ബെന്നിച്ചൻ സേവ്യറിന്റെ സംസ്ക്കാരം നാളെ

എടത്വ ടൗൺ: രാമങ്കരി ലയൺസ് ക്ലബ് ട്രഷറർ വെളിയനാട് നടിച്ചിറ ബെന്നിച്ചൻ സേവ്യറിന്റെ (57) സംസ്ക്കാരം നാളെ വൈകീട്ട് 3ന് വെളിയനാട് സെന്റ് സേവേഴ്സ് ചർച്ച് സെമിത്തേരിയിൽ നടക്കും. നിര്യാണത്തില്‍ ലയൺസ് ക്ളബ്സ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ടോണി ഇനോക്കാരൻ, ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം, പിഡിജി ബിനോ ഐ കോശി, ഫസ്റ്റ് വിഡിജി വിന്നി ഫിലിപ്പ്, സെക്കന്റ് വിഡിജി ജേക്കബ്‌ ജോസഫ്, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറർ സുരേഷ് ജയിംസ് വഞ്ചിപ്പാലം, അഡ്മിനിസ്‌ട്രേറ്റര്‍ പിസി. ചാക്കോ, ചീഫ് പ്രോഗ്രാം കോ- ഓർഡിനേറ്റർ മാർട്ടിൻ ഫ്രാന്‍സിസ്, ജിഎടി കോഓർഡിനേറ്റർ സി. വേണുഗോപാല്‍, ജിഎംടി കോഓർഡിനേറ്റർ ആർ. രാജേഷ്, ജിഇടി കോഓർഡിനേറ്റർ തോമസ്കുട്ടി അനിതോട്ടം, ജിഎസ്ടി കോഓർഡിനേറ്റർ ബിമൽ സി.ശേഖർ, ജിഎൽടി കോഓർഡിനേറ്റർ ബിനോയി കുര്യൻ, പിആർഒ അഡ്വ. മനോജ് പാലാ, റീജിയണൽ ചെയർമാൻ ജേക്കബ് ടി…

ഭാര്യ മരണമടഞ്ഞതിന്റെ 33-ാം ദിനം ഭർത്താവ് യാത്രയായി

നെടുമ്പ്രം: ഭാര്യ മരണമടഞ്ഞതിന്റെ 33-ാം ദിനം ഭർത്താവ് യാത്രയായി. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ സ്ഥാപക ജനറൽ കൺവീനർ, വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പ്രം യൂണിറ്റ് മുൻ സെക്രട്ടറി, കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ കോച്ചേരിൽ തൊമ്മി തങ്കച്ചൻ (79)അന്തരിച്ചു. മൃതദേഹം ഫെബ്രുവരി 6ന് വ്യാഴാഴ്‌ച രാവിലെ 8.30 മുതൽ ഭവനത്തിൽ പൊതു ദർശനത്തിന് വെയ്ക്കും. മലങ്കര കത്തോലിക്ക സഭ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത 1.30ന് ഭവനത്തിലെത്തി അന്ത്യാഞ്ജലി അർപ്പിക്കും. സംസ്ക്കാര ശുശ്രൂഷകള്‍ 3ന് ഭവനത്തിൽ ആരംഭിച്ച് 4ന് നെടുമ്പ്രം വിൻസന്റ് ഡി പോൾ മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. പരേതന്റെ ഭാര്യ കല്ലിശ്ശേരി മഴുക്കീർ ഈരയിൽ കുടുബാംഗമായ അമ്മിണി മരണമടഞ്ഞത് ജനുവരി 2ന് ആണ്. മക്കൾ: ദാനിയേൽ ജോൺ (ദുബൈ), അനിൽ (ദുബൈ), അഞ്ജു കോച്ചേരിയിൽ…

