കെ.വി. തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായെന്ന് യെച്ചൂരി ; പോയത് ശരിയായില്ലെന്ന് കെ.മുരളീധരന്‍

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കെ.വി. തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായിട്ടെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ.വി. തോമസിനെ സംരക്ഷിക്കുമോയെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി സ്റ്റാലിന്‍ ആണെന്ന് പറഞ്ഞിട്ടില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഒന്നിച്ചു വരണം എന്നാണ് പറഞ്ഞത്. തെറ്റ് തിരുത്തി കോണ്‍ഗ്രസ്-സിപിഎമ്മുമായി സഹകരിക്കണമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇന്ത്യയെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവര്‍ സിപിഎമ്മിനൊപ്പം ചേരും. രാഷ്ട്രീയ പ്രമേയം ഐകകണ്‌ഠേനയാണ് പാസായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. അതേസമയം, പാര്‍ട്ടി വിലക്ക് ലംഘിച്ച് കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ പോയത് ശരിയായില്ലെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. തോമസിനെ അധിക്ഷേപക്കുന്നതും ശരിയല്ല. അദ്ദേഹം ഓട്‌പൊളിച്ച് വന്നയാളല്ല. അദ്ദേഹത്തിന്റെ ചില വിഷമങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ല. ഇത്രയും കാലം ഒപ്പം നിന്ന കെ.വി. തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍…

ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് ; മൊഴി തിരുത്താന്‍ ഡോക്ടറോട് ആവശ്യപ്പെട്ടു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സമയം ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് മൊഴി നല്‍കിയിരുന്നത്. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലിയും അന്വേഷണ സംഘത്തിന് ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് സൂരജ് ആവശ്യപ്പെടുന്നത്. രേഖകള്‍ പോലീസിന്റെ കൈവശം ഉണ്ടെന്നു പറഞ്ഞ ഡോക്ടറോട്, ആ കോപ്പിക്ക് യാതൊരു വാലിഡിറ്റി ഇല്ലെന്നും, നമ്മള്‍ കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നല്‍കുന്നു. നമ്മള്‍ കൊടുക്കുന്ന മൊഴി കോടതിയില്‍ എഴുതിയെടുക്കും. അതാണ് ഇനി പ്രൊസീഡ് ചെയ്യുക. നമ്മള്‍ എഴുതിയതിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും സൂരജ് പറയുന്നു. ആ മൊഴിക്ക് ഇനി വാലിഡിറ്റി ഇല്ല. അതുകൊണ്ടാണ് കോടതി വിളിച്ച് ഇങ്ങനെ പറഞ്ഞിരുന്നോ എന്നെല്ലാം ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുന്ന മൊഴി നമ്മുടെ അഡ്വക്കേറ്റും പ്രോസിക്യൂഷനും നോട്ട് ചെയ്യും. അതോടെ നമ്മുടെ മൊഴിയെടുപ്പ് കഴിഞ്ഞു. അതാണ് പിന്നെ പരിഗണിക്കുക. എന്താണ് കോടതിയില്‍…

ഇന്നും ഇടിയോട് കൂടിയ തീവ്രമഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടു കൂടിയ തീവ്ര മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഒരു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കലാമണ്ഡലം താല്ക്കാലിക അദ്ധ്യാപകനെതിരെ പോക്സോ

കേരള കലാമണ്ഡലത്തിലെ മിഴാവ് വിഭാഗത്തിൽ താത്ക്കാലിക അദ്ധ്യാപകനായിരുന്ന അഭിജോഷിനെതിരെ കലാമണ്ഡലത്തിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിൻ്റെ പേരിൽ പോക്സൊ കേസെടുത്തു. മാര്‍ച്ച് 26-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റുഡൻ്റ്സ് യൂണിയൻ്റെ വാർഷികാഘോഷ വേളയിലാണ് അദ്ധ്യാപകൻ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ സംഭവത്തെ പുറത്തറിയിക്കാതെ അദ്ധ്യാപകനെ സ്ഥലത്തുനിന്നും മാറ്റാൻ ശ്രമം നടത്തി. ഭയപ്പെട്ട വിദ്യാർത്ഥിനി ഹോസ്റ്റലിലേക്ക് ഓടിപ്പോയ ശേഷം സഹപാഠികളായ വിദ്യാർത്ഥിനികളും ഹോസ്റ്റൽ വാർഡനും അഭിജോഷിനെ തടഞ്ഞുവെച്ചതിൻ്റെ ഫലമായാണ് രക്ഷപെടാൻ കഴിയാതിരുന്നത്. പിന്നീട് വൈസ് ചാൻസലറുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥിനിയോട് മാപ്പപേക്ഷ നടത്തി അദ്ധ്യാപകനെ നിയമത്തിനു വിട്ടുകൊടുക്കാതിരിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമമാണ് സ്ഥാപനത്തിൽ നടന്നത്. ഏപ്രില്‍ 2-ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇരയായ വിദ്യാർത്ഥിനി വസ്തുതകൾ വെളിപ്പെടുത്തിയതിൻ്റെ ഫലമായാണ് അഭിജോഷിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്. അദ്ധ്യാപകനെതിരെയും വൈസ് ചാന്സലർക്കെതിരെയും നിയമനടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌, മുസ്ലിം…

സോളിഡാരിറ്റി സംസ്ഥാന സമ്മേളനം; ഏരിയ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്തു

മക്കരപ്പറമ്പ : ‘വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം’ പ്രമേയത്തിൽ മെയ്‌ 21, 22 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ മക്കരപ്പറമ്പ് ഏരിയാ പ്രചാരണ ഓഫീസ് ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മുരിങ്ങേക്കൽ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ നിസാർ അധ്യക്ഷത വഹിച്ചു. ആരിഫ് ചുണ്ടയിൽ, കെ.പി സിദ്ധീഖ്, പി മൻസൂർ, സി.എച്ച് ഇഹ്സാൻ എന്നിവർ സംസാരിച്ചു. പി ശാഫി, ലത്തീഫ്, സി.എച്ച് അഷ്റഫ്, നസീഫ്, സഹദ് സമീർ എന്നിവർ നേതൃത്വം നൽകി.

