കേരളത്തിലുടനീളം ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലേക്ക് പ്രസിഡന്റ്/വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നു

തിരുവനന്തപുരം: ശനിയാഴ്ച കേരളത്തിലുടനീളം ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ്/വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും സിപിഐ എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വീതം നിയന്ത്രണം നേടി. ചില പഞ്ചായത്തുകളിൽ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, വെൽഫെയർ പാർട്ടി, ട്വന്റി 20 തുടങ്ങിയ പാർട്ടികൾ പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തിരഞ്ഞെടുപ്പിൽ പ്രധാന സഖ്യങ്ങളുടെ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നു. കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയും (യുഡിഎഫ്) സിപിഐ എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) ഏഴ് ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണം നേടി, അതത് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത്, എൽഡിഎഫിലെ വി. പ്രിയദർശിനി ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായും ബിപി മുരളി വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിലെ കെ.ജി. രാധാകൃഷ്ണൻ പ്രസിഡന്റായും സിന്ത…

പുതിയ ഡോക്ടർമാരുടെ തസ്തിക നിർണയം ജില്ലയോടുള്ള അവഗണന പ്രതിഷേധാർഹം

മലപ്പുറം: സംസ്ഥാന വ്യാപകമായി ജില്ലാ താലൂക്ക് ആശുപത്രികളിൽ പുതിയ ഡോക്ടർമാരുടെ തസ്തിക രൂപീകരണത്തിൽ ജില്ലയെ പാടേ അവഗണിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രതികരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ഒരു ജില്ലയിൽ 206 തസ്തികകൾ രൂപീകരിച്ചപ്പോൾ നാല് ഡോക്ടർമാരുടെ തസ്തിക മാത്രമേ ജില്ലക്ക് അനുവദിച്ചിട്ടുള്ളൂ എന്നത് മലപ്പുറത്തുകാരെ പരിഹസിക്കുന്നതിനു തുല്യമാണ്. മലപ്പുറം ജില്ലയിലെ ആശുപത്രികൾ രോഗി സാന്ദ്രതയുടെ കാര്യത്തിൽ സംസ്ഥാനത്തെ മറ്റ് ആശുപത്രികളെക്കാൾ ഏറെ മുന്നിലാണ്. എന്നിട്ടും പുതിയ തസ്തികകൾ രൂപീകരിച്ചപ്പോൾ ജില്ലയെ മാറ്റി നിർത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്നും ആവശ്യമായത്ര തസ്തികകൾ അനുവദിച്ച് തീരുമാനത്തിൽ തിരുത്തൽ വരുത്താത്ത പക്ഷം ജനകീയ പ്രക്ഷോഭം നയിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സിസി ജാഫർ മാസ്റ്റർ, സെക്രട്ടറി നൗഷാദ്…

മഖ്ദൂമുമാരുടെ ചരിത്രം മതവിദ്യാർഥികൾക്ക് വലിയ മാതൃക: സി മുഹമ്മദ് ഫൈസി

പൊന്നാനിപ്പള്ളിയിലെ വിളക്കത്തിരുന്ന് മർകസ് വിദ്യാർഥികൾ കോഴിക്കോട്: പൊന്നാനി കേന്ദ്രമാക്കി മഖ്‌ദൂമുമാർ നടത്തിയ വൈജ്ഞാനിക-സാമൂഹിക ഇടപെടലും നവോത്ഥാന മുന്നേറ്റങ്ങളും പുതിയ തലമുറക്കും മതവിദ്യാർഥികൾക്കും വലിയ മാതൃകയാണെന്ന് ജാമിഅ മർകസു സ്സഖാഫതി സ്സുന്നിയ്യ ചാൻസിലർ സി മുഹമ്മദ് ഫൈസി. ജാമിഅയിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ വിളക്കത്തിരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം വൈജ്ഞാനിക പ്രസരണത്തിലും ഗ്രന്ഥ രചനയിലും അക്കാലത്തെ നാടിന്റെ പൊതു പ്രശ്നമായ വൈദേശികർക്കെതിരെയുള്ള പോരാട്ടത്തിലും മഖ്‌ദൂമുമാർ ഭാഗമായി. ഇത് ഉലമാ ആക്ടിവിസത്തിന്റെ വലിയ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. കർമരംഗത്തേക്കിറങ്ങുന്ന അഞ്ഞൂറോളം വിദ്യാർഥികളും മുദരിസുമാരും ചടങ്ങിൽ സംബന്ധിച്ചു. അഞ്ചുനൂറ്റാണ്ട് കാലത്തെ ആത്മീയ വിജ്ഞാന പ്രസരണത്തിന്റെ പ്രഭവ കേന്ദ്രമാണ് പൊന്നാനി വലിയ പള്ളി. മഹത്തുക്കളായ നിരവധി പണ്ഡിതർ വിളക്കത്തിരുന്ന് പഠിച്ചതിന്റെ ഓർമ പുതുക്കാനായി എല്ലാ വർഷവും മർകസ്…

