ന്യൂയോർക്ക് :അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മുൻഭാര്യ ന്യൂയോർക്കിൽ അന്തരിച്ചു. ഡൊണാൾഡ് ട്രമ്പ് തന്നെയാണ് ട്രൂത് സോഷ്യലിലൂടെ ഔദ്യോഗികമായി ഇവാനയുടെ മരണം അറിയിച്ചത്. 73 വയസ്സായിരുന്നു. 1977 ലായിരുന്നു ട്രമ്പ് ഇവനാ വിവാഹം. ഡൊണാൾഡ് ജൂനിയർ , ഇവാങ്ക ,എറിക് എന്നിവർ മക്കളാണ് . ന്യൂയോർക്ക് സ്വവസതിയിൽ വെച്ചു പെട്ടെന്ന് അബോധാവസ്ഥയിലായതിനെ തുടർന്ന് 911 വിളിക്കുകയായിരുന്നു .പ്രാഥമിക ചികിത്സ നല്കുന്നതിനു മുന്പു തന്നെ മരണം സംഭവിച്ചിരുന്നു. 1949 ൽ ചെക്കോസ്ലോവാക്കിയിലായിരുന്നു ജനനം . ഇവാനയുടെ ആകസ്മിക വിയോഗത്തിൽ ട്രമ്പ് അഗാധ ദുഃഖം അറിയിച്ചു.
Category: OBITUARY
ഹൂസ്റ്റണിൽ നിര്യാതനായ അനീഷ് മാത്യുവിന്റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച
ഹ്യൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ കിടങ്ങന്നൂർ പാളത്ത്രയിൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി എബ്രഹാമിന്റെയും മകൻ അനിഷ് മാത്യൂ (41) വിന്റെ പൊതുദർശനവും സംസ്കാരവും ജൂലൈ 9 ന് ശനിയാഴ്ച നടക്കും. അനീഷിന്റെ ഭാര്യ ലിജീ അനിഷ് കൊട്ടാരക്കര പൂയപ്പള്ളി വിളപറമ്പിൽ കുടുംബാംഗമാണ്. ശ്രേയാ അനീഷ്, സ്നേഹാ അനീഷ്, ശ്രുതി അനീഷ് എന്നിവർ മക്കളാണ്. സഹോദരൻ : അനുപ് എബ്രഹാം – ജെസ്ലിൻ (റാന്നി താന്നിമൂട്ടിൽ ടി.സി.എബ്രഹാമിന്റെ (ജോയിച്ചൻ) മകൾ (കൻസാസ്) പൊതുദർശനവും സംസ്കാര ശുശ്രുഷയും : ജൂലൈ 9 ശനിയാഴ്ച രാവിലെ 8:00 മുതൽ 11:30 വരെ ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിൽ (12803,Sugar ridge Blvd, Stafford,TX, 77477) ശുശ്രൂഷകൾക്ക് ശേഷം റോസെൻബെർഗ് ഡേവിസ് – ഗ്രീൻലോൺ സെമിത്തേരിയിൽ ( 3900, B.F Terry Blvd, Rosenberg, Texas 77471) 12 മണിക്ക് മൃതദേഹം…
ഇ.എ. ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ – 85 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്. മക്കൾ: ജോജു എബ്രഹാം (ഓസ്റ്റിൻ) മരുമകൾ: ജയാ ജോർജ് ഏബ്രഹാം കൊച്ചുമക്കൾ : നിധി,സേജൻ.ദിലൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ജൂലൈ 8 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 8:30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) സംസ്കാര ശുശ്രൂഷകൾ: രണ്ടാം ഭാഗ ശുശ്രൂഷ ജൂലൈ 9 ശനിയാഴ്ച രാവിലെ 9:00 മുതൽ 10:30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) തുടർന്ന് ഉച്ച കഴിഞ്ഞു 1:45 നു ഓസ്റ്റിൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ ( 2800, Hancock Drive, Austin, TX…
ലില്ലിക്കുട്ടി ജോസഫ് (85) നിര്യാതയായി
ന്യൂജേഴ്സി: മരങ്ങാട്ടുപള്ളി ആണ്ടൂർ പുളിക്കയിൽ ജോർജ് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി ജോസഫ് (85) നിര്യാതയായി. പരേത മൂന്നിലവ് വാകക്കാട് ചുങ്കപ്പുര കുടുംബാംഗമാണ്. സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ താമസക്കാരുമായ ജോർജ് കുട്ടി പുളിക്കയിലിന്റെ മാതാവാണ് പരേത. മക്കൾ: ജോർജ് കുട്ടി ( യു.എസ്എ.), അവറാച്ചൻ (എബി) പ്രമീള സിബി , പ്രീതി മാത്യു. മരുമക്കൾ: ലിസിമോൾ ജോർജ് നിരപ്പേൽ (യു.എസ്.എ),ജെയ്നു എബി ഇലവുംകുടി, പെരുമ്പാവൂർ, സിബി പൊതൂർ പെരുമ്പല്ലൂർ, മൂവാറ്റുപുഴ, കെ. എം മാത്യു കയ്യാലക്കകം, പാലാ. സംസ്ക്കാര ശുശ്രുഷകൾ ബുധനാഴ്ച (07-06-2022) രാവിലെ സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 11-ന് പാലക്കാട്ടുമല നിത്യസഹായമാതാ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്.