ഉമ്മൻ ടി ഉമ്മൻ (രാജു 70) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചെന്നിത്തല തൂമ്പാട്ട് വിള ബഥേലിൽ പരേതരായ കെ ഒ ഉമ്മന്റേയും ശോശാമ്മ ഉമ്മൻ്റെയും മകന്‍ ഉമ്മൻ ടി ഉമ്മൻ (രാജു 70) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: ലിസി ഉമ്മൻ കോന്നി വകയാർ കുഴുമുറിയിൽ കുടുംബാംഗം മക്കൾ: ജൂലി, ജെനി, ജെമി. സഹോദരങ്ങൾ: പാസ്റ്റർ റ്റി ഓ ജേക്കബ്, റ്റി ഒ ജെയിംസ്, റ്റി ഒ ജോൺസൻ (ഹൂസ്റ്റണ്‍), ജോളി ജോയ്സ് (ഹൂസ്റ്റണ്‍), റ്റി ഓ സാജൻ (യു എ ഇ). ജോയ്സ് സാമുവേൽ സഹോദരി ഭർത്താവാണ്. പൊതുദർശനവും സംസ്കാരശുശ്രുഷയും സമയം: ഫെബ്രുവരി 1 ശനിയാഴ്ച 10 മണിക്ക് സ്ഥലം :(ഷോരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഹൂസ്റ്റൻ) . തുടർന്ന് സംസ്കാരം :South Park Funeral Home and Cemetery(1310 N Main St, Pearland, TX 77581) കൂടുതൽ വിവരങ്ങൾക്ക്: റ്റി ഒ ജോൺസൻ (ഹൂസ്റ്റണ്‍)…

അച്ചാമ്മ ചെറിയാൻ (88) ഒക്കലഹോമയിൽ നിര്യാതയായി

ഒക്കലഹോമ: വാഴൂർ കിളിയൻ തൊട്ടിയിൽ പരേതനായ പാസ്റ്റർ ടി. സി. ചെറിയാന്റെ ഭാര്യ അച്ചാമ്മ ചെറിയാൻ (88) ഒക്കലഹോമയിൽ നിര്യാതയായി. മക്കൾ: ചെറിയാൻ കെ.ചെറിയാൻ (രാജൻ -USA), പാസ്റ്റർ ജോൺ കെ. ചെറിയാൻ (വാഴൂർ). മരുമക്കൾ : അന്ന ചെറിയാൻ, എബിമോൾ ജോൺ. കൊച്ചുമക്കൾ : നിസ്സി, നെൽസൺ, സോളമൻ, സെഫിൻ, ഫേബ ചെറിയാൻ, ഇമ്മാനുവേൽ കെ. ജോൺ, ഐൻസ് ഷെറി. ജോൺ, ഇമ്‌നാ ജോൺ. തലപ്പാടി കുറ്റിക്കാട്ടു പടിഞ്ഞാറേക്കര കുടുംബാംഗമാണ്. സംസ്കാര ശുശ്രുഷകൾ ഒക്കലഹോമ ഐ.പി.സി ഹെബ്രോൻ സഭയുടെ ചുമതലയിൽ ഫെബ്രുവരി 2- ഞായറാഴ്ച നടത്തപ്പെടും. വാർത്ത: നിബു വെള്ളവന്താനം

പരുത്തപ്പാറ പി എം സ്‌കറിയ ഡാളസില്‍ അന്തരിച്ചു

ഫിലഡല്‍ഫിയ: പാലാ ചേര്‍പ്പുങ്കല്‍ പരുത്തപ്പാറ മത്തായി സ്‌കറിയാ (പി. എം. സ്‌കറിയ സ്‌കറിയാച്ചന്‍ 78) ജനുവരി 19 നു ഡാളസില്‍ അന്തരിച്ചു. ഭാര്യ: അമ്മിണി. മക്കള്‍: ജാസ്മിന്‍ (ടിനോ മാത്യു), ജെന്നിഫര്‍ (നവ്ദീപ് സിംഗ്). കൊച്ചുമക്കള്‍: ടി. ജെ. മാത്യു, ഏറിയേല്‍ മാത്യു, ലിയോ മാത്യു, സഹജ് സിംഗ്, ആര്‍വിന്‍ സിംഗ്. പരേതരായ അര്‍ദ്ധസഹോദരങ്ങള്‍ തൊമ്മച്ചന്‍ മത്തായി, മാമ്മി മഠത്തിക്കുന്നേല്‍, പരേതരായ പി. എം. ജോയി, പി. എം. ജോസ് എന്നിവരും, പി. എം. ആഗസ്തി, പി. എം. മൈക്കിള്‍, ചിന്നമ്മ ജയിംസ് വട്ടമറ്റത്തില്‍, ആലീസ് ജോണി ചാച്ചാഭവന്‍ (USA), സെലിന്‍ ജോര്‍ജ് ഓലിക്കല്‍ (USA), സോഫിയാമ്മ എന്നിവര്‍ സഹോദരങ്ങളും, റൂബേഷ് ജോസ് (USA) സഹോദര പുത്രനുമാണു. 1970 കളില്‍ അമേരിക്കയിലെത്തിയ സ്‌കറിയാച്ചന്‍ ഏതാണ്ട് നാലു ദശാബ്ദക്കാലം ഫിലഡല്‍ഫിയയില്‍ കുടുംബസമേതം താമസിച്ചശേഷം 2015 ല്‍ ഡാളസിലേക്കു താമസം…