സ്വദഖ ക്യാമ്പയിനിൽ പങ്കുചേർന്ന് മർകസ് ജീവനക്കാർ

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി വിവിധോദ്ദേശ്യ പദ്ധതികൾക്കായി ആവിഷ്കരിച്ച സ്വദഖ ക്യാമ്പയിനിൽ പങ്കുചേർന്ന് മർകസ് സെൻട്രൽ ഓഫീസ് ജീവനക്കാർ. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ നിർദേശത്തെ തുടർന്ന് സെൻട്രൽ ഓഫീസിൽ നടത്തിയ സ്വദഖ ഡ്രൈവിൽ നൂറിലധികം ജീവനക്കാർ പങ്കാളികളായി. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ സ്തുത്യർഹമായ പദ്ധതികൾ രാജ്യമെമ്പാടും നടപ്പാക്കിയ മുസ്‌ലിം ജമാഅത്തിന്റെ പദ്ധതികൾക്ക് കരുത്തുപകരാൻ ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധ മർകസ് ക്യാമ്പസുകളിലെ ജീവനക്കാരും മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്, മർകസ് മാനേജ്‌മെന്റ് ഇൻസ്റ്റിട്യൂഷൻസ്, ഖുർആൻ അക്കാദമി, ഹാദിയ അക്കാദമി, സീക്യൂ, ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിട്യൂഷൻസ്, എം ഹാൻഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും ക്യാമ്പയിനിന്റെ ഭാഗമാകും. മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. മുഹമ്മദ് ശരീഫ്, ഉനൈസ് മുഹമ്മദ്, അബൂബക്കർ ഹാജി…

കോഴിക്കോട് നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പ്രത്യേക ഡ്രൈവ് ആരംഭിച്ചു

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരായ പരാതികൾ വർദ്ധിച്ചതിനെത്തുടർന്ന് കോഴിക്കോട് നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ പോലീസ് പ്രത്യേക ഡ്രൈവ് ആരംഭിച്ചു. പുതുവത്സരാഘോഷത്തിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് (എംവിഡി), എക്സൈസ്, ട്രാഫിക് എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധനകളിൽ പങ്കെടുക്കും. വാഹനമോടിക്കുമ്പോൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ദുരുപയോഗം ചെയ്യുന്നതും ഗൗരവമായി കാണുമെന്ന് വാഹന പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ ഉടനടി സ്വീകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. സംശയിക്കപ്പെടുന്ന ഡ്രൈവർമാരെ വേഗത്തിൽ പരിശോധിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾക്ക് സോടോക്‌സ മെഷീനുകളും ലഭ്യമാക്കി. ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഓരോ പരിശോധനയ്ക്കും ഏകദേശം ₹1,200 ചിലവാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, എന്നാൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ഡ്രൈവ് തുടരും. “പ്രത്യേക പരിശോധനയിൽ നടുവണ്ണൂരിൽ നിന്നുള്ള മദ്യപിച്ച ഒരു സ്വകാര്യ ബസ്…

