പോത്തൻകോട്: 36 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ തന്നെ കൊലപ്പെടുത്തിയതായി പോലീസിനോട് സമ്മതിച്ചു. വീട്ടു മുറ്റത്തെ കിണറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് കുട്ടിയെ പരിപാലിക്കാൻ ബുദ്ധിമുട്ടായതെന്നാണ് കുഞ്ഞിന്റെ അമ്മ സുരിത പോലീസിനോട് പറഞ്ഞത്. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സജി-സുരിത ദമ്പതികളുടെ 36 ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെ കുറ്റം സമ്മതിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഭാരക്കുറവിലാണ് കുഞ്ഞ് ജനിച്ചത്. കുട്ടിക്ക് വൃക്കരോഗവും സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന് തുടർ ചികിത്സ നടത്താനോ കുട്ടിയെ നന്നായി വളർത്താനോ സാധിക്കുന്നില്ലെന്ന് അമ്മ പോലീസിന് മൊഴി നൽകി. ഇതാണ് തന്റെ കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്ന് സുരിത പറഞ്ഞു. ദമ്പതികൾക്ക് ഒരു മുതിർന്ന കുട്ടിയുമുണ്ട്. രണ്ട് കുട്ടികളെയും വളർത്താൻ തനിക്ക് കഴിയുന്നില്ലെന്ന് യുവതി…
Category: KERALA
വൈഗ വധക്കേസിൽ പിതാവ് സാനു മോഹന് ജീവപര്യന്തം തടവും 28 വര്‍ഷം അധിക തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
എറണാകുളം: പത്തു വയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സാനു മോഹന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും എറണാകുളം പ്രത്യേക കോടതി വിധിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ, കുട്ടിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെ കുട്ടിക്ക് ലഹരി വസ്തുക്കൾ നൽകൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എല്ലാ കുറ്റങ്ങളിലും ഇയാൾ നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ജീവപര്യന്തം തടവും മറ്റ് കുറ്റങ്ങൾക്ക് 28 വർഷം അധിക തടവും ഉൾപ്പെടെയുള്ളതാണ് കോടതി വിധി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപയും പിഴയും വിധിച്ചത്. ഐപിസി 201 വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും പതിനായിരം രൂപയും, ഐപിസി 328 പ്രകാരം പത്ത് വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, ബാലാവകാശ നിയമം ജെ ജെ ആക്‌ട് 25…
തലമുറകൾ തമ്മിലുള്ള സംഗമ വേദിയായി കുടുംബ യോഗങ്ങൾ മാറണം: ബിഷപ്പ് മാർ ജോസ് പുളിയ്ക്കൽ
കാഞ്ഞിരപ്പള്ളി: തിരക്കേറിയ ജീവിതത്തിനിടയിൽ തലമുറകൾ തമ്മിലുള്ള ബന്ധം അന്യമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തലമുറകളെ പരസ്പരം നേരിട്ട് അറിയുന്നതിന് കുടുംബയോഗങ്ങൾ പുതുതലമുറയ്ക്ക് പ്രയോജനപ്രദമാകുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ പ്രസ്താവിച്ചു. തലവടി കാഞ്ഞിരപ്പള്ളിൽ(ഇട്ടിമാത്തപണിക്കർ ശാഖ)കുടുംബയോഗം സുവർണ്ണ ജൂബിലി സമ്മേളനം എം.ഡി.ജോസഫ് മണ്ണിപറമ്പിൽ നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റവ.പ്രെയിസ് തൈപറമ്പിൽ അധ്യക്ഷത വഹിച്ചു.കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ക്രൈസ്തവ സഭയ്ക്കും സമൂഹത്തിനും രാഷ്ട്ര പുരോഗതിക്കും കുടുംബാംഗങ്ങൾ നല്കുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ബിഷപ്പ് പ്രസ്താവിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നല്കിയ 30 അംഗ കമ്മിറ്റിയെ ബിഷപ്പ് പ്രത്യേകം അഭിനന്ദിച്ചു.ആൻ്റോ ആൻ്റണി എം.പി സുവർണ്ണ ജൂബിലി സ്മരണിക ഉപ രക്ഷാധികാരിയും റോട്ടറി ക്ലബ് പ്രസിഡൻ്റുമായ ജോഷി ജോസഫ് മണ്ണിപറമ്പിലിന് നല്കി പ്രകാശനം ചെയ്തു. വർക്കിംങ്ങ് പ്രസിഡൻ്റ് ടി.ഇ…
സംശയരോഗം: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു
കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ സംശയത്തിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. വാഴക്കുളം നോർത്ത് ഏഴിപ്രം കൈപൂരിക്കര മുല്ലപ്പിള്ളിത്തടം വീട്ടിൽ രതീഷിനെ (30) യാണ് പെരുമ്പാവൂർ കോടതി റിമാന്റ് ചെയ്തത്. . ഭാര്യ അനുമോളെ (26) തലയ്ക്കും കഴുത്തിലും ഇരു കൈത്തണ്ടകൾക്കും മാരകമായി പരിക്കേല്പിച്ചാണ് രതീഷ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അനുമോളുടേയും രതീഷിന്റേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ, കുടുംബവഴക്കിനെ തുടർന്ന് അനുമോൾ സ്വന്തം വീട്ടിലേക്ക് പോയെങ്കിലും, പിന്നീട് ഇരുവരും തമ്മിൽ രമ്യതയിലാവുകയും ചെയ്തു. എന്നാൽ, അനുമോൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഇരുവരും വഴക്കിടാറുണ്ടെന്നും, രതീഷ് അനുമോളെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
തിരുപ്പിറവിയുടെ സന്തോഷം പങ്കുവെയ്ക്കുവാൻ പതിവ് തെറ്റിക്കാതെ അവർ എത്തി
നൂറനാട്: രണ്ട് പതിറ്റാണ്ടുകളായി ക്രിസ്തുമസ് ദിനത്തിൽ ലെപ്രസി സാനറ്റോറിയത്തിൽ നടത്തി വരുന്ന ക്രിസ്തുമസ് സാന്ത്വന സംഗമം ഇക്കുറിയും നടന്നു.ഉറ്റവരിൽ നിന്നുള്ള ഒറ്റപ്പെടുത്തലിൻ്റെയും അവഗണനയുടെയും ലോകത്ത് നിന്ന് മാറി ചുറ്റുമതിലിനുള്ളിൽ കഴിയേണ്ടി വരുന്ന ആശയറ്റ ജീവിതങ്ങൾക്ക് സാന്ത്വനമായി ഇവർ മാറുകയാണ്.കോവിഡ് മൂലം ഒരു തവണ മുടങ്ങിയതൊഴിച്ചാൽ ഇത്തവണ കൊയിനോണിയ – സ്നേഹകൂട് – സൗഹൃദ വേദി നടത്തിയ 19-ാം മത് ക്രിസ്തുമസ് – സാന്ത്വന സംഗമം മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ അടൂർ നഗര സഭ ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സജീവ് പ്രായിക്കര, മുൻസിപ്പൽ കൗൺസിലർ മനസ്സ് രാജൻ, അടൂർ കസ്തൂർബാ ഗാന്ധി ഭവൻ കോർഡിനേറ്റർ മീരാസാഹിബ്, മോട്ടിവേഷൻ സ്പീക്കർ ബിനു തങ്കച്ചൻ മാവേലിക്കര,…
ക്രിസ്തുമസ് പ്രമാണിച്ച് കര്‍ശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര വിപണിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. ക്രിസ്മസ്-പുതുവത്സര സീസണിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തുന്നു. സംസ്ഥാന വ്യാപകമായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 2583 പരിശോധനകളാണ് പൂർത്തിയാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 151 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. 213 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 317 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 1114 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. വരുന്ന ആഴ്ചയും പരിശോധന തുടരുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കേക്ക്, വൈൻ, മറ്റുള്ള ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി. കേക്ക്, കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കൾ ആൽക്കഹോളിക് ബിവറേജ്…
വിദേശ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റയിൽ യുവതിയെ കബളിപ്പിച്ച് 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരനെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു
കല്പറ്റ: കാനഡയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് കൽപ്പറ്റയിൽ യുവതിയില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരൻ ബെംഗളൂരുവിൽ നിന്ന് അറസ്റ്റിലായി. കഴിഞ്ഞ കുറേ വർഷങ്ങളായി ഡിജിറ്റൽ ജോക്കി പ്രോഗ്രാമറായി ബെംഗളൂരുവിൽ ജോലി ചെയ്യുന്ന നൈജീരിയൻ സ്വദേശി ഇക്കന്ന മോസസാണ് അറസ്റ്റിലായത്. സൈബർ പോലീസിന്റെ സഹായത്തോടെ പ്രത്യേക പോലീസ് സംഘമാണ് ഇയാളെ കണ്ടെത്തി മാർഗോവനഹള്ളിയിൽ നിന്ന് പിടികൂടിയത്. ഓൺലൈൻ ജോബ് സൈറ്റുകൾ വഴിയാണ് യുവതി വിദേശത്ത് ജോലിക്കായി തന്റെ ഡാറ്റ അപ്‌ലോഡ് ചെയ്തത്. വിവരങ്ങൾ ശേഖരിച്ച ശേഷം, ഇമെയിൽ വിലാസവും വാട്ട്‌സ്ആപ്പ് നമ്പറും വഴി ഒക്ടോബറിൽ മോസസ് യുവതിയെ ബന്ധപ്പെട്ടു. കാനഡയിലെ മയോ ഹോസ്പിറ്റലിൽ മെഡിക്കൽ കോഡിംഗ് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ യുവതിയില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തതായും, ഡൽഹിയിൽ നിന്ന് കാനഡയിലേക്ക് വിമാന ടിക്കറ്റ് പോലും ബുക്ക് ചെയ്തതായും ജില്ലാ…