കെ സി ചിറ്റാർ നിര്യാതനായി
ഹ്യൂസ്റ്റൺ: എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ഒരു കാലത്തു ഹ്യൂസ്റ്റൺ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന കെ സി വർഗീസ് (കെ സി ചിറ്റാർ) ഹ്യൂസ്റ്റനിൽ നിര്യാതനായി. ആരോഗ്യപരമായ കാരണങ്ങളാൽ നാലഞ്ച് വർഷമായി പൊതുവേദികളിൽ നിന്നും അകന്നു കഴിയുകയായിരുന്ന കെ സി വർഗീസ് ജൂലൈ മൂന്നിന് രാവിലെ ഏഴു മണിയോടെയാണ് വിടവാങ്ങിയത്. 1990കളിൽ അമേരിക്കൻ മലയാളികൾക്കിടയിൽ വളരെ പ്രചാരം നേടിയ ‘കേരള വീക്ഷണം’ എന്ന വാർത്താവാരികയുടെ പ്രസാധകനും ചീഫ് എഡിറ്ററുമായിരുന്നു കെ സി. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, കേരളാ റൈറ്റേഴ്സ് ഫോറം എന്നീ സംഘടനകളിലെ മുൻനിര പ്രവർത്തകനുമായിരുന്നു. പല സംഘടനകളിലൂടെയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി കൂടിയാണ് കെ സി യുടെ വിടവാങ്ങലിലൂടെ മലയാളി സമൂഹത്തിനു നഷ്ടപ്പെട്ടത് എന്ന് മാഗ് പ്രസിഡന്റ് അനിൽ ആറന്മുള അനുസ്മരിച്ചു. പരസ്യക്കാരുടെ പകിട്ടിൽ മയങ്ങാതെ…
അനീഷ് മാത്യു (41) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: അനീഷ് മാത്യു (41) ഹൃദ്യാഘാതത്തെതുടർന്നു ജൂലൈ 2 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ അന്തരിച്ചു. കിടങ്ങന്നൂർ ഒറ്റപ്പാലത്തിങ്കൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി അബ്രഹാമിന്റെയും മകനാണ്. കാൻസസിൽ നിന്നും ഈയിടെയാണ് ഹൂസ്റ്റണിൽ താമസം മാറ്റിയത്. ഐ ടി ഉദ്യോഗസ്ഥനാണ്. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച അംഗമാണ്. ഭാര്യ: ലിജി അനീഷ്. മക്കൾ: ശ്രേയ അനീഷ്, ശ്രുതി അനീഷ്, സ്നേഹ അനീഷ്. അനൂപ് എബ്രഹാം (ഹൂസ്റ്റൺ) സഹോദരനാണ്. പൊതുദർശനം: ജൂലൈ 9 ശനിയാഴ്ച രാവിലെ 8 :00 മുതൽ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ. കൂടുതൽ വിവരങ്ങൾക്ക്: അനൂപ് എബ്രഹാം (610) 931 1846, റെജി കുര്യൻ (281) 777-1919
സി.എം. ജോൺ ചാത്തമേൽ ഫിലഡൽഫിയയിൽ അന്തരിച്ചു
ഫിലഡൽഫിയ: പത്തനംതിട്ട റിട്ട. അധ്യാപകൻ ചാത്തമേൽ സി.എം. ജോൺ (ജോയ് – 84) ഫിലാഡൽഫിയയിൽ അന്തരിച്ചു. പരേതൻ കഴിഞ്ഞ 16 വർഷത്തിലേറെയായി അമേരിക്കയിൽ സ്ഥിര താമസമായിരുന്നു. ഭാര്യ: കുഞ്ഞൂഞ്ഞമ്മ കുര്യൻ (റിട്ട. അദ്ധ്യാപിക, മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെന്റ്) കവിയൂർ തോട്ടഭാഗം കൊച്ചുതെക്കേതിൽ കുടുംബാംഗമാണ്. പരേതൻ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെന്റിൽ അദ്ധ്യാപകനായി റാന്നി ഇടക്കുളം ഗുരുകുലം, കോട്ടയം എം.ടി.സെമിനാരി, പത്തനംതിട്ട മാർത്തോമ്മാ ഹൈസ്കൂൾ, എം.ടി.സ്കൂൾ നാരങ്ങാനം (പ്രധാനാധ്യാപകൻ) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുണ്ട്. മക്കൾ: ജോൺസൺ മാത്യു & സിബി മാത്യു (പൗവത്തിൽ, കല്ലൂപ്പാറ) സൂസൻ സാം & സാം ബേബി (ഒച്ചാരുക്കുന്നിൽ, ഓതറ), കുര്യൻ ജോൺ & ലത ജോൺ (വെള്ളിക്കര പാലശ്ശേരിൽ, കവുങ്ങുംപ്രയാർ) മാത്യു ജോൺ & റെനി മാത്യു (പിച്ചനാട്ടുപറമ്പിൽ, കുളത്തുമൺ) കൊച്ചു മക്കൾ: ഹാന മാത്യു, ഐറിൻ സാം, റെബേക്ക മാത്യു, സാറാ ജോൺ,…
ഡാളസിൽ നിര്യാതയായ ഏലിയാമ്മ മാത്യുവിന്റെ പൊതുദർശനം ഇന്ന്
