലാളിപക്ഷ സർക്കാരുകൾ രൂപപെടണം: ജ്യോതിവാസ് പറവൂർ

മലപ്പുറം: പട്ടിക്കാട് തൊഴിലവകാശങ്ങൾ നിലനിർത്തുന്നതിനായുള്ള ശക്തമായ പോരാട്ടങ്ങൾ രാജ്യമെമ്പാടും നടന്നുവന്നിരുന്ന കാഴ്ചയാണ് നാം കണ്ടത് കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾ വിവിധ സംസ്ഥാന സർക്കാരുകളും തുടരുന്ന ഇത്തരം സാഹചര്യത്തിൽ രാജ്യത്ത് തൊഴിലാളിപക്ഷ സർക്കാരുകൾ രൂപപെട്ട് വരണമെന്ന് പെരിന്തൽമണ്ണയിൽ ആഗസ്റ്റ് 31 സെപ്റ്റംബർ 01 തീയതികളിൽ നടക്കുന്ന എഫ് ഐ ടി യു സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ചുങ്കത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട്, ഉസ്മാൻ മുല്ലക്കര, എം എച്ച് മുഹമ്മദ്,ഷാനവാസ് കോട്ടയം, കാദർ അങ്ങാടിപ്പുറം, ഹംസ എളനാട്,സെയ്താലി വലമ്പൂർ,വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് നസീറ ബാനു, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, എം ഇ ഷുക്കൂർ, എൻ കെ റഷീദ്, അഫ്സൽ മലപ്പുറം,അത്തിഖ് ശാന്തപുരം, നൗഷാദ് ഏലംകുളം പി ടി…

ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാറിന് യാതൊരു പങ്കുമില്ലെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് പുറത്തുവിടേണ്ടതെന്നും, എന്തിനാണ് ഇതിൽ കോലാഹലമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചോദിച്ചു. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും റിപ്പോർട്ട് പുറത്തുവിടുന്നതില്‍ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റി റിപ്പോർട്ട് സർക്കാരുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടാത്തതെന്ന് അവരോട് ചോദിക്കണമെന്നും റിപ്പോർട്ട് പുറത്തുവിടാത്തതിൽ സർക്കാരിന് പങ്കില്ലെന്നും പറഞ്ഞു. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി കമ്മറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നു എന്നും സർക്കാർ അതിനെ എതിർത്തിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം സർക്കാർ അതിനോട് യോജിക്കുകയാണ് ചെയ്തത് എന്നും പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ അദ്ദേഹം സിനിമ രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായാണ് കമ്മിറ്റിയെ വെച്ചത് എന്നും റിപ്പോർട്ട് പുറത്തുവിടേണ്ട ഉത്തരവാദിത്വം തങ്ങൾക്കല്ല എന്നും പറഞ്ഞു. റിപ്പോർട്ടിലെ…

വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന 872 ഫയലുകൾ കോഴിക്കോട് അദാലത്തിൽ തീർപ്പാക്കി

കോഴിക്കോട്: ഇന്ന് (ഓഗസ്റ്റ് 17 ശനി) കോഴിക്കോട്ട് നടന്ന അദാലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ തീർപ്പുകൽപ്പിക്കാത്ത 872 ഫയലുകൾ തീർപ്പാക്കി. വടക്കൻ കേരളത്തിലെ ജില്ലകൾക്കാണ് അദാലത്ത് നൽകിയത്. യോഗത്തിൽ 2100 അപേക്ഷകൾ വന്നതായി മന്ത്രി വി. ശിവൻകുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി ലഭിച്ചവരിൽ 460 പേർ നിയമനവുമായി ബന്ധപ്പെട്ടവരാണ്. സംസ്ഥാനതല മെഗാ അദാലത്ത് ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലും തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മേഖലാതല അദാലത്തുകളിൽ പങ്കെടുക്കാത്തവർക്ക് പങ്കെടുക്കാം. സംസ്ഥാനത്ത് ഇത്തരത്തിൽ മൂന്നാമത്തെ പരിപാടിയാണ് നടക്കുന്നത്. തെക്കൻ, മധ്യകേരള ജില്ലകളിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് മുമ്പ് കൊല്ലത്തും എറണാകുളത്തും സമാനമായ അദാലത്തുകൾ നടന്നിരുന്നു. 4,591 അപേക്ഷകൾ ലഭിച്ചതിൽ 2,648 എണ്ണം ക്രമീകരിച്ചു. നിയമനങ്ങളുമായി ബന്ധപ്പെട്ടവർ ഏകദേശം 1,128 ആയിരുന്നു. സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും അസിസ്റ്റൻ്റ് വിദ്യാഭ്യാസ ഓഫീസുകളിലും നടന്ന…

കർഷക ദിനാചരണവും പുതുവർഷ വിപണി പ്രവർത്തനോദ്ഘാടനവും

എടത്വാ : രാധാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ രാധാ മോട്ടോഴ്സിന്റെ നേതൃത്വത്തിൽ കർഷക ദിനാചരണവും പുതുവർഷ വിപണി പ്രവർത്തനോദ്ഘാടനവും നടന്നു. രാധാ ഗ്രൂപ്പ് ചെയർമാൻ കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ജെയിൻ മാത്യു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള കർഷകരെ ആദരിച്ചു. രാധ മോട്ടോഴ്സ് എം ഡി വിനീഷ് കുമാർ, അരുൺ ലൂക്കോസ്, സജി ചമ്പക്കുളം ഗോകുൽ, ദിനേശ്, അഖില വിനീഷ് എന്നിവർ പ്രസംഗിച്ചു.

മമ്മൂട്ടിയുടെ സിനിമകൾ ദേശീയ ചലച്ചിത്ര അവാർഡിന് സമർപ്പിച്ചിട്ടില്ലെന്ന് ജൂറി അംഗം

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിൽ മമ്മൂട്ടിക്ക് ഒരു അംഗീകാരവും ലഭിക്കില്ലെന്ന സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ എംബി പത്മകുമാർ. കൊച്ചി: മുതിർന്ന നടൻ മമ്മൂട്ടി അഭിനയിച്ച സിനിമകളൊന്നും ജൂറിക്ക് മുമ്പാകെ സമർപ്പിച്ചിട്ടില്ലെന്ന് എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡിനുള്ള സൗത്ത് പാനലിലെ ജൂറി അംഗവും ചലച്ചിത്ര നിർമ്മാതാവുമായ എം ബി പത്മകുമാർ വ്യക്തമാക്കി. “2022ൽ പുറത്തിറങ്ങിയ നടൻ്റെ സിനിമകളൊന്നും പരിഗണനയ്‌ക്ക് സമർപ്പിച്ചിട്ടില്ലെന്ന് പറയുന്നത് വേദനാജനകമാണ്,” അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കീഴിൽ നടന് ഒരു അംഗീകാരവും ലഭിക്കില്ലെന്ന സോഷ്യൽ മീഡിയയിലെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു പത്മകുമാർ. മികച്ച നടനുള്ള അവാർഡിനായി മമ്മൂട്ടിയും റിഷബ് ഷെട്ടിയും കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. കന്നഡ ഫോക്ക് ആക്‌ഷന്‍ ത്രില്ലറായ ‘കാന്താര’യിലെ മികച്ച പ്രകടനത്തിന് ഷെട്ടി മികച്ച നടനുള്ള പുരസ്കാരം നേടി…