വെട്ടിയാർ: മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു. ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം ഇന്ന് മക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടത്തപ്പെട്ടു. ഭാര്യ കനകമ്മ, മക്കൾ: ഹരികൃഷ്ണൻ ജി പിള്ള (ന്യൂജേഴ്‌സി, യൂ എസ് എ), ശ്രീജ സന്തോഷ്, മരുമക്കൾ പ്രഭാ നായർ ( ന്യൂ ജേഴ്‌സി, യൂ എസ് എ ), സന്തോഷ് കുമാർ (സൗദി അറേബ്യ). സഞ്ചയനം 11- 11 – 22 വെള്ളിയാഴ്ച രാവിലെ 8.30 ന്.
Category: OBITUARY
അറ്റോർണി ജസ്റ്റിൻ ജോസഫിന്റെ സംസ്കാരം നവംബർ 12 ശനിയാഴ്ച
ഡാളസ്: ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ട അവിവാഹിതനായ യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫിന്റെ (35) സംസ്കാരം നവംബർ 12 ശനിയാഴ്ച്ച. ഡാളസിലെ സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ (2650 E Scyene Rd, Mesquite, TX 75181) വെച്ച് രാവിലെ 9 മണിക്ക് സംസ്കാര ശുശ്രുഷ ഫിലിപ്പോസ് മാർ സ്തേഫനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് 1.30 ന് സംസ്കാരം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019). ഡാളസ് കരോൾട്ടണിൽ താമസിക്കുന്ന പുനലൂർ വെട്ടിത്തിട്ട കിഴക്കേതിൽ ജോസഫ് വർഗീസ്,പത്തനംതിട്ട കൂടൽ ഷീല ഭവനിൽ ഷീല ജോസഫ് എന്നിവരാണ് മാതാപിതാക്കൾ. ജെൻസി ജോസഫ് ഏക സഹോദരിയാണ്.
അറ്റോർണി ജസ്റ്റിൻ ജോസഫ് (35) ടെക്‌സാസിൽ കാറപകടത്തിൽ മരണപ്പെട്ടു
ഡാളസ്: യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫ് (35) ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ വെച്ച് കാറപകടത്തിൽ നിര്യാതനായി. പുനലൂർ സ്വദേശി ജോസഫ് കിഴക്കേതിൽ, കൂടൽ സ്വദേശി ഷീല ജോസഫ് എന്നീ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ജസ്റ്റിൻ. ഡാളസിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്. ഡാളസിലെ പ്രശസ്തമായ ലോ ഫേമിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു അറ്റോർണി ജസ്റ്റിൻ ജോസഫ്. അവിവാഹിതനായിരുന്നു. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഒരു സഹോദരിയുണ്ട്. ഡാളസ് കാരോൾട്ടണിൽ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പോലീസ് നേരിട്ട് വന്ന് മരണ വിവരം അറിയിക്കുകയായിരുന്നു. അപകട മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംസ്കാരം പിന്നീട്.
ലളിത ജോസഫ് ഡാലസിൽ നിര്യാതയായി