ഷാഹിദാ കമാലിൻ്റെ ഡോക്ടറേറ്റ് ബിരുദം വ്യാജമാണെന്ന ലോകായുക്തയില്‍ നല്‍കിയ ഹര്‍ജി തള്ളി

തിരുവനന്തപുരം: ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് ബിരുദം വ്യാജമാണെന്ന ഹർജി ലോകായുക്ത തള്ളി. ബിരുദങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ലോകായുക്ത ഉത്തരവിട്ടു. കേസിലെ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു. ഷാഹിദാ കമാലിന് ഡോക്ടറേറ്റോ ബിരുദമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തക അഖില ഖാനാണ് ഹർജി നൽകിയത്. അതേസമയം ഷാഹിദ കമാലിനെതിരെയും ലോകായുക്ത വിമര്‍ശനം ഉന്നയിച്ചു. വനിതാ കമ്മീഷന്‍ അംഗമാകുന്നത് മുമ്പ് ഷാഹിദയുടെ നടപടി പൊതുപ്രവര്‍ത്തകര്‍ക്ക് ചേരാത്തതാണെന്നായിരുന്നു വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഷാഹിദ കമാല്‍ കമ്മീഷന്‍ അംഗമായ ശേഷമാണ് ഡി ലിറ്റ് നേടിയത്. ഇത് വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാലും ലോകായുക്തയില്‍ സമ്മതിച്ചിരുന്നു. തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നല്‍കിയ ഷാഹിദ…

ഉത്സവത്തിനെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

പത്തനംതിട്ട: നരിയാപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. പടുകോട്ടുക്കൽ സ്വദേശികളായ പ്രജിത്ത്, വിഷ്ണു, നിതിൻ, പറക്കോട് സ്വദേശി ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളിൽ ഭൂരിഭാഗവും ക്രിമിനൽ പശ്ചാത്തലമുള്ളവരും കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളുമാണെന്ന് പോലീസ് പറഞ്ഞു. വള്ളിക്കോട് തൃക്കോവിൽ തൃപ്പാറ തെക്കേ തുണ്ടുപറമ്പിൽ നിധിൻ കുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ നിധിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് ഇതു വരെ അപകടനില തരണം ചെയ്തിട്ടില്ല. കളിത്തോക്കിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് വഴിയൊരുക്കിയത്. കളിത്തോക്ക് വാങ്ങിയതിനെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ ഉത്സവപ്പറമ്പിൽ വെച്ച് ചെറിയ ഉന്തും തള്ളുമുണ്ടായി. അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങിയ നിധിനേയും സുഹൃത്തുക്കളേയും കാറിലെത്തിയ പ്രതികൾ ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടുകയായിരുന്നു. നരിയാപുരം…

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 353 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആകെ മരണങ്ങള്‍ 72

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9, കണ്ണൂര്‍ 9, മലപ്പുറം 7, വയനാട് 7, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,614 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,339 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 325 പേര്‍ രോഗമുക്തി…

മൂവാറ്റുപുഴയില്‍ ജപ്തി നേരിട്ട കുടുംബം വായ്പാ തുക തിരിച്ചടച്ചു

മൂവാറ്റുപുഴ: മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയവേ പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത വീട് തിരിച്ചെടുത്ത് കുടുംബം. വായ്പതുക പലിശ സഹിതം അര്‍ബന്‍ ബാങ്കില്‍ തിരിച്ചടച്ചു. കുടുംബനാഥന്‍ അജേഷിനു വേണ്ടി ഭാര്യ മഞ്ജുവാണ് ബാങ്കിലെത്തി പണം അടച്ചത്. മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു നല്‍കിയ പണമാണ് ബാങ്കില്‍ അടച്ചത്. എം.എല്‍.എ നല്‍കിയ ചെക്കുമായി ബാങ്കില്‍ എത്തിയപ്പോഴും നാടകീയ രംഗങ്ങളുണ്ടായി. എം.എല്‍.എയുടെ ചെക്ക് സ്വീകരിക്കാനാവില്ലെന്നും ജീവനക്കാര്‍ കടമടച്ചു തീര്‍ത്തുവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് മഞ്ജുവും നിലപാട് എടുത്തു. ഒടുവില്‍ എം.എല്‍.എ നല്‍കിയ 1,35,586 രൂപയുടെ ചെക്ക് സ്വീകരിച്ചു. കുട്ടികളെ ഇറക്കിവിട്ട് പൂട്ടിയ വീട് എം.എല്‍.എ എത്തിയാണ് പൂട്ട് പൊളിച്ച് കുട്ടികഴെ വീട്ടില്‍ പ്രവേശിപ്പിച്ചത്. കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കുകയും ചെയ്തിരുന്നു.  

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ്: ഹാക്കര്‍ സായ് ശങ്കര്‍ അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഹാക്കര്‍ സായ് ശങ്കര്‍ അറസ്റ്റില്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചയാളാണ് ഹാക്കര്‍ സായ് ശങ്കര്‍. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. കളമശേരി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് സായ് ശങ്കറെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയവേ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുക കൂടി ചെയ്തതോടെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ദിലീപിന്റെ മൊബൈലിലെ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇയാളുടെ കോഴിക്കോടുള്ള ഫ്‌ളാറ്റുകളില്‍ റെയ്ഡ നടത്തിയിരുന്നു.