ഡാളസ്: പത്തനംതിട്ട നെല്ലിക്കാല പ്ലാംകൂടത്തിൽ വീട്ടിൽ പി.സി മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (ലീലാമ്മ 78) ഡാളസിൽ നിര്യാതയായി. പത്തനംതിട്ട തോന്നിയാമല താഴയിൽ ചരിവുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലീന, ബോബി, ജോഷ്വാ. മരുമക്കൾ: രാജേഷ് ജേക്കബ്, ബെറ്റ്സി. കൊച്ചുമക്കൾ: നവോമി, ക്രിസ്റ്റീന, നേതൻ, ജെസിക്ക. സഹോദരങ്ങൾ: മറിയാമ്മ വർഗീസ്, സൂസൻ ജോർജ്, സി.ടി തോമസ് പൊതുദർശനം ജൂലൈ 1 വെള്ളിയാഴ്ച്ച (ഇന്ന്) വൈകിട്ട് 5 മണി മുതൽ 9 മണി വരെ ഡാളസിലുള്ള പ്ലേനോ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ (3760 14th Street, Plano, TX 75074). സംസ്കാരം ജൂലൈ 2 ശനിയാഴ്ച്ച (നാളെ) രാവിലെ 10 മണിക്ക് പ്ലേനോ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം ഡാളസിലെ റെസ്റ്റ്ലാൻഡ് സെമിത്തേരിയിൽ (13005 Greenville Ave, Dallas, TX 75243). സംസ്കാര ചടങ്ങുകൾ https://provisiontv.in/aleyamma.mathew എന്ന…
വീണ ആശിഷ് – പൊതു ദര്ശനം ഡിട്രോയിറ്റിൽ ജൂലൈ 2 നു;,സംസ്കാര ശുശ്രുഷ ഡാളസിൽ ജൂലൈ 5 നു
ഡിട്രോയിറ്റ് : ഡിട്രോയിറ്റിൽ നിര്യാതയായ വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷിന്റെ (42) പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ജൂലൈ 2 ശനിയാഴ്ച ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിൽ വെച്ചു രാവിലെ 9 മുതൽ 12 വരെ നടക്കും ഹൃദ്രോഗത്തെ തുടർന്നായിരുന്നു മരണം.ഐ ടി ഉദ്യോഗസ്ഥയായിരുന്നു. വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ്. മകൾ: അബീഗയിൽ പരേതനായ സാമുവേൽ ജോസഫ് 51 (വിനു) ആണ് ഏക സഹോദരൻ . VISITATION :Saturday July 2, 2022 ,9:00 AM to 12:00 PM At Detroit Mar Thoma Church,24518 Lahser Road,Southfield, MI 48033 SERVICE: Saturday July 2, 2022 12:00 PM,At Detroit Mar Thoma Church ഡാളസിൽ പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ജൂലൈ അഞ്ചു ചൊവാഴ്ച രാവിലെ…
എൽ.എം.സി. പ്രസിഡന്റ് സണ്ണി പത്തനംതിട്ടയുടെ പത്നി ഏലിയാമ്മ സണ്ണി അന്തരിച്ചു
സ്കോട്ലന്ഡ്: മുൻ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്ക, സൗദി റീജിയൻ കലാ സാഹിത്യ സാംസ്കാരിക വിഭാഗം സെക്രട്ടറി, ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ്, സ്കോട്ലന്ഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, യുക്മ സ്കോട്ലന്ഡ് റീജിയൻ കോഓർഡിനേറ്ററും ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ മിഴിവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സണ്ണി പത്തനംതിട്ടയുടെ ധർമ്മപത്നി ഗ്ലാസ്ഗോയിലെ ഭവനത്തിൽ വെച്ച് ഇന്ന് അന്തരിച്ചു. പത്തനംതിട്ടയിലെ തോന്ന്യമല സ്വദേശിയായ ഏലിയാമ്മ നിലത്തുവീട്ടിൽ അംഗമാണ്. സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് നീണ്ട വർഷങ്ങൾ സേവനം ചെയ്തതിന് ശേഷമാണ് സ്കോട്ലന്ഡിലേക്ക് നഴ്സായി വന്നത്. പതിനേഴ് വര്ഷങ്ങളായി ഇവിടെ താമസിക്കുന്നു. ദമാമിലെ സെൻട്രൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കാലത്തു തന്നെ ഭർത്താവിനൊപ്പം ജീവകാരുണ്യ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരിന്നു. മറ്റുള്ളവരോട് കാട്ടുന്ന ദയ, കാരുണ്യം ദമാമിലെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. മക്കൾ ടെറി…
