രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ.കെ. ആന്റണി

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡന്റനേയും നിലപാട് അറിയിച്ചതായി ആന്റണി പറഞ്ഞു. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയോട് നന്ദി അറിയിച്ചുവെന്നും ആന്റണി പറഞ്ഞു. ആന്റണിയടക്കം മൂന്ന് അംഗങ്ങളുടെ കാലാവധിയാണ് അടുത്ത മാസം ആദ്യം അവസാനിക്കുന്നത്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21 ആണ്.

സ്വത്ത് തര്‍ക്കം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരന്റെ വെടിയേറ്റ് യുവാവ് മരിച്ചു; മാതൃസഹോദരന്‍ ഗുരുതരാവസ്ഥയില്‍

 കാഞ്ഞിരപ്പള്ളി : സ്വത്ത് തര്‍ക്കം മൂലം കാഞ്ഞിരപ്പള്ളിയില്‍ സഹോദരന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. മാതൃസഹോദരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാല്‍ വീട്ടിലാണ് വൈകിട്ട് വെടിവയ്പ്പ് നടന്നത് . കരിമ്പനാല്‍ ജോര്‍ജ് കുര്യന്റെ വെടിയേറ്റ് സഹോദരന്‍ രഞ്ചു കുര്യന്‍ (49) മരണപ്പെടുകയായിരുന്നു. വെടിവയപ്പില്‍ പരിക്കേറ്റ മാതൃസഹോദരന്‍ കൂട്ടിക്കല്‍, പൂച്ചക്കല്ല് പൊട്ടംകുളം കെ.ടി. മാത്യു സ്‌കറിയയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നറിയുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു പ്രതി ജോര്‍ജ് കുര്യന്‍ എറണാകുളത്ത് ഫ്‌ളാറ്റ് ബിസിനസ് നടത്തുകയാണ്. തോട്ടമുടമയായ രെഞ്ചുവിന്റെ മക്കള്‍ ഊട്ടിയില്‍ പഠിക്കുകയാണ്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ജോര്‍ജ് വീടിനോട് ചേര്‍ന്നുള്ള രണ്ടരയേക്കള്‍ സ്ഥലം വില്‍ക്കുന്നതിനെ ചൊല്ലി വഴക്കിട്ടിരുന്നു. തുടര്‍ന്ന് വീട് വിട്ടുപോയ ജോര്‍ജിനെ മാതൃസേഹാദരന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വീട്ടിലേക്ക്…

കെഎസ്ആര്‍ടിസി ബസിലെ ലൈംഗീകാതിക്രമം; ഇടപെടാന്‍ വിസമ്മതിച്ച കണ്ടക്ടര്‍ക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ അദ്ധ്യാപികയ്ക്കെതിരെ ലൈംഗീകാതിക്രമം ഉണ്ടായ സംഭവത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച കണ്ടക്ടര്‍ ജാഫറിനെതിരെ അച്ചടക്ക നടപടി. പ്രാഥമിക അന്വേഷണത്തില്‍ കൃത്യവിലോപം ബോധ്യപ്പെട്ടെന്ന് കെഎസ്ആര്‍ടിസി കണ്ടെത്തി. നടപടിയെന്തെന്ന് സിഎംഡി ഇന്ന് പ്രഖ്യാപിക്കും. കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്ത അദ്ധ്യാപികയ്ക്ക് നേരെയാണ് സഹയാത്രികനില്‍ നിന്നും ലൈംഗീകാതിക്രമം ഉണ്ടായത്. ഇതേക്കുറിച്ച് കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ അയാളും മോശമായി പെരുമാറിയെന്ന് യുവതി ആരോപിച്ചു. അതേസമയം, വിഷയത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇടപെട്ടിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കണ്ടക്ടര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നാണ് മനസിലാക്കുന്നത്. പ്രശ്നത്തെ ഗൗരവമായി കാണും. അദ്ധ്യാപികയെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം; കേരളത്തില്‍ മൂന്ന് ഒഴിവുകള്‍; ശ്രേയാംസ്‌കുമാറിന് ഇനി സീറ്റ് നല്‍കില്ല