ഡാളസ്: റാന്നി അയിരൂർ പരേതനായ താനിക്കാട്ട് ജോസഫ് ഫ്രാൻസിസിന്റെ ഭാര്യ ലളിത ജോസഫ് (71) സണ്ണിവെയിലിൽ (ടെക്‌സാസ്) നിര്യാതയായി. തിരുവല്ലാ കുമ്പനാട് പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത. മക്കൾ: പരേതനായ ജോൺസൺ ജോസഫ്, ആൻസി മാത്യു (ഡാളസ്) മരുമക്കൾ: ജോ കൈതമറ്റം മാത്യു, പാമ്പാടി (ഡാളസ്, യുഎസ് ) കൊച്ചു മക്കൾ: ജെസീക്ക ജോൺസൺ , ഏഞ്ചൽ മാത്യു , നൈജൽ മാത്യു (യുഎസ്) സംസ്കാരശുശ്രൂഷകൾ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനായിൽ നവംബർ 5 ശനിയാഴ്ച രാവിലെ പത്തിന്. തുടർന്ന് സണ്ണിവെയിൽ ന്യൂ ഹോപ് സെമിത്തേരിയിൽ (500 US-80, Sunnyvale, TX 75182) സംസ്കാരം നടക്കും. കൂടുതൽ വിവരങ്ങൾക്ക് : ജോ കൈതമറ്റം 903 624 9146
ഡാളസിൽ അന്തരിച്ച മത്തായി മാത്യുവിന്റെ സംസ്കാരം ഇന്ന്
ഡാളസ്: കൊച്ചി അയ്യംപ്പള്ളി മഴുവൻച്ചേരി പറമ്പത്ത് മത്തായി മാത്യു (മത്തായി കുഞ്ഞ് 73) അന്തരിച്ചു. ഡാളസ് കാരോൾട്ടൺ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ ഇടവകാംഗമാണ്. ഭാര്യ: പെരുമ്പാവൂർ കീഴില്ലം പുളിനാട്ട് കുടുംബാംഗം. മക്കൾ: ദിവ്യാ എബ്രഹാം, ദീപ എബ്രഹാം (ഇരുവരും ഡാളസിൽ) മരുമക്കൾ: യൂജിൻ മാർക്ക് എബ്രഹാം, ജോബി എബ്രഹാം. കൊച്ചുമക്കൾ: നോറ സോസാന എബ്രഹാം, ബെഞ്ചമിൻ എബ്രഹാം. സഹോദരങ്ങൾ: പോൾ മാത്യു (ചിക്കാഗോ), വിമലാ വർക്കി (എറണാകുളം), റാണി ജേക്കബ് (മാവേലിക്കര) പൊതുദർശനം നവംബർ 1 ചൊവ്വാഴ്ച്ച (ഇന്ന്) ഉച്ചക്ക് 2 മണിക്ക് കോപ്പേൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy, Coppell, TX 75019) വെച്ചും തുടർന്ന് 3 മണിക്ക് സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും. കൂടുതൽ വിവരങ്ങൾക്ക്: യൂജിൻ എബ്രഹാം 972…
കാർഡിയോളജിസ്റ്റ് ഡോ. സൂരജ് ആർ കുറുപ്പ് ഫ്‌ളോറിഡയിൽ അന്തരിച്ചു
ഫ്‌ളോറിഡ: ഒർലാൻഡോ ഹെൽത്ത് ഹാർട്ട് & വാസ്കുലർ ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജിസ്റ്റ് ഡോ. സൂരജ് ആർ കുറുപ്പ് (48) ഹ്യദയാഘാതത്തെ തുടർന്ന് ഫ്‌ളോറിഡയിൽ അന്തരിച്ചു. ഹരിപ്പാട് നങ്യാർകുളങ്ങര താമരവേലിൽ ശ്രീഭവനിൽ രാജേന്ദ്ര കുറുപ്പിന്റെ മകനാണ് ഡോക്ടർ സൂരജ് കുറുപ്പ്. കൊല്ലം പൂതക്കുളം നളിനാസദാനം വി.കെ ബാലൻ നായരുടെ മകൾ പാർവ്വതി (മിക്കി) ആണ് ഭാര്യ. ഏക മകൾ: ദേവിക. സംസ്കാരം പിന്നീട് ഫ്‌ളോറിഡയിൽ വെച്ച് നടത്തപ്പെടും.
ഗ്രേസി ഫിലിപ്പ് (78) ഫിലഡല്‍ഫിയയില്‍ നിര്യാതയായി
ഫിലഡല്‍ഫിയ: നാരകത്താനി പടുതോട്ട് പി.വി. ഫിലിപ്പിന്റെ ഭാര്യ ഗ്രേസി ഫിലിപ്പ് (78) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. പരേത കുമ്പനാട്ട് വേങ്ങപറമ്പില്‍ കുടുംബാംഗമാണ്. ഡെലവേർ വാലി സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് അംഗമാണ്. മക്കള്‍: ഷീല, ഷീജ, ഷിബു. മരുമകന്‍: പരേതനായ ഡോ. സുകു സഖറിയ. കൊച്ചു മക്കള്‍: കിരണ്‍, നവിന്‍. സംസ്‌കാരം പിന്നീട്. വിവരങ്ങൾക്ക്: 610 608 9867
വർഗീസ് പി തോമസ് അന്തരിച്ചു