മറിയാമ്മ തോമസ് (കൊച്ചുമറിയാമ്മ) അന്തരിച്ചു

ഡാളസ്/ എടത്വ :വടശ്ശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്റെ ഭാര്യ ശ്രീമതി മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ)(95) അന്തരിച്ചു. എടത്വയിലെ മണപ്പറമ്പിൽ കുടുംബാംഗമാണ് പരേതനായ കോശി വർക്കിയുടെയും പരേതയായ അന്നമ്മ വർക്കിയുടെയും മകളാണ്.ചിറ്റാർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലെയും തുടർന്ന് അമല്ലൂർ സെഹിയോൻ മാർത്തോമ്മാ പള്ളിയിലെ അംഗമായിരുന്നു ഡാളസിലെ പ്രമുഖ അഭിഭാഷകനും ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച അംഗവുമായ ലാൽ വര്ഗീസിന്റെ ഭാര്യാ മാതാവാണ് പരേത. ചിറ്റാർ ഗവൺമെന്റ് സ്‌കൂളിൽ 25 വർഷത്തിലധികം സേവനമനുഷ്ഠിച്ചതുൾപ്പെടെ 1985 ൽ വിരമിക്കുന്നതിനുമുമ്പ്വി വിധ സ്‌കൂളുകളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ : മേരി ലാൽ വർഗീസ് (കൊച്ചുമോൾ, ഡാളസ്, യുഎസ്എ), മോളി ഈപ്പൻ (മഞ്ചാടി, തിരുവല്ല), സൂസൻ മാമ്മൻ (ജോളി, തിരുവനന്തപുരം), ഷെർലി വർഗീസ് (ഡാളസ്, യുഎസ്എ). മരുമക്കൾ: അഭിഭാഷകനായ ലാൽ വർഗീസ് (ഡാളസ്, യു.എസ്.എ.), പരേതനായ സി. ഇ. ഈപ്പൻ…

എം എ തോമസ് (രാജു 77)അന്തരിച്ചു

ഡാളസ്/പാളയം: തിരുവനന്തപുരം പാളയം പി.എം.ജി. സഭാംഗമായ എം എ തോമസ് 77 (രാജു )17-01-2025 വെള്ളി 11 pm ന് അന്തരിച്ചു. ഡാളസ് പി.എം.ജി പാസ്റ്റർ ജേക്കബ് എബ്രാഹാമിന്റെ സഹോദരനാണ് പരേതൻ. സംസ്കാര ശുശ്രുഷ  21-01-2025 ചൊവ്വ ഭവനത്തിൽ8 മണിക്ക് ആരംഭിക്കുകയും തുടർന്ന് 9 മണിക്ക് നാലാഞ്ചിറ സഭാ ഹാളിൽ ശുശ്രൂഷകൾ ആരംഭിച്ച് 11 മണിക്ക് മുട്ടട സെമിത്തേരിയിൽ മറവ് ചെയ്യുന്നതുമാകുന്നു. കൂടുതൽ വിവിരങ്ങൾക്കു പാസ്റ്റർ സാബു ഡാളസ് പി.എം.ജി ചർച് (214 923 9370)