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍നിന്നുള്ള രാജ്യസഭാ എംപിമാരുടെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. കാലാവധി പൂര്‍ത്തിയാക്കുന്ന എംപിമാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ രണ്ടിന് ഇവരുടെ കാലാവധി തീരുന്നത്. കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രിലില്‍ തീരുന്നത്. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ ഉപനേതാവുമായ ആനന്ദശര്‍മ്മ ഉള്‍പ്പടെ പതിമൂന്ന് പേരുടെ കാലാവധിയാണ് ഈ ടേമില്‍ അവസാനിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 14ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. 21ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അതേസമയം, കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന സീറ്റുകളില്‍ രണ്ടിടത്ത് സി.പി.എമ്മും സി.പി.ഐയും മത്സരിക്കും. ഒരു സീറ്റില്‍ യു.ഡി.എഫിന് വിജയിക്കാം. എല്‍.ജെ.ഡി അംഗം എം.വി ശ്രേയാംസ്‌കുമാര്‍ ഒഴിയുന്ന സീറ്റ് വീണ്ടും എല്‍.ജെ.ഡിക്ക് നല്‍കില്ലെന്നാണ്…

ട്രെയിന്റെ അടിയില്‍ പെട്ട നാലുവയസ്സുകാരിക്ക് രക്ഷകരായി രണ്ട് പോലീസുകാര്‍

വര്‍ക്കല: റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ ട്രാക്കിലേക്കു വീണുപോയ നാലുവയസ്സുകാരിക്ക് പോലീസുകാര്‍ രക്ഷകരായി. പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീണ കുട്ടിയെ, തീവണ്ടി നീങ്ങിത്തുടങ്ങും മുമ്പ് സമയോചിതമായി ഇടപെട്ട് പോലീസുകാര്‍ പുറത്തെത്തിക്കുകയായിരുന്നു. മധുര സ്വദേശി സെല്‍വകുമാറിന്റെയും രേമുഖിയുടെയും മകള്‍ റിയശ്രീയാണ് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മധുര-പുനലൂര്‍ പാസഞ്ചറിലാണ് വര്‍ക്കല സന്ദര്‍ശിക്കാനായി ധുരയില്‍ നിന്നുള്ള സംഘം എത്തിയത്. തീവണ്ടി വര്‍ക്കല സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങുമ്പോഴാണ് റിയശ്രീ അപകടത്തില്‍പ്പെട്ടത്. കാല്‍വഴുതി കുട്ടി പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീണതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളംവെച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനീഷ്, എം.എസ്.ഷാന്‍ എന്നിവര്‍ ഓടിയെത്തി. ഇവര്‍ തീവണ്ടിക്കടിയില്‍നിന്നും റിയശ്രീയെ പുറത്തെടുത്ത് പ്ലാറ്റ്ഫോമിലെത്തിച്ചു. സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയുടെ സമീപത്തായിരുന്നു അപകടം നടന്നത്. ബഹളം കേട്ടതിനാല്‍ അപകടവിവരം സ്റ്റേഷന്‍ സൂപ്രണ്ട് ശിവാനന്ദന്റെ ശ്രദ്ധയിലുമെത്തി. അതിനാല്‍ അദ്ദേഹം തീവണ്ടിക്ക് സിഗ്‌നല്‍…

യെമന്‍ പൗരനെ വധിച്ച കേസ്: മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു

സന: യെമന്‍ പൗരനെ വധിച്ച കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ മലയാളി നഴ്‌സ് നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ കോടതി തള്ളി. നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സമീപിച്ച യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദി തന്റെ പാസ്‌പോര്‍ട്ട് തട്ടിയെടുത്തുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ക്രൂരമായി പീഡിപ്പിച്ചുവെന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കൊലപാതകം നടന്നെതന്നുമാണ് നിമിഷ പ്രിയയുെട വാദം. ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല. അപ്പീല്‍ കോടതിയും ഹര്‍ജി തള്ളിയതോടെ ഇനി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കുകയാണ് നിമിഷ പ്രിയയുടെ മുന്നിലുള്ള മാര്‍ഗം. യെമന്‍ പ്രസിഡന്റ് അടങ്ങുന്ന സമിതിയാണിത്. കോടതികള്‍ക്ക് നിയമപരമായ എന്തെങ്കിലും പിഴവ് സംഭവിച്ചാലാണ് കൗണ്‍സില്‍ കേസ് പരിഗണിക്കുക. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന് രക്തപ്പണം നല്‍കി ശിക്ഷ ഒഴിവാക്കുക എന്ന…

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന മുസ്ലീം ലീഗം ഉന്നതാധികാര സമിതിയിലാണ് തീരുമാനമുണ്ടായത്. തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് കെ.എം. ഖാദര്‍ മൊഹിദീന്‍ അറിയിച്ചു. പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ഹൈദരലി തങ്ങള്‍ അനാരോഗ്യം മൂലം വിട്ടുനിന്നപ്പോഴും സാദിഖലി തങ്ങളായിരുന്നു ലീഗ് അധ്യക്ഷന്റെ ചുമതലകള്‍ വഹിച്ചിരുന്നത്.

ഹൃദയാഘാതം; മുന്‍മന്ത്രി അബ്ദുറബ്ബ് ആശുപത്രിയില്‍

മലപ്പുറം: മുന്‍മന്ത്രി അബ്ദുറബ്ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.  

മീഡിയ വണ്‍ വിലക്കിനെതിരായ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും: സുപ്രീം കോടതി

തിരുവനന്തപുരം: മീഡിയ വണ്‍ സംപ്രേക്ഷണ വിലക്കിനെതിരെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി വ്യാഴാഴ്ച ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ. ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ച വ്യക്തിപരമായ അസൗകര്യം ഉണ്ടെന്ന് ദുഷ്യന്ത് ദാവെ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പതിനൊന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാനല്‍ ആണ് മീഡിയ വണ്‍ എന്ന് ദുഷ്യന്ത് ദാവെ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആഭ്യന്ത്രര മന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലുകളുടെ…

വാവ സുരേഷ് വീണ്ടും പാമ്പുപിടിക്കാനിറങ്ങി

ചാരുംമൂട്: ബൈക്കിനുള്ളിലൊളിച്ച മൂര്‍ഖനെയുംകാത്ത് അഞ്ചുമണിക്കൂര്‍. അവസാനം വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി. ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം വാവയുടെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു. ചാരുംമൂട് പേരൂര്‍കാരാണ്മയില്‍ മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് രണ്ടു ബൈക്കുകളായിരുന്നു ഉണ്ടായിരുന്നത്. മകന്‍ അഖില്‍ ജിമ്മില്‍ പോകാനായി വൈകീട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് തറയില്‍ക്കിടന്ന മൂര്‍ഖന്‍ പത്തിവിടര്‍ത്തി കൊത്താനടുത്തത്. വണ്ടിയില്‍നിന്നു ചാടിയിറങ്ങിയാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് കവറിട്ടുമൂടിയിരുന്ന ബൈക്കിലേക്കു കയറി. വാവ സുരേഷിനെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചു. വാവ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാരും തടിച്ചുകൂടി. രാത്രി എട്ടരയോടെയാണു സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവര്‍ നീക്കിയതോടെ ഹാന്‍ഡിലിനടിയില്‍ ചുറ്റിക്കിടന്ന പാമ്പിനെ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ വാവ സുരേഷ് പിടികൂടി വീട്ടുകാര്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. വാവ സുരേഷിനു നാട്ടുകാര്‍ സ്വീകരണംനല്‍കി.