സ്ഥാനമേറ്റെടുത്ത പുതിയ തിരുവനന്തപുരം മേയർക്ക് ലഭിച്ച ആദ്യ പരാതി മുൻ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ

തിരുവനന്തപുരം: തിരുവനന്തപുരം നഗര സഭാ മേയറായി ചുമതലയേറ്റ വി.വി. രാജേഷിനു മുമ്പാകെ വന്ന ആദ്യ പരാതി സ്ഥാനമൊഴിഞ്ഞ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ. മുൻ നഗരസഭാ ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും, അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മുൻ കൗൺസിലർ ശ്രീകുമാര്‍ പരാതി നൽകിയത്. ആര്യ രാജേന്ദ്രന്റെ പ്രവർത്തനങ്ങളിലെ അഴിമതിയെക്കുറിച്ച് ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. നഗരസഭയിലെ നിയമവിരുദ്ധവും പക്ഷപാതപരവുമായ നിയമനങ്ങൾ സംബന്ധിച്ച ആരോപണങ്ങളും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജോലികൾ സിപിഐ (എം) പാർട്ടി പ്രവർത്തകർക്കായി ആര്യാ രാജേന്ദ്രന്‍ സംവരണം ചെയ്തെന്ന ആരോപണങ്ങളും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ശുചിത്വ ജോലികൾക്കായി പാർട്ടി അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് സിപിഐ (എം) ജില്ലാ സെക്രട്ടറിക്ക് ആര്യാ രാജേന്ദ്രന്‍ അയച്ചതായി പറയപ്പെടുന്ന വിവാദമായ ഒരു കത്ത് ചോർന്നതാണ് ഈ ആരോപണങ്ങൾക്ക് ആക്കം കൂട്ടിയത്. ഇത് അഴിമതി, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം…

മേയർ സ്ഥാനം നല്‍കിയില്ല; കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ച കൗണ്‍സിലര്‍ ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു

തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനം നൽകാത്തതിനെ തുടർന്ന് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ നഗരസഭാ കൗൺസിലർ ലാലി ജെയിംസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് തീരുമാനമെടുത്തത്. പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്നാണ് ലാലി ജെയിംസ് ആരോപിച്ചത്. ജില്ലയിലെ പാർട്ടി നേതൃത്വത്തിനെതിരെയാണ് കൗൺസിലറുടെ ആരോപണം. തൃശ്ശൂരിലെ യുഡിഎഫ് മേയർ സ്ഥാനാർത്ഥിക്കെതിരെയും ലാലി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തൃശ്ശൂർ കോർപ്പറേഷൻ മേയർ സ്ഥാനം തന്റെ പാർട്ടി സഹപ്രവർത്തകയായ ഡോ. നിജി ജസ്റ്റിന് “പണത്തിന് വിറ്റു” എന്നും അവർക്ക് നൽകാൻ ഫണ്ടില്ലാത്തതിനാൽ അവഗണിക്കപ്പെട്ടു എന്നും ലാലി ജെയിംസ് പരസ്യമായി ആരോപിച്ചു. നിജി ജസ്റ്റിനും ഭർത്താവും പണപ്പെട്ടിയുമായി എഐസിസി നേതാക്കളെ കാണാൻ പോയി എന്നാണ് ലാലി ജെയിംസ് ആരോപിച്ചത്. നിജി കെസി വേണുഗോപാൽ ഗ്രൂപ്പിലെ അംഗമാണെന്നും നിജിയെ തിരഞ്ഞെടുത്തതിന് പിന്നിൽ അദ്ദേഹത്തിന്റെ ഇടപെടലാണെന്നും…