അഡ്വ. പി.വി. ജോർജ് പറയരുത്തോട്ടം (92) ഡാളസിൽ അന്തരിച്ചു

ഡാളസ്: അഡ്വ. പി.വി. ജോർജ് പറയരുത്തോട്ടം (92) അന്തരിച്ച വാർത്ത വളരെ ദുഃഖത്തോടെ കേരള അസോസിയേഷൻ ഓഫ് ഡാളസ് അംഗങ്ങളെ അറിയിക്കുന്നതായി സെക്രട്ടറി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പറയുന്നു . അഡ്വ. ജോർജിന്റെ കുടുംബം കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ദീർഘകാല അംഗങ്ങളും പിന്തുണക്കാരുമാണ്. ദുഃഖിതരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. 2025 ജനുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതൽ സെന്റ് അൽഫോൻസ സിറോ മലബാർ കാത്തലിക് പള്ളിയിൽ 200 എസ് ഹാർട്ട്സ് റോഡ്, കോപ്പൽ, ടിഎക്സ്, 75019 . മൃതദേഹത്തിന്റെ സംസ്കാരം 2025 ജനുവരി 20 തിങ്കളാഴ്ച വൈകുന്നേരം 4:00 ന് റോളിംഗ് ഓക്സ് സെമിത്തേരിയിൽ, കോപ്പൽ 400 ഫ്രീപോർട്ട് പാർക്ക്വൈ, കോപ്പൽ, ടിഎക്സ്, 75019

തോമസ് വി മത്തായി ഡാലസിൽ അന്തരിച്ചു

ഡാളസ് :തോമസ് മത്തായി ഡാലസിൽ അന്തരിച്ചു . പരേതരായ വൈക്കത്തെ ഇരുമ്പൂഴിക്കരയിൽ വറുഗീസ് മത്തായിയുടെയും അന്നമ്മ മത്തായിയുടെയും മകനാണ് തോമസ് മത്തായി.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ജനറൽ സെക്രട്ടറി ബിജിലി ജോർജിന്റെ മാതൃസഹോദരനാണ് പരേതൻ 1947 മാർച്ച് 15 ന് വൈക്കത്തെ ഇരുമ്പൂഴിക്കരയിൽ വറുഗീസ് മത്തായിയുടെയും അന്നമ്മ മത്തായിയുടെയും മകനായി തോമസ് ജനിച്ചു.എസ്എസ്എൽസി പൂർത്തിയാക്കിയ ശേഷം അദ്ദേഹം മഹാരാഷ്ട്രയിലേക്ക് താമസം മാറി 1985 ൽ, തോമസ് ടെക്സസിലെ ഡാളസിൽ എത്തിയ തോമസിന്റെ കമ്മ്യൂണിറ്റി നേതൃത്വവും സൗഹൃദവും അദ്ദേഹത്തെ മലയാളി സമൂഹത്തിന് വളരെ പെട്ടെന്ന് പ്രിയപ്പെട്ടവനാക്കി. 90 കളുടെ തുടക്കത്തിൽ ഡാളസിലെ കേരള അസോസിയേഷന്റെ വളർച്ചയിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. തന്റെ ദർശനവും ദൃഢനിശ്ചയവും ഉപയോഗിച്ച്, സെന്റ് മേരീസ് മലങ്കര യാക്കോബൈറ്റ് സിറിയക് ഓർത്തഡോക്സ് പള്ളി സ്ഥാപിക്കാൻ അദ്ദേഹം സഹായിച്ചു, അത് വെറും 13…

അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ (താമ്പാ) : അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു. പരേത ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ റ്റി.ജി. ജേക്കബ് ( പൊടികുഞ്ഞ്). മക്കൾ: ജോർജ്, ചാണ്ടി, സൂസമ്മ , കോശിക്കുഞ്ഞ്, ഏബ്രഹാം, സാം, സാറ (എല്ലാവരും യു.എസ്.എ) മരുമക്കൾ: മറിയാമ്മ, മേഴ്സി, റീന, എലിസബത്ത്, ജോർജ് തോമസ് (എല്ലാവരും യു.എസ്.എ) പരേതരായ ആനി, റോയി പനവേലിൽ. പൊതുദര്ശനവും സംസ്കാര ശുശ്രുഷയും 11.01.2025 ശനിയാഴ്ച Bell Shoals Baptist Church (Chapel) 2102 Bell Shoals Rd, Brandon FL 33511 Saturday, (approx.time) 8 to 9.30 AM viewing, Service 9.30 to 10.45 AM Cemetery 11.15 കൂടുതൽ വിവരങ്ങൾക്കു ജോർജ് (ഫ്ലോറിഡ) 813 481 9541