ക്രിസ്മസ് സീസണിൽ കേരളത്തില്‍ മദ്യ വില്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്
തിരുവനന്തപുരം: ക്രിസ്മസ് സീസണിൽ മദ്യവിൽപ്പനയിൽ സംസ്ഥാനത്ത് മദ്യ വില്പനയില്‍ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. ഡിസംബർ 24-ന് സംസ്ഥാനത്ത് മദ്യവിൽപ്പന 70.73 കോടി കവിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താരതമ്യേന, 2022 ഡിസംബർ 24ന് 69.55 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ഉണ്ടായത്. കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിംഗ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ് (ബെവ്‌കോ) ഔട്ട്‌ലെറ്റുകൾ വഴി മൂന്ന് ദിവസത്തിനുള്ളിൽ 154.77 കോടി രൂപയുടെ മദ്യവും വിറ്റു. ഇന്നലത്തെ കണക്ക് പ്രകാരം ചാലക്കുടിയിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. അവിടെ മാത്രം 63,85,290 രൂപയുടെ മദ്യമാണ് വിറ്റത്. തൊട്ടുപിന്നിൽ ചങ്ങനാശ്ശേരിയാണ്. 62,87,120, ഇരിഞ്ഞാലക്കുട. 62,31,140, തിരുവനന്തപുരത്തെ പവർഹൗസ് റോഡ് 60,08,130, വടക്കൻ പറവൂർ 51,99,570 എന്നിങ്ങനെയാണ് കണക്ക്. ഈ ഡിസംബർ 31 ഓടെ മദ്യവിൽപ്പനയിൽ നിന്നുള്ള മുൻവർഷങ്ങളിലെ ലാഭം BEVCO മറികടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം തടഞ്ഞുവെച്ചതില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി; തീർഥാടകർക്ക് ആവശ്യമായ സഹായം നൽകണമെന്ന് ഉത്തരവ്
എറണാകുളം: ശബരിമല തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞുവെച്ചതിനെ തുടർന്ന് വഴിയില്‍ കുടുങ്ങിക്കിടക്കുന്നവർക്ക് കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്, പോലീസ്, മോട്ടോർ വാഹന അധികൃതർ എന്നിവരോട് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഡിസംബർ 25ന് ഉത്തരവിട്ടു. കോട്ടയം, പാലാ, പൊൻകുന്നം തുടങ്ങി വിവിധ സ്ഥലങ്ങളിൽ തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞുവച്ചതിനാൽ തീർഥാടകർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ക്രിസ്മസ് ദിനത്തിൽ നടന്ന പ്രത്യേക സിറ്റിംഗിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. തീർഥാടകർ ഭക്ഷണവും വെള്ളവുമില്ലാതെ വാഹനത്തിൽ കഴിയേണ്ട സ്ഥിതിയാണ്. ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെട്ട് തീർഥാടകർക്ക് സഹായമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. മുൻകൂർ ബുക്കിംഗ് നടത്താത്ത തീർത്ഥാടകരെ പമ്പയിലേക്ക് പ്രവേശിപ്പിക്കരുതെന്ന കോടതിയുടെ മുൻ നിർദേശം പൊലീസ് കർശനമായി നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. സന്നിധാനം, പമ്പ,…
കേരളത്തിൽ കൊവിഡ്-19 രോഗികള്‍ വര്‍ദ്ധിക്കുന്നു; 128 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 128 പേർക്ക് കൂടി കോവിഡ്-19 ബാധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് ആകെ 312 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽ 128 എണ്ണം കേരളത്തിൽ നിന്നാണ്. ഇതോടെ സംസ്ഥാനത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 3,128 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിൽ 54 ശതമാനം വർധനവുണ്ടായി. ഓരോ മണിക്കൂറിലും ശരാശരി നാല് പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ രാജ്യവ്യാപകമായി ഏറ്റവും കൂടുതൽ കൊവിഡ് 19 കേസുകൾ ഉള്ളത് കേരളത്തിലാണ്. രോഗം നിയന്ത്രണവിധേയമാക്കുന്നതിൽ സംസ്ഥാന ആരോഗ്യവകുപ്പ് വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. തയ്യാറെടുപ്പുകളിലെ കാലതാമസമാണ് വെല്ലുവിളികൾക്ക് കാരണം. ഒമൈക്രോൺ വേരിയന്റ് കേരളത്തിൽ വ്യാപകമാണ്, കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