യെലഹങ്ക കുടിയൊഴിപ്പിക്കൽ; അതിവേഗം പരിഹാരം കാണണം – ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: ബംഗളൂരുവിൽ ബന്ദേ റോഡിലെ ഫഖീർ ലേ-ഔട്ട്, വസിം ലേ-ഔട്ട് കോളനികളിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ വെച്ചു തകർത്ത നടപടി ആശങ്കയും വേദനയും സൃഷ്ടിക്കുന്നതാണെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്‌ലിംകളും ദളിതരും തിങ്ങിപ്പാർക്കുന്ന പ്രദേശം കൊടുംതണുപ്പിൽ കുടിയൊഴിപ്പിക്കുന്നത് മനുഷ്യത്വത്തിന് ചേർന്നതല്ലെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാർപ്പിട സൗകര്യം ഉറപ്പുവരുത്താൻ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം തന്നെ അവ ഇടിച്ചുനിരത്തുന്നത് നീതീകരിക്കാനാവാത്തതാണ്. മാനുഷിക പരിഗണനയും വേണ്ട സമയം നൽകിയും പരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിയും മാത്രമേ സർക്കാർ പോലുള്ള ഔദ്യോഗിക കേന്ദ്രങ്ങൾ ഭൂമി പിടിച്ചെടുക്കൽ പോലുള്ള നടപടികളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ. കിടപ്പാടവും സമ്പാദ്യവും രേഖകളും നഷ്ടപെട്ട പാവങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ അതിവേഗം മുന്നോട്ടുവരണം -ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിയോടും മറ്റു സർക്കാർ വൃത്തങ്ങളോടും ഗ്രാൻഡ് മുഫ്തി ആശയ വിനിമയം…

ബ്ലോക്ക് മെമ്പർ സമീറ തോട്ടോളിക്ക് സ്വീകരണം

പടപ്പറമ്പ : മങ്കട ബ്ലോക്ക് പഞ്ചായത്ത് പടപ്പറമ്പ് ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സമീറാ തോട്ടോളിക്ക് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് കൺവെൻഷനിൽ വെച്ച് സ്വീകരണം നൽകി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി് അംഗം ഇ .സി ആയിഷ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം മുഖീമുദീൻ സി എച്ച് മുഖ്യപ്രഭാഷണം നടത്തി, യുഡിഎഫ് നേതാക്കളായ സലാം മാസ്റ്റർ ,അനീസ് ബാബു, കെ വി കെ ഹാഷിം തങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കുറുവ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് മെമ്പർമാരെയും കൺവെൻഷനിൽ ആദരിച്ചു.  

ജില്ലയിൽ വർദ്ധിച്ചുവരുന്ന സംഘപരിവാർ വംശിയാക്രമണങ്ങളെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിന്ന് ചെറുത്തു തോൽപ്പിക്കണം: വെൽഫെയർ പാർട്ടി

പാലക്കാട്: പാലക്കാട് ജില്ലയുടെ സമാധാന അന്തരീക്ഷത്തെ തകർത്തു സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിന്ന് ചെറുത് തോല്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. വളയാർ ആൾക്കൂട്ടക്കൊല, ക്രൈസ്തവർക്കെതിരെ ആക്രമണം എന്നിവയുടെ പശ്ചാത്തലത്തിൽ സംഘപരിവാർ വംശീയ – വിദ്വേഷ അജണ്ടയെ ചെറുക്കുക എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ജാഗ്രത സദസ്സ് ജില്ലാ പ്രസിഡന്റ് കെ.സി. നാസർ ഉദ്ഘാടനം ചെയ്തു. ലോകം മുഴുവൻ ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ക്രൈസ്തവ മതവിശ്വാസികൾക്കെതിരെ ഇന്ത്യയിൽ ക്രിസ്മസ് ആഘോഷിക്കരുതെന്ന് ആക്രോശിച്ച് സംഘപരിവാർ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പാലക്കാട് ജില്ലയിൽ പുതുശ്ശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിന് നേരെ സംഘപരിവാർ ആക്രമണം നടത്തി. ബംഗ്ലാദേശി അല്ലേ എന്ന് ചോദിച്ചു കേരളത്തിലേക്ക് ഉപജീവനത്തിന് വേണ്ടി എത്തിയ ദലിതനായ ഛത്തീസ്ഗഡ് സ്വദേശി രാം…