ഡാളസ്: കൊല്ലം കുളത്തൂപ്പുഴ വട്ടക്കരിക്കം പുളിയോടിൽ വെസ്റ്റേൺ റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ വർഗീസ് പി. തോമസ് (മോനച്ചൻ 64) അന്തരിച്ചു. ഭാര്യ: പുനലൂർ ചെമ്മന്തൂർ പ്ലാം വിളയിൽ ഡോളികുട്ടി വർഗീസ് (റിട്ട.നേഴ്‌സ്, ഗുരുനനാക്ക് ഹോസ്പിറ്റൽ മുംബൈ). മകൻ: ജിനു പി.വർഗീസ് ചിക്കാഗോ മാർത്തോമ്മ ഇടവക മുൻ വികാരിയും ഇപ്പോൾ ചേപ്പാട് മാർത്തോമ്മ ഇടവക വികാരിയുമായ റവ.റോയ് പി.തോമസ്, ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ഇടവക അത്മായ ശുശ്രുഷകൻ ജോർജ് പി.തോമസ് (കൊച്ചുമോൻ) എന്നിവർ സഹോദരങ്ങൾ ആണ്. മറിയാമ്മ രാജു ചുനക്കര (റിട്ട.ഉദ്യോഗസ്ഥ ഭിലായ് സ്റ്റീൽ പ്ലാന്റ്), മാത്യു പി.തോമസ് കുളത്തൂപ്പുഴ (റിട്ട.ഹെഡ്മാസ്റ്റർ), അന്നമ്മ രാജു (മുംബൈ), സാറാമ്മ ഇട്ടിയവിര (മുംബൈ), എന്നിവരാണ് മറ്റ് സഹോദരങ്ങൾ. സംസ്കാരം ഒക്ടോബർ 27 വ്യാഴാഴ്ച രാവിലെ 11.30 ന് ഭവനത്തിലെ ശുശ്രുഷകളെ തുടർന്ന് കുളത്തൂപ്പുഴ സെന്റ്.തോമസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക്…
ബെന്നി സെബാസ്റ്റ്യൻ ലാസ് വെഗാസിൽ അന്തരിച്ചു
ലാസ് വെഗാസ്: എരുമേലി ഉമിക്കുപ്പ തുണ്ടത്തികുന്നേൽ പരേതനായ ദേവസ്യാച്ചൻറെയും മറിയാമ്മയുടെയും മകനും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) വെസ്റ്റേൺ റീജിയൻ വൈസ് ചെയർമാനുമായ ബെന്നി സെബാസ്റ്റ്യൻ (51 വയസ്സ്) അന്തരിച്ചു. ഭാര്യ ബീനാ തോമസ് അഞ്ചൽ മുട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ആരൺ, അർണോൾഡ് (രണ്ടുപേരും വിദ്യാർത്ഥികൾ) സഹോദരങ്ങൾ: ജേക്കബ് ദേവസ്യ, എൽസമ്മ മാത്യു, തോമസ് ടി.ഡി, ഫാ. സെബാസ്റ്റ്യൻ തുണ്ടത്തികുന്നേൽ (വിൻസെൻഷ്യൽ സഭാംഗം), ജോസഫ് സെബാസ്റ്റ്യൻ, മാത്യു ടി.ഡി. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ഒക്ടോബർ 29 നു ശനിയാഴ്ച രാവിലെ 11:30 മുതൽ ലാസ് വേഗസ് സെന്റ് മദർ തെരേസ സിറോ മലബാർ കാത്തലിക് ദേവാലയത്തിൽ ( 24- S Cholla Street, Henderson 89015) ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് മൃതദേഹം പാം മോർച്ചറിയിൽ സംസ്‌കരിക്കുന്നതുമാണ് (Palm Mortuary, 7600, S…
മുളമൂട്ടില്‍ മറിയാമ്മ ജോര്‍ജ് (77) അന്തരിച്ചു
വടവാതൂര്‍ (കോട്ടയം): പരേതനായ റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജോര്‍ജ് എം. ജോണിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ് (77) അന്തരിച്ചു. സംസ്‌കാരം ഒക്‌ടോബര്‍ 21-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് കോട്ടയം ചാലുകുന്ന് സി.എസ്.ഐ കത്തീഡ്രല്‍ സെമിത്തേരിയില്‍. പരേത വടവാതൂര്‍ അമ്പലത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സുനിത (മുംബൈ), സുനില്‍ (അമേരിക്ക), സുജ (അമേരിക്ക). മരുമക്കള്‍: മോന്‍സി വര്‍ഗീസ് (മുംബൈ), അശ്വതി സുനില്‍, വര്‍ഗീസ് ഉമ്മന്‍ (ഇരുവരും അമേരിക്ക). വാര്‍ത്ത അയച്ചത്: ലാലു കുര്യാക്കോസ്, ന്യൂജേഴ്‌സി
